Monday, March 8, 2010

കാഞ്ചന

ഇന്ന് ലോക വനിതാ ദിനം
അതിന്റെ ആശംസകള്‍ നേര്‍ന്നുകൊണ്ട്
മനസ്സില്‍ എന്നും ബഹുമാനത്തോടുകൂടി മാത്രം ഓര്‍ക്കുന്ന ഒരു വനിതയെ പറ്റി പറയാം
ഇതുപോലെ ഉള്ളവര്‍ ഒരുപാട് പേരുണ്ട് പലരേയും പലരും കണ്ടിരിക്കും കേട്ടിരിക്കും
എന്നാലും
അവര്‍ കാഞ്ചന സത്യന്‍ അന്തിക്കാടിന്റെ തലയണ മന്ത്രത്തിലെ കാഞ്ചന അല്ല
ഇത് ജീവിത്തതോട് പൊരുതി ജയിച്ച കാഞ്ചന,കഴിഞ്ഞ ഒരു പത്തു വര്‍ഷമായി അറിയാം പലപ്പോഴും വീട്ടില്‍ വന്നിട്ടുണ്ട്

ഇവര്‍ എന്റെ ഭാര്യ ജോലിചെയുന്ന ബാങ്കില്‍ പാര്‍ട്ട്‌ ടൈം സ്വീപ്പര്‍
അത്യാവശ്യം പഠിച്ചിട്ടുണ്ട്
രണ്ടു പെണ്‍കുട്ടികള്‍ ഒരാള്‍ പഠിച്ചു നേഴ്സ് ആയി ജോലി ചെയുന്നു
മറ്റേ കുട്ടി ഡിഗിരി കഴിഞ്ഞു MBA ചെയുന്നു
ഇന്നലെ മുത്ത കുട്ടിയുടെ കല്യാണമായിരുന്നു ഞങ്ങള്‍ പോയിരുന്നു
വളരെ ലളിതമായ ഒരു ചടങ്ങ് ഒരു അമ്പതു പേര്‍ പങ്കെടുത്ത ഒരു ചെറിയ ചടങ്ങ്
അത് കഴിഞ്ഞു മടങ്ങുമ്പോള്‍ കാഞ്ചനയുടെ കാര്യങ്ങള്‍ ഭാര്യ പറഞ്ഞു,വീണ്ടും ഒരിക്കല്‍ക്കൂടി..........

