Monday, December 31, 2012

ജ്യോതി യുടെ നാമത്തില്‍............... ‍

 ജ്യോതി യുടെ നാമത്തില്‍...............  
സൗമ്യയുടെ നാമത്തില്‍....................
ഇന്ദുവിന്റെ നാമത്തില്‍...........................
അറിയപെടാതെ പീഡനം അനുഭവിച്ച/ അനുഭവിക്കുന്ന  സ്ത്രീകളുടെ നാമത്തില്‍................
നമ്മുക്ക് ഒരു പ്രതിജ്ഞ യെടുക്കാം - സ്ത്രീകളോട് ബഹുമാനത്തോടെ പെരുമാറും!
പീഡന ശ്രമം കണ്ടാല്‍ അതിനെതിരെ ഒച്ചവെക്കും, അതിനെ ചെറുക്കും !!
 നല്ല മനുഷ്യര്‍ക്ക്‌ സ്വര്ഗ്ഗവും  ചീത്ത മനുഷ്യര്‍ക്ക്‌നരകവും ഉണ്ടാക്കി ദൈവം
എന്നാല്‍   സത്യത്തില്‍  നല്ല മനുഷ്യര്‍ ഭൂമിയെ സ്വര്‍ഗമാക്കി! 

നമ്മളാല്‍ ആവുന്ന അത്ര  മറ്റുള്ളവരെ  സഹായിക്കുക
 അപ്പോള്‍  ദൈവം ആശ്ചര്യപ്പെടും "ഞാന്‍  ഇവനെ സ്വര്‍ഗത്തില്‍ " ക്രീയേറ്റ്"  ചെയ്തു   അവന്‍ എന്നെ ഭൂമിയില്‍ "റീ ക്രീയേറ്റ് " ചെയ്യുന്നു 


if a second of SMILE makes a photograph beautiful
if you keep on smiling how beautiful your life will be !
ചിരിച്ചാലും  മരിക്കും  കരഞ്ഞാലും മരിക്കും 
എന്നാപിന്നെ  പൊട്ടി ചിരിച്ചിട്ട് മരിക്കാം  ഹ  ഹ ഹ ഹ
  
ഹാപ്പി 2013

Monday, November 12, 2012

പെന്‍സില്‍ ചിത്രങ്ങള്‍








ഇത്രയും പെന്‍സില്‍ കൊണ്ട് നിര്‍മ്മിച്ചത് !
ദീപങ്ങള്‍ ആയിരം കൊളുത്തി പ്രാര്‍ത്ഥിച്ചു  " ദീപമേ  നയിച്ചാലും "
ഹാപ്പി ദീപാവലി !

Tuesday, August 28, 2012

എല്ലാം ഓര്‍മ്മകള്‍



ഇന്ന് തിരുവോണം
നാട്ടില്‍ നിന്നകലെ  ശരിക്കും ഒറ്റപ്പെട്ടു    ഒരുദ്വീപില്‍ കഴിയുന്നതുപ്പോലെ തോന്നിക്കുന്ന അവസ്ഥ ....  

മനസ്സ് നിറയെ  നാട്ടില്‍  കഴിഞ്ഞപ്പോള്‍ ആഘോഷിച്ച  ഓണനാളുകളാണ്  അഞ്ചു  വയസ്സുമുതല്‍  അറുപ്പത്തി രണ്ടു വയസ്സുവരെ ആദ്യമെല്ലാം സ്വന്തം സന്തോഷാമായിരുന്നു ഓണം     അവധിക്കാലം  അത്  അടിച്ചുപൊളിക്കുക  അതുമാത്രമായിരുന്നു  പ്രാധാന്യം
 എന്നാല്‍  വിവാഹം കഴിഞ്ഞു കുട്ടികള്‍  എല്ലാം ആയപ്പോള്‍   അവരുടെ സന്തോഷം മാത്രമായി  കാര്യം
അവരുടെ കുട്ടിക്കാലം   സ്വന്തം കുട്ടിക്കാലം തിരിച്ചു കിട്ടിയതുപ്പോലെ തോന്നിച്ചു,     ആസ്വദിച്ചു
സമയം പെട്ടന്ന് കടന്നുപ്പോയി  മക്കള്‍  വലുതായി
ജോലിക്കുവേണ്ടി അന്യനാട്ടില്‍  ചേക്കേറി 
പിന്നെ അവര്‍ നാട് മറന്നു ഞങ്ങള്‍ -അച്ഛനും അമ്മയും
നാട്ടില്‍ കഴിയുന്നത്‌ തന്നെ മറന്നു

