Monday, September 30, 2019

എവിടെ പോയി ആ'നാട് '?

ഒരു  തമിഴ്  കവിത
മനസ്സിനെ വല്ലാതെ  ബാധിച്ച  വരികൾ
എങ്ങോ നഷ്ട്ടപ്പെട്ട  നമ്മുടെ  സ്വന്തം  നാട്‌
ഇതിലെ  വരികൾ എല്ലാം  മനോഹരം  എന്നാലും  ഒരുവരി  മനസ്സിനെ  പിടിച്ചുലച്ചു
" ഒരു  വീട്ടിൽ  അടുപ്പു എരിന്താൽ  മറു വീട്ടിൽ പശി ഇല്ലയെ...  ഒരു കണ്ണ്  നിറൈന്താൽ  ഓടിവര പലരുണ്ടങ്കേ ... "
എന്റെ  കുട്ടിക്കാലത്തു, പ്രത്യേകിച്ച്  സ്‌കൂൾ വേനലാവുധി ദിനങ്ങളിൽ   ഊണിന്റെ സമയമായാൽ  ഏതു വീട്ടിലാണോ കളിച്ചു കൊണ്ടിരുന്നത്   അവിടെ  ഊണ് കഴിച്ചിരുന്ന കാലം,കളി തുടർന്നിരുന്ന നല്ലക്കാലം ഈ കവിത  മനസ്സിലെത്തിച്ചു   കണ്ണ് നിറച്ചു... 

ഒരിക്കൽ കേൾക്കുക !!!


Thursday, September 19, 2019

ഹിന്ദി മത്...... പഠോ!


(ഇതിലെ  തമാശ മാത്രം ആസ്വദിക്കുക   പ്ളീസ്.....  കടപ്പാട്  whatsapp )
ഹിന്ദി മത്...... പഠോ!

രാവിലെ മലയാളി ഹോട്ടലിൽ കയറി ഓർഡർ ചെയ്തു...

- അരേ ദോ ചപ്പാത്തി ഔർ ഏക് എഗ് കറി

- മുഠ്ഡാ ഖോഴിയോ ഥാറാബോ സർ?

- മുർഗി

- ഇപ്പോ കൊണ്ടു ബരാം സാർ

- ചായ് ഭീ

- സെറി സാർ

അതടിച്ചുകേറ്റി, ഒരു പാഴ്സലും വാങ്ങി വീട്ടിൽ ചെന്നപ്പോൾ ഗേറ്റിൽ രണ്ടു ഭായിമാർ.

വീണ്ടും മലയാളി

- ക്യാ ഹേ?

- ഉണ്ണി സാർ ബറാൻ പറഞ്ഞു.

(ആത്മഗതം - തെങ്ങിനു തടമെടുക്കാൻ രണ്ടു പേരെ അയക്കണമെന്നു ഉണ്ണിയോട് പറഞ്ഞിരുന്നു. അതാണ്! ഹിന്ദിയിൽ ആത്മഗതം നടത്താൻ അറിയാത്തതുകൊണ്ട് അതു ചെയ്തില്ല.)

- അന്തറാവോ.

തൂമ്പയുമായി ഭായിമാർ അനുഗമിക്കുന്നു.

- ഇഥർ നൗ തെങ്ങ് (സോറി) നാരിയൽ വൃക്ഷ് ഹേ. ഉസ്കാ ഗ്രൗണ്ട് ക്ലിയർ കർനേ ചാഹിയേ.

- ഥഢം എടുക്കണം?

ക്ലാരിറ്റിക്കു വേണ്ടി ഒരു ഭായി ചോദിച്ചു.

- ഠീക്ക് ഹേ

അവർ പണി തുടങ്ങി. ഇടവേളയിൽ ഒരു ഭായി വന്നു ബല്ലടിച്ചു. മലയാളിച്ചി ചെന്നു വാതിൽ തുറന്നു.

- ക്യാ?

- ഖുറച്ച് ബെള്ളം ഥരുമോ

- ആരാം സേ ബൈഠോ.

