അബദ്ധങ്ങളുടെ ഒരു ദിവസം
എന്നും കൃത്യമായി അടിക്കുന്ന അലാറം അടിച്ചില്ല
-ബാറ്ററി കാലുവാരി ഫലം എണിറ്റപ്പോള്‍ ഒരു മണിക്കൂര്‍ വൈകി
കൈവിട്ട സമയം തിരികെ പിടിക്കാന്‍
പിന്നെ നെട്ടോട്ടം ബ്രേക്ക് ഫാസ്റ്റും പത്ര പാരായണവും ഒഴിവാക്കി
ബൈക്ക് സ്റ്റാര്‍ട്ട് ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ എന്തോ പന്തികേട്
സ്റ്റാര്‍ട്ട് ആവുന്നില്ല ഒരു പത്തു മിനുട്ട് അതില്‍ അറിയുന്ന പൊടിക്കൈകള്‍
എല്ലാം പ്രയോഗിച്ചു പക്ഷെ നോ ഫലം മനസ്സില്‍ വന്ന
എല്ലാ ചീത്ത വാക്കുകളും മനസ്സില്‍ തന്നെ ഒതുക്കി
ബൈക്ക് ഉപേക്ഷിച്ചു നടക്കാന്‍ തുടങ്ങിയപ്പോള്‍ മകന്‍ വന്നു പറയുന്നു
ബൈക്കില്‍ കീ ഓണ്‍ അല്ല എന്ന്
കീ ഓണ്‍ ചെയ്തു ആദ്യത്തെ കിക്കിനു ബൈക്ക് സ്റ്റാര്‍ട്ട് ആയി
സാധാരണ ചാലക്കുടി വരെ ബൈക്കില്‍ പോകും
അവിടെ നിന്ന് KSTRC ബസ്സില്‍ പെരുമ്പാവൂര്‍ വരെ
പക്ഷെ ചെറിയ മഴ ഉള്ളത് കൊണ്ട് ബൈക്ക് കൊടകരയില്‍ വെച്ച്
അവിടെ നിന്ന് ബസ്സില്‍ പോകാന്‍ തിരുമാനിച്ചു
നല്ല തിരക്കുള്ള ഒരു ബസ്സില്‍ ഒരുവിധം കയറിപറ്റി .
അപ്പോഴാണ് അടുത്ത അബദ്ധം ശ്രദ്ധയില്‍ വന്നത്
പേര്‍സ് എടുത്തിട്ടില്ല
പരിചയക്കാര്‍ ആരേയും കണ്ടില്ല ബസ്സില്‍
കണ്ടക്ടര്‍ ടിക്കറ്റ് കൊടുക്കുന്നത് മുന്നിലാണ്
ബസ്സ് അടുത്ത സ്റ്റോപ്പില്‍ നിര്‍ത്തിയപ്പോള്‍
ഇറങ്ങി ഒരു ചമ്മല്‍ ഒഴിവാക്കി
കുറച്ചുനേരം അവിടെ നിന്നിട്ട് വീട്ടിലേക്കു തിരിക്കാം എന്നുറപ്പിച്ചു
നടന്നു തുടങ്ങുമ്പോള്‍ നല്ല മുഖ പരിചയമുള്ള (ജോണി ?)വരുന്നു
സംശയിക്കാതെ നല്ലൊരു ചിരി പാസ്സാക്കി കാര്യം അവതരിപ്പിച്ചു
അദ്ദേഹം സന്‍മനസ്സോടെ(?) ഇരുപതു രൂപ തന്നു
കഷ്ട്ടി പെരുമ്പാവൂരില്‍ എത്താം അടുത്ത ബസ്സില്‍ കയറി
ഓഫീസില്‍ എത്തിയപ്പോള്‍ ഒരു മണിക്കൂര്‍ വൈകിയിരുന്നു
അപ്പോഴാണ് കാലത്ത് ഒന്നും കഴിച്ചില്ല എന്നോര്‍ത്തത്
കൂടെ ജോലിചെയ്യുന്ന രാജപ്പനേയും കൂട്ടി
അടുത്തുള്ള ഹോട്ടലിലേക്ക് പോയി ബ്രേക്ക് ഫാസ്റ്റ് കഴിച്ചു
