ഇന്ന് പ്രണയ ദിനംപ്രണയിക്കുന്നവരുടെ ദിനം
പ്രണയിച്ചവരുടെ ദിനംഒരിക്കലെങ്കിലും പ്രണയം ആസ്വദിച്ച എല്ലാവര്ക്കും
ഈ ദിനത്തിന്റെ ആശംസകള്‍ നേര്‍ന്നു കൊണ്ട്
ഇവിടെ ഒരു സുഹൃത്തിന്റെ അനുഭവം(ജീവിതം )
പങ്കു വെക്കാന്‍ ഒരു ശ്രമം
അവന്‍ കൃഷ്ണന്‍കുട്ടി
അവള്‍ ശാന്ത
അവര്‍ ഭര്‍ത്താവും ഭാര്യയും ആണ്
വിവാഹം കഴിഞ്ഞു പത്തു മുപ്പത്തി അഞ്ചു വര്‍ഷം കഴിഞ്ഞു
ഇതില്‍ എന്താന്ന് ഇത്ര പറയാന്‍ എന്നല്ലേ ഇപ്പോള്‍ ചോദിക്കുന്നത്
അവര്‍ പ്രേമിച്ചു വിവാഹം കഴിച്ചവര്‍
അന്ന് കൃഷ്ണന്‍കുട്ടി ഒരു തുണി കടയിലെ സെയില്സ്മാന്‍
ശാന്ത പ്രീ ഡി ഗിരിക്ക് പഠിക്കുന്ന കാലം
അവര്‍ അടുത്ത ഗ്രാമ വാസികള്‍
ശാന്ത തുണി കടയില്‍ വന്നു കണ്ടു കീഴടക്കി കൃഷ്ണന്കുട്ടിയെ
കാരണം പ്രേമത്തിനു കണ്ണില്ല
പിന്നെ രണ്ടു വീട്ടുക്കാരും കാര്യം അറിഞ്ഞു
രണ്ടുപ്പേരും രണ്ടു തട്ടില്‍(സാമ്പത്തികം) ആയതുകൊണ്ട്
വലിയ ഒച്ചപ്പാടും ബഹളവും ആയി
അവസാനം ഒളിച്ചോടി രജിസ്റ്റര്‍ വിവാഹം കഴിച്ചു
ചെറിയ വരുമാനമുള്ള കൃഷ്ണന്‍കുട്ടി ഒരു വിട് വാടകയ്ക്ക്
എടുത്തു താമസം തുടങ്ങി
വലിയ സൌകര്യങ്ങള്ളില്‍ കഴിഞ്ഞ ശാന്തക്ക്
ആ ജീവിതവുമായി പൊരുത്തപ്പെടാന്‍ സാധിച്ചില്ല
അവളുടെ ദുഃഖം അറിഞ്ഞ കൃഷ്ണന്‍ കുട്ടി
അവളെ കഷ്ട്ടപാടുകള്‍
അറിയിക്കാതെ എല്ലാ ജോലിയും സ്വയം ചെയ്തു
അഡ്ജസ്റ്റ് ചെയ്തു
ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ തീരുമാനിച്ചു.
അവളുടെ ഏറ്റവും വലിയ സ്വപ്നമായ കോളേജ് ജീവിതവും
ഡിഗിരിയും യാഥാര്‍ത്ഥ്യം ആക്കാന്‍അയാള്‍ തിരുമാനിച്ചു
മൂന്ന് വര്ഷം ശരിക്കും പാടുപ്പെട്ടു അവള്‍ ഡിഗിരിക്കാരി ആയി
അതിനിടെ പി എസ് സി പരീക്ഷ കൂടി എഴുതിച്ചതുകൊണ്ട്
അവസാന വര്ഷം പഠിക്കുമ്പോള്‍ തന്നെ
കൃഷി വകുപ്പില്‍ജോലിയുംക്കിട്ടി പക്ഷെ
അവളുടെ ശമ്പളം ഏകദേശം എല്ലാം അവള്‍ തന്നെ
ഡ്രെസ്സിനുംമറ്റുമായി ചിലവാക്കി
അപ്പോഴും പാവം കൃഷ്ണന്‍കുട്ടി അവളെ
കുറ്റപ്പെടുത്തിയില്ല
പിന്നെ അവളുടെ ഹോബി കൃഷ്ണന്കുട്ടിയെ എന്തിനും ഏതിനും
കുറ്റപ്പെടുത്തുക എന്നതായി
ജോലി കഴിഞ്ഞു വരാന്‍ വൈകിയാല്‍ ,
ഏതെങ്കിലും സ്ത്രീയോട് സംസാരിച്ചാല്‍
വല്ലപ്പോഴും ഒന്ന് മദ്യപിച്ചാല്‍..........
