Sunday, August 7, 2011

ഫ്രന്റ്‌ ഷിപ്‌ ഡേ !

ഫ്രന്റ്‌ ഷിപ്‌ ഡേ

F- FRANK IN MIND

R- REAL IN LOVE

I – ICE SPEECH(COOLING/CALMING)

E- ENDLESS SUPPORT

N –NONSTOP ADVICE

D – DEEP IN CARE

S- SWEET IN BEHAVIOUR

ഇന്ന് നല്ലൊരു ദിനം സ്നേഹിതരെ ഓര്‍ക്കാന്‍ പലരേയും നാം വല്ലപ്പോഴുമാണ് കാണുന്നത് നമ്മുക്കറിയാം അവര്‍ ഉണ്ടെന്നു എന്നാല്‍ പല കാരണങ്ങള്‍ കൊണ്ട് സാഹചര്യങ്ങള്‍ കൊണ്ട് കണ്ടുമുട്ടാന്‍ സാധിക്കാറില്ല ഇന്ന് അവരെയെല്ലാം ഓര്‍ക്കാന്‍ അവര്‍ക്ക് നന്മ നേരാന്‍ ആയുര്‍ സൌക്യം നേരാന്‍ ഒരു അവസരം
ഗെറ്റിംഗ് എ ഫ്രന്റ്‌ ഈസ്‌ ഈസി
ചൂസിംഗ് എ ഫ്രന്റ്‌ ഈസ്‌ ദിഫിക്കല്റ്റ്
മൈന്റൈനിംഗ് എ ഫ്രന്റ്‌ ഈസ്‌ ടാലന്റ്
കന്ടിനുവിംഗ് എ ഫ്രന്റ്‌ ഈസ്‌ എ ഗിഫ്റ്റ്

ഞാന്‍ എന്റെ എല്ലാ കൂട്ടുകാര്‍ക്കും വേണ്ടി ദൈവത്തോട് ചോദിച്ചത് :_
Let all my friends be healthy
and happy forever...!
GOD said: But for 4 days only....!
I said:
Yes, let them be a
Spring Day,
Summer Day,
Autumn Day,
and Winter Day.
GOD said:
3 days.
I said:
Yes, Yesterday,
Today
and Tomorrow.
GOD said:
No, 2 days!
I said:
Yes, a Bright Day (Daytime)
and a Dark Day (Night-time) .
GOD said:
No, just 1 day!
I said:
Yes
GOD asked:
Which day?
I said:
Every Day
in the living years
of all my friends!
GOD laughed, and said:
All your friends will be healthy and happy Every Day
!