ബില്‍ വന്നപ്പോള്‍
രാജപ്പന്റെ നേര്‍ക്ക് നീട്ടി അവന്‍ ഒന്ന് പരുങ്ങി
അവന്റെ കയ്യിലും മുഴുവന്‍ തുകയില്ല
ഒരുവിധം നാളെ തരാം എന്നുപറഞ്ഞു അവിടെനിന്നു രക്ഷപ്പെട്ടു
സീറ്റില്‍ വന്നിരുന്നു മേശ തുറക്കാന്‍ ബാഗ്ഗില്‍ നിന്ന്
കീ എടുത്തപ്പോഴാണ് അടുത്ത അബദ്ധം അറിയാന്‍ കഴിഞ്ഞത്
ഒഫീസ് കീ എടുക്കുന്നതിനു പകരം വീടിന്റെ
കീ ആണ് കൊണ്ട് വന്നിരിക്കുന്നത്
ഉച്ചവരെ ഇരുന്നു അര ദിവസം ലീവും എടുത്തു
അനിലിനോടു നൂറു രൂപ വാങ്ങി
വീട്ടിലേക്കു തിരിച്ചു
പെരുമ്പാവൂര്‍ to ചാലക്കുടി ബസ്സില്‍
അവിടെ ഇറങ്ങി സാധാരണ ബൈക്ക് പാര്‍ക്ക് ചെയ്യുന്ന
സ്ഥലം വരെ നടന്നു നോക്കുമ്പോള്‍
ബൈക്ക് മിസ്സിംഗ് കുറച്ചുനേരം പകച്ചു നിന്നു
പക്ഷെ പെട്ടെന്ന് ബൈക്ക് കാലത്ത് കൊടകരയില്‍ വച്ചത്
ഓര്‍മയില്‍ എത്തി
തിരിച്ചു ബസ്സ് സ്റ്റാന്‍ഡില്‍ ചെന്ന് അടുത്ത ബസ്സ് പിടിച്ചു കൊടകരയെത്തി
ബൈക്കില്‍ വീട്ടില്‍ എത്തുമ്പോള്‍ മുഖം വീര്‍പ്പിച്ചു ഭാര്യ നില്‍ക്കുന്നു സിറ്റ് ഔട്ടില്‍
എന്ത് പറ്റി എന്നു ചോദിക്കേണ്ടി വന്നില്ല അതിനു
മുന്‍പേതന്നെ അവള്‍ തുടങ്ങി
"വിടിന്റെ കീ കൊണ്ട് പോയി ഞാന്‍ ഓഫീസില്‍ പോകാന്‍ ഒരുങ്ങി
വീട് പൂട്ടാന്‍ കീ നോക്കുമ്പോള്‍ അത് കാണുന്നില്ല പകരം നിങ്ങളുടെ
ഓഫീസിന്റെ കീ ആണ് കിട്ടിയത് വീടിന്റെ സ്പെയര്‍
കീ ആണെങ്കില്‍ കുട്ടികളുടെ പക്കലും
വന്ന ദേഷ്യം കടിച്ചമര്‍ത്തി ലീവ് വിളിച്ചു പറഞ്ഞു
സന്തോഷമായില്ലേ ?"
പിന്നെ ഒന്നും (അബദ്ധങ്ങള്‍ ) സംഭവിക്കാതിരിക്കാന്‍
വീട്ടില്‍ത്തന്നെ ക്കഴിച്ചുക്കൂട്ടി
ബാക്കി സമയം മുഴുവന്നും !!!!!
(ഇന്നലെ സംഭവിച്ചത് )
സംഭവം ഇപ്പൊ ആലോചിക്കുമ്പോള്‍ ഒരു രസം
ReplyDeleteനിങ്ങള്‍ക്കു ഇഷ്ട്ടപെടുമോ ആവോ ?
നന്നായിട്ടുണ്ട്.
ReplyDeleteഇത് പോലെ പലതും പലപ്പോഴായി പറ്റിയിട്ടുണ്ട്.
ചിരിപ്പിച്ചു ... നന്ദി ...
അബദ്ധങ്ങളുടെ ഘോഷയാത്രയാണല്ലോ...:)
ReplyDeleteഈ അബദ്ധങ്ങളെല്ലാം കൂടെ യൂണിയന്‍ കൂടിയോ ഒരുമിച്ചങ്ങു വാരാന്‍ ..?