പിന്നെ അവര്‍ക്ക് കുട്ടികള്‍  ‍ ഉണ്ടായപ്പോള്‍   അവരെ നോക്കാന്‍ വേണ്ടി ഞങ്ങളെയും മറുനാട്ടിലേക്ക് പറിച്ചു നട്ടു 

പിന്നെ കുട്ടികള്‍  വളര്‍ന്നപ്പോള്‍  ഞങ്ങളെ  പ്രത്യേകം  താമസിപ്പിച്ചു
അവര്‍ കുടുംബത്തോടെ  താമസം മാറി  ----കാരണം
 കുട്ടികള്‍ക്ക് പഠിക്കാന്‍ ‍ സൌകര്യത്തിനു വേണ്ടി

ആദ്യമെല്ലാം എന്നും വന്നു അന്വേഷിചിരുന്നവര്‍ പിന്നെ ആഴ്ചയില്‍ ഒരിക്കലാക്കി വരവ്  പിന്നെ ഫോണിലായി  അന്വേഷണം അതും ഒന്നോ രണ്ടോ വാക്കില്‍   "വലതും വേണോ? വേണമെങ്കില്‍ പണം ബാങ്കില്‍ ഉണ്ട്
 കാര്‍ഡ് വഴി എടുക്കാം " ഇങ്ങനെ  ഒഴിവു ദിവസങ്ങളില്‍ പോലും
ഒരു പത്തു മിനിറ്റ് സംസാരിക്കാന്‍ സമയമില്ലാതായി അവര്‍ക്ക്

ശരിക്കും ഒറ്റപ്പെട്ടു ദേഷ്യവും സങ്കടവും പറഞ്ഞു ഞങ്ങള്‍  രണ്ടുപേരും കഴിഞ്ഞു വന്നു
ഞങ്ങളുടെ സങ്കടം  അടുത്ത  ഫ്ലാറ്റിലെ ചെറുപ്പക്കാരന്‍ അറിഞ്ഞിരുന്നു
എന്നും കാലത്തും  വൈകീട്ടും  വന്നു ഗുഡ് മൊണിഗും ഗുഡ് നൈറ്റും  പറയും
പിന്നെ ചിലപ്പോള്‍  മധുര പലഹാരങ്ങള്‍  കൊണ്ടുതരും   പക്ഷെ ഹിന്ദി സംസാരിക്കുന്ന  അവനോടു മനസ്സ് തുറക്കാന്‍ കാഴ്ഞ്ഞിരുന്നില്ല  
ഒരുദിവസം  സ്വയം മറുപടി പറയുന്ന ഒരു യന്ത്രം-  ഫോണ്ണില്‍ ഘടിപ്പിക്കുന്ന-   ഒരെണ്ണം കൊണ്ടുതന്നു അടുത്ത ഫ്ലാറ്റിലെ   സരസനായ അയ്യാള്‍
കുടാതെ  ‍ അതില്‍ ചില സൂത്രപണികളും   ചെയ്തുതന്നു

ഫോണ്‍    അടിച്ചാല്‍  മെഷീന്‍ ചോദിക്കും

" നിങ്ങള്‍ ഈ വീട്ടിലുള്ളവരുടെ   മക്കളില്‍   ആരെങ്കിലും ആണെങ്കില്‍ ഒന്ന് പ്രസ്‌ ചൈയ്യുക

ഒന്ന് പ്രസ്‌ ചെയ്തു കഴിഞ്ഞാല്‍ അടുത്ത ചോദ്യം
 " നിങ്ങള്‍‍ വീട് വിട്ടു പുറത്തു പോകുമ്പോള്‍   നിങ്ങളുടെ  നായയെ  നോക്കണമെങ്കില്‍ ഒന്ന് അമര്‍ത്തുക

