Showing posts with label അനുഭവം. Show all posts
Showing posts with label അനുഭവം. Show all posts

Saturday, December 11, 2010

അബദ്ധങ്ങളുടെ ഒരു ദിവസം

അബദ്ധങ്ങളുടെ ഒരു ദിവസം
എന്നും കൃത്യമായി അടിക്കുന്ന അലാറം അടിച്ചില്ല
-ബാറ്ററി കാലുവാരി ഫലം എണിറ്റപ്പോള്‍ ഒരു മണിക്കൂര്‍ വൈകി
കൈവിട്ട സമയം തിരികെ പിടിക്കാന്‍
പിന്നെ നെട്ടോട്ടം ബ്രേക്ക്‌ ഫാസ്റ്റും പത്ര പാരായണവും ഒഴിവാക്കി
ബൈക്ക് സ്റ്റാര്‍ട്ട്‌ ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ എന്തോ പന്തികേട്‌
സ്റ്റാര്‍ട്ട്‌ ആവുന്നില്ല ഒരു പത്തു മിനുട്ട് അതില്‍ അറിയുന്ന പൊടിക്കൈകള്‍
എല്ലാം പ്രയോഗിച്ചു പക്ഷെ നോ ഫലം മനസ്സില്‍ വന്ന
എല്ലാ ചീത്ത വാക്കുകളും മനസ്സില്‍ തന്നെ ഒതുക്കി
ബൈക്ക് ഉപേക്ഷിച്ചു നടക്കാന്‍ തുടങ്ങിയപ്പോള്‍ മകന്‍ വന്നു പറയുന്നു

ബൈക്കില്‍ കീ ഓണ്‍ അല്ല എന്ന്
കീ ഓണ്‍ ചെയ്തു ആദ്യത്തെ കിക്കിനു ബൈക്ക് സ്റ്റാര്‍ട്ട്‌ ആയി
സാധാരണ ചാലക്കുടി വരെ ബൈക്കില്‍ പോകും

അവിടെ നിന്ന് KSTRC ബസ്സില്‍ പെരുമ്പാവൂര്‍ വരെ
പക്ഷെ ചെറിയ മഴ ഉള്ളത് കൊണ്ട് ബൈക്ക് കൊടകരയില്‍ വെച്ച്

അവിടെ നിന്ന് ബസ്സില്‍ പോകാന്‍ തിരുമാനിച്ചു
നല്ല തിരക്കുള്ള ഒരു ബസ്സില്‍ ഒരുവിധം കയറിപറ്റി .

അപ്പോഴാണ്‌ അടുത്ത അബദ്ധം ശ്രദ്ധയില്‍ വന്നത്
പേര്‍സ്‌ എടുത്തിട്ടില്ല
പരിചയക്കാര്‍ ആരേയും കണ്ടില്ല ബസ്സില്‍

കണ്ടക്ടര്‍ ടിക്കറ്റ്‌ കൊടുക്കുന്നത് മുന്നിലാണ്

ബസ്സ്‌ അടുത്ത സ്റ്റോപ്പില്‍ നിര്‍ത്തിയപ്പോള്‍

ഇറങ്ങി ഒരു ചമ്മല്‍ ഒഴിവാക്കി
കുറച്ചുനേരം അവിടെ നിന്നിട്ട് വീട്ടിലേക്കു തിരിക്കാം എന്നുറപ്പിച്ചു

നടന്നു തുടങ്ങുമ്പോള്‍ നല്ല മുഖ പരിചയമുള്ള (ജോണി ?)വരുന്നു

സംശയിക്കാതെ നല്ലൊരു ചിരി പാസ്സാക്കി കാര്യം അവതരിപ്പിച്ചു

അദ്ദേഹം സന്‍മനസ്സോടെ(?) ഇരുപതു രൂപ തന്നു
കഷ്ട്ടി പെരുമ്പാവൂരില്‍ എത്താം അടുത്ത ബസ്സില്‍ കയറി

