Wednesday, January 25, 2017

ലോ അക്കാദമിയും കുട്ടികളും...............

ലോ അക്കാദമിയും കുട്ടികളും....................
കഴിഞ്ഞ പത്തു പതിനഞ്ചു ദിവസമായി ലോ അക്കാദമി വാർത്തകളിൽ നിറഞ്ഞു നിൽക്കുകയാണ് ലക്ഷ്മി നായർ എന്ന പ്രിസിപ്പലിന്റെ കാടൻ രീതികളാണ് വിദ്യാർത്ഥികളെ ചൊടിപ്പിച്ചിരിക്കുന്നത്
പാചക ഷോകളിലൂടെ പരിചിതയാണ് ലക്ഷ്മി നായർ
പല രുചികളിലുള്ള വിഭവങ്ങർ പരിചയപ്പെടുത്തുന്ന ലക്ഷ്മി നായർ എന്നാൽ ലോ അക്കാദമിയിൽ ഒരേ രുചിയിലാണ് പ്രവർത്തിക്കുന്നത് എന്നാണു കുട്ടികളുടെ വെളിപ്പെടുത്തലുകൾ സൂചിപ്പിക്കുന്നത്
കുട്ടികളുടെ വെളിപ്പെടുത്തലുകൾ ഇങ്ങനെ;-
ലോ അക്കാദമിയിൽ പഠിക്കുന്ന കുട്ടികളെ അടിമകൾ ആയിട്ടാണ് ലക്ഷ്മി നായർ നടത്തുന്നത് കൈയിലുള്ള ആയുധം ഇന്റെർണൽ മാർക്കസ്
ലോ അക്കാദമി കുട്ടികൾക്ക് സാധാരണ സ്വാതന്ത്ര്യം പോലും നിഷേധിക്കപ്പെട്ടിരിക്കുകയാണ് . ഹോസ്റ്റലിൽ താമസിക്കുന്ന കുട്ടികൾക്ക് ഒന്ന് പുറത്തുപോകാനോ വീട്ടിൽ പോകാനോ സ്വാതന്ത്ര്യം ഇല്ല
ലോ പഠിക്കുന്നതിന്റെ കൂടെ വേറെ എന്തെങ്കിലും കോഴ്‌സു കൂടി പഠിക്കാൻ, അതിനു ട്യൂഷന് ചേരാൻ, ശ്രമിച്ചാൽ ലക്ഷ്മി ആ കുട്ടിയോട് പറയുമത്രെ " നീയൊക്കെ ഈ കോഴ്സ്സ് തന്നെ കംപ്ലീറ്റ് ചെയ്യില്ല അതിനു ഞാൻ അനുവദിക്കില്ല "
ഇനി പെൺകുട്ടികൾ സഹപാഠിയായ ആൺ കുട്ടിയോട് സംസാരിച്ചാൽ മേഡം ലക്ഷ്മി കലിതുള്ളും " നിന്റെയൊന്നും അഴിഞ്ഞാട്ടം ഇവിടെ നടക്കില്ല " വീട്ടുകാരെ വിളിച്ചു വരുത്തി തന്തക്കും തള്ളക്കും വിളിക്കുക അവരുടെ മുൻപിൽ വെച്ച് അവരുടെ മകളെ തേവിടിശ്ശി എന്നർത്ഥത്തിൽ ഇംഗ്ലീഷിലും മലയാളത്തിലും വിളിച്ചു അപമാനിക്കുക എന്നിവയെല്ലാം അവരുടെ സ്ഥിരം ഹോബിയെന്നാണ്
