Saturday, October 15, 2016

തിരിച്ചു പോക്ക്

തിരിച്ചു പോക്ക്
എന്റെ കുട്ടിക്കാലത്തു കുളി പുഴയിൽ ആയിരുന്നു.  അതും രണ്ടു നേരം കാലത്തും  വൈകീട്ടും.
 ഗ്രാമത്തിലെ വീടുകളിൽ ബാത്ത് റൂം എന്നൊരു സംവിധാനം ഇല്ലായിരുന്നു .
എല്ലാവരും പുഴയെ ആശ്രയിച്ചായിരുന്നു കുളി.
ഞങ്ങൾ കുട്ടികൾ മണിക്കൂറുകൾ പുഴയിൽ ചിലവാക്കിയിരുന്നു.
നീന്തി കുളിക്കൽ ഒരു ഹരമായിരുന്നു.
പതുക്കെ പതുക്കെ ഗ്രാമത്തിന്റെ ഭംഗി തന്നെ മാറി,  ഓട് വീടുകളുടെ സ്ഥാനത്തു ടെറസ്സ് വീടുകൾ നിറഞ്ഞു.  അതോടെ കുളി ബാത്‌റൂമിൽ ചുടു വെള്ളത്തിൽ ആയി.
പതുക്കെ പുഴയെ ജനം മറന്നു
പുഴക്കടവും  സാവധാനം ചെളിയും മണ്ണും നിറഞ്ഞു. ,പുഴയും അതിന്റെ ഗതി സാവധാനം  മാറ്റി.
പുഴക്കടവ്   കുളിക്കാൻ പറ്റാത്ത സ്ഥിതിയിലായി.
എത്രയോ ശ്രമം എല്ലാ വർഷവും നടന്നു കുളിക്കടവ് വൃത്തിയാക്കാൻ.
അതുപോലെ പുഴയിൽ നിറഞ്ഞ ചെളി നീക്കം ചെയ്യാനും.
എന്നാലും ഇതെല്ലാം വിചാരിച്ച ഫലം കണ്ടില്ല.
ഈ വര്ഷം അമ്പലകമ്മിറ്റി  കൃത്യമായ പ്ലാനിംഗ് നടത്തി, വിദഗ്ദ്ധരുടെ സഹായത്തോടെ ലക്ഷങ്ങൾ മുടക്കി  റീട്ടെയ്‌നിംഗ് വാൾ കെട്ടി കടവിൽ മണ്ണടിയുന്നതു തടഞ്ഞു.  പിന്നെ  തകർന്ന കൽ പടവുകൾ  ശരിയാക്കി .
മൊത്തത്തിൽ എല്ലാം ശരിയാക്കി .
കഴിഞ്ഞ ഒരാഴ്ചയായി  ഈവിനിംഗ് കുളി പുഴയിലാക്കി.
കൂട്ടിനുള്ളത്
 അടുത്തതിനടുത്ത ജനറേഷനിലുള്ള മൂന്ന് നാല് കുട്ടികൾ .
എന്നാലും പുഴയിൽ ഇറങ്ങുമ്പോൾ പഴയക്കാലം അറിയാതെ മനസ്സിൽ നിറയുന്നു .  ഞാനും എന്റെ പഴയകാലത്തിൽ എത്തി ചേരുന്നു ,
വിചാരിക്കാത്ത ഒരു തിരിച്ചുപോക്ക്.
സന്തോഷം പകരുന്ന,  ഒരു പുത്തൻ ഉണർവ് തരുന്ന തിരിച്ചുപോക്ക്,
മനസ്സ്കൊണ്ടൊരു തിരിച്ചുപോക്ക് !

