ഇന്നു ഗായു ഞങ്ങളുടെ സ്വന്തം ഗായത്രി (കസ്സിന്റെ മകൾ ) വൈകിട്ട് കുറച്ചു ബിസ്‌ക്കറ്റ്സ് കൊണ്ടുവന്നു
തൊട്ടു നോക്കിയപ്പോൾ നല്ല ചൂട്... അത് അവളുടെ ഇന്നത്തെ കോവിഡ് കുക്കിങ്ങ് പരീക്ഷണമാണ് എന്നാണ് തോന്നിയത് എന്നാൽ പിന്നെ അവളുടെ മുഖത്തെ കള്ള ചിരി കണ്ടപ്പോൾ തോന്നി അതു അവളുടെ മാത്രം പരിക്ഷണമല്ല വേറെ ആരോ അതിന്റെ പിന്നിലുണ്ട് /ഉണ്ടായിരുന്നു എന്തായാലും സംഭവം (ബിസ്ക്കറ്റ് ) സൂപ്പർ ആയിരുന്നു..
ഇതിപ്പോ ഇത്രക്ക് എഴുതി പ്രചരിപ്പിക്കാൻ തക്ക പ്രാധാന്യം ഉള്ളതാണോ എന്നു ചോദിച്ചാൽ ഉത്തരം അല്ല എന്നായിരിക്കും
പിന്നെ എന്തിനു??????
ഇന്നത്തെ ഈ ബിസ്ക്കറ്റ് എന്നെ കുറെ വർഷങ്ങൾ (ദശകങ്ങൾ ) പുറകോട്ടു കൊണ്ടുപോയി.. അന്ന് കൊറോണയില്ല, ടീവിയില്ല, നാട്ടിൽ ബേക്കറിയില്ല.. ബ്രിട്ടാനിയ ബിസ്ക്കറ്റ് ഏകദേശം ഇരുപത്തിയഞ്ചു പൈസ നാണയ വലുപ്പത്തിൽ ഉള്ളത് കിട്ടുന്നത്, വീട്ടിൽ അതിഥികൾ വെക്കേഷൻ സമയത്തു വരുമ്പോൾ ആണ്.. ഇപ്പോഴും അതിന്റെ രുചി നാവിൻ തുമ്പിലുണ്ട്...
പക്ഷെ വീട്ടിലെ അംഗങ്ങളുടെ എണ്ണ കൂടുതൽ മിനിറ്റുകളിൽ അതിന്റെ സ്റ്റോക്ക് തീർന്നു പോകും
പിന്നെ അടുത്ത സമ്മർ ഹോളിഡേസ് വരണം ടിയാനെ കിട്ടണമെങ്കിൽ
ഇതിനിടയിൽ വെക്കേഷൻ സമയത്തു അമ്മയും രണ്ടു അമ്മായിമാരും അവരുടെ മക്കളും ഞാനും ചേട്ടനും ഉച്ച ഊണു കഴിഞ്ഞു സൊറ പറഞ്ഞിരിക്കുമ്പോൾ, മിക്കവാറും അടുത്ത് കണ്ട സിനിമ കഥ വിവരിച്ചു പറഞ്ഞു കൊണ്ടിരിക്കുമ്പോൾ( സിനിമയിൽ ഉള്ളതും കുറച്ചു കയ്യിൽ നിന്നിട്ടും കഥ പറയാൻ ഒരു പ്രത്യേക കഴിവുണ്ടായിരുന്നു ചേട്ടന്), ആയിടക്ക് ഒരു തമിഴ് വീക്കിലിയിൽ (ആനന്ദവികടൻ ) പാചക കുറിപ്പിൽ ബിസ്ക്കറ്റ് എങ്ങനെ ഉണ്ടാക്കാം എന്നു എഴുതിയിരുന്നത് ചേട്ടൻ വായിച്ചു, എല്ലാവരും കേൾക്കാൻ....
ഗോതമ്പു മാവും, പാലും പഞ്ചസാരയും ചേർത്ത് കുഴച്ചു ചപ്പാത്തി പൊലെ (കുറച്ചു കട്ടിയിൽ ) പരത്തി, പല ഷെയ്പ്പിൽ മുറിച്ചെടുത്തു ഓവനിൽ വേവിച്ചെടുത്തു വീട്ടിൽ തന്നെ ബിസ്ക്കറ്റ് ഉണ്ടാക്കാം എന്നോ മറ്റോ എഴുതിയിരുന്ന ഒരു കുറിപ്പായിരുന്നു അത്.. അപ്പൊ ഓവൻ ഒഴിച്ച് ബാക്കിയെല്ലാം വീട്ടിൽ ഉണ്ടായിരുന്നു... ഓവനു എന്ത് ചെയ്യും എന്നു തല പുകഞ്ഞു കൊണ്ടിരിക്കുബോൾ എന്റെ അമ്മ പറഞ്ഞു ഒരു ചിന ചെട്ടിയിൽ (പരന്ന ഇരുമ്പു പാത്രം ) മണൽ നിറച്ചു അത് ചൂടാക്കി അതിന്റെ മുകളിൽ നിരത്തി ചുട്ടെടുക്കാം... ഇതു കേട്ടപാതി കേൾക്കാത്ത പാതി ഞാൻ ഒരു ചാക്ക് സഞ്ചിയുമെടുത്തു മണൽ 'ഹണ്ടി'നായി ഓടിയതും, വൈകാതെ ഒരു സഞ്ചി മണലുമായി ഓടിവന്നതും ഒരു മിന്നൽ പോലെ മനസ്സിൽ തെളിഞ്ഞു ഇന്നു അവൾ കൊണ്ടുവന്ന ഹോംമെയ്ഡ് ബിസ്ക്കറ്റ് കണ്ടപ്പോൾ......
പിന്നെ ദ്രുതഗതിയിൽ ആയിരുന്നു അന്നു കാര്യങ്ങൾ നടന്നത് ചപ്പാത്തി പോലെ പരത്തിയ മാവു ബോട്ടിൽ അടപ്പുകൊണ്ട് റൌണ്ട് ഷെയിപ്പിൽ മുറിച്ചു മണൽ പരത്തിയ ചിന ചെട്ടിയിൽ ചുട്ടെടുത്തതും ചൂടോടെ അത് കഴിച്ചതും ഇപ്പൊ ഫ്ലാഷ് ബാക്കിൽ കാണുന്നു,ആസ്വദിക്കുന്നു
പിന്നെയുംപലദിവസങ്ങളിൽ അതുപോലെ ഹോംമെയ്ഡ് ബിസ്ക്കറ്റ് ഉണ്ടാക്കിയിട്ടുണ്ട് ആ നല്ല കാലത്തു....
ഇപ്പോഴും ഞാൻ ചാക്കു സഞ്ചിയുമായി മണലെടുക്കാൻ ഓടി കൊണ്ടിരിക്കുന്നു ഫ്ലാഷ് ബാക്കിൽ
(ഗായു നന്ദി ഇതെല്ലാം ഓർക്കാൻ അവസരം തന്നതിന് )

No comments:
Post a Comment