അല്ല  നിങ്ങള്‍ പുറത്തു പോകുമ്പോള്‍  സെക്യൂരിറ്റി ആയി വീട്ടില്‍ ‍ നിക്കണമെങ്കില്‍ ‍ രണ്ട് അമര്‍ത്തുക

  നിങ്ങളുടെ  മക്കള്‍ ആരെങ്കിലും  സുഖമില്ലാതെ ഇരിക്കുന്നു അവരുടെ  കൂടെ ഹോസ്പിറ്റലില്‍ നില്‍ക്കണമെങ്കില്‍ മൂന്ന് അമര്‍ത്തുക

ഇതല്ല നിങ്ങള്ക്ക് നാടന്‍ ഭക്ഷണം  കഴിക്കണമെങ്കില്‍‍  നാല്  അമര്‍ത്തുക

ഇതൊന്നുമല്ല  ഞങ്ങളോട്  സംസാരിക്കണമെങ്കില്‍   ഇവിടെ വരിക    ........

 

Thursday, June 7, 2012

പത്രപാരായണം

ഇപ്പോള്‍ മണിക്കുറുകള്‍ ഇടവിട്ട്‌  ന്യൂസ്‌  കാണുന്നത് കൊണ്ട് പത്രങ്ങള്‍ക്കു   അത്ര ആവശ്യകത  തോന്നുന്നില്ല  എങ്കിലും കാലത്ത്  ചായകുടിച്ചുകൊണ്ടുള്ള  പത്രം വായന  ഒരു സുഖമുള്ള  ഏര്‍പ്പാടാണ്
 ഒരു ദിവസം  പത്രം മുടങ്ങിയാല്‍  എന്തോ നഷ്ട്ടപ്പെട്ട  ഒരു ഫീലിംഗ് ഉണ്ടാകും          ആകെ ഒരു നഷ്ട്ടബോധം      ഒരു സ്ടാര്ട്ടിംഗ്  ട്രബിള്‍  ഫീല്‍ ചെയ്യും
  അതൊഴിവാക്കാന്‍
  ഇഷ്ട്ടം പോലെ പത്രം തെരഞ്ഞെടുക്കാം
 വായിക്കാം
ഇവിടെ ........
http://www.eazyhomepage.com/Indian_newspapers.html


ശ്രമിക്കുക !

