Thursday, December 11, 2014

മെഡൽ



വീണ്ടും ഒരു ദേശിയ സ്കൂൾ മീറ്റ്‌  ഇതുപോലൊരു സ്കൂൾ മീറ്റിൽ വച്ചാണ് ഞങ്ങൾ ആദ്യം കണ്ടുമുട്ടിയത്‌ .ഞാൻ ഓട്ടത്തിലും അവൾ ലോങ്ങ്‌ ജമ്പിലും പങ്കെടുക്കാൻ എത്തിയാതായിരുന്നു  ആദ്യ "കാണൽ" തുടർന്നുള്ള   "കാണലുകളിൽ" എത്തിച്ചു അതിനു ഞാൻ വളരെ അധികം മുൻകൈ എടുത്തു.  കാണലുകൾ അവസാനിച്ചത്‌ 10 വർഷങ്ങള്ക്ക് ശേഷമുള്ള കല്യാണത്തിലും
ശരിക്കും ജീവിതം ആസ്വധിച്ചനുഭവിച്ചവർ ആയിരുന്നു ഞങ്ങൾ രണ്ടുപേരും ജീവിക്കാൻ വേണ്ടി സ്പോർട്സിനെഅവൾ ത്യജിച്ചു, ഒരു അമ്മയായ നാൾ മുതൽ. അവളുടെ ലോകം ഞാനും മകനുമായി ഒതുങ്ങി ഒരു പരിഭവമില്ല പിണക്കമില്ല എപ്പോഴും ഹൃദയത്തിൽ നിന്ന് പുറത്തേക്കുവരുന്ന ചിരിയുമായി അവൾ ഞങ്ങളെ പ്രോത്സാഹിപ്പിച്ചു  അവൻചെറുപ്പത്തിൽ തന്നെ എന്റെയൊപ്പം  ഗ്രൗണ്ടിൽ വരും ഓടും ചാടും  അങ്ങനെ മെഡലുകൾ വാരികൂട്ടി അവൻ വളര്ന്നു  ഇത്  അവന്റെ ആദ്യ നാഷണൽ മീറ്റ്‌ ആണ്
ഗ്രൗണ്ടിൽ ഫിനിഷ് ചെയ്യുന്ന സമയം  കാത്താൽ അവൻ ഒരു റെക്കോർഡ്‌ ഇടും ഉറപ്പാണ്.  അവനെ ആ മീറ്റിനു അയക്കുവാൻ വേണ്ടി അവൾ ദിവസങ്ങൾക്കു അല്ല മാസങ്ങള്ക്ക് മുൻപേ തയ്യാറെടുപ്പ് തുടങ്ങി ഇതുവരെ ഒരു കോച്ചും ഇല്ലാതിരുന്ന അവനു ഒരു കൊച്ചു വേണം എന്നവൾ വാശി പിടിച്ചു  നല്ലൊരു കൊച്ചിനെ കിട്ടി  അതിന്റെ ഗുണം കണ്ടു തുടങ്ങി അവന്റെ ചെറിയ മൈനസ് പോയന്റ്സ് കണ്ടെത്തിയ കൊച്ച അത് പരിഹരിച്ചു മീറ്റ്‌ നടക്കുന്നത് ദൂരെ ആയതുകൊണ്ട്  കോച്ചും അവനും  പത്തു പതിനഞ്ചു ദിവസം  മുൻപേ അവിടെയെത്തി  ആ സ്ഥലവും കാലാവസ്ഥയും പരിചിതമാകാൻ വേണ്ടി . അവൾ അമ്പലങ്ങലായ അമ്പലങ്ങളിൽ എല്ലാം നേര്ച്ച നേർന്നു അവനു വേണ്ടി. മീറ്റിനു രണ്ടു ദിവസം മുൻപ് ഞങ്ങളും മീറ്റ്‌ നടക്കുന്ന സ്ഥലത്തെത്തി ഒരു ഹോട്ടലിൽ റൂമെടുത്തു. അവനും കോച്ചും കുറച്ചകലെ വേറൊരു ഹോട്ടലിൽ  ആയിരുന്നു താമസം  മീറ്റിനു തലേ ദിവസം ഞങ്ങൾ എല്ലാവരും ഒന്നിച്ചു  ഭക്ഷണം കഴിച്ചു  കുറെ അധികം വര്ത്തമാനം പറഞ്ഞു വൈകീട്ട് അവർ പ്രാക്ട്ടിസ്സ് എന്നുപറഞ്ഞു പിരിഞ്ഞു