മലയാളിച്ചി ഫ്രിഡ്ജിൽ നിന്നു വെള്ളക്കുപ്പി കൊണ്ടുക്കൊടുത്തു. ഭായിമാർ പാനി ഖുശിയായി പീനേ കേ ബാദ് കുപ്പി മടക്കിക്കൊടുത്തു.

- അച്ഛാ ഹേ?

- നന്തായിർന്നു

ഭായി ചിരിച്ചു. മലയാളിച്ചിയും ചിരിച്ചു.

ഇതിനിടയിൽ കടയിൽ പോയ മലയാളി വച്ചുകാച്ചി...

- ഏക് കിലോ ആലു ദേ ദോ

കിഴങ്ങു തൂക്കിയിട്ട് തൂക്കുകാരൻ ബായി ചോദിച്ചു

- ബേറെന്തേലും?

- അഭി നഹി. ബസ്!

- മുപ്ഥിയാർ റൂഭാ സാർ

- ഠീക്ക്‌ ഹേ!

പമ്പിൽ ചെന്നപ്പോൾ ഒരു ഭായിച്ചി.

- പെട്രോൾ ഫിൽ കരോ. ഡീസൽ ന ഭരേം.

അവൾ ഒന്നും പറഞ്ഞില്ല. ചുണ്ടു കോട്ടിയോ എന്നൊരു ഡൗട്ട്.

- എത്തിരയാ

- പാഞ്ച് ലിറ്റർ

അവൾ എന്തോ പിറുപിറുത്തു. അഞ്ഞൂറിനടിക്കാത്തതു കൊണ്ടാരിക്കും. റുപ്പി സെറ്റിങ്ങെല്ലാം തട്ടിപ്പാന്നറിയത്തില്ലിയോ. മലയാളിയോടാ കളി. കാർഡെടുത്തു കൊടുത്തു. ചില്ലറ പ്രശ്നോം തീർന്നല്ല്!

പഴക്കടയിലെത്തി വിൻഡോ താഴ്ത്തി വിളിച്ചു പറഞ്ഞു.

- ഏക് കിലോ കേലാ ദേ ദോ

- സാറ് ഹിന്ദിയൊക്കെ പഠിച്ചല്ലോ.

ശബ്ദം കേട്ട് തല ഉയർത്തി നോക്കിയപ്പോൾ സ്ഥിരം ബായിയല്ല. കടക്കാരൻ രമേശന്റെ മോൻ കുട്ടൻ.

- എന്തു ചെയ്യാനാ കുട്ടാ. ഈ ബായിമാരെക്കൊണ്ട് ശരിക്കും പണിയെടുപ്പിക്കണമെങ്കിൽ നമ്മുക്ക് ഹിന്ദി അറിയണം. ഇവിടെ നിന്നവനെന്തിയേ?

- അവൻ നാട്ടിപ്പോയി. പുതിയൊരെണ്ണത്തിനെ തപ്പാൻ അച്ഛൻ പോയിരിക്കുവാ.

മലയാളി വീട്ടിൽ തിരിച്ചു ചെന്നപ്പോഴേക്കും ബായിമാർ തടമെടുത്ത് വളവുമിട്ടു കഴിഞ്ഞ് അയാളെ കാത്തിരിക്കുകയായിരുന്നു.

- കാം പൂരാ ഹോ ഗയാ?

- ഠീർന്നു സാർ.

കാശു കൊടുത്ത് അവരെ പിരിച്ചയച്ചു കഴിഞ്ഞ് മലയാളി മൊബൈൽ തുറന്നു.

അയാളുടെ മുഖം ചുമന്നു. അതൊന്നും പറ്റൂല! അതിവിടെ നടക്കുകേല. ഫാസിസമാണ്.

എന്താ കാര്യമെന്നു അന്വേഷിച്ചു കൊണ്ട് മലയാളിച്ചി കടന്നു വന്നു.

- ഹിന്ദി പഠിക്കണമെന്നു.

- ഐസാ ഹോ? മത് പഠോ!

