Friday, February 10, 2017

പുതിയ സമരം

പുതിയ സമരം
പലതരത്തിലുള്ള സമരം കണ്ടിട്ടുണ്ട്
കേരളം എന്നാൽ സമരം എന്നും സമരമെന്നാൽ കേരളം എന്നു വരെ പലരും കേരളത്തിലെ സമരങ്ങളെ പരിഹസിക്കാറുമുണ്ട്
എന്നാൽ ഇന്ന് പത്രങ്ങളിൽ വന്നിരിക്കുന്ന ഒരു റിപ്പോർട്ട് ഒരു പുതിയ സമരത്തെ കുറിച്ച് പറയുന്നു
എത്രയോ സമരം ബാങ്കുകളുടെ മുന്നിലും മറ്റു സാമ്പത്തിക സ്ഥാപങ്ങളുടെയും മുന്നിൽ അരങ്ങേറിയിരുന്നു ലോൺ കിട്ടാൻ വേണ്ടി, ലഭിച്ച ലോൺ തിരിച്ചടക്കാൻ  സമയം കൂട്ടിക്കിട്ടാൻ വേണ്ടി, ലോൺ എഴുതി തള്ളാൻ, പലിശ നിരക്ക് കുറക്കാൻ , പലിശ ഒഴിവാക്കാൻ വേണ്ടി അങ്ങനെ ഒരു പാട് സമരങ്ങൾ നാം കണ്ടിട്ടുണ്ട് കേട്ടിട്ടുണ്ട്
എന്നാൽ ഇത് തികച്ചും വ്യത്യസ്തം
കാത്തലിക് സിറിയൻ ബാങ്ക് ജോലിക്കാർ കൊടുത്ത ലോൺ തിച്ചടവ് മുടക്കിയ വമ്പന്മാരുടെ വീടിനുമുൻപിൽ കൊടുത്ത ലോൺ തിരികെ കിട്ടാൻ സമരം തുടങ്ങി യിരിക്കുന്നു
ഉന്നതങ്ങളിലെ പിടി മൂലം, ജോലിക്കാരെ സമ്മർദ്ദത്തിൽ പെടുത്തി, അവകാശമില്ലാത്ത ലോണുകൾ എടുത്തു പിന്നെ ഓരോ തൊടു ന്യായങ്ങൾ നിരത്തി, രാഷ്ട്രീയ മേലാളന്മാരെ കൊണ്ട് റെക്കമൻഡ് ചെയ്യിച്ചും തിരിച്ചടവ് മുടക്കുന്നത് സ്ഥിരം ഏർപ്പാടാണ്
അതിനെതിരെ ഒന്നും ചെയ്യാൻ പറ്റാതെ , നിഷ്ക്രിയ ആസ്തുക്കു കാരണം ബോധിപ്പിച്ചും, ശിക്ഷകൾ ഏറ്റുവാങ്ങിയും സ്ഥാപങ്ങളിലെ ജീവനക്കാർ- പ്രത്യേകിച്ചും ബ്രാഞ്ച് മാനേജർമാർ- എല്ലാം സഹിക്കുകയായിരുന്നു ഇപ്പോൾ സമരം അവർക്കു ഒരു പുതിയ പാത തുറന്നിട്ടിരിക്കുന്നു

ഒരു കാര്യം കൂടി ചെയ്താൽ നന്നായിരുന്നു ലോണിന് റെക്കമെൻഡ് ചെയ്യുന്ന രാഷ്ട്രീയ നേതാക്കളുടെ വീട്ടിനു മുന്നിലും ഒരു സമരം/ ധർണ ആലോചിക്കേണ്ടതാണ് ....

2 comments:

  1. സാധാരണക്കാരെ ദ്രോഹിക്കുന്ന ബാങ്കുകൾ വൻകിടക്കാർക്ക് മുമ്പിൽ പഞ്ചപുച്ഛമടക്കി നിൽക്കുന്ന അവസ്ഥയ്ക്ക് മാറ്റം വരണം..കാലിക പ്രാധാന്യമുളള വിഷയം..ആശംസകൾ











    ReplyDelete