അവൻ പോയത് മുതൽ എനിക്കൊരു അസ്വസ്ഥത  എന്തോ പറയാൻ കഴിയാത്ത ഒരു ഭാരം നെഞ്ചിൽ  ഞാൻ ആകെ വിയര്ത്ത് കുളിച്ചു  ഒന്ന് ഉറക്കെ അവളെ വിളിക്കാൻ പോലും കഴിഞ്ഞില്ല അതിനുമുന്പേ തളര്ന്നു വീണു  അവൾ കുറച്ചു കഴിഞ്ഞു വന്നപ്പോൾ  ഞാൻ ആകെ തളര്ന്നു കിടക്കുന്നതാണ് കണ്ടത് അവൾ ഉടനെ മകനെ വിളിക്കാൻ വേണ്ടി ഫോണ്‍ എടുത്തു  പക്ഷെ എന്റെ ദയനിയ മുഖം കണ്ടു അത് വേണ്ടെന്നു വെച്ച്  ഹോട്ടൽ ജീവനക്കാരുടെ സഹായത്തോടെ അടുത്തുള്ള ഹോസ്പിറ്റലിൽ എത്തിച്ചു . വിദഗ്ധ ഡോക്ടര പറഞ്ഞു "വൈകിപോയി  അറിയിക്കാനുള്ളവരെ  അറിയിക്കാം " അവളുടെ ആ അവസ്ഥ എന്നെ ബാധിച്ചു  ഞാൻ പറഞ്ഞു ഞാൻ പോയ്യാലും മീറ്റ്‌ കഴിയുന്നത്‌ വരെ അവൻ ഇതാറിയാരുത്  എന്നിക്കു അവൻ ഓടുന്നത് കാണണം  അവൻ മെഡൽ നേടുന്നത് കാണണം  അതിനു ശേഷം മാത്രമേ ഞാൻ പോകു  പിന്നെ എനിക്ക് ഒന്നും ഓര്മ്മയില്ല
മീറ്റു ദിവസം അവൾ എന്നെ വിട്ടു പോകാൻ കഴിയാതെ അവിടത്തന്നെ ഇരുന്നു  കരഞ്ഞു കരഞ്ഞു ആകെ തളര്ന്നു  ആരെല്ലാമോ  വന്നു കണ്ടു പക്ഷെ അവൾ  മകനെ വിവരം അറിയിക്കാൻ മാത്രം സമ്മതിച്ചില്ല
ഇത്രയും ദൂരം വന്നിട്ട് മോഹിച്ച ആ നിമിഷം കാണാൻ കഴിഞ്ഞില്ലെങ്കിൽ  പിന്നെ ആ നഷ്ട്ടം ആര് നികത്തും?  കരഞ്ഞു കരഞ്ഞു തളര്ന്നു മയങ്ങിയ അവൾ പോലും അറിയ്യാതെ ഞാൻ മീറ്റ് നടക്കുന്ന ഗ്രൗണ്ടിൽ എത്തി, അതിനുള്ള ശക്തി തന്ന അദൃശ്യ ശക്തിക്കുള്ള നന്ദി മനസ്സിൽ പറഞ്ഞു.   ഞങ്ങളെ  കാണാതെ  ദുഖിച്ചു നില്ക്കുന്ന അവനെ അനുഗ്രഹിച്ചു  അമ്മയെ തിരക്കിയപ്പോൾ  അവൾ അവനു വേണ്ടി സ്പെഷ്യൽ    പ്രാര്ത്ഥന  നടത്തുന്നു ഉടനെ വരും എന്നെന്തെല്ലമോ  പറഞ്ഞു 
മയക്കത്തിൽ നിന്ന് ഞെട്ടി എഴുനേറ്റ അവൾ  അവിടെ എന്നെ കാണാത്തതുകൊണ്ട് അവളും ഗ്രൗണ്ടിൽ എത്തി  മകന് അവളെ കണ്ടപ്പോൾ സന്തോഷമായി  അവന്റെ ചെസ്റ്റ് നംബർ വിളിച്ചു  അവൻ ദൈവങ്ങളെ വിളിച്ചു  മനസാനിധ്യം വീണ്ടെടുത്തു  അവസാന വിസിലിനായി കാതൊർത്തു  വിസിൽ മുഴങ്ങി  അവൻ കുതിച്ചു  അതോടെ എന്റെ കാഴ്ചയും മങ്ങി. എന്റെ സമയം ആയതു ഞാൻ അറിഞ്ഞു ..............
അവൾ എന്റെ ചെവിയിൽ പറഞ്ഞു "അവൻ മെഡൽ നേടി  റെക്കോർഡ്‌ ഇട്ടു"

6 comments:

  1. അങ്ങനെ ആഗ്രഹങ്ങളെല്ലാം സാധിച്ചല്ലൊ. പിന്നെന്തിനാ പോയത്...?

    ReplyDelete
  2. ഇവിടെ നമ്മുക്ക് ഒന്നും ചെയ്യാൻ ഇല്ല അതിന്റെ കണ്ട്രോൾ പടോച്ചന്റെ കൈയിലാണ് !
    വായനക്ക് നന്ദി, വീ കെ

    ReplyDelete
  3. അയ്യോ... കഥയല്ലേ? അയാളെ കൊല്ലണ്ടാരുന്നു കേട്ടോ

    ReplyDelete
  4. വായനക്ക് നന്ദി

    ReplyDelete
  5. ഒരു കുഴപ്പമില്ലാത്ത കഥയാണല്ലോ

    ReplyDelete