ദാസേട്ടൻ പാടാനായി പിറന്നവൻ
നമ്മളെ പാട്ടു കേൾക്കാൻ കൊതിപ്പിച്ചവൻ
പാട്ടു കേൾക്കാൻ പഠിപ്പിച്ചവൻ
ആ പാട്ടിലൂടെ പ്രേമിക്കാൻ പഠിപ്പിച്ചവൻ
അങ്ങനെ ഒരു പാട്ടിലൂടെ ഞാനും പ്രണയത്തിൽ ചെന്നു വീണു
എന്തായാലും പുഴയിൽ വീണില്ലേ എന്നാ കുളിച്ചു കേറാം എന്നു കരുതി, പാടി മനസ്സിൽ കയറിയവളെ രണ്ടു വീട്ടുകാരുടെയും എതിർപ്പ് തൃണവത്കരിച്ചു ജീവിത സഖിയാക്കി !
പിന്നെ ജീവിതം എത്തി പിടിച്ചു
വീടുവെച്ചു
അതൊരു കൊച്ചു സ്വർഗവുമാക്കി
കുട്ടി ഉണ്ടായി
അവനെ പഠിപ്പിച്ചു വലുതാക്കി
അവനു ചെറിയ ജോലിയും കിട്ടി
ചിറകു മുളച്ചപ്പോൾ അവനും വന്നു പ്രേമ രോഗം അതും ദാസേട്ടന്റെ പാട്ടുകളുടെ പ്രേരണയിൽ (പെൺകുട്ടിയുടെ വീട്ടുകാർ എതിർത്താലും) ഞങ്ങൾ അവരെ പിടിച്ചു കെട്ടിച്ചു
അതോടെ വീട്ടിലെ സ്വസ്ഥത നഷ്ട്ടപെട്ടു.. എന്നും എന്തെങ്കിലും ചെറിയ കാര്യങ്ങൾക്കു മരുമോളും അമ്മായി അമ്മയും തമ്മിൽ വഴക്കു
ചെറുതിൽ തുടങ്ങി വലുതിൽ അവസാനിക്കുന്ന വഴക്കു ..... പിണക്കം അങ്ങനെ.
ഇതിനിടയിൽ ഭാര്യ ഹൃദ്രോഗിയുമായി...
മരുമകൾ ഭരണം കയ്യടക്കി
പ്രശ്നങ്ങൾ സങ്കീർണമായി...
ഞങ്ങളെ എങ്ങനെയെങ്കിലും ഒഴിവാക്കി,
വീട് സ്വന്തമാക്കി മുന്നോട്ടു പോകാനുള്ള പദ്ധതികൾ അണിയറയിൽ രൂപം കൊണ്ടു ... ഇതുമണത്തറിഞ്ഞ നല്ലപാതി ഹൃദയം പൊട്ടി മരിച്ചു. മരണാന്തര ചടങ്ങുകൾ നടക്കുമ്പോൾ ഞങ്ങളുടെ റൂം അവർ കയ്യേറി
എനിക്ക് വേണ്ടി ഒരു വൃദ്ധ സദനവും നോക്കി തുടങ്ങി.. എന്നെ നടതള്ളാൻ അധികം നാളുകൾ ഇല്ലാ എന്നറിഞ്ഞ ഞാൻ ഒരു അവസാന ശ്രമത്തിനൊരുങ്ങി....
മകനും മരുമോള്ക്കുംഒരു പ്ലഷർ ട്രിപ്പ് അറേൻജ് ചെയ്തു...രണ്ടാഴ്ച്ച !
അതു കൈനീട്ടി സ്വീകരിച്ച അവർ പിന്നെ അതിന്റെ പ്ലാനിങ്ങിലും,
എക്സിക്യു ഷനിലും ആയിരുന്നു....
ടൂർ കഴിഞ്ഞു വീട്ടിലെത്തിയ അവർ പകച്ചു അവരുടേതായ ഒരു കടുക് മണിപോലും അവിടെ കണ്ടില്ല പകച്ചുനിന്ന അവരോടു ഞാൻ പറഞ്ഞു
" ഇതാ താക്കോൽ ഇവിടെനിന്നു ഏകദേശം പത്തു കിലോമീറ്റർ മാറി നിങ്ങള്ക്ക് വേണ്ടി ഒരു വാടക വീട് കണ്ടെത്തി അഡ്വാൻസും ഒരു മാസത്തെ വാടകയും കൊടുത്തു നിങ്ങളുടേതായ എല്ലാം
അങ്ങോട്ട് ഷിഫിറ്റ് ചെയ്‌തു ..... ഒരുമാസത്തേക്കുള്ള എല്ലാം അവിടെ കരുതിട്ടുണ്ട് നിങ്ങൾ ഈ ക്ഷണം ഇവിടെ നിന്നിറങ്ങണം "
അവരെ പറഞ്ഞുവിട്ടു ഞങ്ങളുടെ ബെഡ്‌റൂമിൽ ഇരിക്കുമ്പോൾ ചുമരിലെ ചിത്രത്തിൽ നിന്നവൾ
ചിരിച്ചു ദാസേട്ടൻ പാട്ടു തുടർന്നു
" ഈ മനോഹര
തീരത്തു തരുമോ ഇനിയൊരു ജന്മം കൂടി"

താക്കോൽ ദാനം കലക്കി
ReplyDeleteവന്നതിൽ വായിച്ചതിൽ സന്തോഷം !
ReplyDeleteAdipoli... kalakki...
ReplyDeleteIppo varunna varthakal kooduthakum Achanammamare nokkatha makkaleppattiyanallo.. appo ee katha kooduthal sradheyamayi.
വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും നന്ദി!
ReplyDeleteഉള്ളതെല്ലാം വിറ്റുപെറുക്കി മക്കളെ നല്ലനിലയിലാക്കി വെറുംകൈയോടെ ജീവിതം വഴിമുട്ടിനിൽക്കുന്ന അച്ഛനുള്ള സന്ദേശം... മക്കൾ പോയജന്മശത്രുക്കൾ എന്ന് എഴുതിവച്ചത് അനുഭവസ്ഥർ.ചില മാതാപിതാക്കൾക്കെങ്കിലും മക്കൾ ശത്രുക്കളായി കാണപ്പെടുന്നുണ്ട്.. നല്ല എഴുത്ത്...
ReplyDeleteവായിച്ചതിനും അഭിപ്രായത്തിനും ഒരായിരം നന്ദി !
Delete10 കിലോമീറ്റർ എന്ന സെയ്ഫ് ഡിസ്റ്റൻസ്-അതെനിക്ക് പെരുത്ത് ഇഷ്ടായി...നല്ല സിംപ്ലൻ എഴുത്ത്..
ReplyDeleteപറഞ്ഞത് കരിംപച്ച പരമാർത്ഥം..
ഇനിയും വരാം ട്ടോ
സേഫ് ഡിസ്റ്റൻസ് തന്നെ പക്ഷെ ദാസേട്ടൻ പാടിയപോലെ " എത്രയായാലും എൻ ഉണ്ണിയല്ലേ എന്റെ ജന്മ പുണ്യമല്ലേ "....
ReplyDeleteവന്നതിനും വായിച്ചതിനും നന്ദി