Friday, June 19, 2009

നാവില്‍ ഗുളികന്‍ കയറിയ നേരം!

ഇന്ന് ഞാന്‍ ഈ ബ്ലോഗ്‌ ലോകത്ത് വന്നിട്ട് ഒരു വര്ഷം തികയുന്നു
നെറ്റില്‍ മെയില്‍ നോക്കുക മെയില്‍ അയക്കുക കുറച്ചു ചാറ്റ് ചെയ്യുക ഇതെല്ലാമായിരുന്നു അന്ന് നേരം കളയാന്‍ ചെയ്തിരുന്നത് പിന്നെ e reading തലക്ക് പിടിച്ചു.
MT യുടെ അസുരവിത്തിന്റെ ഇംഗ്ലീഷ് വിവര്‍ത്തനം നെറ്റില്‍ ഉണ്ടെന്നറിഞ്ഞ് വായിക്കാന്‍ ശ്രമം തുടങ്ങി ഗൂഗിള്‍ വഴി സെര്‍ച്ച്‌ നടത്തിയപ്പോള്‍ മലയാളം ബ്ലോഗില്‍ എത്തിപെട്ടു പക്ഷെ അപ്പോഴും ഒരു ബ്ലോഗര്‍ ആവണം എന്നൊരു തോന്നല്‍ ഇല്ലായിരുന്നു rediff ഇല്‍ ഇംഗ്ലീഷ് ബ്ലോഗ്‌ വായിച്ചു അതിനു ശേഷം അതൊരു ശീലവും ആയി അവിടെ കണ്ട ഒരു പോസ്റ്റ്‌ എന്നെ വല്ലാതെ ബാധിച്ചു
ആ പോസ്റ്റ്‌ -
friends understand us more than we understand ourselves.....a shoulder to cry on......hands to hold .....someone to hug in happiness and sadness.
friends are hard to find.so if you have one now....cheerish them...keep them in your heart....treasure them...because once you lose them....you may not find another like them in this lifetime.
ഇത് വയുച്ചപ്പോള്‍ എന്റെ ക്ലോസ് ഫ്രണ്ടിനെ ഓര്‍ത്തു ഉടനെ ഞാനും എഴുത്ത് തുടങ്ങി ആദ്യത്തെ പോസ്റ്റ്‌ കഴിഞ്ഞവര്‍ഷം ജൂണ്‍ 19 നു ആ പോസ്റ്റ്‌ എന്റെ ഗ്രേറ്റ്‌ ഫ്രണ്ടിനു സമര്‍പ്പിച്ചു
ഇന്ന് ജൂണ്‍ 19 ഇന്നും ഞാന്‍ ഒരു ഫ്രണ്ടിനെ ഓര്‍ത്ത് എഴുതുന്നു