Wednesday, June 1, 2011

ജൂണ്‍ ഒന്ന്

ഇന്ന് ജൂണ്‍ ഒന്ന്
പുതിയ യുണിഫോം
പുതിയ കുട
പുതിയ ചെരുപ്പ്
എല്ലാമായി സ്കൂളിലേക്ക് .....
മഴക്കാലം മഴയില്‍ കുടപിടിച്ചും നനഞ്ഞും കൂട്ടൂക്കാരുമായുള്ള ഒത്തുചേരല്‍
ഹായ് എന്തുരസം!
മനസ്സ് വീണ്ടും ആ നല്ലക്കാലം ഓര്‍ക്കുന്ന ദിവസം-ജൂണ്‍ ഒന്ന്
ഞാനും പതിവായി മനസ്സുകൊണ്ട് കൊച്ചു കുട്ടിയാകുന്ന ദിനം
കഴിഞ്ഞ വര്‍ഷവും മനസ്സുകൊണ്ടൊരു മടക്കയാത്ര നടത്തി ഈ ദിനത്തില്‍.........
ആദ്യത്തെ സ്കൂള്‍ ദിനം ഓര്‍ത്തുകൊണ്ട്‌ നടക്കുമ്പോള്‍ ഒരു അമ്മയുടെയും
മകളുടെയും സംസാരം അറിയാതെ ചെവിയില്‍
"ഈ അച്ഛന് ഇതൊന്നു നോക്കീട്ടു പോയാ പോരെ വെറുതെ നമ്മളെ കഷ്ട്ടപ്പെടുത്താന്‍ ..."
ആ വീട്ടിലെ അമ്മയും മകളും കേടുവന്ന മോട്ടോര്‍ നന്നാക്കുന്ന തിരക്കിലായിരുന്നു
എയര്‍ വലിക്കുന്നത് കൊണ്ട് മോട്ടോര്‍ വെള്ളം എടുക്കുന്നില്ല
ഫുട്ട് വാല്വില്‍ വെള്ളം നില്‍ക്കുന്നില്ല രണ്ടുപേരും പമ്പില്‍ കിണറു വെള്ളം ഒഴിക്കുന്നു
പക്ഷെ ഒന്നും ശരിയാവുന്നില്ല എത്ര വെള്ളം ഒഴിച്ചാലും ഫുട്ട് വാള്‍വ് അടയുന്നില്ല
രണ്ടു പേരും ക്ഷീണിച്ചു
മകള്‍ "ഈ അച്ഛന് ഇതൊന്നു നോക്കീട്ടു പോയാ പോരെ വെറുതെ നമ്മളെ കഷ്ട്ടപ്പെടുത്താന്‍ .."
അപ്പോഴാണ് കുറച്ചുമുന്പ് പുതിയതായി വാങ്ങിയ സ്കൂട്ടിയില്‍ ആ അച്ഛന്‍ പോയത് മനസ്സില്‍ തെളിഞ്ഞത്
പിന്നെ ഓഫീസില്‍എത്തി മന്തിലി സ്റ്റേറ്റ് മെന്റ്സ് ടാര്‍ജെറ്റ്‌ ബാങ്ക് റീകണ്‍ സിലിയെഷന്‍
തുടങ്ങിയ സ്ഥിരം പരിപ്പാടികളില്‍ മുഴുകി ബാക്കി എല്ലാം മറന്നു.......
വൈകീട്ട് ഒരു മൂന്ന് മണി ആയപ്പോള്‍ വളരെ കാലമായി ഒരു ടച്ചും ഇല്ലാതിരുന്ന തൊമ്മി വിളിച്ചു
വിളിച്ചത് നാട്ടിലെ ഒരു ആക്സിടെന്റിനെ പറ്റി പറയാന്‍ ..................
പിന്നെ പത്തു ദിവസം നാട്ടിലെ സംസാര വിഷയം ആ അപകടമായിരുന്നു.
അതില്‍ ഹെഡ് ഇഞ്ചുറി മൂലം ഹോസ്പിറ്റലില്‍ ആയ ആ അച്ഛനെ കുറിച്ചായിരുന്നു

ആ അമ്മയും മകളും കാത്തിരുന്ന ആള്‍ വന്നില്ല.കാലം കുറേ മുന്നോട്ടു പോയി
പിന്നെ അവര്‍ ആ നാടുവിട്ടു .......

ഇന്ന് ജൂണ്‍ ഒന്ന്
പക്ഷെ പതിവുപ്പോലെ മനസ്സ് സ്ക്കൂളില്‍ എത്തുന്നില്ല
മനസ്സ് ആ ഒഴിഞ്ഞു കിടക്കുന്ന വീടിനു ചുറ്റും വലം വെക്കുന്നു .........ശാന്തി മന്ത്രം ചൊല്ലികൊണ്ട്‌ !

Sunday, May 8, 2011

"മദേര്‍സ് ഡേ"

GOD created mothers because HE cannot be everywhere every time!
ഇന്ന് "മദേര്‍സ് ഡേ"
അമ്മയെ ഓര്‍ക്കാന്‍ ഒരു ദിവസം വേണമോ തീര്‍ച്ചയായും വേണ്ട
അമ്മയെ മറന്നാല്‍ പിന്നെ ജീവിച്ചിട്ട് എന്ത് കാര്യം
എന്നാലും ഈ ദിനത്തില്‍ എല്ലാ അമ്മമാര്‍ക്കും എന്റെ പ്രണാമം
M --------motivator
O -------- only one
T ---------true love
H ---------honest
E ---------exceptional
R--------- responsible

GOD created mothers because HE cannot be everywhere every time!