Friday, October 14, 2016

പുലിമുരുകൻ

പുലിമുരുകൻ

റിലീസ് ഡേറ്റ് മുതൽ ഇന്നലെ വരെ പലശ്രമങ്ങളും നടത്തി സിനിമ ഒന്ന് കാണാൻ, നടന്നില്ല , അവസാനം കഴിഞ്ഞ  രാത്രി ഒൻപതര യുടെ ഷോക്ക് വളരെ പ്രയാസപ്പെട്ടു ടിക്കറ്റു സംഘടിപ്പിച്ചു, സിനിമ കണ്ടു !
പുലിമുരുകൻ മലയാളത്തിലെ, ഒരുപക്ഷെ ഇന്ത്യൻ സിനിമയിലെ തന്നെ ഒരു നാഴിക കല്ലാണ്. എന്നതാണ് എന്റെ തോന്നൽ
മലയാള   സിനിമ  ഇനി അറിയപ്പെടാൻ പോകുന്നത്, പുലിമുരുകന് മുൻപും പിൻപും എന്നായിരിക്കും
പുലിമുരുകൻ ഒരുഉത്സവമാണ്

ഒരു വിഷ്വൽ ട്രീറ്റ് ആണ്

പിന്നെ കമ്പ്ലീറ്റ് ആക്ടർ ആയ ലാലിൻറെ ഏറ്റവും നല്ല ആക്ഷൻ ചിത്രവും

ഇന്നത്തെ ന്യൂസ് കണ്ടപ്പോൾ അറിയാൻ കഴിഞ്ഞത് ഉടൻ തന്നെ ചിത്രം ജാപ്പനീസ്ചൈനീസ് ഭാഷകളിൽ ഡബ് ചെയ്യപ്പെടും എന്ന്

മലയാളത്തിലെ ഏറ്റവും കൂടുതൽ പണം വാരി പടം ഇതായിരിക്കും, ചുരുങ്ങിയത് കുറെ വര്ഷങ്ങൾക്കെങ്കിലും!

പുലിമുരുകന്റെ ചെറുപ്പക്കാലം അഭിനയിച്ച കുട്ടി ശരിക്കും ഞെട്ടിച്ചു
കാട്ടിൽ ഉള്ള പുലികളെക്കാൾ പതിന്മടങ്ങു ദോഷം വിതക്കുന്നവരാണ് നാട്ടിലെ പല മനുഷ്യ പുലികളും  എന്നതാണ് സത്യം

ഉദയായുടെ നീലപൊന്മാൻ , നെല്ല് എന്നീ സിനിമകൾ കാടിന്റെ ഭംഗി നമ്മുക്ക് കാട്ടിത്തന്നിരുന്നു വേറേയും ഒരുപ്പാട്സിനിമകൾ എന്തിനു ബാഹുബലി വരെ കാടിന്റെ ഭംഗി കാട്ടിത്തന്നിരുന്നു എന്നാൽ  പുലിമുരുകൻ കാടിന്റെ ഭംഗി കാട്ടി നമ്മെ വിസ്മയിപ്പിക്കുന്നു
ഇത്രക്കും ത്രില്ലിങ്ങായി ആക്ഷൻ രംഗങ്ങൾ അടുത്തൊന്നും ഒരു ഇന്ത്യൻ സിനിമയിലും കണ്ടിട്ടില്ല . ലാലേട്ടൻ രംഗങ്ങളിൽ തകർത്ത് അഭിനയിച്ചു
സിനിമയുടെ ബാക്കി പത്രത്തിൽ പേടിപ്പെടുത്തുന്ന ഒരേയൊരു കാര്യം വീണ്ടും അമാനുഷിക കഥാപാത്രങ്ങുളുമായി നമ്മുടെ താര രാജാക്കൻമാർ അരങ്ങു വാഴുമോ എന്ന ഭയമാണ്
പക്ഷെ പുലിമുരുകൻ എപ്പോഴെങ്കിലും സംഭവിക്കുന്ന ഒരു വിസ്മയമാണ്


ഇതൊരു ഉത്സവമായി കണ്ടു ആസ്വദിക്കുക ആഘോഷിക്കുക !!!!!!

