കോവിഡ് 19 ഉം ബന്ധങ്ങളും
മാർച്ച് മുതൽ മിക്കവാറുംh എല്ലാവരും വീട്ടിൽ അല്ലെങ്കിൽ റൂമിൽ കഴിഞ്ഞു കുടുകയാണല്ലോ... ഇതിൽ വീട്ടിലെ ബന്ധം കൂടുതൽ ദൃഢമായി.. വീട്ടുകാരിക്കും കുട്ടികൾക്കും ആവശ്യത്തിന് സമയം, പലപ്പോഴും ആവശ്യത്തിലധികവും കിട്ടി.
എന്നാലും പുറത്തിറങ്ങാൻ കഴിയാത്ത വിഷമം എല്ലാവരിലും ഒരു തേങ്ങലായി മാറിയിരിക്കിന്നു... അല്ലെങ്കിൽ മാറിക്കൊണ്ടിരിക്കുന്നു
എനിക്കുണ്ടായ വളരെ വ്യത്യസതമായ അനുഭവം ഇവിടെ പറയാം
അതിനു കുറച്ചു കാര്യങ്ങൾ മുഖവുരയായി പറയാതെ വയ്യ
ഡിഗ്രി കഴിഞ്ഞു കുറച്ചു ബാങ്ക് ടെസ്റ്റുകളും psc ടെസ്‌റ്റുകളും എഴുതി ഇനിയെന്ത് എന്നു ചിന്തിച്ചിരിക്കുമ്പോളാണ് tamil nadu mercantile bankil ഒരു ജോലി കിട്ടുന്നത്.. മുംബയിൽ (പഴയ ബോംബയിൽ ) മസ്ജിദിൽ ആണ് പോസ്റ്റിങ്ങ് കിട്ടിയത്
താമസിക്കുന്നത് ഡോമ്പിവില്ലിയിലും ഏകദേശം 60 kms അകലെ ആണ് ജോലിസ്ഥലം
വെളുപ്പാൻ കാലത്തു പുറപ്പെട്ടാൽ പത്തു മണിക്ക് എത്താം.. എന്തായാലും ജോലി ചെയ്തല്ലേ പറ്റു അവിടെ ചെന്നു ജോയിൻ ചെയ്തു... മസ്ജിദിനു ഒരു പ്രത്യേകതയുണ്ട്
ഭൂരിപക്ഷം ജനങ്ങളും മുസ്ലിമുകൾ ആണ്. അവരുടെ കച്ചവടമാണ് ബാങ്കിന്റെ നിലനിൽപ്പ് തന്നെ.. അവിടത്തെ കച്ചവടസമയം കാലത്തു 10 മുതൽ ഉച്ചക്ക് ഒരു മണിവരെ പിന്നെ വൈകിട്ട് നാലു മുതൽ എഴുവരെയും.. ഇത് അവർക്കു പള്ളിയിൽ പോകാനും മറ്റുമുള്ള കാര്യങ്ങൾക്കു വേണ്ടിയാണ്.. ഇതേ സമയക്രമം ആയിരുന്നു ബാങ്കിനും.. ഏഴുമണി കഴിഞ്ഞു കണക്കു അവസാനിപ്പിച്ചു ബാങ്ക് അടക്കുമ്പോൾ എട്ടു മണിയാവും പിന്നെ റെയിൽ വേ സ്റ്റേഷനിൽ എത്തി 'വീട്ടി' (വിക്ടോറിയ ടെർമിനസ്) യിലേക്ക് ഡൌൺ ചെയ്തു അവിടെ നിന്നു ഫാസ്റ്റ് ട്രെയിൻ പിടിച്ചു ഡോമ്പിവില്ലിയിൽ എത്തുമ്പോൾ സമയം പതിനൊന്നു...
ഒരാഴ്ച പിടിച്ചു നിന്നു ഈ സമയക്രമം.... അതിനിടയിൽ പൈ പേപ്പർ& അലയിഡ് ഇൻഡസ്ട്രിസ് എന്നൊരു ചെറിയ കമ്പനിയിൽ ജോലി കണ്ടെത്തി...
"വീട്ടി"യിലാണ് ജോലി . പത്തുമണിക്ക് എത്തിയാൽ അഞ്ചു മണിക്ക് അവസാനിപ്പിക്കാം.. ശനിയും ഞായറും ഒഴിവും . കൂടെ ജോലി ചെയുന്നവർ എല്ലാം മലയാളികൾ...
അവിടെ തുടരുമ്പോൾ ആണ് പണ്ട് എഴുതിയ psc ടെസ്റ്റുവഴി KFC യിൽ എത്തിയത്
പദ്മനാഭന്റെ മണ്ണിൽ ജോലി .. വേറെ ഒന്നും ചിന്തിക്കാനുണ്ടായിരുന്നില്ല ഈ ജോലി സ്വീകരിക്കാൻ, അതുവഴി മുംബയിൽ നിന്നു രക്ഷപെടാൻ.
അഞ്ചു വർഷം തിരുവനന്തപുരത്തു... 81 മുതൽ 85 വരെ... അന്നു അവിടെ പല സുഹൃത്തുക്കളെയും കിട്ടി, kfc ക്ക് പുറത്തുള്ളവർ. അതിൽ തന്നെ p&t യിലെ രവീന്ദ്രൻ, "ഏജിസ്" ഓഫീസിലെ മുരളി കാലാവസ്ഥ പ്രവചന കേന്ദ്രത്തിലെ ശശി
VSSC യിലെ രാജ്നാരായണൻ, അഡ്വർടൈസിങ്ങ് രംഗത്തെ ഫിലിപ്പോസ്, flying നു പഠിക്കുന്ന വിജയൻ, സോമൻ, സാലി, തുടങ്ങി പോലീസ് ഡിപ്പാർട്ട്മെന്റിൽ ജോലിയുള്ളവർ.കൂടാതെ ശോഭനൻ, ഹോമിയോക്ക് പഠിക്കുന്ന സുനിൽ . ഇതിൽ മിക്കവാറും ആൾക്കാർ താമസിച്ചിരുന്നത് സെൻട്രൽ സ്റ്റേഡിയത്തിന് അടുത്തായി നിലനിന്നിരുന്ന "കാർത്തിക" ഹോസ്റ്റലിലും . അങ്ങനെ ഒരുപാട് സുഹൃത്തുക്കൾ.. അവിടെ താമസിച്ചിരുന്ന സുനിൽ വഴി എന്നിക്കുണ്ടായി
ഞാൻ ആണെങ്കിൽ എന്നും സുനിലിന്റെ റൂമിൽ പോകുമായിരുന്നു . എന്നാൽ 85 ൽ തിരുവനന്തപുരം വിട്ടപ്പോൾ ഇവരെല്ലാമായുള്ള ബന്ധവും അകന്നു മനഃപൂർവ്വമല്ല എന്നാലും അതാണ് സംഭവിച്ചത്
പിന്നെ നീണ്ട പത്തു മുപ്പത്തിയഞ്ചു വർഷങ്ങൾ കഴിഞ്ഞു പോയി
പഴയ സൗഹൃദങ്ങൾ ഓർമ്മയിൽ പോലും ഇല്ലാതായ അവസ്ഥ......
കൊറോണയിൽ വീട്ടിൽ അടഞ്ഞു കിടക്കുമ്പോൾ പലതും പൊടിതട്ടി വീണ്ടെടുത്തു
ഓർമ്മകളിൽ അന്നത്തെ സുഹൃത്തുക്കളെ പലരെയും തിരിഞ്ഞു, പരതി, പലമുഖങ്ങളും മനസ്സിൽ തിരിച്ചെത്തി, കൂടെ അന്നത്തെ "good times" ഉം അതു നഷ്ട്ടപെട്ടത്തിന്റെ വേദനയും......
ഇതിനിടയിൽ സുനിൽ വഴി ഞാൻ കാർത്തിക എന്ന വാട്ട്സ്ആപ് ഗ്രുപ്പിൽ എത്തിപ്പെട്ടു
(സുനിലിനും, ഫിലിപ്പോസിനും നന്ദി)
കഴിഞ്ഞ ദിവസം അതിൽ ഒരു മെസ്സേജ്
" വെങ്കി ഇതുഞാനാ രവി P&T റൂം NO 56"
സത്യത്തിൽ ഞെട്ടി 35 വർഷങ്ങക്ക് ശേഷം ഒരു സുഹൃത്ത് എന്നെ തിരിച്ചറിഞ്ഞിരിക്കുന്നു.... വൈകിച്ചില്ല ഉണ്ടനെ വിളിച്ചു രവിയെ....
പിന്നെ കുറേ അധികം സമയമം ഞങ്ങൾ മനസ്സുകൊണ്ട് 1981-85 കാലഘട്ടം
വീണ്ടെടുത്തു
ഇതുപോലെ 75-78 ബികോം ബാച്ച് ഇപ്പോൾ ആക്ടിവാണ്...
വല്ലപ്പോഴും, മിക്കവാറും ഞായാഴ്ചകളിൽ, സൂമിൽ കൂടും.......
എന്നാൽ കോവിഡ് വരെ വളരെ ക്ലോസയി എന്നും കണ്ടുകൊണ്ടിരുന്ന, സൂര്യനു താഴെയുള്ള എല്ലാം ഷെയർ ചെയ്തിരുന്ന പലരും ഇപ്പോൾ inactive ആണ്....
ഇനി അവരെ തിരിച്ചു പിടിക്കണം!!!