Friday, May 17, 2019

ദൈവ ഹിതം

ദൈവ ഹിതം.

ലേബർ റൂമിന്റെ പുറത്തു സുനിലും  അകത്തു പ്രസവവേദനയിൽ  സുനിലിന്റെ ഭാര്യയും .
രണ്ടുപേരും  പലതും ഓർത്തു സമയം തള്ളിനീക്കാൻ  ശ്രമിക്കുന്നു.
പ്രകൃതി  പെരുമഴയായി പെയ്തു,    തന്റെ പ്രതിഷേധവും,   അമർഷവും   പ്രകടിപ്പിച്ച
മലയോര ഗ്രാമത്തിൽ,  അത് കലാശിച്ചത്,  
ഒരു ഒരുൾപൊട്ടലിലാണ്.
അതുമൂലം സർവ്വവും നഷ്ട്ടപ്പെട്ട  സുനിൽ  ജോലിതേടി  എത്തിയത് അകലെയുള്ള
ഒരു ചെറു പട്ടണത്തിൽ.  ഒരു സായാഹ്നം ചിന്തയിൽ മുഴുകി  നടക്കുമ്പോൾ  ലതയുടെ സ്‌കൂട്ടർ  അവനെ ഇടിച്ചു വീഴ്ത്തി  മറിഞ്ഞു വീഴുന്നു  .  നിസ്സാര പരിക്കോടെ  സുനിലും,  ചെറിയ എല്ലു ഒടിവോടെ  ലതയും  ചികിത്സ തേടുന്നു,   പരിചയപ്പെടുന്നു,  അടുക്കുന്നു.  വീട്ടുകാർ  ജാതി  ജോലി  അന്തസ്സ് എല്ലാം പറഞ്ഞു അവരുടെ വിവാഹത്തെ എതിർക്കുന്നു.
  എതിർപ്പ്  അവരുടെ ഒളിച്ചോട്ടത്തിലും കല്യാണത്തിലും  അവസാനിക്കുന്നു.
കിട്ടുന്ന പണിയെല്ലാം എടുത്തു സുനിൽ  ലതയെ സംരക്ഷിക്കുന്നു. 
അവർ  എല്ലാം മറന്നു സന്തോഷത്തോടെ  സമാധാനത്തോടെ  ജീവിക്കുമ്പോഴാണ് പുതിയ അതിഥി  വരുന്നത്.
ഇന്ന് അസ്വസ്ഥത തോന്നിയ  ലതയെ  സർക്കാർ ആശുപത്രിയിൽ  കാണിച്ചു,   പിന്നെ ലേബർ റൂമിൽ അഡ്മിറ്റ് ചെയ്തു. 
"ലതയുടെ ബൈ സ്റ്റാൻഡർ  എവിടെ? "  എന്നുള്ള നേഴ്സിന്റെ വിളി  അവനെ ചിന്തയിൽ നിന്നുണർത്തി   ആശുപത്രിയിൽ എത്തിച്ചു
"തന്റെ ഭാര്യ  പെറ്റു  ആൺ കുട്ടി...... അവൾ  കരച്ചിലോടു കരച്ചിൽ  എന്ത്‌ പറഞ്ഞിട്ടും  നിര്ത്തുന്നില്ല താൻ ഒന്ന്  അവളെ സമാധാനിപ്പിക്ക് " എന്നുപറഞ്ഞ  നേഴ്സിന്റെ കൂടെ  അവൻ  ലേബർ റൂമിലേക്ക്  നടന്നു.
അവനെ കണ്ടപ്പോൾ  അവളുടെ  കരച്ചിലിന്റെ  ശക്തി കൂടി  " എന്നാലും  ദൈവം നമ്മുക്ക്  ഒരു
മിണ്ടാപ്രാണിയെ ആണല്ലോ  തന്നത് " എന്നുറക്കെ കരയുന്ന  ലതയോടു  അവൻ  മെല്ലെ പറഞ്ഞു
"ദൈവത്തിനറിയാം നമ്മൾ  അവനെ പൊന്നുപോലെ വളർത്തും അതുകൊണ്ടാണ്  അവനെ നമ്മളെ ഏല്പിച്ചത്. 
നമ്മൾ തമ്മിൽ പരിചയപ്പെട്ടത് 
അകലാൻ പറ്റാത്ത വണ്ണം അടുത്തത്,
നിന്റെ വീട്ടുകാരെ എതിർത്ത് ഒന്നായത്,  എല്ലാം ദൈവം ഇവന് വേണ്ടി കളമൊരുക്കിയതാണ്  ദൈവം അറിഞ്ഞു തന്ന  സമ്മാനമാണ് ഇവൻ
ഇവനെ നമ്മൾ  സ്നേഹിച്ചു വളർത്തും വലുതാക്കും  അതാണ് ദൈവ ഹിതം '
ഈ വാക്കുകൾ  ലതക്ക് നൽകിയ ആശ്വാസം  കോൺഫഡൻസ്  എല്ലാം അവരുടെ പുതിയ ജീവിതത്തിനുള്ള  ചവുട്ടി പടികളാണ്......

2 comments: