Friday, July 17, 2020

മൻ സെ ഹാരാ വോ ക്യാ ജീത്താ.


അറിയാതെ ചെയ്തു പോയ തെറ്റിനു ശിക്ഷിക്കപ്പെട്ട, ജയിൽ ശിക്ഷഅനുഭവിച്ചു കാലാവുധി കഴിഞ്ഞു പുറത്തു വരുന്ന ദിവസം ശിക്ഷ അനുഭവിച്ച ഒരുത്തന്റെ മാനസിക അവസ്ഥ എന്തായിരിക്കും എന്ന ചിന്തയാണ് എന്നെ ഇതെഴുതാൻ പ്രേരിപ്പിക്കുന്നത്.......  
മനസ്സിൽ എപ്പോഴും നൂറു നൂറു ചിന്തകളാണ് നമ്മുടെ പ്രവർത്തി ഈ ചിന്തകളുടെ എക്സിക്യൂഷനും... 
ജയിൽ ശിക്ഷ, അറിയാതെ ചെയ്തുപോയ കൈ അബദ്ധത്തിനു അനുഭവിച്ചു, 
ശിക്ഷ തീരുന്ന മണിക്കൂറുകളിലെ  മാനസിക പിരിമുറുക്കം അതു പറഞ്ഞറിയിക്കാൻ കഴിയില്ല എന്നാണ് ഞാൻ കരുതുന്നത് 
 " എന്താണ് ഞാൻ ചെയ്‌ത തെറ്റു,
 ഞാൻ എന്തിനു അങ്ങനെ റിയാക്റ്റ് ചെയ്തു, 
എന്റെ പ്രവൃത്തി മറ്റൊരാളെ എങ്ങനെ ബാധിച്ചു, 
ഇനി എന്നെ സമൂഹം എങ്ങനെ കാണും.... എങ്ങനെ സ്വീകരിക്കും 
പൊതുജനത്തിന്റ നോട്ടത്തിലെ രൂക്ഷത, പുച്ഛ ഭാവം 
വീട്ടുക്കാർ പഴയപോലെ പെരുമാറുമോ കൂട്ടുക്കാർ എന്നെ സ്വീകരിക്യമോ 
സ്വന്തം എന്നു ഞാൻ കരുതിയവർ എന്നെ വിശ്വസിക്കുമോ 
 പരിഹാസവും അവഗണനയും എന്നെ നാട് വിടാൻ പ്രേരിപ്പിക്കുമോ" 
 ഇങ്ങനെ നൂറു നൂറു ചിന്തകൾ അവനെ അസ്വസ്ഥനാക്കുന്നുണ്ടാവും....

 ഒന്നു ചിന്തിച്ചാൽ നാം എല്ലാവരും സ്വന്തം മനസ്സെന്ന തടവറയിൽ മനസാക്ഷി എന്ന കോടതി വിധിച്ച ശിക്ഷ ഒരിക്കെക്കെങ്കിലും അനുഭവിച്ച ജയിൽ പുള്ളികൾ തന്നയല്ലേ...  പക്ഷെ വീണ്ടും  മനസ്സ് മന്ത്രിക്കും നാം അതു ചെയ്യും എങ്ങനെ മനസ്സിനെ മറികടക്കാം.... "ജീത് ലോ മൻ കോ പട്ക്കർ ഗീതാ 
 മൻ സെ ഹാരാ  വോ ക്യാ ജീതാ... "
അറിയാതെ ചെയ്യുന്ന തെറ്റുകൾ എത്ര ചെറുതായാലും അതിനു ശിക്ഷ സ്വയം വിധിക്കുക    അതുമാത്രമാണ് പ്രായശ്ചിത്തം... 
 ശിക്ഷ കഴിയുമ്പോൾ കിട്ടുന്ന മാനസിക സുഖം..... 
അതു നമ്മളെ ശുദ്ധികരിക്കും തീർച്ചയായും!

No comments:

Post a Comment