Wednesday, August 7, 2019

വീണ്ടുമൊരു പ്രളയക്കാലമോ??

വീണ്ടുമൊരു പ്രളയക്കാലമോ??
മഹാ പ്രളയം ഒരു വർഷം പിന്നിടുന്നു 
ഇന്നും ആ നടുക്കം  മാറിയിട്ടില്ല 
വീടിനു ചുറ്റും  വെള്ളം
ദിവസങ്ങൾ നീണ്ട  മഴ
 കുടി വെള്ളമില്ല 
കറണ്ടില്ല
ഫോണില്ല 
വാഹനമില്ല 
ഭക്ഷണമില്ല 
നേവിയെയും,   ഡിസാസ്റ്റർ  മാനേജ്മെന്റ് ക്കാരെയും,   സന്നദ്ധ സംഘടനകളെയും,   റിലീഫ് ക്യാമ്പുകളെയും  ദൈവത്തെ പോലെ  കണ്ടിരുന്ന  ദിവസങ്ങൾ...
 നഷ്ട്ടപെട്ടതിനെ കുറിച്ച്  അറിയാതെ  ദുരെ  കഴിയേണ്ടി വന്ന ദിനങ്ങൾ....... 
ഇന്നും  ഓർക്കുമ്പോൾ   അറിയാതെ ഞെട്ടി തരിക്കുന്ന  ദിനങ്ങൾ.....
കഴിഞ്ഞ  രണ്ടു ദിവസമായി  മഴ കനത്തു  പാടത്തും  തോട്ടിലും  കിണറിലും  വെള്ളം നിറയുന്നു,  സാമാന്യം ശക്തിയിൽ ചുഴലി കാറ്റും ഇടക്കിടെ വീശുന്നു,   മരം വീണു  നാശനഷ്ട്ടങ്ങൾ,  ഗതാഗതതടസ്സം,   kseb ക്കാരുടെ  നിസ്സഹായാവസ്ഥ കേടുവന്ന ലൈനുകൾ  നന്നാക്കുന്നതിൽ,  കാലാവസ്ഥ പ്രവചനം  അടുത്ത- 'മൂന്നു  നാലു  ദിവസം  ശക്തിയായി  കാറ്റും  മഴയും'..... 
 ഏല്ലാം കുടി   ഭീതി പരത്തുന്നു വീണ്ടും .... 
പക്ഷെ  ഒരു പ്രളയത്തെ  നേരിട്ട എക്സ്പീരിയൻസ്   ചെറിയ  ശക്തിയും    ധൈര്യവും നൽകുന്നു .....
ഇല്ല  ഇത്തവണ  ഒന്നും ഉണ്ടാവില്ല 
Let us be positive !!

2 comments:

  1. അന്നത്തത്ര കയറിയില്ലെങ്കിലും അന്ന് ഒഴിവാക്കിയിടത്ത് ഇത്തവണ കയറി. കുറേ നിർഭാഗ്യവാന്മാരുടെ ദുരന്തവും കൂട്ടത്തിൽ അരങ്ങേറി. എത്ര കിട്ടിയാലും പഠിക്കാത്ത മനുഷ്യർക്കിട്ട് വീണ്ടും ഒരു കൊട്ട്. എന്നാലും നാമെന്ത് പഠിക്കാൻ ...?

    ReplyDelete
    Replies
    1. കണ്ടാലും കൊണ്ടാലും പഠിക്കില്ല അതാണ് മനുഷ്യൻ !!!
      നന്ദി

      Delete