ReplyDeleteഒന്ന് മുടങ്ങിയാല്‍ മൂന്നു മുടങ്ങും എന്നാണ് പ്രമാണം ..ഇതിപ്പോള്‍
ReplyDeleteഎന്തെല്ലാമാണ് മുടങ്ങിയത് ..വീട്ടില്‍ വന്നു കഴിഞ്ഞും എന്തെങ്കിലും മുടങ്ങിക്കാണും :)
ഒരുപക്ഷെ എല്ലാവര്ക്കും എപ്പോഴെന്കിലും ഒക്കെ സംഭവിച്ചിട്ടുള്ളത് എന്നാണ് എനിക്ക് തോന്നുന്നത്.
ReplyDeleteതന്മാത്ര സിനിമയാ ഓര്‍മയില്‍ വന്നത് ...........
ReplyDeleteപക്ഷെ ചിലപ്പോഴെല്ലാം ഇങ്ങനെ സംഭവിക്കും എന്നത് രസകരമായ കാര്യമാണ്...
ഈ പോസ്റ്റ് കണ്ട സ്ഥിതിക്ക് കുറച്ച് ദിവസം മുന്‍പ് എനിക്ക് തുടര്‍ച്ചയായി സംഭവിച്ച് മൂന്ന് അബദ്ധങ്ങള്‍ ഞാനും പറയാന്‍ ... രാവിലെ എഴുന്നേറ്റ് കണ്ണ് തിരുമ്മി ചെന്ന് ബ്രഷ് എടുത്ത് അതില്‍ ക്ലോസപ്പ് എന്നു കരുതി തേച്ച പേസ്റ്റ് ഷേവിങ്ങ് ക്രീം ആയിരുന്നു.. . അതു കഴിഞ്ഞ് കുളി കഴിഞ്ഞു ഡ്രസ്സ് മാറി പുറത്തിറങ്ങി കുനിഞ്ഞു നീന്ന് ഷൂവിന്‍റെ ലൈസ് കെട്ടി കഴിഞ്ഞു ഉയര്‍ന്ന് നില്‍ക്കാന്‍ നോക്കിയപ്പോള്‍ നടു ഉയരുന്നില്ല കാരണം പാന്‍റിന്‍റെ അടിഭാഗം ഷൂവിനോടൊപ്പം കൂട്ടികെട്ടിയിരിക്കുന്നു. രണ്ടാമത്തെ അബദ്ധവും കഴിഞ്ഞ് കടയില്‍ എത്തിയപ്പോള്‍ ചുമ്മാ കണ്ണാടിക്ക് മുന്‍പില്‍ ഒന്നു നോക്കിയപ്പോഴാണ് മൂന്നാമത്തെ അബദ്ധം മനസ്സിലാവുന്നത് അത് അൽപ്പം ചമ്മലോടെ ആണെങ്കിലും പറയാം ... പാന്‍റിന്‍റെ സിബ്ബ് ഇടാതെ ആയിരുന്നു .. കടയില്‍ എത്തിയത്.. ഹ ഹ ഹ...
കൊള്ളാം ..ചില ദിവസങ്ങള്‍ ഇങ്ങനെ ആണ് ...എല്ലാം പിഴക്കും ..പിന്നെ ഉണരുമ്പോള്‍ തന്നെ അലാറം പണി മുടക്കിയില്ലയിരുന്നെന്കില്‍ ആരെയാ കണി കണ്ടത് എന്ന് ചോദിക്കാമായിരുന്നു .....!!!
ReplyDeleteഅബദ്ധങ്ങളുടെ ഘോഷ യാത്ര... (പിന്നെ അല്പം പൊടിപ്പുകള്‍ തുന്നി ചേര്‍ ത്തില്ലേ എന്നൊരു ശങ്ക ) വളരെ രസിച്ചു ... പരിഹാസ ചിരി അല്ലാ ട്ടോ ..
ReplyDeleteചീട്ടു കൊട്ടാരം പോലെ ഒരു ചീട്ടു തെന്നിയാല്‍ ......
ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കുക ... അല്ലെങ്കില്‍ ആവര്‍ത്തിക്കാന്‍ ശ്രമിക്കാതിരിക്കുക ...
അബദ്ധങ്ങളുടെ ഈ പോസ്റ്റ് ഇന്നലെ വായിച്ചിരുന്നു.. നല്ല രസമുണ്ട്.. ellaavarkkum പറ്റാവുന്നവ.. ഇത് വായിച്ചു എനിക്കും ഒരു അബദ്ധം ഇന്നലെ പറ്റി. കംമെനിട്ടാന്‍ മറന്നു.. പിന്നെ ഇന്നാ ഓര്‍മ്മ വന്നത്.. ഒന്നൂടെ വായിച്ചു മറക്കാതെ കമ്മന്റി..
