Saturday, February 4, 2017

ചങ്ങാതി ..........

അനൂപ് നാട് വീട്ടു  തന്റെ സ്‌കൂൾ കൂട്ടുകാരന്റെ ഫോൺ നമ്പറും അഡ്രസ്സും മാത്രവുമാണ് അതിനവനെ പ്രേരിപ്പിച്ചത്  കഴിഞ്ഞ പ്രാവശ്യം അവൻ നാട്ടിൽ വന്നപ്പോൾ കയ്യിൽ പുത്തൻ ഐ ഫോൺ  പേഴ്‌സിൽ പുത്തൻ രണ്ടായിരങ്ങളും  അവന്റെ സ്റ്റേറ്റ്സ് ഞങ്ങളുടെ ഇടയിൽ കൂട്ടി  ലാത്തി വെക്കുന്നതിനിടിയിൽ അവൻ അനൂപിനോട് പറഞ്ഞു " ഡാ ഇവിടെ കിടന്നു വീട്ടുകാർക്കും നാട്ടുകാർക്കും ഭാരമാകാതെ നീ വാടാ മുംബൈയിലേക്ക്‌  നിന്നെ ഞാൻ കൊണ്ടുപോകാം " ഈ വാക്കുകൾ മാത്രം കണക്കിലെടുത്താണ് അനൂപ് വണ്ടികയറിയതു മുംബൈ എന്ന മഹാ നഗരത്തിലേക്ക്
പഠിക്കുന്ന കാലത്ത് അവൻ ആവറേജ് മാത്രമായിരുന്നു  എന്നാലും എന്റെ ഏറ്റവും അടുത്ത കൂട്ടുകാരനായിരുന്നു  അവൻ  പ്രായോഗിക വിദ്യ -  പ്ലമ്പിങ്   വയറിങ്  വൈൻഡിങ് എന്നിവ പഠിച്ചു,  സ്‌കൂൾ വിദ്യാഭ്യാസം കഴിഞ്ഞപ്പോൾ.  പിന്നെ നാട് വിട്ടു . താനോ പഠിക്കാൻ മിടുക്കൻ  അതുകൊണ്ടു തന്നെ എഞ്ചിനീയറിംഗ് എൻട്രൻസ് എഴുതി റാങ്കിൽ പിന്നിലായിപ്പോയി  വീട്ടുക്കാരെ പിഴിഞ്ഞെടുത്തു സ്വാശ്രയത്തിൽ  സീറ്റു നേടി  എഞ്ചിനീയറിംഗ്  ഡിഗ്രി   നേടി തെക്കോട്ടും വടക്കോട്ടും  നടന്നു നടന്നു ദിവസം മുടിപ്പിച്ചിരുന്നപ്പോഴാണ് അവന്റെ ക്ഷണം  എന്നാലും അവന്റെ കൂടെ പോകാൻ തുനിഞ്ഞില്ല  എന്നാൽ വീട്ടുകാരുടെ നിസ്സഹായാവസ്ഥ  ബന്ധുക്കളുടെ കുത്തുവാക്കുകൾ  എല്ലാം ഈ ഒളിച്ചോട്ടം അനിവാര്യമാക്കി വളരെ വൈകാതെ
മുംബയിൽ വണ്ടിയിറങ്ങി  അവനെ  ഫോണിൽ വിളിച്ചപ്പോൾ അവൻ  ഫോൺ എടുത്തു വളരെ ആശ്ചര്യത്തോടെ എന്റെ വരവിനെ എതിരേറ്റു  " ഡാ നീ അവിടെ തന്നെ ഇരിക്ക്  ഞാൻ വരാം പക്ഷെ എനിക്ക് അവിടെ എത്തണമെങ്കിൽ രണ്ടു മണിക്കൂറെങ്കിലും വേണം "
മണിക്കൂറുകൾ രണ്ടും മൂന്നും കഴിഞ്ഞു അവനെ കണ്ടില്ല  പലവട്ടം വിളിച്ചപ്പോഴും ഫോൺ  സ്വിച്ച് ഓഫ് എന്ന മെസ്സേജ്  മാത്രം കിട്ടി
താൻ വഞ്ചിക്കപ്പെട്ടുവോ എന്നൊരു ചിന്ത തലപൊക്കി  എന്നാലും കൂട്ടുക്കാരൻ ചതിക്കില്ല എന്നൊരു വിശ്വാസവും  സമയം നീങ്ങും തോറും   ഇനിയെന്ത് എന്ന ചിന്ത  കരച്ചിലിന്റെ വക്കിൽ എത്തിച്ചു  കൈയിലുള്ള പേഴ്‌സും കാലിയാണ്.....
വീണ്ടും അവനെ തന്നെ വിളിച്ചു എല്ലാ ദൈവങ്ങളെയും മനസ്സിൽ ധ്യാനിച്ച്
ഇത്തവണ ദൈവങ്ങൾ കാത്തു  അവൻ ഫോൺ എടുത്തു  സത്യത്തിൽ ആ നിമിഷം അനുഭവിച്ച റീലീഫ്  പറഞ്ഞറിയിക്കാൻ കഴിയില്ല
വീണ്ടും പത്തു പതിനഞ്ചു മിനുട്ടുകൾ കഴിഞ്ഞപ്പോൾ അവൻ വന്നു
ഒരു ഫാക്ടറി തൊഴിലാളിയുടെ വേഷം  പക്ഷെ ചെറുപ്പം മുതൽ കണ്ടു പരിചയിച്ച ചിരിയുമായി അവൻ എനിക്ക് കൈ തന്നു  കയ്യിൽ ഐ ഫോണില്ല  പകരം ഒരു സാധാരണ ഫോൺ
അവൻ പറഞ്ഞു "സത്യത്തിൽ നാട്ടിൽ വന്നപ്പോൾ കൈയിലുണ്ടായിരുന്ന ഫോൺ ..ഇന്നു  വരെ എന്റെ കയ്യിലുണ്ടായിരുന്നു എന്നാൽ പെട്ടെന്ന് കുറച്ചധികം പൈസ വേണ്ടിവന്നു  അതുകൊണ്ടു തന്നെ അത് വിറ്റു ഈ സാദാ ഫോൺ വാങ്ങി "
അവൻ എന്റെ ബാഗും എടുത്തു പുറത്തേക്കു നടന്നപ്പോൾ ഞാനും അവന്റെ കൂടെ നടന്നു. അടുത്തുള്ള ഹോട്ടലിൽ കയറി മസാല ദോശയും ചായയും കുടിച്ചു വീണ്ടും സ്റ്റേഷനിൽ എത്തി  ഒരു ലോക്കൽ ട്രെയിനിൽ  കയറി ഞങ്ങൾ
ഒരു  മണിക്കൂർ കഴിഞ്ഞപ്പോൾ ഒരു സ്റ്റേഷനിൽ ഇറങ്ങി  പിന്നെ പത്തു പതിനഞ്ചു മിനുട്ടുകൾ നടന്നപ്പോൾ ഞങ്ങൾ ഒരു റൂമിൽ എത്തി
അവനെ കൂടാതെ   വേറെ രണ്ടു പേരുമുണ്ട്  അവൻ പറഞ്ഞു " അനൂപ്  നീയും ഇവിടെ കൂടിക്കോ   നിനക്കു ഒരു ജോലി ഞാൻ ശരിയാക്കിട്ടുണ്ട്  ഞാൻ ജോലി ചെയ്യുന്ന  ഫാക്ടറിയിൽ  നിന്റെ പഠിപ്പിനനുസരിച്ചു സൂപ്പർവൈസറായിട്ടാണ്  നിയമനം  തുടക്കത്തിൽ പതിനായിരം രൂപ കിട്ടും  അതുകൊണ്ടു ജീവിക്കാം  പിന്നെ ജോലിക്കു വേണ്ടി ഒരു കോഷൻ
ഡെപ്പോസിറ്റ്   കൊടുക്കേണ്ടി വന്നു  അമ്പതിനായിരമാണ് ചോദിച്ചത്  പിന്നെ അത് പേശി കുറച്ചു മുപ്പതിനായിരമാക്കി അതിനു വേണ്ടിയാണ് ഞാൻ എന്റെ ഫോൺ വിറ്റത്  കൂടാതെ മാലയും പണയം വെച്ചു എല്ലാത്തിനും ഞാൻ വിചാരിച്ചതിലും കൂടുതൽ സമയമെടുത്തു   നീ എന്നെ വിളിച്ചു മടുത്തുകാണും  നിന്നെ ഞാൻ ചതിച്ചു എന്നും കരുതിക്കാണും  പക്ഷെ നമ്മൾ കളിക്കൂട്ടുക്കാരല്ലെ ഡാ  ഞാൻ എങ്ങനെ നിന്നെ ചതിക്കും ഞാൻ നിന്റെ വീട്ടിലും വിവരമറിയിച്ചിട്ടുണ്ട് "
 എന്റെ കണ്ണിൽ ഒരു കാരണവുമില്ലാതെ  കണ്ണുനീർ നിറഞ്ഞു  ഒന്നുംപറയാൻ  എനിക്കായില്ല  ഞാൻ അവനെ കെട്ടിപിടിച്ചു  അവൻ എന്നേയും...............
(കഴിഞ്ഞ നാലാം തിയതി ഫെയിസ് ബുക്ക് ഫ്രണ്ട്‌സ് ഡേ ആണ് എന്ന് പറഞ്ഞപ്പോൾ തോന്നിയ ഒരു കഥ (?))






