ഒന്നും പ്രതേകിച്ചു ചെയ്യാനില്ല ടീവീ പ്രോഗ്രാമുകള്‍ എല്ലാം ഒരേ ടൈപ്പ്
പുതിയ പുസ്തകം ഒന്നുമില്ല
അങ്ങനെ ഒരു ഒറ്റപെടല്‍
വെറുതെ കിടന്നു മനസ്സിനെ അതിന്റെ പാട്ടിനു വിട്ടു
അതുകൊണ്ടുതന്നെ മനസ്സ് പഴയതെല്ലാം ചികഞ്ഞു നോക്കി തുടങ്ങി
കല്യാണവും ഭാമയുടെ വരവും അവള്‍ ഞങ്ങള്‍ക്ക് തന്ന കൊച്ചു കൊച്ചു വലിയ സന്തോഷങ്ങളും
പിന്നെ ചേട്ടന്റെ പെട്ടെന്നുള്ള വേര്‍പ്പാടും എല്ലാം മനസ്സില്‍ തെളിഞ്ഞു
ഭാമ ഇന്ന് പ്ലസ് ടു കാരിയായി അഞ്ചുവര്‍ഷം എനിക്ക് അവളും അവള്‍ക്കു ഞാനും മാത്രം
പക്ഷെ അതൊരു സ്വര്‍ഗ്ഗ തുല്യമായ ജീവിതമായിരുന്നു
അവളുടെ കൊച്ചു കൊച്ചു ആഗ്രഹങ്ങള്‍ സാധിച്ചു കൊടുക്കുമ്പോള്‍ അവളുടെ മുഖത്തു വരുന്ന പ്രകാശം
തമ്മില്‍ ഉണ്ടാകുന്ന ചെറിയ പിണക്കങ്ങള്‍ എല്ലാം ജീവിതത്തിനു പുതിയ അര്‍ഥങ്ങള്‍ കൊണ്ടുവന്നു
അവളുടെ സ്കൂള്‍ വിനോദയാത്ര കാരണം ഞാന്‍ തനിച്ചായി ഈ രാതി ഉറങ്ങാന്‍ കഴിയില്ല
നേരം വെളുക്കുന്നതുവരെ പഴയതെല്ലാം ഓര്‍ത്തു കിടന്നു
നേരം വെളുത്തപ്പോള്‍ എണിറ്റു പക്ഷെ എന്തോ ഒരു മനപ്രയാസം
ഒന്നിലും ശ്രദ്ധ പതിയുന്നില്ല,അവള്‍ ഇല്ലാത്തത് കൊണ്ടാവും
തിരക്കില്ലാതെ സാവകാശം വല്ലതും ഉണ്ടാക്കാം അതിനു ഉച്ചക്ക് മൂന്ന് മണിവരെ സമയമുണ്ട് ഏകദേശം ആസമയത്ത് അവള്‍ വരും എന്നാണ് പറഞ്ഞിരിക്കുന്നത്
അവള്‍ക്കു ഇഷ്ട്ടപെട്ട അവിയലും ചമന്തിയും പപ്പടവും എല്ലാം ഒരുക്കണം
പക്ഷെ അതിനു ഒരു ഉഷാര്‍ തോന്നുന്നില്ല
കുളിച്ചു കുറേ നേരം ഭഗവാന്റെ മുന്നില്‍ പ്രാര്‍ത്ഥിച്ചു പിന്നെ പാചകത്തിന് അടുക്കളയില്‍ കയറി
എല്ലാം കഴിഞ്ഞു വാച്ചില്‍ നോക്കിയപ്പോള്‍ മണി പതിനൊന്നു ഇനിയും രണ്ടു മൂന്ന് മണിക്കൂര്‍ കഴിയണം
അവള്‍ വരാന്‍
കഴിഞ്ഞ ദിവസം ഉറങ്ങാത്തത് കൊണ്ട് അറിയാതെ ഉറങ്ങിപ്പോയി
ഡോര്‍ ബെല്‍ കേട്ടാണ് ഞെട്ടി ഉണര്‍ന്നത്
വാതില്‍ തുറന്നു നോക്കിയപ്പോള്‍ ഭാമ നില്‍ക്കുന്നു
അവള്‍ ഹൃദ്യമായി ചിരിച്ചു എന്നിട്ട് " വല്ലാതെ വിശക്കുന്നു ഭക്ഷണം താ "
ഉടനെ ഇല വെച്ച് അവളെ ഇരുത്തി എല്ലാം വിളമ്പി കൊടുത്തു
അവള്‍ പതിവില്ലാതെ കുറച്ചുനേരം എന്നെ തന്നെ നോക്കി ഇരുന്നു
ഇവള്‍ക്ക് ഇതുഎന്തു പറ്റി എന്ന് ആലോചിക്കുമ്പോള്‍ പെട്ടെന്ന് ഫോണ്‍ ബെല്ലടിച്ചു
അടുത്തവീട്ടിലെ ലക്ഷ്മിയാണ് എന്നോട് TV നോക്കാന്‍ പറഞ്ഞു ഫോണ്‍ കട്ട് ചെയ്തു
ഞാന്‍ ഉടനെ TV ഓണ്‍ ആക്കി എന്തോ ഫ്ലാഷ് ന്യൂസ് വന്നുകൊണ്ടിരിക്കുന്നു
വിനോദയാത്രക്ക് പോയ ബസ്സ് മറിഞ്ഞു വന്‍ ദുരന്തം
20 കുട്ടികള്‍ മരിച്ചു മരിച്ചവരുടെ പേരുകള്‍
അതിലേ ഒരു പേര് .........ഭാമ അറിയാതെ ഞെട്ടി
പക്ഷെ പെട്ടെന്നു തന്നെ അവള്‍ വന്നല്ലോ എന്നോര്‍ത്ത് സമാധാനിച്ചു
ടീവീ ഓഫാക്കി ഓടി ഭാമയുടെ അടുത്തേക്ക്
അവളെ കാണുന്നില്ല വിളമ്പി വെച്ച ഇല അതുപോലെ .....................