Tuesday, August 28, 2012

എല്ലാം ഓര്‍മ്മകള്‍



ഇന്ന് തിരുവോണം
നാട്ടില്‍ നിന്നകലെ  ശരിക്കും ഒറ്റപ്പെട്ടു    ഒരുദ്വീപില്‍ കഴിയുന്നതുപ്പോലെ തോന്നിക്കുന്ന അവസ്ഥ ....  

മനസ്സ് നിറയെ  നാട്ടില്‍  കഴിഞ്ഞപ്പോള്‍ ആഘോഷിച്ച  ഓണനാളുകളാണ്  അഞ്ചു  വയസ്സുമുതല്‍  അറുപ്പത്തി രണ്ടു വയസ്സുവരെ ആദ്യമെല്ലാം സ്വന്തം സന്തോഷാമായിരുന്നു ഓണം     അവധിക്കാലം  അത്  അടിച്ചുപൊളിക്കുക  അതുമാത്രമായിരുന്നു  പ്രാധാന്യം
 എന്നാല്‍  വിവാഹം കഴിഞ്ഞു കുട്ടികള്‍  എല്ലാം ആയപ്പോള്‍   അവരുടെ സന്തോഷം മാത്രമായി  കാര്യം
അവരുടെ കുട്ടിക്കാലം   സ്വന്തം കുട്ടിക്കാലം തിരിച്ചു കിട്ടിയതുപ്പോലെ തോന്നിച്ചു,     ആസ്വദിച്ചു
സമയം പെട്ടന്ന് കടന്നുപ്പോയി  മക്കള്‍  വലുതായി
ജോലിക്കുവേണ്ടി അന്യനാട്ടില്‍  ചേക്കേറി 
പിന്നെ അവര്‍ നാട് മറന്നു ഞങ്ങള്‍ -അച്ഛനും അമ്മയും
നാട്ടില്‍ കഴിയുന്നത്‌ തന്നെ മറന്നു

പിന്നെ അവര്‍ക്ക് കുട്ടികള്‍  ‍ ഉണ്ടായപ്പോള്‍   അവരെ നോക്കാന്‍ വേണ്ടി ഞങ്ങളെയും മറുനാട്ടിലേക്ക് പറിച്ചു നട്ടു 

പിന്നെ കുട്ടികള്‍  വളര്‍ന്നപ്പോള്‍  ഞങ്ങളെ  പ്രത്യേകം  താമസിപ്പിച്ചു
അവര്‍ കുടുംബത്തോടെ  താമസം മാറി  ----കാരണം
 കുട്ടികള്‍ക്ക് പഠിക്കാന്‍ ‍ സൌകര്യത്തിനു വേണ്ടി

ആദ്യമെല്ലാം എന്നും വന്നു അന്വേഷിചിരുന്നവര്‍ പിന്നെ ആഴ്ചയില്‍ ഒരിക്കലാക്കി വരവ്  പിന്നെ ഫോണിലായി  അന്വേഷണം അതും ഒന്നോ രണ്ടോ വാക്കില്‍   "വലതും വേണോ? വേണമെങ്കില്‍ പണം ബാങ്കില്‍ ഉണ്ട്
 കാര്‍ഡ് വഴി എടുക്കാം " ഇങ്ങനെ  ഒഴിവു ദിവസങ്ങളില്‍ പോലും
ഒരു പത്തു മിനിറ്റ് സംസാരിക്കാന്‍ സമയമില്ലാതായി അവര്‍ക്ക്

ശരിക്കും ഒറ്റപ്പെട്ടു ദേഷ്യവും സങ്കടവും പറഞ്ഞു ഞങ്ങള്‍  രണ്ടുപേരും കഴിഞ്ഞു വന്നു
ഞങ്ങളുടെ സങ്കടം  അടുത്ത  ഫ്ലാറ്റിലെ ചെറുപ്പക്കാരന്‍ അറിഞ്ഞിരുന്നു
എന്നും കാലത്തും  വൈകീട്ടും  വന്നു ഗുഡ് മൊണിഗും ഗുഡ് നൈറ്റും  പറയും
പിന്നെ ചിലപ്പോള്‍  മധുര പലഹാരങ്ങള്‍  കൊണ്ടുതരും   പക്ഷെ ഹിന്ദി സംസാരിക്കുന്ന  അവനോടു മനസ്സ് തുറക്കാന്‍ കാഴ്ഞ്ഞിരുന്നില്ല  
ഒരുദിവസം  സ്വയം മറുപടി പറയുന്ന ഒരു യന്ത്രം-  ഫോണ്ണില്‍ ഘടിപ്പിക്കുന്ന-   ഒരെണ്ണം കൊണ്ടുതന്നു അടുത്ത ഫ്ലാറ്റിലെ   സരസനായ അയ്യാള്‍
കുടാതെ  ‍ അതില്‍ ചില സൂത്രപണികളും   ചെയ്തുതന്നു