6 comments:

  1. ത്യാഗം ചെയ്തു സ്നേഹം നേടാന്‍ ദൈവം അനുഗ്രഹിച്ച സുഹൃത്ത്

    ReplyDelete
    Replies
    1. സ്നേഹം അതും കൂട്ടുക്കാർ തമ്മിലുള്ളത് അതിര് വരമ്പുകൾ ഇല്ലാത്തതാണ് അത് പലവട്ടം അറിഞ്ഞതാണ് അനുഭവിച്ചതാണ്
      വന്നതിനും വായിച്ചതിനും ആയിരമായിരം നന്ദി

      Delete
  2. കൊള്ളാം ..കഥ നന്നായി ആശംസകൾ

    ReplyDelete
    Replies
    1. വന്നതിനും വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും നന്ദി

      Delete
  3. ഇക്കാലത്ത് അവിശ്വസനീയമെങ്കിലും കഥ കൊള്ളാം. ആശംസകൾ...

    ReplyDelete
  4. വന്നതിനും വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും നന്ദി
    ആ പോസ്റ്റ് ഒരു ഭാഗം എന്റെ കൂട്ടുകാരന്റെ അനുഭവമാണ്
    ഒരു അത്യാവശ്യത്തിനു കാശു ചോദിച്ചപ്പോൾ ഒരു മണിക്കൂറിനുള്ളിൽ തരാം എന്നുപറഞ്ഞ സുഹൃത്ത് മൂന്ന് മണിക്കൂറുകൾ കഴിഞ്ഞപ്പോൾ കാശുമായി വന്നു സ്വന്തം ഫോണും മാലയുംവിറ്റു കിട്ടിയ പണവുമായി അതാണ് ചങ്ങാത്തം
    താങ്ക്‌സ്

    ReplyDelete