Friday, April 29, 2011

കണ്ണ് തുറക്കാത്ത .....

വീണ്ടും ഒരു ഹര്‍ത്താല്‍
ഇന്നത്തേത് എന്‍ഡോ സള്‍ഫാന്‍ നിരോധിക്കാന്‍
നിരോധനം വേണ്ടത്, വളരെ വൈകിപോയത്
ലോകം മുഴുവന്‍ ആഗ്രഹിക്കുനത്
ഇന്നത്തെ സ്റ്റോക്ക്‌ ഹോം കണ്‍വെന്‍ഷന്‍
ആ നല്ല തിരുമാനം എടുക്കും എന്ന പ്രത്യാശയോടെ ..
ഇന്നലെ ബീവേരജസ് ശാഖകളില്‍ വന്‍ വിറ്റുവരവ്....
എന്‍ഡോ സള്‍ഫാന്‍ എന്ന വിഷം നിരോധിക്കാന്‍
മദ്യം എന്ന വിഷം സേവിച്ചു ഹര്‍ത്താല്‍ ......
സര്‍ക്കാര്‍ എന്ന് കണ്ണ് തുറക്കുമോ ........

Tuesday, April 12, 2011

" അതു ഞാനാണ് "

ഇലക്ഷന്‍ വരുന്നു എന്നറിഞ്ഞാല്‍ പത്ര ദൃശ്യ മാധ്യമങ്ങള്‍ എല്ലാം അത് ഒരു ഉത്സവം ആക്കി ആഘോഷിക്കാന്‍ തയ്യാറെടുക്കും കഴിഞ്ഞ ഒരു മാസം നാം ശരിക്കും അത് കണ്ടതാണ് വീ എസ്സും പ്രതിപക്ഷവും ശരിക്കും ഇഞ്ചോട് ഇഞ്ച് പോരാടി ഇനി ജനം കനിയണം അടുത്ത അഞ്ചുവര്‍ഷം നാം ആരെ സഹിക്കണം എന്നറിയാന്‍
കാത്തിരിക്കാം
എന്നാല്‍ ഇലക്ഷന് വരുന്നു എന്ന് കേട്ടാല്‍ തന്നെ സര്‍ക്കാര്‍ , അര്ദ്ധസര്‍ക്കാര്‍ , ബാങ്ക് ജീവനക്കാര്ക്ക് ഇലക്ഷന് ഡ്യുട്ടി എന്ന പേടി സ്വപ്നവും കൂടെ വരും. എല്ലാ 5 വര്‍ഷവും ഈ പേടിസ്വപ്നം അനുഭവിക്കാന് വിധിക്കപ്പെട്ടവരാണല്ലോ ഇവര്‍. ഈ കഴിഞ്ഞ ഇലക്ഷനില്‍(പാര്‍ലിമെന്റ് ) എനിക്കുമുണ്ടായിരുന്നു ഡ്യുട്ടി പ്രിസൈടിംഗ് ഓഫീസര്‍ ആയിട്ട്.(ഭാഗ്യം ഇതാവണം ഇതുമാത്രമായിരിക്കണം കാരണം ഇത്തവണ ഡ്യുട്ടി ഇല്ല) വിഷു ആഘോഷിക്കാന് വരെ ഇലക്ഷന്‍ പനിപിടിപ്പെട്ടു
തലേ
ദിവസം കാലത്ത് 8 മണിക്ക് കളക്ഷന് സെന്ററില് എത്താന്‍ ആയിരുന്നു ഉത്തരവ് .അതുകൊണ്ട് തന്നെ കൊച്ചുവെളുപ്പാന്‍ കാലത്തേ വീട്ടിന്നു ഒരു കട്ടനും അടിച്ചു പുറപ്പെട്ടു. ലോറിയും, വാനും പിടിച്ചു