വീട്ടില്‍ പൊരിഞ്ഞ വഴക്ക് ആദ്യമെല്ലാം കൃഷ്ണന്‍കുട്ടി ഇത്
ആരും അറിയാതെ കൊണ്ട് നടന്നു
പിന്നെ അത് എല്ലാവരും അറിഞ്ഞു
പക്ഷെ ആരോടും ഒരുവാക്കുപ്പോലും ശാന്തയെ
കുറ്റപെടുത്തി പറഞ്ഞില്ല
ചോദിച്ചാല്‍ എല്ലാം ഒരു ചിരിയില്‍ ഒതുക്കും
പിന്നെ കൃഷ്ണന്കുട്ടിയുമായി പിണങ്ങി ശാന്ത
വയനാട്ടിലേക്ക് ട്രാന്‍സ്ഫര്‍ വാങ്ങി പോയി
കൃഷ്ണന്‍കുട്ടി എല്ലാ ആഴ്ചയും അവിടെ പോകും
അങ്ങനെ കുറേക്കാലം.........
അയാളുടെ വീട്ടുക്കാരും, കുട്ടുക്കാരും പല പ്രാവശ്യം
അയാളോട് അവളെ ഉപ്ക്ഷിക്കുവാന്‍ പറഞ്ഞു
പക്ഷെ എല്ലായിപ്പോഴും ഒരു ചിരിയില്‍
അയാള്‍ ആ ചര്‍ച്ച നിര്‍ത്തും
പിന്നെ ഒരു പ്രമോഷനില്‍ അവള്‍ വീണ്ടും നാട്ടില്‍ എത്തി
പക്ഷെ കൃഷ്ണന്‍ കുട്ടിയുടെ അവസ്ഥ പതിവിലും മോശമായി
അയാളുടെ കുട്ടുക്കാരെ ഫോണ്‍ ചെയ്തു ചീത്ത വിളിക്കുക,
അയാള്‍ ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ പോയി തെറി വിളിക്കുക
എല്ലാം നിത്യ സംഭവമായി
ഈ സന്ദര്‍ഭത്തിലും അയാള്‍ ശാന്തയെ കുറിച്ച് ഒന്നും
തെറ്റായി പറഞ്ഞില്ല
എല്ലാം സഹിച്ചു
ഈ കഴിഞ്ഞ മാസം അയാള്‍ ജോലിയില്‍ നിന്ന് പിരിഞ്ഞു,
നാല്‍പ്പതു വര്‍ഷത്തെ സേവനത്തിനു ശേഷം
അന്ന് വൈകിട്ട് ഞാനും അയാളും മാത്രമായ സമയത്ത്
ഞാന്‍ നിര്‍ബന്ധിച്ചു എന്തെങ്കിലും ഒന്ന് പറയാന്‍
അയാളുടെ ഉത്തരം എന്നെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു
" അവളെ ഞാന്‍ ഇന്നും സ്നേഹിക്കുന്നു അവള്‍ക്കു
മാനസിക നില തെറ്റിയിരിക്കുന്നു
അത് എന്നോടുള്ള സ്നേഹകുടുതല്‍ കൊണ്ടാണ്
ഈ സത്യം ഞാന്‍ എന്നോ മനസ്സിലാക്കി പല
ചികല്‍സകളും നടത്തി നടത്തുന്നു
വേറൊരു അസുഖം ആയിരുന്നാലും ഞാന്‍ അവളെ
ഇതുപോലെ തന്നെ സ്നേഹിക്കും, ഇനിയും
എത്ര ജന്മം ഉണ്ടെങ്കിലും അവള്‍ കൂടെ ഉണ്ടാവണം
എന്നതാണ് എന്റെ ആഗ്രഹം, പ്രാര്‍ത്ഥന''
ഇത് ഒരു പഴയ പ്രണയം