Wednesday, November 27, 2019

"അളകാപുരി വിശേഷം "...

"അളകാപുരി അളകാപുരി  എന്നൊരു നാട് "
ഇതൊരു ക്‌ളാസിക് ഗാനം ഒന്നുമല്ല  എന്നാലും  കേൾക്കാൻ  നല്ല ഇമ്പമയമാണ്  ഈ ഗാനം
'അളകാപുരി അളകാപുരി  എന്നൊരു നാട്
അതിൽ അമരാവതി  അമരാവതി എന്നൊരു വീട്
ആ വീടിൻ  പൂമുഖത്തിൽ
പൂ മരത്തിൽ
 പൂത്തുനിൽക്കും പൂ പൂ 
ആകാശ പെൺ കൊടിമാർ 
ചൂടിയാലും ചൂടിയാലും
 തീരാത്ത പൂ പൂ"
പക്ഷെ ഞാൻ ഈ പറയാൻ പോകുന്ന അളകാപുരിക്ക്‌
ആ പാട്ടുമായി ഒരു ബന്ധവുമില്ല  പേരൊഴിച്ചു

തൊണ്ണൂറുകളിൽ  കോഴിക്കോട്  നല്ല രുചിയുള്ള  വെജിറ്റേറിയൻ  ഭക്ഷണം സെർവ് ചെയ്യ്തിരുന്ന  റെസ്റ്റോറന്റ് ആണ്  ഈ 'അളകാപുരി'
ആരോട് ചോദിച്ചാലും  ഈ പേരാണ്  സജസ്റ്റ്  ചെയ്തിരുന്നത്... പാർക്കിംഗ്  സൗകര്യവും  അത്ര തിരക്കില്ലാത്ത,
നല്ല  വൃത്തിയുള്ള  റെസ്റ്റോറന്റ് അതാണ്‌  ഈ
അളകാപുരി...അന്നുകാലത്തു  പലപ്രാവശ്യം  വീട്ടുകാരുമായി  പോയി ഭക്ഷണം കഴിച്ചിട്ടുണ്ട്  അവിടെ
ഇപ്പോൾ   കുറേകാലമായി , അല്ല കുറെ വർഷങ്ങൾ ആയി  അവിടെ പോയിട്ട്....
കഴിഞ്ഞദിവസം  കോഴിക്കോട്  വീട്ടുകാരുമായി  പോകേണ്ടി വന്നു. on the way  തിരുമന്ധാം കുന്ന്  ഭഗവതിയെ തൊഴുതു  കോഴിക്കോട് എത്തിയപ്പോൾ  സമയം  രണ്ടര കഴിഞ്ഞു
നല്ല വിശപ്പ്... എവിടെ ഭക്ഷണം കഴിക്കും  എന്നു ചിന്തിച്ചു  രുചി,   അഭിരുചി,   തുടങ്ങിയ ഹോട്ടലുകളിൽ  എത്തി   അവിടെയെല്ലാം  "ഫുൾ"  പിന്നെ പാർക്കിംഗ് നു   ഒരിഞ്ചു സ്ഥലവുമില്ല
വീണ്ടും തുടങ്ങി  യാത്ര,   ഭക്ഷണം തേടി.
 പലസ്ഥലത്തും  parking ഇല്ല  പിന്നെ parking ഉള്ള  സ്ഥലങ്ങളിൽ  ഫുഡ്‌  നോൺ വെജ്ജും..
കൂടെ ഉള്ളവർക്ക്  പ്യുർ  വെജ്  റെസ്റ്റോറന്റ് തന്നെ വേണം..  അങ്ങനെ  ഫുഡിന് വേണ്ടി  പരതി വണ്ടി ഓടിക്കുമ്പോൾ  പെട്ടെന്ന്  മനസ്സിൽ ഓടിയെത്തി "അളകാപുരി" പിന്നെ  ഒന്നും ആലോച്ചില്ല
ഗൂഗിൾ  തപ്പി  അളകാപുരി  കണ്ടെത്തി...  MM അലി റോഡിൽ   ...
ഒരു പത്തുകിലോമീറ്ററോളം  ഓടണം   സാരമില്ല  നല്ല ഭക്ഷണം കിട്ടുമല്ലോ   വണ്ടി വിട്ടു, ഇടയ്ക്കു എവിടെയോ  ഒരു വൺ വേ  കിട്ടി...   വീണ്ടും  കറക്കം  നാലു കിലോമീറ്റർ ...  അവസാനം  കണ്ടെത്തി
"അളകാപുരി"  ഗേറ്റ് കടന്നു പാർക്കിംഗ്  സ്ഥലത്തു  സെക്യു്രിട്ടി  ഒരു സല്യൂട്ട് അടിച്ചു  പാർക്കിംഗ് ചെയ്യാൻ  സിഗ്നൽ  കാണിച്ചു തുടങ്ങി  ഒരു വിധത്തിൽ  വണ്ടി മുന്നോട്ടും  പുറകോട്ടും  എടുത്തു  കിട്ടിയ സ്ഥലത്തു വണ്ടി പാർക്കു ചെയ്തു  എല്ലാവരും ഇറങ്ങി  റെസ്റ്റോറന്റ് ലക്ഷ്യമാക്കി  നടന്നു  പക്ഷെ  പെട്ടെന്ന് ഒരു  ചുവന്ന ബോർഡ് കണ്ണിൽ  പെട്ടു  അതു തന്നെ  "BAR'  എന്തോ എവിടെയോ തെറ്റി  എന്നു മനസ്സ് പറഞ്ഞു... വീണ്ടും സെക്യു്രിറ്റി  ചേട്ടനെ  വിളിച്ചു  ചോദിച്ചു  " ഇപ്പോഴും  പഴയ  ഗ്രൂപ്പ്‌ തന്നെയാണോ  ഇതു നടത്തുന്നത്?  "
 അയാൾ ചിരിച്ചു കൊണ്ടു പറഞ്ഞു " സാർ  ഇപ്പൊ പുതിയ ഗ്രൂപ്പ്‌ ആണ് നടത്തുന്നത്  പുതുക്കി പണിഞ്ഞു   ബാർ ലൈസൻസ്  ഒപ്പിച്ചു   നന്നായി  പോകുന്നു "
പണി പാളി  ഇനി എവിടെ പോകും എന്നു ചിന്തിച്ചു  വാച്ചിൽ നോക്കിയപ്പോൾ  സമയം  നാലുകഴിഞ്ഞിരിക്കുന്നു  പിന്നെ സ്റ്റാൻഡ് വിട്ടു  അവസാനം   റെയിൽവേ  കാന്റീനിൽ എത്തി  വടയും  ചായയും  കഴച്ചു  വിശപ്പടക്കി
ഇതാണ്  പുതിയ "അളകാപുരി വിശേഷം "