അത്യാവശ്യം പണവും സൌകര്യങ്ങളും ഉള്ള വീട്ടിലെ ഏക സന്തതി
അവളുടെ നാട്ടില്‍ റോഡ്‌ പണിക്കു വന്ന തമ്പിയെ പരിചയപ്പെട്ടു അടുത്തു വിവാഹവും കഴിച്ചു വീട്ടുക്കാരെ എതിര്‍ത്ത്
കണവന്‍ കാണാന്‍ സുന്ദരന്‍ പക്ഷെ എപ്പോഴും താമര പോലെയാണ്, വെള്ളത്തില്‍ അതുമാത്രമാണ് ആകെ ഉള്ള കുഴപ്പം
കല്യാണത്തിന്റെ ആദ്യദിനങ്ങള്‍ വളരെ ശാന്തമായിരുന്നു സന്തോഷം നിറഞ്ഞതും
താമസം തമ്പിയുടെ വീട്ടില്‍ എല്ലാവരും- അച്ഛനും അമ്മയും സഹോദരനും വളരെ ഇഷ്ട്ടത്തില്‍
പക്ഷെ ആ ജീവിതം അധികം നീടിച്ചില്ല കാരണം
ടിയാന്റെ കള്ളുകുടിയും ഇടുങ്ങിയ മനോഭാവവും
സംശയം ദേഷ്യം എല്ലാം കലാശിച്ചത് ചവിട്ടും തൊഴിയും ബഹളവും ഇവയില്‍ ആയിരുന്നു
അവസാനം തമ്പിയുടെ വീട്ടിലെ സ്വസ്ഥത കുടി നശിച്ചപ്പോള്‍ അവര്‍ വീട്ടില്‍ നിന്ന് ഇറക്കിവിട്ടു
അഭിമാനിയായ തമ്പിതനിക്കു കിട്ടിയ മൂന്ന് സെന്റില്‍ ഒരു ഓലപ്പുര കെട്ടി(അത് വീട് എന്നു പറയാന്‍ പറ്റില്ല നാല് കാലുള്ള, മുകള്‍ ഓല മേഞ്ഞ, ചുറ്റും തുണി കൊണ്ട് മറച്ച കുടില്‍ ) അവിടേക്ക് താമസം മാറ്റി
കെട്ടിയോന്‍ നല്ല അദ്വാനി അതുകൊണ്ടുതന്നെ എന്നും പണി കിട്ടുമായിരുന്നു
സുഖമായിട്ടു ജീവിക്കാന്‍ കിട്ടുന്ന കൂലിയുടെ പകുതി ഉണ്ടെങ്കില്‍ ധാരാളം
പക്ഷെ എല്ലാം കൊടുക്കും ബാറില്‍
രാത്രിയില്‍ നല്ലഫോമില്‍ എത്തുന്ന തമ്പി ചവിട്ടും ചീത്തവിളിയും നിത്യ കലാ പരിപടിയാക്കിയപ്പോള്‍, തമ്പി വരുന്നത് കണ്ടാല്‍ അടുത്ത വീടുകളില്‍ അഭയം പ്രാപിക്കാന്‍ തുടങ്ങി കാഞ്ചന
പലപ്പോഴും ജീവിതം അവസാനിപ്പിക്കാന്‍ തീരുമാനിച്ചു പക്ഷെ തന്റെ രണ്ടു കുട്ടികളെ ഓര്‍ത്തു അതില്‍ നിന്ന് പിന്‍ തിരിഞ്ഞു
ഉട് തുണിക്ക് മറു തുണി ഇല്ലാത്ത അവസ്ഥ
പോരാത്തതിന് രണ്ടു പെണ്മക്കളും പ്രായമായി വരുന്നു
കാഞ്ചന അയല്‍ വാസികള്‍ക്കും ഒരു ബാധ്യത ആയ സമയം
അവള്‍ ഒരു തീരുമാനത്തില്‍ എത്തി
അടുത്ത ദിവസം മുതല്‍ അവളും വീടുപണിക്കും മറ്റു കൂലി വേലകള്‍ക്കും പോയിത്തുടങ്ങി
അതോടെ പട്ടിണി മാറി
കുട്ടികളെ സ്കൂളില്‍ ചേര്‍ത്തു അവരുടെ ഉയര്‍ച്ച മാത്രം ലക്‌ഷ്യം വെച്ച് കഠിനാധ്വാനം ചെയ്തു
വീടുപണിക്ക് പോയത് കൊണ്ട് ഇപ്പോള്‍ ജോലി ചെയ്യുന്ന ബാങ്കില്‍ ജോലികിട്ടി
വീട്ടുവേലക്കു നിന്ന വീട്ടിലെ കൊച്ചമ്മ പറഞ്ഞു അവരുടെ ഭര്‍ത്താവ് (ബാങ്കിലെ RM ) സഹായിച്ചതുകൊണ്ട്
പുറം പണിയും, ബാങ്കിലെ ജോലിയും ജീവിതത്തിനു പുതിയ നിറം പകര്‍ന്നു
ചെറിയ ഒരു വീട് വച്ചു രണ്ടു കുട്ടികളെ പഠിപ്പിച്ചു ഇപ്പൊ തമ്പിയും സ്വഭാവം മാറ്റി കാഞ്ചനയുടെ സഹായത്തിനുണ്ട്
ഈ വനിതാ ദിനത്തില്‍ അവരെ പരിചയപ്പെടുത്താന്‍ സാധിച്ചതില്‍ സന്തോഷിക്കുന്നു

32 comments:

  1. ഇന്ന് ലോക വനിതാ ദിനം
    അതിന്റെ ആശംസകള്‍ നേര്‍ന്നുകൊണ്ട്

    ReplyDelete
  2. വനിതാ ദിനത്തില്‍ ഏറ്റവും മാതൃകയാക്കാന്‍ പറ്റിയ ഒരു സ്ത്രീരത്നം തന്നെ കാഞ്ചന. ഈ പരിചയപ്പെടുത്തല്‍ ഉചിതമായി, മാഷേ...