8 .05 എത്തേണ്ട സ്ഥലത്ത് എത്തി . അവിടെ എന്നെപോലെ കുറെ നിര്‍ഭാഗ്യവാന്മാര്‍ എവിടെ റിപ്പോര്ട്ട് ചെയ്യണമെന്നറിയാതെ തെക്കോട്ടും വടക്കോട്ടും നെട്ടോട്ടം ഓടുന്നത് കണ്ടു. ഒരു അര മണിക്കൂര് കഴിഞ്ഞപ്പോള്‍ ഹെല്പ് ഡസ്ക് തുറന്ന വിവരം അറിയിപ്പായി. അവിടെ പോയപ്പോള്‍ വളരെ സാവധാനം എന്റെ കയ്യിലെ ഓര്ഡര് വാങ്ങിച്ചു നോക്കിട്ടു പറഞ്ഞു "പോയി ചായ കഴിച്ചു വരു ഒരു മണിക്കൂര് കഴിയുമ്പോള്‍ പേരുകള്‍ വിളിക്കും ആപ്പോ അവിടെ ചെന്ന് സാമഗ്രകികള്‍ വാങ്ങി ടീമിലെ ബാക്കി നാല് പേരേയും കൂട്ടി എല്ലാം ഒത്തു നോക്കി റെഡി ആവുക ,2 മണിക്ക് ബസ്സ്‌ പുറപ്പെടും" ആന്ജ്ഞ ധിക്കരിക്കാന്‍ സാധിക്കാത്തത് കൊണ്ട് ശിരസാ വഹിച്ചു .
കയ്യില്‍ ഉണ്ടായിരുന്ന മാസികയില്‍ മുഴുകി . ഒരു മണിക്ക് മുമ്പായിസാമഗ്രകികള്‍ കളക്റ്റ് ചെയ്തു ബാക്കി ടീം അംഗങ്ങളെ കൂട്ടി ബസ്സ്‌വരുന്നതും കത്ത് നില്പ്പായി. ബസ്സ്‌ വന്നപ്പോള്‍ ടീമിലെ വനിതാ അംഗം " സാറേ ഞാന്‍ നാളെ അവിടെ എത്തിയാ പോരേ വീട്ടില് കുറച്ചധികം പണി ഉണ്ട്" സത്യത്തില് അതുവരെ കടിച്ചമര്ത്തിയ ദേഷ്യം അവരോടു തീര്ത്തു. പിന്നെ ആരും ഒന്നും മിണ്ടിയില്ല.ബസ്സ്‌ രണ്ടു മണിക്ക് പുറപ്പെട്ടു അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ സ്ഥലത്തെത്തി . ഒരു വളം ഡിപ്പോ ആണ് ബൂത്താക്കിരിക്കുന്നത് ആവശ്യത്തിനു ഒരു മേശ പോലും ഇല്ല.
ഇത്രയും ആയപ്പോള്‍ ശരിക്കും ദേഷ്യം വന്നു. കയ്യിലെ സാധങ്ങള്‍ എല്ലാം ഒരു മൂലയില്‍ ഇട്ടു . കുറച്ചു കഴിഞ്ഞപ്പോള്‍ വില്ലേജ് ഓഫീസര്‍ വന്നു അടുത്ത വീട്ടില്‍ നിന്ന് രണ്ടു ബെഞ്ചും മേശയും എത്തിച്ചു. പിന്നെ ബൂത്ത് സെറ്റ് ചെയ്യാന്‍ തുടങ്ങി.
എല്ലാം കഴിഞ്ഞപ്പോള് സമയം 6 മണി. ഞാന് ആ വനിതാ അംഗത്തിനെ വിളിച്ചു " ഇനി വേണമെങ്കില് പോകാം പക്ഷെ നാളെ കാലത്ത് 5.30 ഇവിടെ ഉണ്ടാകണം " അവര്‍ വിശ്വസിക്കാനാവാതെ കുറച്ചു നേരം നിന്നിട്ട് " ഞാന്‍ നാളെ 5 മണിക്ക് ഇവിടെ എത്താം " എന്ന് പറഞ്ഞു സ്ഥലം വിട്ടു. ബൂത്തിലെ ബെഞ്ചില്‍ ബാക്കി ഉള്ളവരും ആയി സൊറ പറഞ്ഞും ചീട്ടു കളിച്ചും നേരം വെള്ളുപ്പിച്ചു. രാത്രി ഭക്ഷണം കിട്ടിയില്ല .