10 comments:

  1. ചേച്ചീ..സ്മരണയിലെ അളകാപുരി
    ശരിക്കുള്ള അളകാപുരിയായപ്പോ എല്ലാരും ഓടി ലെ...
    കുബേരരാജ്യമാണ് അളകാപുരി എന്നാണ് വെപ്പ്..

    എഴുത്ത് കിടു ആയി...ഭയങ്കര ഇഷ്ടം.

    ReplyDelete
  2. This comment has been removed by the author.

    ReplyDelete
  3. വഴിമരങ്ങൾ
    ചേച്ചിയല്ല ചേട്ടനാണ്... എന്റെ മുഴുവൻ പേരു രമണിവെങ്കിട്ടരാമൻ... അതൊരു തമിഴ് സ്റ്റയിലൻ പേരാണ്... വീട്ടുക്കാർ ചെറുതാക്കി രമണി എന്നു വിളിച്ചു അതങ്ങു എഡിറ്റാബ്ലിഷ്ഡ് ആയി.... വന്നതിനും വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും നന്ദി

    ReplyDelete
    Replies
    1. ഇതും പറഞ്ഞു കോളാമ്പി സുധിയും ടീമ്മും എന്നെ തേജോവധം ചെയ്തു..
      എന്നാലും ഇങ്ങനൊരു ചതി പേരിൽ ഉണ്ടാവും ന്ന് വിചാരിച്ചില്ല ചേട്ടാ...

      Delete
  4. പുതിയ അളകാപുരി പറ്റിച്ചു അല്ലേ?

    ReplyDelete
  5. പലതിലും update ആവുന്ന ഞാൻ ഇതിൽ പരാജയപെട്ടു എന്നതാണ് സത്യം..അതുകൊണ്ടു പറ്റിക്കപെട്ടു (സ്വയം)..
    എന്തായാലും ഒരു പുരോഗമനം (? ) കണ്ടറിഞ്ഞു..
    ഒരുപ്പാട് നന്ദി മാഷേ !

    ReplyDelete
  6. നന്നായിട്ടുണ്ട്. എന്നാലും ബാർ കണ്ടിട്ട് തിരിച്ചറിഞ്ഞില്ലെന്ന് പറഞ്ഞാൽ.

    ReplyDelete
    Replies
    1. ശ്രദ്ധിച്ചത് ഗൂഗിൾ വഴി കാട്ടിയിലാണ്.
      അതുകൊണ്ടു തന്നെ മെയിൻ ബോർഡ് ശ്രദ്ധിച്ചില്ല.. പിന്നെ വിശപ്പും വേറെ ഒന്നിലും ശ്രദ്ധിക്കാൻ വിലങ്ങു തടിയായി... എന്തായാലും സംഭവിച്ചു പോയി... നന്ദി ഒരുപ്പാട്‌ നന്ദി

      Delete
  7. കോയിക്കോട്ട് അങ്ങാടീലെ അളകാപുരി ബാർ ആണല്ലേ.. അപ്പോൾ ഇനി വഴി തെറ്റൂല.

    ReplyDelete
    Replies
    1. ഇനി എനിക്കും വഴി തെറ്റില്ല..😜
      നന്ദി !!

      Delete