    ReplyDelete
  3. വനിതാ ദിനത്തില്‍ ഈ പരിചയപ്പെടുത്തല്‍ ഉചിതമായി.

    ReplyDelete
  4. അവസരോചിതമായ ലേഖനം,സര്‍.

    ReplyDelete
  5. ‘തമ്പിയും സ്വഭാവം മാറ്റി കാഞ്ചനയുടെ സഹായത്തിനുണ്ട്’
    ഇതുകൂടി അറിഞ്ഞപ്പോ സന്തോഷായി :)

    ReplyDelete
  6. കാഞ്ചന ശരിക്കും സ്ത്രീത്വത്തിന്റെ കാഞ്ചന തന്നെ.
    ഈ കാഞ്ചനയെ കാണിച്ചു തന്ന താങ്കള്‍ക്കു നന്ദി.

    ReplyDelete
  7. ഇതുപോലുള്ള എത്ര എത്ര കാഞ്ചനമാര്‍ നമുക്ക് ചുറ്റും . ഈ വനിതാ ദിനത്തില്‍ കാഞ്ചനയെ കുറിച്ചെഴുതിയത് നന്നായി.

    ReplyDelete
  8. ശ്രീ
    റ്റോംസ് കോനുമഠം
    krishnakumar513
    കൂതറHashim
    Sukanya
    ഹംസ
    ഇവിടെ വന്ന എല്ലാവര്‍ക്കും നന്ദി

    ReplyDelete
  9. INTIMATE STRANGER
    vayichu abhiprayam paranjathinu nandhi!

    ReplyDelete
  10. കഞ്ചന പത്തര മാറ്റുള്ള കാഞ്ചന തന്നെ....
    അഭിനന്ദനങ്ങള്‍..ഈ പരിചയപ്പെടുത്തലിന്

    ReplyDelete
  11. സ്ത്രീകള്‍ക്ക് കാഞ്ചനയുടെ മനോ ധൈര്യം എന്നും ഒരു പ്രചോതനമാകട്ടെ!നന്നായി ഈ പരിചയപ്പെടുത്തല്‍!

    ReplyDelete
  12. നമ്മുടെ നാട്ടിലെ സാധാ കാഞ്ചനമാര്‍ ഇത് വായിച്ചിരുന്നെങ്കില്‍ എന്നാഗ്രഹിച്ച് പോവുന്നു!

    ReplyDelete
  13. ശരിക്കും കാഞ്ചനത്തേക്കാൾ തിളക്കവും,
    പരിശുദ്ധിയും,മാറ്റും ഉള്ള ഒരു കാഞ്ചന !

    ഒപ്പമൊരു കാഞ്ചനത്തിളക്കം ,ഈ കാഞ്ചനയെ അവതരിപ്പിച്ചതിലും ഉണ്ട് കേട്ടൊ....

    ReplyDelete
  14. റോസാപ്പൂക്കള്‍
    Clipped.in - Explore Indian blogs
    വാഴക്കോടന്‍ ‍// vazhakodan
    OAB/ഒഎബി
    ബിലാത്തിപട്ടണം / Bilatthipattanam
    the man to walk with
    കാഞ്ചനയെ നിങ്ങള്‍ക്ക് ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതില്‍ സന്തോഷം

    ReplyDelete
  15. കാഞ്ചനയെ കുറിച്ചെഴുതിയ മനസ്സിന് നൂറു നന്ദി!

    ReplyDelete
  16. പേരുപോലെ സുന്ദരമായ
    മനസ്സും....
    ഇഷ്ടമായീ ....

    ReplyDelete
  17. കാഞ്ചനയെ പോലെ എത്ര സ്ത്രീകള്‍...അവരുടെ hard workഉംdeterminationഉം മക്കളെ നല്ല നിലയിലെത്തിയ്ക്കാന്‍ കഴിഞ്ഞു.അവര്‍ക്ക് നന്മ ആശംസിക്കുന്നു.

