58 വര്ഷം സ്വന്തം
നെല്ലായിൽ ശരിക്കും ഭാഗ്യം അല്ലെങ്കിൽ മുജ്ജന്മപുണ്യം!
ഇന്നലെ (30/09/14)
ജോലിയിൽ നിന്ന് റിട്ടയർ ആയ വകയിൽ
കൂട്ടുക്കാര്ക്കും നാട്ടുക്കാര്ക്കും ഒരു
ചായ സല്ക്കാരം നടത്തി എല്ലവാരേയും കാണുക
വിട്ടുപോയ കണ്ണികൾ വിളക്കിചേര്ക്കുക അവരുടെ സുഖസൌകര്യങ്ങൾ അറിയുക കുറച്ചുനേരം
പഴമയിലേക്കു പോകുക എല്ലാമായിരുന്നു മനസ്സിൽ ഇതിനു
മുതിർന്നപ്പോൾ
എന്റെ കൂട്ടുക്കാർ
ശരിക്കും എന്നെ ഞെട്ടിച്ചു; എന്നിൽ അവർകണ്ട
പ്രത്യേകതകൾ, എന്നും മനസ്സിൽ തങ്ങി
നില്ക്കുന്ന രസകരമായ കൊച്ചു കാര്യങ്ങൾ, എല്ലാം അവർ
കൈമാറി, കൊച്ചു വാക്കുകളിൽ. എല്ലാം മനസ്സിൽ നിന്ന് അറിയാതെ വന്ന വാക്കുകൾ!(എന്ന് വിശ്വസിക്കുന്നു!)
ഗൾഫിൽ നിന്ന് ഈ
ചെറിയ ഒത്തുചേരലിൽ എത്താൻ കഴിയാത്ത സുഹൃത്തുക്കൾ ഈ മെയ്‌ലിലും ഫോണിലും പങ്കുവെച്ച
പഴയക്കാല സ്മരണകൾ കണ്ണു നിറച്ചു പഴയ വസന്ത കാലം
തിരികെ കിട്ടിയെങ്കിൽ..............
അന്ന് ആകെ
കുറവുണ്ടയിരുന്നത് പണത്തിന്നാണ് ഇന്ന് അത്
ദൈവകൃപയാൽ ആവശ്യത്തിനുണ്ട്,
പക്ഷെ ബാക്കി എല്ലാം ......
നെല്ലായിൽ പണ്ട്
രാഘവാൻ നായരുടെ ചായകടയിലെ ദോശ അതിനു കൂടെ
കിട്ടിയിരുന്ന ചമ്മന്തിയും കഴിച്ചു അവധി
ദിവസ്സങ്ങളിൽ കാലത്ത് കൂടിയിരുന്ന ഒത്തുചേരൽ
സുവര്ണ ക്ലബിലെ കാരംസ് കളി വില്ലേജ് ഓഫീസ് ഗ്രൗണ്ടിൽ കളിച്ചിരുന്ന വോളി ബോൾ,
നന്തിക്കര സ്കൂൾ ഗ്രൗണ്ടിൽ കളിച്ചിരുന്ന
ഫുട്ബോൾ പിന്നെ മണിക്കൂറുകൾ നീണ്ട പുഴയിലെ
കുളി വല്ലപ്പോഴും കൂടിയിരുന്നു ആസ്വദിച്ച വെള്ളമടി
ഞാനും ദിലിപും രമേശും മിക്കവാറും
ദിവസ്സങ്ങളിൽ പാതിരാത്രി കഴിഞ്ഞും ടെലിഫോണ്‍ ജങ്ക്ഷനു സമീപം ഇരുന്ന സംസാരിച്ചതും ഒരു ബ്രഡ് പാക്കറ്റ് കൊണ്ട് പത്തു പന്ത്രണ്ടു
പേർ കഴിച്ചു കളിച്ച ക്രിക്കറ്റ് മാറ്റ്ച്ചുകൾ....
ക്ലബ്ബിനു വേണ്ടി
നടത്തിയ ക്രിക്കറ്റ് ടുർണമെന്റും ഫണ്ട് സ്വരൂപിക്കാൻ നടത്തിയ ഫിലിം ഷോയും
നാടകവും ആ നാടകം മൂലം വന്ന നഷ്ടവും മൈസൂർ, മുന്നാർ, ഊട്ടി, വയനാട്
തുടങ്ങിയ സ്ഥലങ്ങളിലേക്ക് നടത്തിയ ടൂറും എല്ലാം ഓർമ്മയിൽ ഒരു ഫ്ലാഷ്
ബാക്കായി ഓടികൊണ്ടിരിക്കുന്നു ഇതെല്ലാം ഓർക്കാൻ അവസരം തന്ന എല്ലാവര്ക്കും
നന്ദി
ഒഒരുപാട് ഒരുപാട് നഷ്ടബോധം തോന്നുന്നു .............................
തിരിഞ്ഞുനോക്കുമ്പോള്‍!!
ReplyDeleteതിരിഞ്ഞു നോക്കുമ്പോൾ എല്ലാം നഷ്ടവസന്തങ്ങൾ ! വന്നതിനും വായിച്ചതിനും നന്ദി !
Deleteതിരിഞ്ഞു നോക്കാതെ മുന്നോട്ട് പോകുക...
ReplyDeleteതിരിഞ്ഞു നോക്കുമ്പോൾ എല്ലാം നഷ്ടവസന്തങ്ങൾ .എന്നാൽ മുന്നിൽ ഉരു സ്വര്ണ ഖനി കാണുന്നു . അതുകൊണ്ട് യാത്ര മുന്നോട്ടുതന്നെ അവിരാമം തുടരും അരങ്ങുകൾ മാത്രം ചിലപ്പോൾ മാറും !
Deleteവന്നതിനും വായിച്ചതിനും നന്ദി !
ആ സ്വർണ്ണഖനി തേടിയുള്ള യാത്രയിൽ ഒരിക്കലും തളരാതിരിക്കുക. ഒരിക്കൽ തളർന്നാൽ...!?
Deleteഓര്‍മ്മകള്‍ ഓടിക്കളിക്കുവാനെത്തുന്നു മുറ്റത്തെ ചക്കര മാവിന്‍ ചുവട്ടില്‍...
ReplyDeleteഓർമ്മകൾ ഉണ്ടായിരിക്കണം !
Deleteവന്നതിനും വായി!ച്ചതിനും നന്ദി!
best wishes for a relaxed life ahead.
ReplyDeletethanks for the wishes!
ReplyDeleteവീണ്ടും ഓർമ്മയിലെ വസന്തങ്ങൾ....!
ReplyDeleteവായനക്ക് നന്ദി !
ReplyDelete