Thursday, October 22, 2009

അവന്‍ എന്നെ വിസ്മയിപ്പിച്ചു!

ഇന്ന് വൈകിട്ട് ഓഫീസ് വര്‍ക്ക്‌ കഴിഞ്ഞു ബസ്സില്‍ കയറിയപ്പോള്‍ സമയം ആറര കഴിഞ്ഞു ഒരു സീറ്റ്‌ കിട്ടി ഒരു മണിക്കൂര്‍ എന്തായാലും വേണം നാടെത്താന്‍ ഒന്ന് മയങ്ങാം എന്നു വിചാരിച്ചു ഇരിക്കുമ്പോള്‍ ബസ്സ്‌ നിറുത്തി വേറൊരു ആനവണ്ടി(KSRTC) വഴിയില്‍........ പിന്നെ അതിലുള്ള ആളുകള്‍ കൂടി ഈ ബസ്സില്‍ വണ്ടി ഫുള്‍ ലോഡില്‍ രണ്ടു മിനിട്ടു കഴിഞ്ഞപ്പോള്‍ ഒരു പത്തു വയസ്സ് തോന്നിക്കുന്ന കുട്ടി എന്റെ അടുത്തുവന്നു " അങ്കിള്‍ ഒന്ന് എഴുന്നേറ്റു തരുമോ ?മുത്തച്ഛന് നല്ല സുഖമില്ല പ്ലീസ് " ഞാന്‍ ഉടനെ അവനോടു മുത്തച്ചനെ കൊണ്ടുവരാന്‍ പറഞ്ഞു വന്ന ഉടനെ പിടിച്ചിരുത്തി ആ സമയത്ത് ആ ബാലന്റെ മുഖത്ത്‌ തെളിഞ്ഞ സന്തോഷം വിവരിക്കാന്‍ സാധിക്കുന്നില്ല രണ്ടു മൂന്ന് സ്റ്റോപ്പ്‌ കഴിഞ്ഞപ്പോള്‍ ആ കുട്ടി അവന്റെ മാതാപിതാക്കളുടെ കൂടെ ഇറങ്ങി ഇറങ്ങുന്നതിനു മുന്‍പ് അവന്‍ എന്നോട് വീണ്ടും നന്ദി പറഞ്ഞു ഞാന്‍ ചോദിച്ചു " മുത്തച്ഛനെ ഇറക്കേണ്ടേ ?" അതിനു അവന്‍ " എന്റെ ആരുമല്ല ആ മുത്തച്ഛന്‍ ഭയങ്കരമായി ശ്വാസം മൂട്ടുണ്ടായിരുന്നു പാവത്തിന് അതുകൊണ്ടാണ് ഞാന്‍ അങ്കിളിനെ ......" ശരിക്കും അവന്‍ എന്നെ വിസ്മയിപ്പിച്ചു ഇപ്പോഴും അവന്റെ തെളിഞ്ഞ മുഖം മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നു

Friday, October 16, 2009

ദീപാവലി ആശംസകള്‍ !




ആ പടം ഒന്ന് ശ്രദ്ധിക്കു ഉറങ്ങാന്‍ പോലും സ്ഥലമില്ല പക്ഷെ
അവര്‍ പൂച്ചക്കും പട്ടിക്കും സ്ഥലം കണ്ടെത്തി! മഴവെള്ളം അവരുടെ ഉറക്കത്തിനു തടസമാകുന്നില്ല
ശാന്തമായി പുഞ്ചിരിയോടെ അവര്‍ ഉറങ്ങുന്നു
ശരിക്കും കൊതിയാവുന്നു ഇതുപോലെ
ഒന്ന് ശാന്തമായി ഉറങ്ങാന്‍ .......
ഭൂമിയിലെ സന്തോഷവാന്മാര്‍ ഒരു കുറ്റവും കുറവും ഇല്ലാത്തവര്‍ അല്ല
പക്ഷെ അത് മനസിലാക്കി ജീവിതം മുന്നോട്ടു നയിക്കുന്നവരാണ്‌ ........
ചിരിക്കു ജീവിതം ഒരു ആഘോഷമാക്കു
എല്ലാവര്ക്കും ദീപാവലി ആശംസകള്‍




Saturday, October 10, 2009

വിലപിക്കാന്‍ മാത്രമാണു യോഗം.......