    ReplyDelete
  18. കാഞ്ചന മിടുക്കി, അദ്ധ്വാനി........പക്ഷേ അവരുടെ ജീവിതം ഹോമിക്കേണ്ടി വന്നുവല്ലോ വാസ്തവത്തില്‍...എന്നിട്ടും തളരാതെ പോരാടി നിന്നില്ലേ, ആ മനോഭാവമാണ് വലുത്. പിന്നെ അച്ഛനമ്മമാര്‍ ആലോചിച്ചു നടത്തിയാലും നന്നായി വരണമെന്നില്ലല്ലോ എന്നു സമാധാനിക്കാം കാഞ്ചനക്ക്.
    ജീവിതത്തുടിപ്പാര്‍ന്ന ഇത്തരം കാര്യങ്ങള്‍ എഴുതുന്നത് തുടരുക.

    ഈ പേരു കണ്ടപ്പോള്‍ വനിതാബ്ലോഗര്‍ എന്നാണ് കരുതിയത്. ഇംഗ്ലീഷ് ബ്ലോഗും കൊള്ളാം.ഇനിയും കാണാം.

    ReplyDelete
  19. കാഞ്ചന..!
    പത്തരമാറ്റു തങ്കം തന്നെ...!!

    പരിചയപ്പെടുത്തിയതിൽ സന്തോഷം...

    ReplyDelete
  20. raadha
    SreeDeviNair.ശ്രീരാഗം
    jyo
    maithreyi
    വീ കെ
    കാഞ്ചനയെ നിങ്ങള്‍ക്ക് ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതില്‍ സന്തോഷം

    ReplyDelete
  21. ഈ കാഞ്ചന കാഞ്ചനം തന്നെ. മുള്ളിന്റെ വഴികള്‍ വിധിക്കപ്പെട്ടവര്‍ക്ക് കാഞ്ചന ഒരു പ്രചോദനമാകട്ടേ.

    ReplyDelete
  22. ഇങ്ങനെ എത്രയെത്ര വനിതകള്‍.. !!
    നല്ല ഒരു ലേഖനം..

    ReplyDelete
  23. Dear Ramanika,

    was out of the blog world for quite some time, read a few posts on womens day, written by women, but this one really stand out, it brings out the real substance from real life, hats off to kanchana, and thanks to u to introduce her thru ur blog in this special occassion. :)

    ReplyDelete
  24. ചില പെണ്ണുങ്ങള്‍ അങ്ങനെയാണ്. ആരുമില്ലാത്തപ്പോ പൊരുതി നേടും. ഒരു കെട്ടിയോനുണ്ടെങ്കില്‍ കരഞ്ഞ് തീരും.

    ReplyDelete
  25. ഗീത
    വെള്ളത്തിലാശാന്‍
    Readers Dais
    കുമാരന്‍ | kumaran
    കാഞ്ചനയെ നിങ്ങള്‍ക്ക് ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതില്‍ സന്തോഷം

    ReplyDelete
  26. കൊള്ളാം .....ആശംസകള്‍ .

    ReplyDelete
  27. വനിതാ ദിനത്തില്‍ ഉചിതമായ പോസ്റ്റ്, കാണാന്‍ വൈകി.പല സ്ത്രീകളും അങ്ങിനെയാണ്.എല്ലാം സഹിച്ച് ഭര്‍ത്താവിന്റെ കൂടെ നില്‍ക്കുന്നു.താമരയുടെ കൂട്ടാണ് എന്ന ഉപമ ഉഗ്രന്‍!.നമ്മുടെ വനിതാ വിമോചന വാദികള്‍ കാണാതെ പോകുന്ന ഒരു സത്യമാണിവിടെ തുറന്നു കാട്ടിയത്,അങ്ങിനെ എത്രയെത്ര കാഞ്ചനമാര്‍.ഓരോ വര്‍ഷവും നമ്മള്‍ വനിതാ ദിനം ആചരിക്കുന്നു, സ്ത്രീയെ മനസ്സിലാക്കാതെ!

    ReplyDelete
  28. Mohamedkutty മുഹമ്മദുകുട്ടി
    കാഞ്ചനയെ കാണാന്‍ വന്നതിനു നന്ദി
    സാറിന്റെ വാക്കുകള്‍ നല്ല പ്രജോദനമാകും
    ഒരിക്കല്‍ക്കുടി നന്ദി

    ReplyDelete