Thursday, September 19, 2019

ഹിന്ദി മത്...... പഠോ!


(ഇതിലെ  തമാശ മാത്രം ആസ്വദിക്കുക   പ്ളീസ്.....  കടപ്പാട്  whatsapp )
ഹിന്ദി മത്...... പഠോ!

രാവിലെ മലയാളി ഹോട്ടലിൽ കയറി ഓർഡർ ചെയ്തു...

- അരേ ദോ ചപ്പാത്തി ഔർ ഏക് എഗ് കറി

- മുഠ്ഡാ ഖോഴിയോ ഥാറാബോ സർ?

- മുർഗി

- ഇപ്പോ കൊണ്ടു ബരാം സാർ

- ചായ് ഭീ

- സെറി സാർ

അതടിച്ചുകേറ്റി, ഒരു പാഴ്സലും വാങ്ങി വീട്ടിൽ ചെന്നപ്പോൾ ഗേറ്റിൽ രണ്ടു ഭായിമാർ.

വീണ്ടും മലയാളി

- ക്യാ ഹേ?

- ഉണ്ണി സാർ ബറാൻ പറഞ്ഞു.

(ആത്മഗതം - തെങ്ങിനു തടമെടുക്കാൻ രണ്ടു പേരെ അയക്കണമെന്നു ഉണ്ണിയോട് പറഞ്ഞിരുന്നു. അതാണ്! ഹിന്ദിയിൽ ആത്മഗതം നടത്താൻ അറിയാത്തതുകൊണ്ട് അതു ചെയ്തില്ല.)

- അന്തറാവോ.

തൂമ്പയുമായി ഭായിമാർ അനുഗമിക്കുന്നു.

- ഇഥർ നൗ തെങ്ങ് (സോറി) നാരിയൽ വൃക്ഷ് ഹേ. ഉസ്കാ ഗ്രൗണ്ട് ക്ലിയർ കർനേ ചാഹിയേ.

- ഥഢം എടുക്കണം?

ക്ലാരിറ്റിക്കു വേണ്ടി ഒരു ഭായി ചോദിച്ചു.

- ഠീക്ക് ഹേ

അവർ പണി തുടങ്ങി. ഇടവേളയിൽ ഒരു ഭായി വന്നു ബല്ലടിച്ചു. മലയാളിച്ചി ചെന്നു വാതിൽ തുറന്നു.

- ക്യാ?

- ഖുറച്ച് ബെള്ളം ഥരുമോ

- ആരാം സേ ബൈഠോ.

മലയാളിച്ചി ഫ്രിഡ്ജിൽ നിന്നു വെള്ളക്കുപ്പി കൊണ്ടുക്കൊടുത്തു. ഭായിമാർ പാനി ഖുശിയായി പീനേ കേ ബാദ് കുപ്പി മടക്കിക്കൊടുത്തു.

- അച്ഛാ ഹേ?

- നന്തായിർന്നു

ഭായി ചിരിച്ചു. മലയാളിച്ചിയും ചിരിച്ചു.

ഇതിനിടയിൽ കടയിൽ പോയ മലയാളി വച്ചുകാച്ചി...

- ഏക് കിലോ ആലു ദേ ദോ

കിഴങ്ങു തൂക്കിയിട്ട് തൂക്കുകാരൻ ബായി ചോദിച്ചു

- ബേറെന്തേലും?

- അഭി നഹി. ബസ്!

- മുപ്ഥിയാർ റൂഭാ സാർ

- ഠീക്ക്‌ ഹേ!

പമ്പിൽ ചെന്നപ്പോൾ ഒരു ഭായിച്ചി.

- പെട്രോൾ ഫിൽ കരോ. ഡീസൽ ന ഭരേം.

അവൾ ഒന്നും പറഞ്ഞില്ല. ചുണ്ടു കോട്ടിയോ എന്നൊരു ഡൗട്ട്.

- എത്തിരയാ

- പാഞ്ച് ലിറ്റർ

അവൾ എന്തോ പിറുപിറുത്തു. അഞ്ഞൂറിനടിക്കാത്തതു കൊണ്ടാരിക്കും. റുപ്പി സെറ്റിങ്ങെല്ലാം തട്ടിപ്പാന്നറിയത്തില്ലിയോ. മലയാളിയോടാ കളി. കാർഡെടുത്തു കൊടുത്തു. ചില്ലറ പ്രശ്നോം തീർന്നല്ല്!

പഴക്കടയിലെത്തി വിൻഡോ താഴ്ത്തി വിളിച്ചു പറഞ്ഞു.

- ഏക് കിലോ കേലാ ദേ ദോ

- സാറ് ഹിന്ദിയൊക്കെ പഠിച്ചല്ലോ.

ശബ്ദം കേട്ട് തല ഉയർത്തി നോക്കിയപ്പോൾ സ്ഥിരം ബായിയല്ല. കടക്കാരൻ രമേശന്റെ മോൻ കുട്ടൻ.

- എന്തു ചെയ്യാനാ കുട്ടാ. ഈ ബായിമാരെക്കൊണ്ട് ശരിക്കും പണിയെടുപ്പിക്കണമെങ്കിൽ നമ്മുക്ക് ഹിന്ദി അറിയണം. ഇവിടെ നിന്നവനെന്തിയേ?

- അവൻ നാട്ടിപ്പോയി. പുതിയൊരെണ്ണത്തിനെ തപ്പാൻ അച്ഛൻ പോയിരിക്കുവാ.

മലയാളി വീട്ടിൽ തിരിച്ചു ചെന്നപ്പോഴേക്കും ബായിമാർ തടമെടുത്ത് വളവുമിട്ടു കഴിഞ്ഞ് അയാളെ കാത്തിരിക്കുകയായിരുന്നു.

- കാം പൂരാ ഹോ ഗയാ?

- ഠീർന്നു സാർ.

കാശു കൊടുത്ത് അവരെ പിരിച്ചയച്ചു കഴിഞ്ഞ് മലയാളി മൊബൈൽ തുറന്നു.

അയാളുടെ മുഖം ചുമന്നു. അതൊന്നും പറ്റൂല! അതിവിടെ നടക്കുകേല. ഫാസിസമാണ്.

എന്താ കാര്യമെന്നു അന്വേഷിച്ചു കൊണ്ട് മലയാളിച്ചി കടന്നു വന്നു.

- ഹിന്ദി പഠിക്കണമെന്നു.

- ഐസാ ഹോ? മത് പഠോ!

2 comments:

  1. ഹാ ഹ ഹാ.ഇഷ്ടം.

    ഈ പാച്ചിസം ഇവിടെ നടക്കുവേലാ.ഇങ്കുലാ ചിന്ദാവാ.

    ReplyDelete
  2. നോ ഗ്രാസ് വിൽ വാക് ഹിയർ 😜
    നന്ദി !!!

    ReplyDelete