കുട്ടികൾ പറയുന്നത് പാചകറാണി അക്കാദമിക്ക് മുന്നിൽ തുടങ്ങിയ പരീക്ഷണ ശാലയിൽ നിന്ന് കുട്ടികൾ ഭക്ഷണം കഴിക്കണം എന്നു നിർബന്ധിക്കുക, അവിടത്തെ ജോലികൾ ചെയ്യിക്കുക തുടങ്ങിയവയും ലക്ഷ്മിയുടെ സ്ഥിരം പംക്തിയാണത്രെ.
മേഡത്തിന് ബോധിക്കാത്ത കുട്ടികളെ വെറുതെ ദ്രോഹിക്കുക, നന്നായി പഠിക്കുന്ന കുട്ടികൾ ആയാലും ഇഷ്ടമില്ലെങ്കിൽ ഇന്റെർണൽ മാർക്ക് കുറക്കുക അറ്റൻഡൻസ് കൊടുക്കാതിരിക്കുക എല്ലാ കാര്യത്തിലും തീരുമാനമെടുക്കുക തുടങ്ങി എണ്ണിയാൽ തീരാത്ത ആരോപണങ്ങളാണ് കുട്ടികൾ പറയുന്നത്
പതിമൂന്നു ഏക്കർ സ്ഥലം സർക്കാരിൽ നിന്ന് പതിച്ചു വാങ്ങി അവിടെ തന്നെ വീടുകളും പണിതു താമസിക്കയും ചെയ്യുന്ന മേഡത്തിന് മുകളിലുള്ള "പിടി " മൂലം ഇതുവരെ ആരും ഒന്ന് അറിഞ്ഞിരുന്നില്ല.
ഈ കാര്യങ്ങളിൽ തന്റെ സ്റ്റാൻഡ് പറയാൻ വേണ്ടി ലക്ഷ്മി വിളിച്ചുകൂട്ടിയ പ്രസ് മീറ്റ് ഒരു പ്രമുഖ ചാനൽ ലൈവ് ടെലികാസ്റ്റിങ് നടത്തി അവരോടുള്ള കൂറ് പ്രകടിപ്പിച്ചു ഈ ചാനലും മറ്റു ചാനലുകളും ഈ അടുത്ത കാലം വരെ "കമാ" എന്നൊരക്ഷം ഇവർക്കെതിരെ പറഞ്ഞിരുന്നില്ല കുട്ടികളുടെ സമരവും റിപ്പോർട്ടും ചെയ്തില്ല
സർക്കാരും ഈ നേരം വരെയും ഈ പ്രശ്നത്തിൽ ഇടപെട്ടിട്ടില്ല ഇപ്പൊ വിദ്യാഭ്യാസ  മന്തി കുട്ടികളെ ചർച്ചക്ക് വിളിച്ചിട്ടുണ്ട്   സഖാവ് വി എസ്സ് ഇന്ന് സമര പന്തലിൽ എത്തി കുട്ടികളെ സന്ദർശ്ശിച്ചു
കഴിഞ്ഞ രണ്ടാഴ്ചയായി അടഞ്ഞു കിടന്ന കോളേജ് ഇന്നുമുതൽ തുറന്നു പ്രവർത്തിക്കും എന്ന് ലക്ഷി പറഞ്ഞിരുന്നെങ്കിലും ഇന്നും കോളേജ് പ്രവർത്തിപ്പിക്കാൻ കഴിഞ്ഞിട്ടില്ല
കേരളത്തിലെ സ്വാശ്രയ വിദ്യാഭ്യാസ രംഗം കലുഷിതമാണ് എന്തെല്ലാമോ  ചീഞ്ഞു നാറുന്നുമുണ്ട് കുടം തുറന്നു പുറത്തേക്കു വന്ന ഭൂതത്തെ ഇനി എങ്ങനെ കുടത്തിലാക്കും ?????