ReplyDeleteതാങ്കള്‍ക്കു കാശ് കടം തന്നവര്‍ക്ക് താങ്കളെ പോലെ ഓര്‍മ്മക്കുറവ് കാണില്ല.
ReplyDeleteഇപ്പോഴും ജോലി അവിടെ തന്നെ അല്ലെ?
ഇതൊരു കവിത സ്റ്റൈലില്‍ എഴുതാതെ കഥാരൂപത്തില്‍ അക്കാംആയിരുന്നില്ലേ?
ആശംസകള്‍
4 the people
ReplyDeleteനന്ദി!
siva // ശിവ
അതെ ഒരു ഘോഷയാത്ര തന്നെ നന്ദി!
റോസാപ്പൂക്കള്‍
എല്ലാം ഒരുമിച്ചു വരാന്‍ കാരണം അറിയില്ല സമയ ദോഷം ആയിരിക്കും നന്ദി
രമേശ്‌അരൂര്‍
നന്ദി!
പട്ടേപ്പാടം റാംജി
ബൈക്കിന്റെ കണ്ട്രോള്‍ സ്വിച്ച് ഓണ്‍ ആക്കാതെ പലപ്പോഴും കുറെ കിക്കുകള്‍ ചെയ്യേണ്ടി വന്നിട്ടുണ്ട് ....... നന്ദി!
ഹംസ
നന്ദി - താങ്കളുടെ അനുഭവം കൊള്ളാം
faisu madeena ചിലപ്പോള്‍ ആ ചോദ്യം ചോദിച്ചിട്ടുണ്ടാവും ..നന്ദി
Sameer Thikkodi
ഇതില്‍ കൂട്ടി ചേര്‍ക്കലുകള്‍ ഒന്നും ഇല്ല നന്ദി
elayoden
നന്ദി വീണ്ടും വന്നു വിലപെട്ട അഭിപ്രായം പറഞ്ഞതിന്
ഇസ്മായില്‍ കുറുമ്പടി (തണല്‍)
ഇന്ന് ഞായര്‍ ആ നല്ല മനുഷ്യനെ കണ്ടു പണം തിരിച്ചുനല്‍കി ഒരിക്കല്‍ക്കൂടി നന്ദി പറഞ്ഞു
പിന്നെ കവിത സ്റ്റയില്‍ തന്നെ വന്നതാണ് കഥാരൂപത്തില്‍ ശ്രമിക്കാമായിരുന്നു നന്ദി
"പിന്നെ ഒന്നും (അബദ്ധങ്ങള്‍ ) സംഭവിക്കാതിരിക്കാന്‍ വീട്ടില്‍ത്തന്നെ ക്കഴിച്ചുക്കൂട്ടി ബാക്കി സമയം മുഴുവന്നും !" - അത് മോശമായി പോയി.. അല്ലേല്‍ കുറേ കൂടി അബദ്ധങ്ങള്‍ വായിച്ചു രസിക്കാമായിരുന്നു ! ഹിഹി..
ReplyDelete:)
ReplyDeleteനമുക്കെല്ലാം പലപ്പോഴും സംഭവിക്കുന്നത് തന്നെ. രസമായി എഴുതി.
ഒരു ദിവസമെങ്കിലും രജാവായില്ലേ ...
ReplyDeleteഒരു അബദ്ധ രാജാവ്...!
നന്നായി ചിത്രീകരിച്ചിരിക്കുന്നു...കേട്ടൊ ഭായ്
ചിലപ്പോള്‍ ഇത്തരം അബദ്ധങ്ങള്‍ പറ്റും. പ്രത്യേകിച്ച് വേറെ എന്തെങ്കിലും ആലോചിച്ച് ഓരോന്ന് ചെയ്യുമ്പോള്‍.
ReplyDeleteഇത് വായിച്ചതു ഒരു അബദ്ധമാകുമോ ?
ReplyDeleteരസം ഉണ്ട്
ഒള്ളതാണോ? അതോ പുളുവോ? ഏതായാലും വായിച്ചു രസിച്ചു.