ഓഫീസില്‍ എത്തിയപ്പോള്‍ ഒരു മണിക്കൂര്‍ വൈകിയിരുന്നു
അപ്പോഴാണ്‌ കാലത്ത് ഒന്നും കഴിച്ചില്ല എന്നോര്‍ത്തത്

കൂടെ ജോലിചെയ്യുന്ന രാജപ്പനേയും കൂട്ടി

അടുത്തുള്ള ഹോട്ടലിലേക്ക് പോയി ബ്രേക്ക്‌ ഫാസ്റ്റ് കഴിച്ചു

ബില്‍ വന്നപ്പോള്‍
രാജപ്പന്റെ നേര്‍ക്ക്‌ നീട്ടി അവന്‍ ഒന്ന് പരുങ്ങി

അവന്റെ കയ്യിലും മുഴുവന്‍ തുകയില്ല

ഒരുവിധം നാളെ തരാം എന്നുപറഞ്ഞു അവിടെനിന്നു രക്ഷപ്പെട്ടു

സീറ്റില്‍ വന്നിരുന്നു മേശ തുറക്കാന്‍ ബാഗ്ഗില്‍ നിന്ന്

കീ എടുത്തപ്പോഴാണ് അടുത്ത അബദ്ധം അറിയാന്‍ കഴിഞ്ഞത്

ഒഫീസ് കീ എടുക്കുന്നതിനു പകരം വീടിന്റെ

കീ ആണ് കൊണ്ട് വന്നിരിക്കുന്നത്

ഉച്ചവരെ ഇരുന്നു അര ദിവസം ലീവും എടുത്തു

അനിലിനോടു നൂറു രൂപ വാങ്ങി

വീട്ടിലേക്കു തിരിച്ചു

പെരുമ്പാവൂര്‍ to ചാലക്കുടി ബസ്സില്‍

അവിടെ ഇറങ്ങി സാധാരണ ബൈക്ക് പാര്‍ക്ക് ചെയ്യുന്ന

സ്ഥലം വരെ നടന്നു നോക്കുമ്പോള്‍

ബൈക്ക് മിസ്സിംഗ്‌ കുറച്ചുനേരം പകച്ചു നിന്നു

പക്ഷെ പെട്ടെന്ന് ബൈക്ക് കാലത്ത് കൊടകരയില്‍ വച്ചത്

ഓര്‍മയില്‍ എത്തി

തിരിച്ചു ബസ്സ്‌ സ്റ്റാന്‍ഡില്‍ ചെന്ന് അടുത്ത ബസ്സ്‌ പിടിച്ചു കൊടകരയെത്തി

ബൈക്കില്‍ വീട്ടില്‍ എത്തുമ്പോള്‍ മുഖം വീര്‍പ്പിച്ചു ഭാര്യ നില്‍ക്കുന്നു സിറ്റ് ഔട്ടില്‍

എന്ത് പറ്റി എന്നു ചോദിക്കേണ്ടി വന്നില്ല അതിനു
മുന്‍പേതന്നെ
അവള്‍ തുടങ്ങി

"വിടിന്റെ കീ കൊണ്ട് പോയി ഞാന്‍ ഓഫീസില്‍ പോകാന്‍ ഒരുങ്ങി

വീട് പൂട്ടാന്‍ കീ നോക്കുമ്പോള്‍ അത് കാണുന്നില്ല പകരം നിങ്ങളുടെ

ഓഫീസിന്റെ കീ ആണ് കിട്ടിയത് വീടിന്റെ സ്പെയര്‍

കീ ആണെങ്കില്‍ കുട്ടികളുടെ പക്കലും

വന്ന ദേഷ്യം കടിച്ചമര്‍ത്തി ലീവ് വിളിച്ചു പറഞ്ഞു

സന്തോഷമായില്ലേ ?"

പിന്നെ ഒന്നും (അബദ്ധങ്ങള്‍ ) സംഭവിക്കാതിരിക്കാന്‍

വീട്ടില്‍ത്തന്നെ ക്കഴിച്ചുക്കൂട്ടി

ബാക്കി സമയം മുഴുവന്നും !!!!!
(ഇന്നലെ സംഭവിച്ചത് )