പിറ്റേ ദിവസം 5 മണിക്ക് നമുടെ സഹോദരി വന്നു. അവര്‍ എല്ലാവര്ക്കും ഇഡ്ഡലിയും കൊണ്ടുവന്നു. ഇത്രയ്ക്കു രുചി ഉള്ള ഭക്ഷണം അടുത്ത കാലത്തൊന്നും കഴിച്ചിട്ടില്ലായിരുന്നു. തലേ ദിവസം രാത്രി ഒന്നും കഴിച്ചില്ല. അപ്പൊ പിന്നെ എന്ത് കിട്ടിയാലും നന്നായിരിക്കും. ഇലക്ഷന് കഴിഞ്ഞു. ഒരു അനിഷ്ട്ട സംഭവും ഉണ്ടായില്ല.
അതുവരെ അനുഭവിച്ച പിരിമുറുക്കം ഇല്ലാതായി വളരെ relaxed ആയി ബാക്കി പേപ്പര്‍ വര്‍ക്കുകള്‍ തീര്‍ത്തു.
6 മണിക്ക് എല്ലാം കെട്ടി ഒതുക്കി ബസ്സിനെ കാത്തു നില്‍പ്പ് ആരംഭിച്ചു. ഞാന്നും ഒരു സഹായിയും മാത്രം സധനങ്ങള്‍ തിരിച്ചേല്‍പ്പിക്കാന്‍ വേണ്ടി നിന്നു. ബാക്കി മൂന്ന് പേര് 6 മണിക്ക് സലാം പറഞ്ഞു പിരിഞ്ഞു. ബസ്സ്‌ വന്നത് 8 30 നു രണ്ടു രണ്ടര മണിക്കൂര്‍ വെറുതെ ഇരുന്നു. കാരണം ഏതോ ബൂത്തില് പേപ്പറുകള്‍ ശരിയാക്കാന്‍ വന്ന താമസംകാരണം ബസ്സ്‌ ആ ബൂത്തില്‍ കിടന്നത്രേ
വോട്ടിങ്ങ് സമഗ്രകികള്‍ തിരികെ ഏല്‍പ്പിക്കാന്‍ വീണ്ടും തിക്കും തിരക്കും. അവസാനം എല്ലാം കഴിഞ്ഞു വീട്ടിലേക്കു തിരിക്കുമ്പോള്‍ സമയം 11 മണി.
പുറത്തു വന്നു നോക്കുമ്പോള്‍ ഒരു വാഹനവുമില്ല. അര മണിക്കൂര് കഴിഞപ്പോള് ഒരു ഓട്ടോ കിട്ടി. ഇരട്ടി ചാര്ജ് ആവശ്യപ്പെട്ടു കൊടുക്കാതെ തരമില്ലല്ലോ ഓട്ടോയില്‍ കയറി ഓട്ടോ സ്റ്റാര്ട്ട് ചെയ്തപ്പോള്‍ വേറൊരാള്‍ "ഞാന്നും കൂടെ വരട്ടെ?" കയറാന്‍ പറഞ്ഞു അദ്ദേഹവും എന്നെ പോലെ ഇലക്ഷന് കഴിഞ്ഞു ക്ഷീണിച്ചു വരികയാണ് . പരിചയപ്പെട്ടു കുറെ കഴിഞ്ഞു ഞാന് പറഞ്ഞു" ഒരു ബൂത്തിലെ ഓഫീസറുടെ കഴിവുകേട് കാരണം നമ്മള്‍ എല്ലാവരും അനുഭവിക്കുന്നു " തീരെ പ്രതീക്ഷിക്കാതെ അദ്ദേഹം പറഞ്ഞു " അതു ഞാനാണ് "
ഞാന് എന്തുപറയണമെന്നറിയതെ നില്ക്കുമ്പോള്‍ അദ്ദേഹത്തിനു ഇറങ്ങേണ്ട സ്ഥലം എത്തി 'ഗുഡ് നൈറ്റ്' നേര്‍ന്ന് ആള് ഇറങ്ങി പോയി
വീട്ടില്‍ എത്തുന്നത്‌ വരെ ഞാന്‍ ആ മനുഷനെ ഓര്‍ത്തു ചിരിച്ചു മനസ്സില്‍.