Monday, January 23, 2017

വിചിത്ര വാദം



വിചിത്ര വാദം
സുപ്രീം കോടതി ബഡ്‌ജറ്റ്‌ തിയ്യതി മാറ്റേണ്ട ആവശ്യമില്ല എന്നഭിപ്രായപ്പെട്ടിരിക്കുന്നു (ബഡ്‌ജറ്റ്‌ വോട്ടുചെയ്യുന്നവരെ സ്വാധിനിക്കില്ല എന്നാണ്  ഇന്ന് കോടതി പറഞ്ഞത് )
എനിക്ക് നമ്മുടെ പ്രതിപക്ഷം എന്തിനു ബഡ്‌ജറ്റ്‌ തിയ്യതി മാറ്റാൻ മിനക്കെടുന്നു എന്ന് മനസ്സിലാകുന്നില്ല
അഖിലേഷ് യാദവ് തന്റെ പാർട്ടിയുടെ തിരെഞ്ഞെടുപ്പ് പത്രികയിൽ പറയുന്നു -
അധികാരത്തിൽ വന്നാൽ എല്ലാവര്ക്കും സ്മാർട്ട് ഫോൺ ഫ്രീ ആയിട്ട് കൊടുക്കും
ഹൈ സ്കൂളിൽ പഠിക്കുന്ന പെൺ കുട്ടികൾക്ക് സൈക്കിൾ കൊടുക്കും
BPL കുടുംബങ്ങൾക്ക് ഒരു കിലോ നെയ്യും പാൽപൗഡറും എല്ലാമാസവും നൽകും
തമിഴ് നാട്ടിൽ രണ്ടു കഴകങ്ങളും ടീവിയും സാരിയും എലെക്ഷൻ സമയത്തു പ്രഖ്യാപിച്ചിരുന്നു
ഈ പ്രഖ്യാപനങ്ങൾ ഒന്നും വോട്ടേഴ്‌സിനെ ബാധിക്കില്ല എന്നാൽ ഒരു വർഷത്തെ ബജറ്റിൽ രാജ്യത്തിന് മുഴുവനായി എന്തെങ്കിലും ക്ഷേമ പദ്ധതികൾ പ്രഖ്യാപിച്ചാൽ അത് തിരെഞ്ഞെടുപ്പ് നടക്കുന്ന അഞ്ചു സംസ്ഥാനങ്ങളെ ജങ്ങളെ സ്വാധിനിക്കും
വിചിത്ര വാദംതന്നെ

ജോമോന്റെ സുവിശേഷങ്ങൾ

ജോമോന്റെ സുവിശേഷങ്ങൾ......

സത്യൻ അന്തിക്കാട് ബ്രാൻഡഡ് സിനിമ
കുടുംബങ്ങളെ ആകർഷിക്കും ദുൽക്കറും
മുകേഷും നല്ല പ്രകടനം കാഴ്ച്ച വെച്ചിരിക്കുന്നു
പാട്ടുകളും വിദ്യാസാഗർ ഭംഗിയാക്കി ഫോട്ടോഗ്രാഫി കുമാർ അതി മനോഹരമാക്കി
മൊത്തത്തിൽ എബോവ് ആവറേജ്
ഈ അടുത്ത കാലത്തിറങ്ങിയ ജേക്കബിന്റെ
സ്വർഗ്ഗരാജ്യം പഴയ സിനിമയായ കുടുംബം
ഒരു ശ്രീ കോവിൽ മമ്മൂട്ടി തകർത്തഭിനയിച്ച
രാപകൽ എല്ലാം ഏകദേശം ഇതേ അച്ചിൽ
വാർത്തെടുത്തവയാണ് എന്നാലും സത്യൻ
ഒരു മുഴു നീള കുടുംബ കഥ മനസ്സിൽ തട്ടും
വിധം പറഞ്ഞിട്ടുണ്ട് പിന്നെ സത്യന്റെ സിനിമകൾ
കുറച്ചു മാസങ്ങൾക്കു ശേഷംഓർക്കുമ്പോൾ
/അല്ലെങ്കിൽ ടീവിയിൽ ആവർത്തിച്ചു കാണുമ്പോൾ ഒരു നൊസ്റ്റാളിജിക് ഫീലിംഗ് തരും
ജോമോനും തീർച്ചയായും ആ ഗണത്തിൽ പെടും
കഴിഞ്ഞ ദിവസം ഈ സിനിമ കണ്ടപ്പോൾ ദേശീയഗാനം കാണിച്ചപ്പോൾ കാണികൾ മൗനമായി എഴുനേറ്റു നിന്ന് ആദരവ് പ്രകടിപ്പിച്ചു
ഒരാൾ പോലും ഇരിക്കുന്നത് കാണാൻ കഴിഞ്ഞില്ല
അതുപോലെ തന്നെ പുകവലിക്കെതിരെ രാഹുൽ
ദ്രാവിഡ് പറയുന്നതും സിനിമയും ആയി ചേർന്ന്
പോകുന്നതായി തോന്നി. ദേശീയഗാനം പ്രദശിപ്പിക്കൽ, ദേശീയത അടിച്ചേൽപ്പിക്കൽ, മഹത്മാ ഗാന്ധിയെ ഹൈജാക്ക് ചെയ്യൽ തുടങ്ങി
ഇന്ന് കേരളത്തിൽ ചർച്ചചെയ്യപ്പെടുന്ന വിവാദങ്ങൾ എല്ലാം എന്തിനോവേണ്ടി ആരോ
കരുതിക്കൂട്ടി ഉണ്ടാക്കുന്ന വിവാദങ്ങൾ മാത്രം
എന്നാണ് എനിക്ക് പറയാനുള്ളത്.

