ദംഗൽ
അമീർഖാന്റെ ഈ സിനിമ കണ്ടു ഇഷ്ട്ടപ്പെട്ടു ഗുസ്തിക്കാരനായ ആമീർ ജീവിക്കാൻ വേണ്ടി ഗുസ്തി ഉപകേഷിച്ചു ജോലി തേടി
തനിക്കു ഉണ്ടാകുന്ന മകനെ നാടിനു വേണ്ടിസ്വർണ മെഡൽ നേടുന്ന ഒരു ഗുസ്തിക്കാരൻ ആക്കണം എന്നുള്ളതാണ് ടിയാന്റെ ആഗ്രഹം.
എന്നാൽ പിറന്നത് മുഴുവൻ പെൺകുട്ടികൾ. തങ്ങളോട് മോശമായി പെരുമാറിയ ഒരു ആൺ കുട്ടിയെ ഗീതയും ബബിതയും കൈകാര്യം ചെയ്തത്അവർ ഗുസ്തിക്ക് കൊള്ളാം എന്നൊരു തോന്നൽ അയാളെ അവഴിക്കു തിരിച്ചുവിടുന്നു.തന്റെ ബാക്കി ജീവിതം ആ സ്വപ്ന സാക്ഷാത്കാരത്തിന് വേണ്ടി നീക്കിവെക്കുന്നു. കഠിന പരിശ്രമത്തിലൂടെ ഗീതയെ നാഷണൽ
ചാമ്പ്യൻ ആക്കുന്നു. ബബിതയെ ജൂനിയർ ചാമ്പ്യനും .എന്നാൽ തുടർന്ന് നാഷണൽഅക്കാദമിയിൽ എത്തിപ്പെടുന്ന ഗീത കോച്ചിന്റെ തെറ്റായ പരിശീലന മുറകൾ മൂലം പല ഇന്റർ നാഷണൽ ഇവന്റസിലും പരാജയപ്പെടുന്നു. അച്ഛന്റെ കോച്ചിങ് മികവ്മ നസ്സിലാക്കിയ ഗീത അച്ഛന്റെ പരിശീലനമുറകൾ വഴി കോമൺ വെൽത്ത് ഗെയിംസിൽ ഗോൾഡ് മെഡൽ നേടുന്നു,
നമ്മുടെ നാടിനുവേണ്ടി ഗുസ്തിയിൽ പല മെഡലുകളും കൈവരിച്ച ഗീതാകുമാരിയുടേയുംഅവരുടെ അനുജത്തി ബബിതയുടേയും ജീവിതത്തിൽ നിന്ന് പകർത്തിയതാണ് ഈ സിനിമ,
ഹിന്ദി സിനിമ മാറുകയാണ്
സ്പോർട്സ് ഇതിഹാസങ്ങളുടെ ജീവിതം അഭ്രപാളിയിൽ പകർത്തി അവർ സ്പോർട്സിനെ സപ്പോർട്ട് ചെയ്യുന്നു.
മേരികോം, മിൽഖാ സിങ്, ക്രിക്കറ്റിൽ
സച്ചിൻ ധോണി എന്നിവരുടെ കഥയും അവർ പറഞ്ഞു കഴിഞ്ഞു
ഈ സിനിമകൾ കാണുന്ന കുട്ടികൾ അറിയാതെ ഈ കളികളിൽ ആകൃഷ്ട്ടരാവുന്നു അങ്ങനെ നമ്മുക്ക് വീണ്ടും ലെജെന്റുകൾ ലഭിക്കുന്നു അല്ലെങ്കിൽ അതിനു സാധ്യതകൾ ഏറുന്നു
ദംഗൽ മനസ്സിനെ കീഴടക്കി കാരണം
അമീറിന്റെ മിതമായ അഭിനയം. സ്വയം ഒരു സൂപ്പർ ആയിരുന്നിട്ടും ഒരു സാധാരണക്കാരനെ വളരെ ഭംഗിയായി അവതരിപ്പിച്ചു, ഒരു അമാനുഷിക പ്രകടനവും ഇല്ലാതെ ,ഗീതയേയും ബബിതയേയും അവതരിപ്പിച്ച
കുട്ടികൾ, ഗുസ്തി എന്ന സ്പോർട്ടിന്റെ ഭംഗി, ഒരു സെക്കന്റ് പോലും ലാഗ് തോന്നാത്ത അവതരണം, വീട്ടുക്കാർ തമ്മിലുള്ള വൈകാരിക നിമിഷങ്ങൾ യഥാർത്ഥമായി അവതരിപ്പിച്ചത് , ഒരു ആഭാസ സീനുകളും ചേർക്കാത്തതു, ലിംഗ വ്യത്യാസം കായികരംഗത്തു പാടില്ല എന്നു ശക്തമായി പറഞ്ഞത്, എല്ലാത്തിലും വലുതായി "ഇന്ത്യ" വികാരം മനോഹരമായി പകർത്തിയതിന്
ഈ സിനിമ കണ്ടവർ ഇനി ടീവിയിൽ വരുന്ന ഗുസ്തി മത്സരങ്ങൾ തീർച്ചയായും കണ്ടിരിക്കും!

കണ്ടിട്ടില്ല. കാണണം
ReplyDeletethanks
ReplyDeleteസിനിമ കണ്ടില്ല. കാണണം എന്ന് ഈ റിവ്യൂ വായിച്ചപ്പോള്‍ തോന്നി.
ReplyDeleteധൈര്യമായി കാണാം
ReplyDeleteനഷ്ടബോധം തോന്നില്ല ഉറപ്പ്
നല്ല അവലോകനം ..ആശംസകൾ
ReplyDelete