Sunday, January 8, 2017

വെറുതെ മോഹിക്കാൻ മോഹം................



വര്ഷങ്ങളോളം ഒരു നാടിനു തണലേകി,
നാടിൻറെ അടയാളമായി ആ ആലും ആൽത്തറയും അവിടെ .ഉണ്ടായിരുന്നു
ഒരുസുപ്രഭാതത്തിൽ വികസനത്തിന്റെ പേരിൽ ആ വൻ വൃക്ഷം മുറിച്ചു മാറ്റപ്പെട്ടു. കാര്യമായ  പ്രതിഷേധമോ സമരമോ ഒന്നും ഉണ്ടായില്ല  അല്ലെങ്കിൽ തന്നെ ആർക്കു ഇതിനൊക്കെ സമയം
നാട്ടുക്കാരുടെ വൈകുംനേരങ്ങളിലെ മീറ്റിംഗ് സ്ഥലമായിരുന്നു ആ ആൽത്തറ  ഇന്നത്തെ പോലെ ടീവിയോ  വാട്ട് സ് അപ്പൊ  ഫേസ് ബുക്കോ  ഇൻസ്റ്റാഗ്രാമോ ഒന്നും ഇല്ലായിരുന്നു അന്ന് , വൈകിട്ട് ഒത്തുക്കൂടി  കുറച്ചുസമയം ചിലവിടുക അത് ഒരു ദിനചര്യ തന്നെ ആയിരുന്നു
എത്രയോ ദിവസം അവിടെ കൂട്ടുകാരുമായി
സൊറ പറഞ്ഞിരിന്നിരിക്കുന്നു........
ആ ആൽ മരത്തിനെ കേന്ദ്രികരിച്ചു എത്ര
എത്ര പ്ലാനിങ്ങുകളും മീറ്റിംഗുകളും പ്രേമങ്ങളും കല്യാണങ്ങളും നടത്തപ്പെട്ടിട്ടുണ്ടാവും എന്നാലോചിക്കുമ്പോൾ വല്ലാത്തൊരു നഷ്ട്ടബോധം തോന്നുന്നു......
ആ മരത്തിന്റെ സമീപത്തു ഒരു അമ്പലമോ
പള്ളിയോ എന്തിനു എന്തെങ്കിലും ഒരു പാർട്ടിഓഫ്‌സോ ഉണ്ടായിരുന്നെങ്കിൽ ഒരുപക്ഷെ ആ മരം മുറിച്ചു മാറ്റപ്പെട്ടു ഉണ്ടായ റോഡ് വഴി മാറി പോയേനെ, (എത്രയോ സ്ഥലത്തു ഇത് സംഭവിച്ചിരിക്കുന്നു)
 നാടിൻറെ തണലായ ആ മരവുംആൽത്തറയും ഇന്നും കണ്ടെനെ .........
(വെറുതെ ഈ മോഹമെങ്കിലും വെറുതെ മോഹിക്കാൻ മോഹം)
ഇപ്പൊ ഈ ചിത്രം മാത്രം പലതും ഓർമ്മിപ്പിക്കാൻ ബാക്കി......,.....
(കടപ്പാട്  അഭിലാഷ്  അമൂല്യ ചിത്രത്തിനു)

6 comments:

  1. എൻ്റെ ഗ്രാമത്തിന്റെ അടയാളമായി നിലകൊണ്ട ആ വൻവൃക്ഷം റോഡ് വികസനത്തിന്റെ പേരിൽ മുറിച്ചു മാറ്റപ്പെട്ടു. വര്ഷങ്ങള്ക്കു ശേഷം ആ ആൽമരത്തിന്റെ ചിത്രം കണ്ടപ്പോൾ പലതു ഓർത്തു.....

    ReplyDelete
  2. മരങ്ങൾ ഒക്കെ ഇങ്ങനെ നശിപ്പിക്കുന്നവർ അങ്ങനെ ഒരു മരം അവിടെ ഉണ്ടാകുവാനുള്ള കാലത്തേക്കുറിച്ചു ചിന്തിച്ചെങ്കിൽ..ആശംസകൾ























    ReplyDelete
    Replies
    1. ithellam vikasanthinte peril. road vikasichu vikasichu nadakkan sthalamillaathayi
      nandhi vannathinum abhiprayam paranjathinum!

      Delete
  3. വികസനം ഒരു വഴിയ്ക്കു മുന്നേറുമ്പോള്‍ ഓരോ ഗ്രാമത്തിനും അതിന്റെ തനതായ സൌന്ദര്യവും വ്യക്തിത്വവും നല്‍കിയിരുന്ന പലതും നഷ്ടപ്പെടുത്തേണ്ടി വരുന്നു.

    വെട്ടിമാറ്റുന്ന ഈ മരങ്ങള്‍ക്ക് പകരമായെങ്കിലും മറ്റൊന്ന് നട്ടുവളര്‍ത്താന്‍ അധികൃതര്‍ തയ്യാറായെങ്കില്‍...!

    പുതുവത്സരാശംസകള്‍, മാഷേ

    ReplyDelete
  4. നഷ്ടപ്പെടുന്ന പഴമകളെ, അതിനു പകരമായി മറ്റൊന്നില്ലാത്ത ഇന്നിന്റെ വേദന.....വരച്ചു കാണിച്ചു കൊണ്ട് ശാന്തമായി
    പതിഞ്ഞ അക്ഷരങ്ങള്‍ക്ക് അതിന്റെ മൌന വേദനയുണ്ട്..... ആശംസകള്‍.

    ReplyDelete