Sunday, January 8, 2017

വെറുതെ മോഹിക്കാൻ മോഹം................



വര്ഷങ്ങളോളം ഒരു നാടിനു തണലേകി,
നാടിൻറെ അടയാളമായി ആ ആലും ആൽത്തറയും അവിടെ .ഉണ്ടായിരുന്നു
ഒരുസുപ്രഭാതത്തിൽ വികസനത്തിന്റെ പേരിൽ ആ വൻ വൃക്ഷം മുറിച്ചു മാറ്റപ്പെട്ടു. കാര്യമായ  പ്രതിഷേധമോ സമരമോ ഒന്നും ഉണ്ടായില്ല  അല്ലെങ്കിൽ തന്നെ ആർക്കു ഇതിനൊക്കെ സമയം
നാട്ടുക്കാരുടെ വൈകുംനേരങ്ങളിലെ മീറ്റിംഗ് സ്ഥലമായിരുന്നു ആ ആൽത്തറ  ഇന്നത്തെ പോലെ ടീവിയോ  വാട്ട് സ് അപ്പൊ  ഫേസ് ബുക്കോ  ഇൻസ്റ്റാഗ്രാമോ ഒന്നും ഇല്ലായിരുന്നു അന്ന് , വൈകിട്ട് ഒത്തുക്കൂടി  കുറച്ചുസമയം ചിലവിടുക അത് ഒരു ദിനചര്യ തന്നെ ആയിരുന്നു
എത്രയോ ദിവസം അവിടെ കൂട്ടുകാരുമായി
സൊറ പറഞ്ഞിരിന്നിരിക്കുന്നു........
ആ ആൽ മരത്തിനെ കേന്ദ്രികരിച്ചു എത്ര
എത്ര പ്ലാനിങ്ങുകളും മീറ്റിംഗുകളും പ്രേമങ്ങളും കല്യാണങ്ങളും നടത്തപ്പെട്ടിട്ടുണ്ടാവും എന്നാലോചിക്കുമ്പോൾ വല്ലാത്തൊരു നഷ്ട്ടബോധം തോന്നുന്നു......
ആ മരത്തിന്റെ സമീപത്തു ഒരു അമ്പലമോ
പള്ളിയോ എന്തിനു എന്തെങ്കിലും ഒരു പാർട്ടിഓഫ്‌സോ ഉണ്ടായിരുന്നെങ്കിൽ ഒരുപക്ഷെ ആ മരം മുറിച്ചു മാറ്റപ്പെട്ടു ഉണ്ടായ റോഡ് വഴി മാറി പോയേനെ, (എത്രയോ സ്ഥലത്തു ഇത് സംഭവിച്ചിരിക്കുന്നു)
 നാടിൻറെ തണലായ ആ മരവുംആൽത്തറയും ഇന്നും കണ്ടെനെ .........
(വെറുതെ ഈ മോഹമെങ്കിലും വെറുതെ മോഹിക്കാൻ മോഹം)
ഇപ്പൊ ഈ ചിത്രം മാത്രം പലതും ഓർമ്മിപ്പിക്കാൻ ബാക്കി......,.....
(കടപ്പാട്  അഭിലാഷ്  അമൂല്യ ചിത്രത്തിനു)

Thursday, January 5, 2017

'ക്ഷണികം'