Wednesday, October 5, 2016

എം എസ് ധോണി ദ് അൺടോൾഡ് സ്റ്റോറി

എം എസ് ധോണി ദ് അൺടോൾഡ് സ്റ്റോറി എന്ന നീരജ് പാണ്ഡെ ചിത്രം പറയുന്നത്..റാഞ്ചിയിലെ ഒരു മധ്യവർത്തി കുടുംബത്തിൽ നിന്ന് ഇന്ത്യൻ ക്രിക്കറ്റിന്റെ കൊടുമുടികൾ കീഴടക്കിയ ''മഹി' എന്ന മഹേന്ദ്ര സിങ് ധോണിയുടെ മഹേന്ദ്രജാലത്തിന്റെ കഥയാണ്..  ധോണിയുടെ ജനനം മുതൽ 2011 ലെ ലോകകപ്പ് കിരീടം നേട്ടം വരെയുള്ള കാലഘട്ടത്തെയാണ് സംവിധായകൻ ദൃശ്യവത്ക്കരിച്ചിരിക്കുന്നത്....
ഫുട്ബോളിൽ താൽപര്യം കാട്ടിയിരുന്ന മഹിയെ സ്കൂൾ ക്രിക്കറ്റ് കോച്ഛ് നിർബന്ധിച്ചു ക്രിക്കറ്റ് വിക്കറ്റ് കീപ്പറാക്കുന്നു  പിന്നെ കോച്ഛ് പോലും അറിയാതെ മഹി ബാറ്റിങ് തന്ത്രങ്ങൾ പഠിച്ചെടുക്കുന്നു
മഹിയുടെ ബാറ്റിങ് മികവിൽ സ്കൂൾ ടുർണമെന്റ് ജയിക്കുന്നു
ക്രിക്കറ്റിന് വേണ്ടി വലിയ ത്യാഗങ്ങൾ സഹിച്ച മഹിക്ക്  പല അവസരങ്ങളും നഷ്ട്ടമാകുന്നു. ദുലീപ് ട്രോഫിയിൽ കളിക്കാൻ തിരഞ്ഞെടുക്കപ്പെടുന്ന മഹിക്ക് ആ ചാൻസ് നഷ്ട്ടപ്പെടുന്നു
പക്ഷെ അതുവരെ നേടിയ പേര് മഹിക്ക് റെയിൽ വെയിൽ ജോലി നേടിക്കൊടുക്കുന്ന ഒരു ടിക്കറ്റ് എക്സാമിനറായി ഒതുങ്ങി പോകുമായിരുന്ന ഒരു സാധാരണ ജീവിതത്തിൽ നിന്ന് ഇന്ത്യയുടെ എക്കാലത്തേയും മികച്ച ക്രിക്കറ്റ് ക്യാപ്റ്റനിലേക്കുള്ള അസാധരണമായ യാത്ര. അതാണ് ഈ സിനിമ  പറയുന്നത്
തനിക്കു ഒരു പ്രേരണയായിരുന്ന പ്രണയിനിയുടെമരണം മഹിയെ കുറച്ചു തളർത്തുന്നു എന്നാൽ ക്രിക്കറ്റിനോടുള്ള അഭിനിവേശം മഹിയെ ക്രിക്കറ്റിൽ വളർത്തുന്നു.
ധോണിയുടെ രാജ്യന്തര മത്സരങ്ങളുടെ ഒറിജിനൽ, സച്ചിൻ, സെവാഗ്, യുവരാജ്, ഗാംഗുലി തുടങ്ങിയ താരങ്ങൾ സ്ക്രീനിൽ നിറയുമ്പോൾ തിയറ്ററുകൾ ഇളകി മറിയുന്നു...
എ വെനസ്ഡേ എന്ന സിനിമ ഒരുക്കിയ  നീരജ് പാണ്ഡെ എന്ന സംവിധായകൻ ആണ് ഈ സിനിമ സംവിധാനം ചെയ്തിരിക്കുന്നത്‌ .
ആദ്യാവസാനം ധോണി ധോണി ധോണി എന്ന ഭേരി മുഴങ്ങുമ്പോൾ തിയറ്ററുകൾ അക്ഷരാർഥത്തിൽ ഒരു ക്രിക്കറ്റ് മൈതാനത്തിന്റെ പ്രതീതി സ്യഷ്ടിക്കുന്നു. ധോണിയായി സ്ക്രീനിൽ എത്തുന്ന സുശാന്ത് സിങ് രജപുത്ത് തിളക്കമാർന്ന പ്രകടനമാണ് കാഴ്ച വെച്ചിരിക്കുന്നത് ധോണിയുടെ പിതാവായി വേഷമിട്ട അനുപം ഖേർ, സഹോദരിയായി വേഷമിട്ട ഭൂമിക, കോച്ചായ അഭിനയിച്ച രാജേഷ് ശർമ്മ, പൂർവ്വ കാമുകിയായി വേഷമിട്ട ദിഷപഠാണി, ഭാര്യ സാക്ഷിയുടെ വേഷത്തിൽ എത്തിയ കിരൺ അദ്വാനി എന്നിവരും മികച്ച  പ്രകടനം നടത്തിയിരിക്കുന്നു