അന്ന്(വര്‍ഷങ്ങള്‍ക്കു മുന്‍പ് അതോയുഗങ്ങള്‍ക്കു മുന്‍പോ ) ഞാന്‍ അവളുടെ ആരെല്ലാമോ ആയിരുന്നു
ആ ഓഫീസില്‍ അവള്‍ വന്നത് ടൈപിസ്റ്റ്‌ ആയിട്ടാണ്
വന്ന അന്നുമുതലേ ഞാന്‍ അവളെ ശ്രദ്ധിച്ചിരുന്നു ആള് കാണാന്‍ ഹേമമാലിനിയെ(അതെ നമ്മുടെ ഡ്രീം ഗേള്‍ തന്നെ ) പോലെ ഇരിക്കും
സീത ഔര്‍ ഗീതയിലെ സീതയെ പോലെ സുന്ദരിയും സുശീലയും ആണ്!ആളിന്റെ ശബ്ദം ലതയുടെ (ഇന്ത്യയുടെ വാനം പാടി ) ശബ്ദം പോലെ മാധുര്യമുള്ളതും !
ഗണപതിക്ക്‌ തേങ്ങ അടിച്ചതുകൊണ്ട് ഞങ്ങള്‍ ഒരേ ഫ്ലോറില്‍ ജോലിചെയ്യാന്‍ വഴി ഉണ്ടാക്കി തന്നു തുമ്പികൈ ഭഗവാന്‍ !
ദിവസങ്ങള്‍ കൊണ്ട് ഞങ്ങള്‍ അടുത്തു
അവളുടെ വരവിനായി ഞാന്‍ ക്ലോക്കിലെ സൂചി 9 30 ആകുന്നതു നോക്കി കണ്ണില്‍ എണ്ണയൊഴിച്ച് കാത്തു നില്‍ക്കുമായിരുന്നു എന്നും!
അവള്‍ വന്നാല്‍ പിന്നെ മണിക്കുറുകള്‍ നിമിഷങ്ങള്‍ ആയി മാറും അവള്‍ പോകുമ്പോള്‍ എന്നെ .......
എന്നേ തൊട്ടു തലോടാതെ ഒരു ദിവസം പോലും അവള്‍ പോയിട്ടില്ല
ആ മൃദുവായ കൈ വിരലുകള്‍ എന്നില്‍ പതിയുമ്പോള്‍ ഞാന്‍ എന്നെ മറന്നു വേറെ ഏതോ ലോകത്തില്‍ എത്തുമായിരുന്നു.
പിരിയാന്‍ അവള്‍ക്കും മനസ്സില്ലായിരുന്നു. ഇത് അവളുടെ പെരുമാറ്റത്തില്‍ നിന്നും തോന്നിയിരുന്നു
വര്‍ഷങ്ങള്‍ പോയതറിയാതെ ഞാന്‍ അവള്‍ക്കായി കാത്തു നിന്നു. മനസ്സില്‍ ഒരുപാടു കൂട്ടലും കിഴിക്കലും നടത്തി കാത്തിരിന്നു അവള്‍ക്കായി.
ആ അവള്‍ ഇന്നു എന്നേ ഒന്ന് നോക്കുന്നത് പോലും വിരളം....
എല്ലാം അവന്റെ വരവോടെയാണ് തുടങ്ങിയത്
അവന്‍ എന്നെക്കാളും സ്മാര്‍ട്ട് ആണത്രേ
ഓര്‍മ്മ ഭയങ്കരം! സ്പീഡ് അപാരം !
എന്തും ചെയ്യും
ഏതു ഭാഷയും കൈകാര്യം ചെയ്യാനറിയാം
ആള് കാണാനും സുന്ദരന്‍
അവന്റെ കഴിവുകള്‍ പാടി നടന്നു നടന്നു അവര്‍ ഒന്നായി
പാവം ഞാന്‍ പുറത്തും....
അവര്‍ രണ്ടുപേരും എപ്പോഴും ഒരുമിച്ച് ആയിരിക്കും
അവന്‍ ഇടയ്ക്കു അവള്‍ക്കു വേണ്ടി പാട്ടു പാടുന്നു
അവര്‍ ചിലപ്പോള്‍ ഒരുമിച്ചു ഗെയിം കളിക്കുന്നു
ഇതൊന്നും എനിക്ക് പിടിക്കുന്നില്ല, സഹിക്കാന്‍ കഴിയുന്നില്ല!
അവള്‍ എന്നെ ഇങ്ങനെ മറക്കുമെന്ന് ഞാന്‍ വിചാരിച്ചില്ല!
തമ്പി സാറ് എഴുതിയത് ശരിയാ
കുംഭ മാസ നിലാവ് പോലെ കുമാരി മാരുടെ ഹൃദയം
തെളിയുന്നതെപ്പോള്‍ എന്നറിയില്ല ഇരുളുന്നതെപ്പോള്‍ എന്നറിയില്ല

എല്ലാം വിധി !

MT സാറ് പറഞ്ഞപോലെ തലവിധി മച്ചാ മായുമോ


പുതിയ ജനറേഷന്‍ കമ്പ്യൂട്ടര്‍ വന്നാല്‍ പിന്നെ എന്നെ പോലുള്ള പഴഞ്ചന്‍ TYPEWRITER ക്ക് ഇതുപോലെവിലപിക്കാന്‍ മാത്രമാണു യോഗം!!!!!!!!