Wednesday, April 4, 2012

ആറാട്ടുപുഴ പൂരം


ഇന്ന് ആറാട്ടുപുഴ  പൂരം
വര്‍ഷങ്ങള്‍ക്കു മുന്‍പ്  ഈ പൂരം  കാണ്ണാന്‍ പോയത്  അറിയാതെ മനസ്സില്‍ ......
ഞാന്‍ മൂന്നിലോ നാലിലോ  പഠിക്കുന്ന കാലം  ആനയും  ചെണ്ടയും  മേളവും  വെടികെട്ടും  എല്ലാം വിസ്മയം തീര്‍ക്കുന്ന പ്രായം  അതുകൊണ്ട് തന്നെ നാട്ടിലെ അമ്പലങ്ങളിലെ ഉത്സവം, പെരുവനം പൂരം, ഉത്രാളി കാവ് പൂരം, സാക്ഷാല്‍ തൃശൂര്‍ പൂരം  പിന്നെ ഇരിഞ്ഞാലക്കുട  കൂടല്‍ മാണിക്കം ഉത്സവം  എല്ലാം ദിവസങ്ങള്‍ക്കു മുന്‍പ് തന്നെ ചര്‍ച്ച  ആകാറുണ്ട് എല്ലായിടത്തും   അത് കേള്‍ക്കുമ്പോള്‍   എങ്ങിനെയെങ്കിലും  ഇവിടെയെല്ലാം എത്തണം എന്നൊരു തോന്നല്‍ മനസ്സില്‍ രൂപപ്പെടും  പിന്നെ അതിനു വേണ്ടിയുള്ള പ്ലാനിംഗ്  തയാറെടുപ്പ് എല്ലാം തുടങ്ങും  
ആ വര്ഷം  വീട്ടില്‍  എന്തോ വാലായ്മ  വന്നത് കൊണ്ട്   വീട്ടില്‍ നിന്ന് ആരും  പൂരത്തിന് പോകുന്നില്ല എന്ന് തീരുമാനിച്ചിരുന്നു  പക്ഷെ എന്റെ മനസ്സ്  അതൊന്നും ഉള്‍കൊള്ളാന്‍ തയ്യാറായിരുന്നില്ല  എങ്ങനെ എങ്കിലും  പൂരം കാണണം എന്ന ചിന്ത മാത്രമായിരുന്നു  മനസ്സില്‍  ഉച്ചയായിട്ടും  ഒന്നും  ശരിയായില്ല
  അച്ഛനോട്  കരഞ്ഞു പറഞ്ഞു  "പൂരം കാണണം  ഞാന്‍ പോകും"  ദേഷ്യം വന്നെങ്കിലും അച്ഛന്‍ " ആരെങ്കിലും പോകുന്നുടെങ്കില്‍ നിന്നെ വിടാം " 
ഒരു മൂന്ന് മണിയായപ്പോള്‍  ഗോപിയേട്ടനും  ശേഖരനും  ഒരുങ്ങി  പോകുന്നത് കണ്ടപ്പോള്‍
  അച്ഛന്‍ അവരോടു " ഇവനെ കൂടെ  കൊണ്ട് പോകാമോ  പൂരത്തിന്  ഇവിടെ കരച്ചിലോടു കരച്ചിലാണ് " ഗോപിയേട്ടന്‍  വന്നോളാന്‍ പറഞ്ഞു  ഒരു മിനുട്ടുകൊണ്ട്  അവരോടു കൂടി നടന്നു തുടങ്ങി
ഏകദേശം  സന്ധ്യ മയങ്ങിയപ്പോള്‍  ആറാട്ടുപുഴയുടെ  അടുത്തെത്തി  മേളം  ചെവ്വിയില്‍ പതിഞ്ഞു തുടങ്ങി    ഇനി കുറച്ചു ദൂരം മാത്രം 
ഗോപിയേട്ടനും ശേഖരനും  എന്തോ സ്വകാര്യം പറയുന്നു  നടത്തിതിന്റെ  സ്പീഡ് കുറഞ്ഞു  അവര്‍ എന്നോട് പറഞ്ഞു " ഈ ആല്‍ത്തറയില്‍ കുറച്ചു ഇരുന്നിട്ട്  പോകാം ' അവരുടെ കൂടെ ഇരുന്നു കുറച്ചു കഴിഞ്ഞപ്പോള്‍  അവര്‍ എഴുന്നേറ്റു  ഞാന്‍ എഴുന്നേറ്റപ്പോള്‍ " മോന്‍ ഇവിടെ ഇരിക്ക്  ഞങ്ങള്‍ ഇപ്പോള്‍ വരാം  എങ്ങോട്ടും പോകരുത് " ഇത് പറഞ്ഞു അവര്‍ അടുത്തുകണ്ട  ചാരായ ഷാപ്പിലേക്ക് പോയി  സമയം കഴിഞ്ഞുകൊണ്ടിരുന്നു  പക്ഷെ അവരെ പുറത്തേക്ക് കണ്ടില്ല ഏകദേശം  രണ്ടു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ അവര്‍ വന്നു  പക്ഷെ രണ്ടുപേരുടെയും കാലുകള്‍ ഉറക്കുന്നില്ല എന്റെ അടുത്തെത്തി     എനിക്ക് ഒരു പരിപ്പ് വടയും      ഒരു പഴവും തന്നു  " മോന്‍ ഇത് കഴിക്കു  ഒരു അഞ്ചു മിനുട്ട്  ഒന്ന് കിടക്കട്ടെ " ഇത് പറഞ്ഞു രണ്ടുപേരും  അവിടെ കിടന്നു
പിന്നെ ഉണര്‍ന്നത്  പിറ്റേ ദിവസം കാലത്ത് 7  മണിക്ക്  ഞാന്‍ അവര്‍ക്ക് രണ്ടുപേര്‍ക്കും കാവല്‍ ഇരുന്നു ആ രാത്രി മുഴുവന്‍
ഇന്നും ആറാട്ടുപുഴ പൂരം വരുമ്പോള്‍  ഇത് ഓര്‍മ്മയില്‍ എത്തും