'ക്ഷണികം'
പതിവുപ്പോലെ രണ്ടാം ശനിയാഴ്ച ട്രസ്റ്റ് മെംബേർസ് തയാറാക്കിയ ഫുഡും ഒരു ഡോക്ടറും നേഴ്സും കുറച്ചു പ്രാഥമിക മരുന്നുകളും ആയി ഞങ്ങൾ ആ വൃദ്ധ സദനത്തിലേക്കു യാത്ര പുറപ്പെട്ടു മാസത്തിൽ ഒരു ദിവസം അവരോടൊപ്പം ചിലവഴിക്കുക എന്നത് കുറച്ചു കാലമായിട്ടുള്ള ട്രസ്റ്റിന്റെ അജണ്ടയിൽ ഉള്ളതാണ് . ആദ്യത്തെ യാത്രയിൽ ഞാനും പോയിരുന്നു ,ഞങ്ങൾ അവിടെ എത്തിയപ്പോൾ ആ വൃദ്ധ സദനത്തിലെ അന്തേവാസികൾക്ക് ഉണ്ടായ സന്തോഷം പറഞ്ഞറിയിക്കാൻ കഴിയില്ല കൊച്ചുകുട്ടികൾ; ജോലിക്കു പോയ മാതാപിതാക്കൾ വീട്ടിൽ എത്തുമ്പോൾ കാണിക്കുന്ന ഒരു വികാര പ്രകടനത്തോട് ഏകദേശം ചേരുന്നതാണ് ആ സന്തോഷം 
അവിടെയുള്ള അന്തേവാസികളുടെ ഹെൽത്ത് ചെക്കപ്പിൽ തുടങ്ങി, കൊച്ചു കൊച്ചു കലാ പ്രകടനങ്ങൾ, ഉച്ചക്ക് എല്ലാവരും ചേർന്നിരുന്നുള്ള ഭക്ഷണം കഴിക്കൽ, പിന്നെ അത്യാവശ്യം എഴുത്തുകുത്തുകൾ (പെൻഷൻ ഇൻഷുറൻസ്, പെറ്റിഷനുകൾ ) അന്തേവാസികൾക്ക് വേണ്ടി, അപൂർവമായി അന്നേദിവസം വരുന്ന വിസിറ്റർസിനുള്ള കൗൺ സിലിങ്ങും എല്ലാം ചേർന്നതാണ് വിസിറ്റ് 
എന്തുകൊണ്ടോ ആദ്യ വിസിറ്റിനു ശേഷം ഞാൻ ആ ടീമിൽ സ്ഥിരം മെമ്പറായി അവിടെ ചിലവാക്കുന്ന ഓരോ നിമിഷവും എനിക്ക് വിലമതിക്കാൻ കഴിയാത്ത സംതൃപ്‍ത്തി നൽകിയിരുന്നു
അവിടത്തെ സീനിയർ മോസ്റ്റ് ആയ രാഘവേട്ടൻ എപ്പോഴും ആരേയോ പ്രതീക്ഷിക്കുന്നത് പോലെ എനിക്ക് അനുഭവപ്പെട്ടു അതുകൊണ്ടുതന്നെ ഞാൻ അദ്ദേഹത്തോട് കൂടുതൽ അടുത്തു സ്വന്തം കുടുംബത്തിന് വേണ്ടി ജീവിതം ഹോമിച്ച രാഘവേട്ടനെ മക്കൾ ആരും തിരിഞ്ഞു നോക്കുന്നില്ല ആരെങ്കിലും വരും എന്ന പ്രതീക്ഷയാണ് ആ മുഖത്തു ഞാൻ രാഘവേട്ടനോട് പതിവുപ്പോലെ കുശലാന്വേഷണം തുടങ്ങി ഇത്തവണയും പക്ഷെ ആള് വളരെ ഡിപ്രസ്സ്‌ഡ് ആയിരുന്നു അദ്ദേഹത്തെ സമാധാനിപ്പിക്കാൻ ഞാൻ ചോദിച്ചു "ചേട്ടാ വീട്ടിലേക്കു വിളിക്കണോ ഞാൻ ഫോൺ തരാം വിളിച്ചോള്ളൂ" ആദ്യം വേണ്ട എന്നുപറഞ്ഞ രാഘവേട്ടൻ സ്വന്തം പെട്ടിയിൽ നിന്ന് തപ്പിയെടുത്ത ഒരു കഷ്ണം പേപ്പറുമായി എന്റെ അടുത്തുവന്നു ആ പേപ്പർ തന്നിട്ട് അതിലുള്ള നമ്പർ ഒന്ന് ഡയൽ ചെയ്തു തരാൻ പറഞ്ഞു .ISD നമ്പർ ഞാൻ ഡയൽ ചെയ്തു കൊടുത്തു റിങ് കിട്ടിയപ്പോൾ ഞാൻ ഫോൺ രാഘവേട്ടനു കൊടുത്തു മിഠായി കിട്ടിയ ഒരു കുട്ടിയെപ്പോലെ സന്തോഷിച്ച അയ്യാൾ ഫോൺ എടുത്തു പുറത്തേക്കു പോയി കുറച്ചധികം നേരം സംസാരിച്ചു 
പത്തു പന്ത്രണ്ടു മിനിട്ടു സംസാരിച്ച ശേഷം വളരെ സന്തോഷത്തോടെ ഫോൺ എനിക്ക് തന്നു എന്നിട്ടു പറഞ്ഞു " അവനും കുട്ടികളും വരുന്നുണ്ട് അടുത്തമാസം തിരിച്ചു പോകുമ്പോൾ എന്നേയും കൊണ്ടുപോവും എന്ന് തുള്ളിച്ചാടി കൊണ്ട് പറഞ്ഞു .ഫോൺ വാങ്ങി പോക്കെറ്റിൽ തിരികെവെച്ച ഞാൻ എല്ലാവരോടും രാഘവേട്ടന്റെ സന്തോഷം പങ്കു വെച്ചു
എല്ലാവരും സന്തോഷിച്ചു കുറച്ചുപ്പേർക്ക് ചെറിയ അസൂയ വരെ തോന്നി രാഘവേട്ടനോട് പിന്നെ പാട്ടും കവിത ചൊല്ലലും ചീട്ടുകളിയുമായി എല്ലാവരും ഒത്തുകൂടി പിന്നെ സന്ധ്യ മയങ്ങിയപ്പോൾ ഞങ്ങൾ സ്വന്തം തട്ടകത്തിലേക്കു തിരിച്ചു , പതിവിലും വൈകിയതുകൊണ്ടു വീട്ടിൽ എത്തിയതും കുളിച്ഛ് രാത്രിഭക്ഷണം കഴിച്ചു ഭാര്യയോടും മക്കളോടും അന്ന് നടന്ന കാര്യങ്ങളും രാഘവേട്ടന്റെ സന്തോഷവും പങ്കുവെച്ചു 
ഉറങ്ങാൻ നേരം ഫോൺ ചാർജ് ചെയ്യാൻ വേണ്ടി എടുത്തപ്പോളാണ് ഒരു സത്യം മനസ്സിലായത് രാഘവേട്ടന്റെ കോൾ ത്രൂ ആയിരുന്നില്ല ,,,,,,,,,,,

