Wednesday, May 27, 2020

" BEV Q"*

വീട്ടമ്മ എന്നും പറയും ഒരു മൊബയിൽ വാങ്ങിത്തരു "എനിക്ക് നിങ്ങളെയും മക്കളെയും ഇടയ്ക്കു ഒന്ന് വിളിക്കാലോ.. ഒരു അത്യാവശ്യം വരുമ്പോൾ" എന്നാൽ വീട്ടുകാരൻ ഇതൊന്നും ചെവി കൊണ്ടില്ല ആകെ പറയുന്നത് "എന്നിട്ടുവേണം നിനക്ക് ഫേസ്ബുക്കുംവാട്ട്സാപ്പും ആയി ഇരിക്കാൻ " ഈ ലോക് ഡൌൺ കാലത്തു ഭർത്താവും മക്കളും വീട്ടിൽ തന്നെ ആയിരുന്നത് കൊണ്ടു ഫോണിന്റെ കാര്യം വീട്ടമ്മ മറന്നു.. ഉള്ളത് വെച്ചു മക്കളും ഭർത്താവും എല്ലാവരുമായി ടീവിയും കണ്ട്, അത്യാവശ്യം നാട്ടുവർത്തമാനങ്ങളും അല്പസ്വല്പം പാട്ടും എല്ലാമായി അങ്ങനെ ഒരു രണ്ടുമാസം കടന്നു പോയി ബാറും ബിവറെജ്ജും ഇല്ലാത്തതു കൊണ്ടു വളരെ ശാന്തമായിരുന്നു സന്തോഷപരമായിരുന്നു കുടുംബാന്തരീക്ഷം പൊതുവെ..... ഇതിനിടയിലാണ് ബാർ തുറക്കും എന്ന വാർത്ത വന്നത്.... പിന്നെ അതിനു ഒരു ആപ് വരുന്നതും കേട്ടത്.. ഇതു കേട്ടതുമുതൽ വീട്ടുകാരൻ ന്യൂസ്‌ കുടുതൽ ശ്രദ്ധിച്ചു തുടങ്ങി പിന്നെ ഇടയ്ക്കു കൂട്ടുകാരോട് ചോദിക്കും " വന്നുവോ? ".. കഴിഞ്ഞദിവസം എന്തോ ആവശ്യം പറഞ്ഞു പുറത്തു പോകാൻ തുടങ്ങിയ വീട്ടുകാരൻ വീട്ടമ്മയുടെ ആധാറും വോട്ടർ ഐഡിയും ചോദിച്ചു വാങ്ങി പുറത്തു പോയി തിരിച്ചുവരുമ്പോൾ കയ്യിൽ ഒരു പുത്തൻ ഫോൺ... അതു വീട്ടമ്മക്ക് കൊടുത്തുകൊണ്ട് ചിരിയോടെ പറഞ്ഞു " ഇനി താമസിയാതെ ലോകം പഴയ പോലെ ആകും അപ്പൊ നിനക്കു എന്നെയും മക്കളെയും അത്യാവശ്യത്തിനു വിളിക്കാലോ" വീട്ടമ്മ ഹാപ്പി... ഫോൺ വാങ്ങി തിരിച്ചു മറിച്ചു നോക്കി മക്കളോട് അതിന്റെ ഉപയോഗം ചോദിച്ചു മനസ്സിലാക്കി.... തൊട്ടടുത്ത വീട്ടിലെ വീട്ടമ്മയെ വിളിച്ചു തനിക്കു ഫോൺ കിട്ടിയ വിവരം അറിയിച്ചു അപ്പൊ അവരും പറഞ്ഞു " എനിക്കും കിട്ടി പുതിയഫോൺ " അന്നുവൈകിട്ടു ന്യൂസ്‌ കേട്ടപ്പോഴാണ് വീട്ടമ്മക്ക് ഒരു കാര്യം കത്തിയത് ബാറിൽ ബീവറേജ്‌ജിൽ മദ്യം കിട്ടണമെങ്കിൽ ഒരു ആപ് വേണം. . ഒരുഫോണിൽ നിന്നു അഞ്ചു ദിവസത്തിൽ ഒരിക്കൽ മാത്രമേ മദ്യം കിട്ടൂ... വീട്ടമ്മ തനിക്കു കിട്ടിയ ഫോൺ എടുത്തു നോക്കിയപ്പോൾ അതിൽ കിടക്കുന്നു " BEVQ"

No comments:

Post a Comment