Saturday, April 2, 2011

പ്രാര്‍ത്ഥനയോടെ ഇന്ത്യക്ക് വേണ്ടി

പ്രാര്‍ത്ഥനയോടെ ഇന്ത്യക്ക് വേണ്ടി
വീണ്ടും ഒരു വേള്‍ഡ് കപ്പ്‌ ഫൈനല്‍
കോടികള്‍ പ്രാര്‍ത്ഥിക്കുന്നു 1983 ആവര്‍ത്തിക്കാന്‍
കഴിയുമോ?
മണികൂറുകള്‍ കഴിഞ്ഞാല്‍ ഉത്തരം കിട്ടും
എന്തായാലും സാഹചര്യം അനുകൂലം ഇന്ത്യക്ക്
സ്വന്തം നാട്ടില്‍ കളിക്കുന്നു.........
ലോക ഇതിഹാസതാരം സച്ചിന്‍ ഫോര്മില്‍..............
വീരു വീഴാതിരുന്നാല്‍ ........
സഹീര്‍ മനസാനിദ്ധ്യം കൈ വീടാതിരുന്നാല്‍ (2003 ആവര്‍ത്തിക്കാതിരുന്നാല്‍) ............
അവസാനം നമ്മുടെ ശ്രീ കളിക്കും എന്നൊരു തോന്നല്‍
(ആദ്യത്തെ ട്വന്റി ട്വന്റി വേള്‍ഡ് കപ്പ്‌ ഓര്‍മയില്‍ )
ശ്രീയുടെ ബൌളിംഗ് ക്ലിക്ക് ചെയ്യ്താല്‍ .........
കളി ഇന്ത്യയുടെ വരുതിയില്‍ തീര്‍ച്ച
പിന്നെ ഇതിനു മുന്‍പ് ഇന്ത്യ കപ്പ് നേടിയത് 1983 ല്‍
ഈ വര്‍ഷത്തെ കലണ്ടെര്‍ ശ്രദ്ധിച്ചാല്‍ ഒരുകാര്യം പിടികിട്ടും 1983 ന്റെ തനി പകര്‍പ്പാണ് 2011
അപ്പൊ ഇന്ത്യ കപ്പ്‌ നേടും
അപ്പൊ നമുക്ക് കാത്തിരിക്കാം ഇതിഹാസ താരങ്ങള്‍ സച്ചിനും മുരളിയും കൊമ്പ് കോര്‍ക്കുന്നത് കാണാന്‍ ............

Wednesday, March 2, 2011

രണ്ടാം ജന്മം.