ഫോണ്‍    അടിച്ചാല്‍  മെഷീന്‍ ചോദിക്കും

" നിങ്ങള്‍ ഈ വീട്ടിലുള്ളവരുടെ   മക്കളില്‍   ആരെങ്കിലും ആണെങ്കില്‍ ഒന്ന് പ്രസ്‌ ചൈയ്യുക

ഒന്ന് പ്രസ്‌ ചെയ്തു കഴിഞ്ഞാല്‍ അടുത്ത ചോദ്യം
 " നിങ്ങള്‍‍ വീട് വിട്ടു പുറത്തു പോകുമ്പോള്‍   നിങ്ങളുടെ  നായയെ  നോക്കണമെങ്കില്‍ ഒന്ന് അമര്‍ത്തുക

അല്ല  നിങ്ങള്‍ പുറത്തു പോകുമ്പോള്‍  സെക്യൂരിറ്റി ആയി വീട്ടില്‍ ‍ നിക്കണമെങ്കില്‍ ‍ രണ്ട് അമര്‍ത്തുക

  നിങ്ങളുടെ  മക്കള്‍ ആരെങ്കിലും  സുഖമില്ലാതെ ഇരിക്കുന്നു അവരുടെ  കൂടെ ഹോസ്പിറ്റലില്‍ നില്‍ക്കണമെങ്കില്‍ മൂന്ന് അമര്‍ത്തുക

ഇതല്ല നിങ്ങള്ക്ക് നാടന്‍ ഭക്ഷണം  കഴിക്കണമെങ്കില്‍‍  നാല്  അമര്‍ത്തുക

ഇതൊന്നുമല്ല  ഞങ്ങളോട്  സംസാരിക്കണമെങ്കില്‍   ഇവിടെ വരിക    ........

 

6 comments:

  1. പ്രിയപ്പെട്ട ഏവര്‍ക്കും,

    സന്തോഷവും ,ഐശ്വര്യവും

    നന്മയും ആനന്ദവും
    നിറഞ്ഞ ഒരു തിരുവോണം ആശംസിക്കുന്നു .

    സ്നേഹത്തോടെ

    ReplyDelete
  2. വാര്‍ധക്യത്തില്‍ ഒറ്റപ്പെടുന്നവരുടെ ദുഃഖം ഇന്നത്തെ തലമുറയ്ക് മനസിലാക്കാന്‍ പറ്റാതായിരിക്കുന്നു. പണം കൊടുത്താല്‍ എല്ലാം ആയി എന്നാണവരുടെ വിചാരം. ഇവര്‍ തങ്ങളുടെ
    വാര്‍ധക്യം old age ഹോമില്‍ ചിലവഴിക്കേണ്ടി വരും. തീര്‍ച്ച.

    ReplyDelete
  3. ഒരു വല്ലാത്ത തിരിച്ചു വരവ് ആണല്ലോ. കലക്കി.
    നന്മയും അതുവഴി സമാധാനവും നിറഞ്ഞ ഓണം ആഘോഷിച്ചു എന്ന് കരുതുന്നു.

    ReplyDelete
  4. നമ്മൾ ഏറെ ഹൈടെക്കിലേക്ക് പോയിക്കൊണ്ടിരിക്കുന്നു...
    ആ യന്ത്രം ഇന്ന് വളരെ അത്യാവശ്യമാണ്. കാരണം ആർക്കും ഒന്നിനും നേരമില്ലല്ലൊ. പണത്തിനുവേണ്ടിയുള്ള നെട്ടോട്ടമല്ലെ. അതിനിടക്ക് പലതും മനഃപ്പൂർവ്വം മറക്കേണ്ടി വരുന്നു. പലതും കണ്ടില്ലെന്നു നടിക്കേണ്ടി വരുന്നു. ഇതെല്ലാം ഓർത്ത് വിങ്ങിപ്പൊട്ടാനുള്ള അവസരം മക്കളായിട്ടു തന്നെ ഉണ്ടാക്കിത്തരും. അവസാനം ഏതെങ്കിലും ‘ഓൾഡ് ഏജ് ഹോമിൽ’ കൊണ്ടു പോയി തള്ളുമ്പോൾ..!!

    ReplyDelete
  5. നന്നായിരിക്കുന്നു ആശംസകള്‍

    ReplyDelete
  6. ഓണമെല്ലാം നന്നായിരുന്നോ മാഷേ?

    യന്ത്രം കൊള്ളാം :)

    ReplyDelete