LikeShow more reactions
Comment

Monday, January 2, 2017

ദംഗൽ

ദംഗൽ
അമീർഖാന്റെ ഈ സിനിമ കണ്ടു ഇഷ്ട്ടപ്പെട്ടു ഗുസ്തിക്കാരനായ ആമീർ ജീവിക്കാൻ വേണ്ടി ഗുസ്തി ഉപകേഷിച്ചു ജോലി തേടി
തനിക്കു ഉണ്ടാകുന്ന മകനെ നാടിനു വേണ്ടിസ്വർണ മെഡൽ നേടുന്ന ഒരു ഗുസ്തിക്കാരൻ ആക്കണം എന്നുള്ളതാണ് ടിയാന്റെ ആഗ്രഹം.
എന്നാൽ പിറന്നത് മുഴുവൻ പെൺകുട്ടികൾ. തങ്ങളോട് മോശമായി പെരുമാറിയ ഒരു ആൺ കുട്ടിയെ ഗീതയും ബബിതയും കൈകാര്യം ചെയ്തത്അവർ ഗുസ്തിക്ക് കൊള്ളാം എന്നൊരു തോന്നൽ അയാളെ അവഴിക്കു തിരിച്ചുവിടുന്നു.തന്റെ ബാക്കി ജീവിതം ആ സ്വപ്ന സാക്ഷാത്കാരത്തിന് വേണ്ടി നീക്കിവെക്കുന്നു. കഠിന പരിശ്രമത്തിലൂടെ ഗീതയെ നാഷണൽ
ചാമ്പ്യൻ ആക്കുന്നു. ബബിതയെ ജൂനിയർ ചാമ്പ്യനും .എന്നാൽ തുടർന്ന് നാഷണൽഅക്കാദമിയിൽ എത്തിപ്പെടുന്ന ഗീത കോച്ചിന്റെ തെറ്റായ പരിശീലന മുറകൾ മൂലം പല ഇന്റർ നാഷണൽ ഇവന്റസിലും പരാജയപ്പെടുന്നു. അച്ഛന്റെ കോച്ചിങ് മികവ്മ നസ്സിലാക്കിയ ഗീത അച്ഛന്റെ പരിശീലനമുറകൾ വഴി കോമൺ വെൽത്ത് ഗെയിംസിൽ ഗോൾഡ് മെഡൽ നേടുന്നു,
നമ്മുടെ നാടിനുവേണ്ടി ഗുസ്തിയിൽ പല മെഡലുകളും കൈവരിച്ച ഗീതാകുമാരിയുടേയുംഅവരുടെ അനുജത്തി ബബിതയുടേയും ജീവിതത്തിൽ നിന്ന് പകർത്തിയതാണ് ഈ സിനിമ,
ഹിന്ദി സിനിമ മാറുകയാണ്
സ്പോർട്സ് ഇതിഹാസങ്ങളുടെ ജീവിതം അഭ്രപാളിയിൽ പകർത്തി അവർ സ്പോർട്സിനെ സപ്പോർട്ട് ചെയ്യുന്നു.
മേരികോം, മിൽഖാ സിങ്, ക്രിക്കറ്റിൽ
സച്ചിൻ ധോണി എന്നിവരുടെ കഥയും അവർ പറഞ്ഞു കഴിഞ്ഞു
ഈ സിനിമകൾ കാണുന്ന കുട്ടികൾ അറിയാതെ ഈ കളികളിൽ ആകൃഷ്ട്ടരാവുന്നു അങ്ങനെ നമ്മുക്ക് വീണ്ടും ലെജെന്റുകൾ ലഭിക്കുന്നു അല്ലെങ്കിൽ അതിനു സാധ്യതകൾ ഏറുന്നു
ദംഗൽ മനസ്സിനെ കീഴടക്കി കാരണം
അമീറിന്റെ മിതമായ അഭിനയം. സ്വയം ഒരു സൂപ്പർ ആയിരുന്നിട്ടും ഒരു സാധാരണക്കാരനെ വളരെ ഭംഗിയായി  അവതരിപ്പിച്ചു, ഒരു അമാനുഷിക പ്രകടനവും ഇല്ലാതെ ,ഗീതയേയും ബബിതയേയും അവതരിപ്പിച്ച
കുട്ടികൾ, ഗുസ്തി എന്ന സ്പോർട്ടിന്റെ ഭംഗി, ഒരു സെക്കന്റ് പോലും ലാഗ് തോന്നാത്ത അവതരണം, വീട്ടുക്കാർ തമ്മിലുള്ള വൈകാരിക നിമിഷങ്ങൾ യഥാർത്ഥമായി അവതരിപ്പിച്ചത് , ഒരു ആഭാസ സീനുകളും ചേർക്കാത്തതു, ലിംഗ വ്യത്യാസം കായികരംഗത്തു പാടില്ല എന്നു ശക്തമായി പറഞ്ഞത്, എല്ലാത്തിലും വലുതായി "ഇന്ത്യ" വികാരം  മനോഹരമായി  പകർത്തിയതിന്

ഈ സിനിമ കണ്ടവർ ഇനി ടീവിയിൽ വരുന്ന ഗുസ്തി മത്സരങ്ങൾ തീർച്ചയായും കണ്ടിരിക്കും!