കഴിഞ്ഞൊരു പോസ്റ്റില്‍ ഒരു relation നഷ്ടമാകുമോ എന്ന് പേടിക്കുന്നതായി എഴുതിരുന്നു

ആ ബന്ധത്തെ കുറിച്ച്
1980 ഒരു ദിവസം പട്ടത്തുള്ള PSC ഓഫീസില്‍ ഒരു ഇന്റര്‍വ്യൂ അറ്റന്‍ഡ് ചെയ്യാന്‍ പോയി
ഉച്ചക്ക് 2.30 ആണ് ഇന്റര്‍വ്യൂ. ഞാന്‍ ഒരു 12 നു അവിടെ എത്തി. കുറച്ചു പേര്‍ വേറെയുമുണ്ട്‌
എല്ലാവരും പുസ്തകവും പേപ്പറും നോക്കി അവസാന തയ്യാര്‍ എടുപ്പിലാണ് എന്നാല്‍ ഒരാള്‍ മാത്രം വളരെ വിഷമിച്ചു നില്‍ക്കുന്നു ഞാന്‍ കുറച്ചുനേരം ശ്രദ്ധിച്ചു അപ്പോള്‍ ആള്‍ ചെറുതായി കരയുന്നത് കണ്ടു. എന്തുപറ്റി എന്നറിയാന്‍ അടുത്തുചെന്നു ചോദിച്ചു " എന്തുപറ്റി സുഹൃത്തേ ?"
തന്റെ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് കിട്ടിയില്ല, കേരള സര്‍വകലാശാല അയച്ചു എന്നുപറയുന്നു പക്ഷെ കിട്ടിയില്ല, പ്രോവിഷണല്‍ എങ്കിലും ഇല്ലെങ്കില്‍ ഇന്റര്‍വ്യൂ അറ്റന്‍ഡ് ചെയ്യാന്‍ പറ്റില്ല അതുകൊണ്ട് വിഷമിചിരിക്കുന്നു എന്ന് പറഞ്ഞു.
ഞാന്‍ " നമുക്കൊരു അവസാന ശ്രമം കുടി നടത്തിയാലോ ? ഒന്ന് സര്‍വകലാശാല ഓഫീസില്‍ പോയാലോ ?
ഒരു പരിചയകാരന്‍ അവിടെ ലൈബ്രറിയില്‍ ഉണ്ട് ആള് ഒരു യുണിയന്‍ നേതാവ് കൂടി ആണ് "
പിന്നെ രണ്ടു പേരും ഒരു ഓട്ടോയില്‍ അവിടെയെത്തി.ആളെ കണ്ടു 15 മിനുട്ടുകൊണ്ട് ഒരു ഡ്യൂപ്ലിക്കേറ്റ്‌ സര്‍ട്ടിഫിക്കറ്റ് കിട്ടി രണ്ടുപേരും ഇന്റര്‍വ്യൂ അറ്റന്‍ഡ് ചെയ്തു ജോലിയും കിട്ടി
ആ ഇന്റര്‍വ്യൂ ദിവസം മുതല്‍ നല്ലൊരു കൂട്ടുക്കാരനെയും കിട്ടി അതിനു ശേഷം ഞാന്‍ ഒരുപാടു തവണ അവന്റെ വീട്ടില്‍ പോയിട്ടുണ്ട്.അവന്‍എത്രയോ തവണ എന്റെ വീട്ടില്‍ വന്നിട്ടുണ്ട് അവന്റെ പെങ്ങളുടെ കല്യാണത്തിന് സ്വര്‍ണം എടുക്കാന്‍ വരെ ഞാനുണ്ടായിരുന്നു
എനിക്ക് എന്റെ വീട് പോലെ ഫ്രീഡം ഉള്ള വീടായിരുന്നു അവന്തെത്
കഴിഞ്ഞ മാസംവരെ ആ ബന്ധത്തില്‍ ഒരു പ്രശ്ശനവും ഇല്ലായിരുന്നു
പക്ഷെ ഞാന്‍ വെറുതെ പറഞ്ഞ ഒരു വാക്ക് ആ ബന്ധത്തെ ഉലച്ചു
ജനറല്‍ ട്രാന്‍സ്ഫര്‍ ഓര്‍ഡര്‍ ആവുന്ന സമയം ഞാന്‍ അവനെ വിളിച്ചുപറഞ്ഞു " തന്നെ കാസര്‍ഗോടിലേക്ക് തട്ടും, എന്റെ പേരായിരുന്നു ഞാന്‍ ഒഴിഞ്ഞു പകരം തന്നെ ഇട്ടു"
ഇത് വെറും തമാശക്ക് പറഞ്ഞതായിരുന്നു പക്ഷെ അത് സംഭവിച്ചു അന്നുമുതല്‍ ഞങ്ങള്‍ സുഖത്തിലല്ല
എത്രയോ പ്രാവശ്യം പറഞ്ഞു ഞാന്‍ വെറുതെ പറഞ്ഞതാന്നെന്നു പക്ഷെ അവന്‍ അത് കേള്‍ക്കാന്‍ കൂട്ടാക്കുന്നില്ല
ഇപ്പൊ ട്രാന്‍സ്ഫര്‍ നടന്നിട്ട് രണ്ടു രണ്ടര മാസം കഴിഞ്ഞു പക്ഷെ ആള്‍ ഇപ്പോഴും പിണക്കത്തിലാണ്
മറക്കില്ല സുഹ്രത്തേ നീ മറന്നാലും നിന്നെ ഞാന്‍
നിധി പോലെ നെഞ്ചില്‍ സൂക്ഷിച്ചിടുന്നു-നിന്നെ

കാലം ഈ ബന്ധം നല്ല ബന്ധമാക്കി തരും എന്ന് വിശ്വസിക്കുന്നു!


കഴിഞ്ഞ ഒരു വര്ഷം എന്നെ സഹിച്ച നിങ്ങളോടുള്ള നന്ദി ഹൃദയത്തിന്റെ ഭാഷയില്‍ രേഖപെടുത്തട്ടെ!
തെറ്റു കുറ്റങ്ങള്‍ ചൂണ്ടിക്കാട്ടി ഇനിയും എന്നെ സഹിച്ചാലും

....................................................................................

വീണ്ടും ഒരു ബ്ലോഗ്‌ മീറ്റ്‌
‘ജൂലൈ 26 നു ചെറായിയില്‍!
പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ താഴെപ്പറയുന്ന ഫോൺ നമ്പരിൽ വിളീക്കുക.
ഹരീഷ് - 9447302370
ഇക്കാസ് - 9895771855

.....................................................................................