ReplyDeleteഒരു അലാറം വരുത്തി വെച്ച വിന.സമയം വൈകിയാല്‍ വെപ്രാളത്തില്‍ പലതും മറക്കും.ന്നാലും ഇത്രയധികം അബദ്ധങ്ങള്‍-ഹിഹി
ReplyDelete“സന്തോഷമായില്ലേ?" :)
ReplyDeleteചില ദിവസങ്ങളിൽ അങ്ങനെയാ മാഷെ...
ReplyDeleteതൊടുന്നതൊക്കെ പാഴായേ വരൂ...
മറവി മൂലം അബദ്ധം ഓരോ നിമിഷവും പറ്റുന്ന എനിക്ക് താങ്കളുടെ അബദ്ധങ്ങള്‍ ഏറെ രസിച്ചു.
ReplyDeleteഓരോ അബദ്ധം വയികുമ്പോഴും അടുത്ത അബദ്ധം എന്താണെന്നറിയാന്‍ ഉല്ക്കണ്ട ഉണ്ടാക്കിയിരുന്നു , ഈ commentil അബദ്ധം ഒന്നും ഇല്ലെന്നു വിചാരിക്കുന്നു
ReplyDeleteനല്ല നല്ല അബദ്ധങ്ങള്‍ ഇനിയും ഉണ്ടാകട്ടെ... :)
ReplyDeleteഅനീസയുടെ കമന്റ്...... വയികുമ്പോഴും, ഉല്ക്കണ്ട
(കരുതിക്കൂട്ടി ആയിരിക്കാം ല്ലെ)
@QAB :ഉല്ക്കണ്ട ഉണ്ടായിരുന്നു എന്നാണ് ഉദേശിച്ചത് , ഉണ്ടാക്കിയത് അല്ല
ReplyDelete@oab : ente കമന്റില്‍ വീണ്ടും വീണ്ടും അബദ്ധം ആണല്ലോ,OAB എന്നത് QAB എന്നായി പോയി, ഇനിയും ഇവിടെ നിന്ന് വീണ്ടും അബദ്ധം വരുത്തുന്നില്ല, , ഞാന്‍ പോയി
ReplyDeleteഎന്‍റെ പുതിയ ഷോട്ട് ഫിലിം കാണുവാന്‍ ഞാന്‍ താങ്കളെ എന്‍റെ ബ്ലോഗിലേക്ക് ക്ഷണിക്കുന്നു.
ReplyDeleteശ്ശെടാ! ഇങ്ങനേം ഒരു ദിവസമോ?
ReplyDeleteക്രിസ്തുമസ്സ്-പുതുവത്സരാശംസകള്‍ മാഷേ
ഓ: ടോ:
ReplyDeleteക്ഷമിക്കുക.
അനീസേ വീണ്ടും അബദ്ധം ?
ഉത്കണഠ, ഉൽകണഠ ഇതൊക്കെയല്ലെ ശരി.
ഇനി ഞാൻ എൽകെജീൽ പോണൊ അതൊ....
ചില ദിവസ്സങ്ങളങ്ങനെയാണ്. ഒന്നു പിഴച്ചാല്‍ .. നൂറ് എന്നാണല്ലൊ ചൊല്ല്
ReplyDeleteശ്രീ
ReplyDeletekhader patteppadam
എന്റെ അബദ്ധങ്ങള്‍ വയച്ചതിനു അഭിപ്രായം പറഞ്ഞതിന്
നന്ദി
Asok Sadan
OAB/ഒഎബി
Aneesa
വീണ്ടും വരുക പ്രോത്സാഹിപ്പിക്കുക !
Crazy Mind | എന്‍റെ ലോകം
ReplyDeleteവശംവദൻ
മുരളീമുകുന്ദൻ ബിലാത്തിപട്ടണം
കേരളടസനുന്നി
MyDreams
കാഴ്ചകൾ
jyo
അനില്‍കുമാര്‍. സി.പി.
വീ കെ
Aneesa
OAB/ഒഎബി
അഭിപ്രായം പറഞ്ഞതിന്
നന്ദി
ഛെ ..പുറത്തു പോകാരുന്നു...
ReplyDeleteഉറപ്പായിട്ടും കുറെ കൂടി അബദ്ധം വായിച്ചു രസിക്കരുന്നു.. ഹി ഹി
ചില ദിവസങ്ങള്‍ അങ്ങിനെ ആണ് അല്ലെ !