വിചിത്ര വാദം
സുപ്രീം കോടതി ബഡ്‌ജറ്റ് തിയ്യതി മാറ്റേണ്ട ആവശ്യമില്ല എന്നഭിപ്രായപ്പെട്ടിരിക്കുന്നു (ബഡ്‌ജറ്റ് വോട്ടുചെയ്യുന്നവരെ സ്വാധിനിക്കില്ല എന്നാണ് ഇന്ന് കോടതി പറഞ്ഞത് )
എനിക്ക് നമ്മുടെ പ്രതിപക്ഷം എന്തിനു ബഡ്‌ജറ്റ് തിയ്യതി മാറ്റാൻ മിനക്കെടുന്നു എന്ന് മനസ്സിലാകുന്നില്ല
അഖിലേഷ് യാദവ് തന്റെ പാർട്ടിയുടെ തിരെഞ്ഞെടുപ്പ് പത്രികയിൽ പറയുന്നു -
അധികാരത്തിൽ വന്നാൽ എല്ലാവര്ക്കും സ്മാർട്ട് ഫോൺ ഫ്രീ ആയിട്ട് കൊടുക്കും
ഹൈ സ്കൂളിൽ പഠിക്കുന്ന പെൺ കുട്ടികൾക്ക് സൈക്കിൾ കൊടുക്കും
BPL കുടുംബങ്ങൾക്ക് ഒരു കിലോ നെയ്യും പാൽപൗഡറും എല്ലാമാസവും നൽകും
തമിഴ് നാട്ടിൽ രണ്ടു കഴകങ്ങളും ടീവിയും സാരിയും എലെക്ഷൻ സമയത്തു പ്രഖ്യാപിച്ചിരുന്നു
ഈ പ്രഖ്യാപനങ്ങൾ ഒന്നും വോട്ടേഴ്‌സിനെ ബാധിക്കില്ല എന്നാൽ ഒരു വർഷത്തെ ബജറ്റിൽ രാജ്യത്തിന് മുഴുവനായി എന്തെങ്കിലും ക്ഷേമ പദ്ധതികൾ പ്രഖ്യാപിച്ചാൽ അത് തിരെഞ്ഞെടുപ്പ് നടക്കുന്ന അഞ്ചു സംസ്ഥാനങ്ങളെ ജങ്ങളെ സ്വാധിനിക്കും
വിചിത്ര വാദംതന്നെ
No comments:
Post a Comment