വീണ്ടും ഒരു സുപ്രഭാതം
പക്ഷെ ഇതിനും ഒരു ആവര്‍ത്തന വിരസത ഈ സുപ്രഭാതം ഒരു ഓര്‍മപെടുത്തല്‍ അല്ലെ?
ഓഫിസ്, അവുടത്തെ പ്രശ്നങ്ങള്‍, മേലാളന്മാരുടെ വഴക്ക്,
വീട്ടിലെ നല്ലപാതിയുടെ പരിഭവങ്ങള്‍ - ചായപൊടി ഇല്ല അരി തീര്‍ന്നു പാല് വന്നില്ല കുട്ടികളുടെ യു ണി ഫോം തേച്ചില്ല പണിക്കാരി വന്നില്ല ഇങ്ങനെ നൂറു കാര്യങ്ങള്‍
ഇതെല്ലാം ഓര്‍ത്തു കണ്ണടച്ച് കിടന്നു കുറച്ചു നേരം
പക്ഷെ ഒളിച്ചോടല്‍ എവിടേയും എത്തിക്കില്ല എന്നറിഞ്ഞു എഴുനേറ്റു
തറയില്‍ കിടക്കുന്ന പത്രം എടുത്തു തുറന്നു
ഇതില്‍ തന്റെ ചിത്രം അതും മരണ വാര്‍ത്തകള്‍ കൊടുക്കുന്ന പേജില്‍
ഹാര്‍ട്ട് അറ്റാക്കില്‍ മരണപ്പെട്ടു ഇതെന്തു പറ്റി ?
എങ്ങനെ സംഭവിച്ചു ?
വീണ്ടും ഇന്നലെ രാതി ഉറങ്ങാന്‍ കിടന്നത് മുതല്‍ ആലോചിക്കാന്‍ തുടങ്ങി
പതിവുപ്പോലെ പതിനൊന്നു മണിക്ക് കിടന്നു ഭാര്യയോടു കാലത്ത് നേരെത്തെ പോകണം എന്നുപറഞ്ഞു
പിന്നെ ഉറങ്ങി ഇടയ്ക്കു ചെറിയൊരു നെഞ്ച് വേദന തോന്നി
കുറച്ചു വെള്ളം കുടിച്ചു കിടന്നു നന്നായി ഉറങ്ങി പിന്നെ ഇതെങ്ങനെ .....
സമയം കടക്കുന്നു വീട്ടില്‍ ആകെ ഒരു പന്തികേട്‌ ഭാര്യയും മക്കളും കരയുന്നു
കുറച്ചു അയല്‍ക്കാര്‍ കൂടെ ഇരിക്കുന്നു അവരോടൊപ്പം
പിന്നെ ശ്രദ്ധിച്ചപ്പോള്‍ താന്‍ തറയില്‍ കിടക്കുന്നു
അപ്പൊ തന്റെ മരണം അത് സംഭവിച്ചിരിക്കുന്നു
"ഞാന്‍ മരിച്ചിട്ടില്ല എനിക്ക് ഇനിയും ജീവിക്കണം" എന്നുറക്കെ വിളിച്ചു പറഞ്ഞു പലവട്ടം
പക്ഷെ ആരും കേട്ടില്ല
എന്റെ ഭാര്യ കരഞ്ഞു കരഞ്ഞു തളര്‍നിരിക്കുന്നു മക്കള്‍ അവരും സങ്കടത്തിലാണ്
ഞാന്‍ എങ്ങനെ ഇവരെ വിട്ടുപോകും ?
എനിക്ക് എന്റെ മക്കളെ മാറോടു ചേര്‍ത്തു പറയണം
" ഞാന്‍ നിങ്ങളെ സ്നേഹിക്കുന്നു" എന്റെ പ്രിയ ഭാര്യയോട്‌ പറയണം
" നീ എന്റെ ജീവനാണ് " ദൈവമേ ഇതൊന്നു പറയാന്‍ ഒരഞ്ചു മിനുട്ട് സമയം അത് മാത്രം
എനിക്ക് തരണം കുറച്ചു സമയം- മക്കളോടും ഭാര്യയോടും കഴിയാന്‍
അവരെ ഞാന്‍ എത്രത്തോളം സ്നേഹിക്കുന്നു
എന്റെ ജീവിതത്തില്‍ അവര്‍ക്കുള്ള പങ്കു അവരെ ഒന്നറിയിക്കാന്‍- കുറച്ചു സമയം .....
ഒരു ചാന്‍സ് പ്ലീസ് ......
ഇത്രയും ആയപ്പോള്‍ ശരിക്കും പൊട്ടി കരഞ്ഞു .......
പെട്ടെന്ന് ആരോ എന്നെ തട്ടി വിളിച്ചു നോക്കിയപ്പോള്‍ അടുത്തു കിടക്കുന്ന ഭാര്യ തട്ടി വിളിക്കുന്നു
" വല്ല ദു സ്വപ്നവും കണ്ടുവോ വല്ലാതെ കരഞ്ഞു"
അപ്പോള്‍ താന്‍ ഇത്രയും നേരം സ്വപ്നലോകത്തായിരുന്നു എന്നറിഞ്ഞു
ദൈവത്തിനു നന്ദി പറഞ്ഞു ഒരു രണ്ടാം ജന്മം തന്നതിന്
എന്നിട്ട് അവളുടെ ചെവിയില്‍ പറഞ്ഞു
"YOU ARE THE MOST BEAUTIFUL AND CARING WIFE
IN THIS UNIVERSE.... . I REALLY LOVE YOU, DEAR"