24 comments:

  1. കഴിഞ്ഞ ഒരു വര്ഷം എന്നെ സഹിച്ച നിങ്ങളോടുള്ള നന്ദി എങ്ങനെ പറഞ്ഞാലും കുറഞ്ഞുപോകും എന്നാലും ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി രേഖപെടുത്തട്ടെ!
    തെറ്റു കുറ്റങ്ങള്‍ ചൂണ്ടിക്കാട്ടി ഇനിയും എന്നെ സഹിച്ചാലും!

    ReplyDelete
  2. ശ്ശോ!!

    ഒരു തമാശ കൂടി പറയന്‍ പറ്റില എന്നു വച്ചാല്‍!!!

    കാലം ആ ബന്ധം പുന:സ്ഥാപിച്ചു തരും എന്നുള്ള ഉത്തമ വിശ്വാസത്തോടു കൂടി മുന്നേറൂ...

    കൂടെ ഹൃദയം നിറഞ്ഞ ഒന്നാം വാര്‍ഷികാശംസകളും...

    ReplyDelete
  3. ആദ്യം ആശംസകള്‍ തന്നെ ആയിക്കോട്ടെ.

    ഇനി കാര്യം.
    എങ്ങിനെയാണ് ട്രാന്‍സഫര്‍ സംഭവിച്ചത്?
    നിങ്ങള്‍ക്ക് രണ്ടാള്‍ക്കും കൂടി വകുപ്പ് മേധാവിയുടെ അടുത്ത് പോയി അതു ശരിയാക്കാമായിരുന്നില്ലെ?
    ഇനിയും സമയമുണ്ടല്ലോ, അതു ശരിയാക്കിക്കൊടുക്ക്, പറ്റുമെങ്കില്‍ നിങ്ങള്‍ക്ക് സൌകര്യമായ ഒരു സ്ഥലത്തേക്ക് മാറിയിട്ട് അയാള്‍ക്ക് അതേ സ്ഥലം തന്നെ കൊടുക്ക്.

    സത്യത്തില്‍ എന്താ സംഭവം?
    :)

    ReplyDelete
  4. രമണിക,
    എന്‍റെ ബ്ലോഗിനെക്കാള്‍ ഒരു ദിവസം മൂപ്പ്.കഴിഞ്ഞ ജൂണ്‍ 20 നു ആയിരുന്നു ഞാന്‍ ബ്ലോഗ് തുടങ്ങിയത്.പക്ഷേ ഒരു വര്‍ഷം തികഞ്ഞപ്പോള്‍ ആദ്യം ആശംസ പറയാനുള്ള ഭാഗ്യം എനിക്കുണ്ടായി...
    :))
    ഇനി താങ്കള്‍ എനിക്ക് ആശംസപറയണം എന്ന് കരുതിയാല്‍ തന്നെ ഇന്ന് പറ്റില്ല, നാളെയേ പറ്റു.
    ഹി..ഹി..ഹി

    ഈ ഒരു വര്‍ഷം തികഞ്ഞ വേളയില്‍..
    ഒരുപാട് ഒരുപാട് ആശംസകള്‍

    പിന്നെ പോസ്റ്റില്‍ സൂചിപ്പിച്ച കാര്യം,
    വാ വിട്ട വാക്കും, കൈ വിട്ട ആയുധവും...
    എന്നും അതൊരു ശാപമാ.

    എല്ലാം നേരെയാവാന്‍ പ്രാര്‍ത്ഥിക്കാം.

    ReplyDelete
  5. ആശംസകള്‍...ഇനിയും ഒരു പാട് വര്‍ഷം..ഈ ബൂലോഗത്ത്‌ ഒരു നിറഞ്ഞ സാനിധ്യമായി തുടരുക...

    ReplyDelete
  6. എല്ലാ ആശംസകളും................സുഹൃത്തും ഇത് വായിക്കുന്നുണ്ടാകും.............

    ReplyDelete
  7. മറക്കില്ല സുഹ്രത്തേ നീ മറന്നാലും നിന്നെ ഞാന്‍
    നിധി പോലെ നെഞ്ചില്‍ സൂക്ഷിച്ചിടുന്നു-നിന്നെ
    You are great.

    ReplyDelete
  8. ആശംസകള്‍.... താങ്കളുടെ സൌഹൃദം കാലങ്ങളോളം നില നില്‍ക്കട്ടെ എന്ന് ആശിക്കുന്നു....

    ReplyDelete
  9. ഒന്നാം വാർഷികത്തിന് ആശംസകൾ.

    താങ്കളുടെ ഈ മനസ് ആ സുഹ്രുത്ത് മനസിലാക്കുക തന്നെ ചെയ്യും.

    "കാലം ഈ ബന്ധം നല്ല ബന്ധമാക്കി തരും", ഉറപ്പ്.