(ഇന്ന് ഓഫീസിലെ റെക്കോര്‍ഡ്‌ റൂമില്‍ കയറേണ്ടി വന്നു അവിടെ പൊടി പിടിച്ചു കിടക്കുന്ന പഴയ typewriter കണ്ടപ്പോള്‍ ആ typewriter നും ഇതുപോലെ എന്തെങ്കിലും ഉണ്ടാകും പറയാന്‍ എന്നൊരു തോന്നല്‍ അതില്‍ നിന്നും ഉടലെടുത്ത ചിന്ത ഇങ്ങനെ.......... )

Friday, October 2, 2009

രഘുപതി രാഘവ രാജാറാം ...

ഏറ്റവും കഠിനമായ പ്രതിസന്ധിഘട്ടങ്ങളിലും സത്യം, അഹിംസ എന്നീ മൂല്യങ്ങളില്‍ അടിയുറച്ചു പ്രവര്‍ത്തിക്കുവാന്‍ മഹാത്മാഗാന്ധി ശ്രദ്ധിച്ചു. ജീവിതകാലം മുഴുവന്‍ എല്ലാ വിധത്തിലും സ്വയാശ്രയത്വം പുലര്‍ത്തി ലളിത ജീവിതം നയിച്ച് അദ്ദേഹം പൊതുപ്രവര്‍ത്തകര്‍ക്കു മാതൃകയായി. സ്വയം നൂല്‍നൂറ്റുണ്ടാക്കിയ വസ്ത്രം ധരിച്ചു; സസ്യാഹാരം മാത്രം ഭക്ഷിച്ചു. ഉപവാസം അഥവാ നിരാഹാരം ആത്മശുദ്ധീകരണത്തിനും പ്രതിഷേധത്തിനുമുള്ള ഉപാധിയാക്കി.
അപരനാമം:ബാപ്പുജി
ജനനം:1869 ഒക്ടോബര്‍ 2
ജനന സ്ഥലം:പോര്‍ബന്തര്‍, ഗുജറാത്ത്‌, ഇന്ത്യ
മരണം:1948 ജനുവരി 30
മരണ സ്ഥലം:ന്യൂ ഡല്‍ഹി
ഇന്ന് ഗാന്ധിജയന്തി രാഷ്ട്രപിതാവിന് പ്രണാമം!!!
ചെറുപ്പം മുതലേ ആകാശവാണി വെള്ളിയാച്ചകളില്‍ പ്രക്ഷേപണം ചെയ്തുവന്ന / ചെയ്തുവരുന്ന ഗാന്ധി മാര്‍ഗം കേള്‍ക്കുമായിരുന്നു ഈയിടെ അതിന്റെ സമയം വെട്ടികുറച്ചു എന്നാലും കേള്‍ക്കാറുണ്ട്
ഗാന്ധിജിയുടെ അനുഭവങ്ങള്‍ കേള്‍ക്കുക ഒരു interesting കാര്യമാണ്, ഒരു അനുഭവവും
അങ്ങനെ കേട്ടതില്‍ ഏറ്റവും ഇഷ്ട്ടപെട്ട ഒരെണ്ണം താഴെ ചേര്‍ക്കുന്നു
ഒരു ദിവസം പ്രാര്‍ത്ഥന അവസാനിപ്പിച്ച് ഗാന്ധിജി ആശ്രമത്തിലേക്കു മടങ്ങുമ്പോള്‍ ഒരു സ്ത്രീ തന്റെ രണ്ടാം ക്ലാസില്‍ പഠിക്കുന്ന മകനേയും കൂട്ടി ഗാന്ധിജിയെ കാണാന്‍ കാത്തു നില്‍പ്പുണ്ടായിരുന്നു
അവര്‍ മകന്റെ ശര്ക്കര കട്ട് തിന്നുന്ന ശീലം ഒഴിവാക്കാന്‍ ഗാന്ധിജിയോട് മകനെ ഉപദേശിക്കാന്‍ പറഞ്ഞു ഗാന്ധിജിയാകട്ടെ ഒന്ന് ചിരിച്ചിട്ട് ആ സ്ത്രീയോട് മകനേയും കൂട്ടി അടുത്ത ആഴ്ച്ച വരാന്‍ പറഞ്ഞു
കൃത്യം ഒരാഴ്ച്ച കഴിഞ്ഞപ്പോള്‍ മകനേയും കൂട്ടി ഗാന്ധിജിയുടെ മുന്‍പില്‍ എത്തി ആസ്ത്രീ