മഹേന്ദ്ര സിങ്  ധോണിയെ ഇഷ്ട്ടപ്പെടുന്ന ആരാധിക്കുന്ന എല്ലാവര്ക്കും ഈ സിനിമ ഇഷ്ടപ്പെടും, ഭാവി തലമുറക്ക് ഒരു പ്രചോദനവും ആകും ഈ സിനിമ!!

Saturday, October 1, 2016

വാർധ്യക്യം ഒരു കുറ്റമല്ല

ഇന്ന് ലോക വയോജന ദിനം
വാർധ്യക്യം ഒരു കുറ്റമല്ല അതൊരു അവസ്ഥയാണ് സത്യമാണ്
ഇന്ന് ലോകചരിത്രത്തിൽ ആദ്യമായി കുട്ടികളെക്കാളും കൂടുതൽ വയോധികർ ഉള്ള ഒരു സാഹചര്യത്തിൽ എത്തിച്ചേർന്നിരിക്കുന്നു ലോകം
നാം വയോധികരെ അവരുടെ പ്രശ്നങ്ങൾ പഠിച്ചു നേരിടണം
ജോലിക്കു പോകുന്ന മകനും മരുമകളും മകളും മരുമകനും എല്ലാവരും കുറച്ചു സമയം അവരുടെ മാതാപിതാക്കൾക്ക് വേണ്ടി നീക്കി വെക്കണം
പകൽ വീട് പോലുള്ള ഒരു പോംവഴിയെ കുറിച്ച് ഉറക്കെ ചിന്തിക്കണം എന്നാണു എനിക്ക് പറയാനുള്ളത് !.
ഒരു വൃദ്ധ സദനത്തിലേക്കു ഒന്ന് പോയി നോക്കാം ...
ഇവിടെ കഴിയുന്ന ഒരു വയോധികൻ മനസ്സ് കൊണ്ട് ഒരു മടക്കയാത്ര നടത്തുന്നു.......................
നാട്ടില്‍ നിന്നകലെ ശരിക്കും ഒറ്റപ്പെട്ടു ഒരുദ്വീപില്‍ കഴിയുന്നതുപ്പോലെ തോന്നിക്കുന്ന അവസ്ഥ .... ഈ വൃദ്ധ സദനത്തിലുള്ള എല്ലാ അന്തേവാസികളുടേയും അവസ്ഥ ഇത് തന്നെ
മനസ്സ് നിറയെ നാട്ടില്‍ ചെറുപ്പത്തിൽ ആഘോഷിച്ച നാളുകളാണ് കുട്ടിക്കാലം മുതൽ പത്തൻപത് വയസ്സുവരെ ........
ആദ്യമെല്ലാം സ്വന്തം സന്തോഷാമായിരുന്നു കാര്യം അവധിക്കാലം അത് അടിച്ചുപൊളിക്കുക അതുമാത്രമായിരുന്നു പ്രാധാന്യം
എന്നാല്‍ വിവാഹം കഴിഞ്ഞു കുട്ടികള്‍ എല്ലാം ആയപ്പോള്‍ അവരുടെ സന്തോഷം മാത്രമായി ലക്‌ഷ്യം, കുട്ടിക്കാലം തിരിച്ചു കിട്ടിയതുപ്പോലെ തോന്നിച്ചു, ആസ്വദിച്ചു
സമയം പെട്ടന്ന് കടന്നുപ്പോയി മക്കള്‍ വലുതായി
ജോലിക്കുവേണ്ടി അന്യനാട്ടില്‍ ചേക്കേറി
പിന്നെ അവര്‍ നാട് മറന്നു ഞങ്ങള്‍ -അച്ഛനും അമ്മയും
നാട്ടില്‍ കഴിയുന്നത്‌ തന്നെ മറന്നു
പിന്നെ അവര്‍ക്ക് കുട്ടികള്‍ ‍ ഉണ്ടായപ്പോള്‍ അവരെ നോക്കാന്‍ വേണ്ടി ഞങ്ങളേയും മറുനാട്ടിലേക്ക് പറിച്ചു നട്ടു