        

Sunday, February 12, 2012

ചക്കിക്കൊത്തൊരു .....ചങ്കരന്‍


ആ ഫോണ്‍ കോള്‍ വന്നതിനു ശേഷം ശ്യാമള വലിയ ആഹ്ലാദത്തിലായിരുന്നു

ആ ഒരു രാത്രി കഴിഞ്ഞു കിട്ടാന്‍ മനസ്സ് പിടയുകയായിരുന്നു

തിരിഞ്ഞും മറിഞ്ഞും കിടന്നു നേരം വെളുപ്പിച്ചു

ചായയും ബ്രേക്ക് ഫാസ്റ്റും ചോറും കറിയും നിമിഷ നേരം കൊണ്ട് ഉണ്ടാക്കി

കുളിച്ചു മേക്കപ്പിട്ടു സുന്ദരിയായി എന്നുറപ്പ് വരുത്താന്‍

കണ്ണാടിക്കു മുന്നില്‍ കുറച്ചധികം സമയം കളഞ്ഞു

അവസാനം മനസ്സില്‍ ചില രംഗങ്ങള്‍ കണ്ടു ഒരു ചിരി പാസ്സാക്കി

കണ്ണാടിക്കു ഗുഡ് ബൈ പറഞ്ഞു ബെഡ് റൂമില്‍ എത്തിനോക്കിയപ്പോള്‍

ഭര്ത്താവ് ചുരുണ്ട് കൂടി കിടന്നുറങ്ങുന്നു

സമയം അതിക്രമിച്ചു ഇനി കിടന്നാല്‍ ലേറ്റ് ആകും എന്ന് പറഞ്ഞപ്പോള്‍

അദ്ദേഹം വളരെ പതുക്കെ പറഞ്ഞു" ഇന്നത്തെ പോക്ക് ഒരു ഫോണ്‍ കോളോ

എസ്സ് എം എസ്സോ കിട്ടുന്ന മുറക്ക് ആയിരിക്കും "

സത്യത്തില്‍ തീരെ പ്രതീക്ഷിക്കാത്ത ഒരു ഉത്തരമായിരുന്നു അത്

എല്ലാ മുഡും ഒരു നിമിഷം കൊണ്ട് മാറി മറിഞ്ഞു

പിന്നെ മൊബൈല്‍ എടുത്തു ബാത്ത് റൂമിലേക്ക് ഓടുകയായിരുന്നു

ബാത്ത് റൂമില്‍ പൈപ്പ് തുറന്നു വിട്ടു മെസ്സേജ് ടൈപ്പ് ചെയ്യാന്‍ തുടങ്ങി

" ഇന്ന് വരണ്ടാ ആള്‍ ജോലിക്ക് പോകുന്നില്ല "

മെസ്സേജ് ഡേലിവേഡ് ആയി എന്നുറപ്പ് വരുത്തി അയച്ച മെസ്സേജ് ഡിലീറ്റ് ചെയ്തതിനു ശേഷം

പൈപ്പ് അടച്ചു പുറത്തു വന്നു സിറ്റ് ഔട്ടില്‍ ചെന്നിരുന്നു

മനസ്സിനെ ആശ്വസിപ്പിക്കാന്‍ ശ്രമം തുടങ്ങി

കുറച്ചു സമയത്തിന് ശേഷം ഭര്ത്താവ്

തിരക്ക് പിടിച്ചു ബാത്ത് റൂമിലേക്ക് പോകുന്നത് കണ്ടപ്പോള്‍

അവള്‍ ബെഡ് റൂമിലേക്ക് ചെന്ന് ഭര്ത്താവിന്റെ ഫോണ്‍ എടുത്തു നോക്കി

അതിലെ അവസാന മെസ്സേജ്

" ഇന്ന് വരണ്ടാ ആള്‍ പോകുന്നില്ല " രഞ്ജിനി