ഗാന്ധിജി കുട്ടിയോട് പേര് ചോദിച്ചു എന്നിട്ട് ഇനി മേലാല്‍ ശര്ക്കര കട്ടു തിന്നരുതെന്നു ഉപദേശിച്ചു ഇത് കേട്ടപ്പോള്‍ പത്തു പതിഞ്ഞു മൈല്‍ യാത്ര ചെയ്തുവന്ന സ്ത്രീ ഗാന്ധിജിയോട് ചോദിച്ചു " ഈ ഉപദേശം കഴിഞ്ഞ ദിവസം തന്നിരുന്നാല്‍ എനിക്ക് വീണ്ടും ഇത്രയും ദൂരം വരാതെ കഴിക്കാമായിരുന്നു എന്തുകൊണ്ട് എന്നോട് വീണ്ടും വരാന്‍ പറഞ്ഞു ?"
വളരെ സൌമ്യമായി ഗാന്ധിജി അവരോടു പറഞ്ഞു "എനിക്കും ആ ശീലം ഉണ്ടായിരുന്നു അത് ഉള്ളപ്പോള്‍ ഞാന്‍ എങ്ങനെ ആ കുട്ടിയെ ഉപദേശിക്കും ഈ ഒരാഴ്ച കൊണ്ട് ഞാന്‍ ആ ശീലം നിറുത്തി ഇപ്പൊ എനിക്ക് ആ കുട്ടിയെ ഉപദേശിക്കാന്‍ അര്‍ഹതയുണ്ട് അതുകൊണ്ട് ഉപദേശിച്ചു"
ഇനി "ഗാന്ധിമാര്‍ഗം" മൂലം എന്റെ വീട്ടില്‍ ഉണ്ടായ ഒരു രസകരമായ കുടുംബ കലഹം പറയാം
അന്ന് എന്റെ മോന്‍ നാലില്‍ പഠിക്കുന്നു. ഒരേസമയത്ത് അഞ്ചാറു കാര്യങ്ങള്‍ ചെയ്യുന്ന പ്രതിഭ ആയതുകൊണ്ട് ഞാനും അവനും എപ്പോഴും കിരിയും പാമ്പും പോലെ ആണ് അതുകൊണ്ടുതന്നെ അവനെ പഠിപ്പിക്കല്‍ ഹോം വര്‍ക്ക്‌ ചെയ്യിക്കല്‍ എല്ലാം ഭാര്യയുടെ ഫോര്‍ട്ട്‌ ഫോളിയോ ആയിരുന്നു
ഒരു ദിവസം കാലത്ത് അവന്‍ dignity ഓഫ് labour എന്താണ് എന്ന് എന്നോട് ചോദിച്ചു അവന്‌ ഗാന്ധി മാര്‍ഗത്തില്‍ നിന്ന് കിട്ടിയതാണ് ആ ചോദ്യം
എല്ലാ ജോലിക്കും മാന്യതയുണ്ട് ഒരുജോലിയും മോശമല്ല പറമ്പില്‍ ജോലിച്ചയുന്ന ആളും ഓഫീസില്‍ ജോലിച്ചയുന്ന ആളും ഒരുപോലെയാണ് എന്നൊക്കെ അവനെ പറഞ്ഞു മനസിലാക്കി
അന്ന് വൈക്കിട്ട് ഞാന്‍ ഓഫീസില്‍ നിന്ന് വരുമ്പോള്‍ വീട്ടില്‍ ചെറിയ ഒരു പന്തികേട്‌ അനുഭവപ്പെട്ടു കുറച്ചുകഴിഞ്ഞു ഭാര്യമെല്ലെ കാര്യം അവതരിപ്പിച്ചു മകനോട്‌ ഹോം വര്‍ക്ക്‌ ചെയ്യാന്‍ പറഞ്ഞപ്പോള്‍ ഒരു never mind അവനെ ഉപദേശിക്കാന്‍ ഭാര്യ അവനോടു " പഠിച്ചില്ലെങ്കില്‍ നീ പിന്നെ ഉന്തു വണ്ടിയില്‍ പച്ചകറി വില്കേണ്ടിവരും നിന്നെ ആരും മതിക്കില്ല " അതിന്റെ ഉത്തരം വളരെ സിമ്പിള്‍ ആയിരുന്നു " അച്ചന്‍ പറഞ്ഞിട്ടുണ്ട് എല്ലാ ജോലിക്കും മാന്യതയുണ്ട് എല്ലാവരും ഒരു പോലെയാണ് അതുകൊണ്ട് ഞാന്‍ ഉന്തു വണ്ടിയില്‍ പച്ചക്കറി വിറ്റു ജീവിച്ചോളാം"
ബാക്കി ചിന്തനിയം

रघुपति राघव राजाराम, पतित पावन सीताराम

सीताराम सीताराम, भज प्यारे तू सीताराम

ईश्वर अल्लाह तेरो नाम, सब को सन्मति दे भगवान