    ReplyDelete
  10. ആദ്യമായി വാര്‍ഷികപ്പൂക്കൊട്ട ചൊരിയട്ടെ....
    അദ്ദേഹം താങ്കളോട്‌ പിണങ്ങിയെങ്കിലും ഒന്നും സംഭവിക്കാത്തതുപോലെ, അതു പ്രശ്‌നമാക്കാതെ പെരുമാറുക. ക്രമേണ മഞ്ഞുരുകും.

    ReplyDelete
  11. This comment has been removed by the author.

    ReplyDelete
  12. വഹാബ്,
    ശരിക്കും മനസ്സ് പറയുന്നു താങ്കള്‍ പറഞ്ഞ പോലെ സാവധാനം മഞ്ഞു ഉരുകുമെന്ന്
    നന്ദി !!1

    ReplyDelete
  13. ഹരീഷ് തൊടുപുഴ
    അനില്‍@ബ്ലോഗ്
    അരുണ്‍ കായംകുളം
    കണ്ണനുണ്ണി
    കുമാരന്‍ | kumaran
    മാറുന്ന മലയാളി
    Sukanya
    siva // ശിവ
    വശംവദൻ
    സത്യത്തില്‍ ഈ ബ്ലോഗ്‌ ലോകത്ത് ജ്വലിച്ചു നില്‍ക്കുന്ന താരങ്ങള്‍ ആണ് നിങ്ങള്‍ എല്ലാവരും
    ഞാന്‍ നിങ്ങള്‍ പരത്തുന്ന പ്രകശം കണ്ടു ഇവിടെ എത്തിയവനും
    ഇന്ന് ഇവിടെ വന്ന് നല്ലവാക്കു പറഞ്ഞ നിങ്ങളോട് ഏറ്റവും വിനയത്തോടെ എന്റെ നന്ദി അറിയിക്കട്ടെ
    അരുണ്‍ കായംകുളം ഈ സിനിയോറിട്ടിയില്‍ ഒന്നും ഒരു കാര്യവുമില്ല എന്തായാലും ഒരു അഡ്വാന്‍സ്‌ congrats

    ReplyDelete
  14. പിറന്നാളാശംസകള്‍....

    ReplyDelete
  15. shajkumar,
    കൊട്ടോട്ടിക്കാരന്‍,
    രാമചന്ദ്രന്‍ വെട്ടിക്കാട്ട്,
    VEERU
    ഇവിടെ വന്ന് നല്ല വാക്ക് പറഞ്ഞതിന് ആയിരമായിരം നന്ദി!

    ReplyDelete
  16. ആശംസകള്‍
    ബ്ലോഗിനും സൌഹൃദത്തിനും.

    ReplyDelete
  17. രമണിക
    ഓണം വാര്‍ഷികത്തിന്റെ ഹൃദയം നിറഞ്ഞ ആശംസകള്‍.
    ചെറിയ ചെറിയ അകല്‍ച്ചകള്‍ വരുമ്പോഴാണല്ലോ സൌഹ്രദത്തിന്റെ ആഴവും സുഖവും ഒക്കെ ഓര്‍മയില്‍ വരിക,..തെറ്റിധാരണകള്‍ എത്രയും വേഗം തീരട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു

    ReplyDelete
  18. ജ്വാല
    സോജന്‍
    ആയിരമായിരം നന്ദി

    ReplyDelete
  19. ചില സമയങ്ങളില്‍ പറയുന്ന നേരം പോക്കുകള്‍ പോലും ചില ബന്ധങ്ങള്‍ തകര്‍ക്കുമെന്ന് പറയുന്നത് ഇതാണ്. ആ സുഹൃത്ത് എത്രയും വേഗം കാര്യം മനസ്സിലാക്കി, നിങ്ങളുടെ സൌഹൃദം പൂര്‍വ്വാധികം ശക്തമായി പുന:രാരംഭിയ്ക്കാന്‍ ഇട വരട്ടെ എന്നാശംസിയ്ക്കുന്നു.

    ഒപ്പം വാര്‍ഷിക ആശംസകളും നേരുന്നു

    ReplyDelete
  20. ഒന്നാം വാർഷികത്തിന് ആശംസകൾ.

    ReplyDelete
  21. ശ്രീ
    ഉണ്ണിമോള്‍
    ബാക്കി ഇവിടെ വരികയും വായിക്കുകയും നല്ല വാക്ക് പറയുകയും ചെയ്ത എല്ലാ നല്ല ഹൃദയങ്ങള്‍ക്കും നന്ദി
    നിങ്ങളുടെ ആശംസകൾ ശരിക്കും ശക്തി പകരുന്നു തുടര്‍ന്നും ഇവിടെ നില്‍ക്കാന്‍ !

    ReplyDelete