പിന്നെ കുട്ടികള്‍ വളര്‍ന്നപ്പോള്‍ ഞങ്ങളെ ഒരു വൃദ്ധ സദനത്തിൽ എത്തിച്ചു
ആദ്യമെല്ലാം എന്നും വന്നു അന്വേഷിച്ചിരുന്നവർ പിന്നെ ആഴ്ചയില്‍ ഒരിക്കലാക്കി വരവ് പിന്നെ ഫോണിലായി അന്വേഷണം അതും ഒന്നോ രണ്ടോ വാക്കില്‍ "വലതും വേണോ? " ഇന്ന് ഒഴിവു ദിവസങ്ങളില്‍ പോലും ഒരു പത്തു മിനിറ്റ് സംസാരിക്കാന്‍ സമയമില്ലാതായി അവര്‍ക്ക്
ശരിക്കും ഒറ്റപ്പെട്ടു ദേഷ്യവും സങ്കടവും വന്നു, സ്വയം പഴിച്ചും ശപിച്ചും ദേഷ്യം കടിച്ചമർത്തി ചുറ്റുമുള്ള മറ്റുള്ളവർ,,ഞങ്ങളെ പോലെ ഒറ്റപ്പെട്ടവർ , ഒരു ആശ്വാസമായി.
ഞങ്ങളുടെ സങ്കടം അടുത്ത ഫ്ലാറ്റിലെ ചെറുപ്പക്കാരന്‍ അറിഞ്ഞിരുന്നു
എന്നും കാലത്തും വൈകീട്ടും വന്നു എല്ലാവര്ക്കും ഗുഡ് മോണിങ്ങും ഗുഡ് നൈറ്റും പറയും പിന്നെ ചിലപ്പോള്‍ മധുര പലഹാരങ്ങള്‍ കൊണ്ടുതരും പക്ഷെ ഹിന്ദി സംസാരിക്കുന്ന അവനോടു മനസ്സ് തുറക്കാന്‍ ഞങ്ങൾക്കാർക്കും കഴിഞ്ഞിരുന്നില്ല
ഞങ്ങളുടെ മനസ്സ് അറിഞ്ഞ ആ ചെറുപ്പക്കാരൻ ഇന്ന് ഞങ്ങൾ അന്തേവാസികൾക്ക് വേണ്ടി പായസം കൊണ്ടുവന്നു പിന്നെ ഞങ്ങളെ അടുത്തുള്ള ഒരു അമ്പലത്തിലേക്ക് കൊണ്ടു പോയി അടുത്തുള്ള ഒരു പാർക്കിൽ കൊണ്ടുപോയി കുറേ സമയം കൈകൊണ്ടും കണ്ണുകൊണ്ടും ഞങ്ങളോട് സംസാരിച്ചു വയസ്സായ അഛനും അമ്മയും അവനും ചേർന്നിരിക്കുന്ന ഫോട്ടോ കാണിച്ചു അവരെ പിരിഞ്ഞിരിക്കാൻ സാധിക്കുന്നില്ല എന്നുപറയുമ്പോൾ അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി
അവൻ കൊണ്ടുവന്ന "ഘീറും" സാമ്പാറും തോരനും കൂട്ടി ഊണ് കഴിച്ചു. അവനും കൂടി ഊണ് കഴിക്കാൻ. പിന്നെ സന്തോഷത്തോടെഅവൻ യാത്ര പറഞ്ഞു .
അടുത്ത വന്ന ഒരു സിനിമയിൽ പറഞ്ഞപ്പോലെ അവനെ കണ്ടപ്പോൾ അവന്റെ പ്രായത്തിലുള്ള സ്വന്തം മക്കളെ കണ്ടു മനസ്സിൽ
എന്നാൽ ഞങ്ങളുടെ പ്രായത്തിലുള്ളവരെ കാണുമ്പോൾ മക്കൾ ഞങ്ങളെ ഓർക്കുമോ ആവോ .......................................