Thursday, September 5, 2019

"രപ്തി സാഗർ "

ഒരു മരണാന്തര ചടങ്ങിൽ പങ്കെടുക്കാൻ എന്റെ സുഹൃത്തിനും ഫാമിലിക്കും ചെന്നൈയിൽ നിന്ന് തൃശ്ശൂരിൽ എത്തണമായിരുന്നു  മരണവിവരം കിട്ടുമ്പോൾ രാത്രി എട്ടു മണി   പിന്നെ നോക്കിയപ്പോൾ  രാത്രി പന്ത്രണ്ടു മണിക്ക്  രപ്തി  സാഗർ ട്രെയിൻ ചന്നൈ സെൻട്രൽ  പാസ്സ്‌ചെയ്തു  തിരുവന്തപുരത്തേക്കു പോകുന്നു എന്നറിഞ്ഞു ആരെയെല്ലാമോ പിടിച്ചു  എമെർജൻസി ക്വാട്ടയിൽ നാലു ടിക്കറ്റ് ഒപ്പിച്ചു 
ഏകദേശം  പതിനൊന്നരക്ക്  സെൻട്രലിൽ എത്തിയപ്പോൾ  രപ്തിസാഗർ  ഏഴാം നമ്പർ ഫ്ലാറ്റ്ഫോമിൽ  എന്ന്  അനൗണസ് ചെയ്യുന്നു
പിന്നെ ഒന്നാം നമ്പർ ഫ്ലാറ്റ്ഫോമിൽ നിന്ന് ഏഴാം നമ്പർ ഫ്ലാറ്റ്ഫോമിൽ ഓടി പിടിച്ചെത്തി   കമ്പാർട്ട്മെന്റ്  കണ്ടു പിടിച്ചു  സീറ്റ് നമ്പരുകൾ കണ്ടുപിടിച്ചപ്പോൾ  അതെല്ലാം 'ഒക്കിപെയ്ഡ് ' ആണ് 
അവരെല്ലാം  നല്ല  ഉറക്കത്തിലും  പിന്നെ തട്ടി വിളിച്ചു  ഉണർത്തിയപ്പോൾ  അവരെല്ലാം  ബംഗാളികളാണ്   അവരോടു അറിയുന്ന  ഹിന്ദിയിൽ  അത്  തങ്ങൾക്കു  അലോട്ട് ചെയ്‍ത  സീറ്റും  ബെർത്തുമാണ് എന്ന്  സുഹൃത്ത് ഒരുവിധം പറഞ്ഞൊപ്പിച്ചു,  അവരോടു സീറ്റ് മാറിത്തരുവാൻ ആവശ്യപ്പെടുകയും ചെയ്തു  .
എന്നാൽ  അവർ  അവരുടെ ടിക്കറ്റ് എടുത്തു കാട്ടി  അത് അവർക്കു  അലോട്ട് ചെയ്‌ത സീറ്റ് ആണെന്ന് പറഞ്ഞു.  എന്ത് ചെയ്യണമെന്നറിയാതെ നിന്ന സുഹൃത്തിനോടും കുടുംബത്തോടും,   അതിൽ ഒരാൾ  ചോദിച്ചു  " കഹാം  ജാനാ ഹായ് " 
ഉടനെ സുഹൃത്ത് പറഞ്ഞു  " തൃശൂർ  കേരള "   ഉടനെ  അവർ പറഞ്ഞു  ഇത്  കേരളത്തിൽനിന്ന് ഗോരഖ്‌പുരിലേക്കു പോകുന്ന  ട്രെയിൻ ആണെന്ന്  അപ്പോഴാണ്  പറ്റിയ അമളി സുഹൃത്ത്  തിച്ചറിഞ്ഞത്   പിന്നെ  അവരോടു  തെറ്റും ക്ഷമയും  പറഞ്ഞു  വണ്ടിയിൽ നിന്ന് പുറത്തിറങ്ങി
അപ്പോൾ  വീണ്ടും അനൗൺസ്‌മെന്റ്  "കേരള ബൗണ്ട്  രപ്തി സാഗർ  ഈസ്  അറൈവിങ്‌  ഇൻ ഫ്ളാറ്റഫോം നമ്പർ വൺ " 
 Up and down  ട്രെയിനുകൾക്കു  ഒരേ പേരാണ്  "രപ്തി സാഗർ "  ട്രെയിൻ നമ്പർ നോക്കി വേണം കയറാൻ ..... നല്ലൊരു പാഠം അങ്ങനെ പഠിച്ചു