ആയിരം നിലവേ വാ
എന്നു തുടങ്ങി തമിഴ് തെലുങ്കു
ഹിന്ദി എന്നുമാത്രമല്ല ഒട്ടുമിക്ക ഭാഷകളിലും പാടി ജനഹൃദയം കിഴടക്കിയ
"എസ് പി ബി" നമ്മേ വിട്ടു പിരിഞ്ഞിരിക്കുന്നു....
കോവിഡ്കാലത്തെ ഒരു തീരാ നഷ്ട്ടം.
റാഫി സാബ് ദാസേട്ടൻ കഴിഞ്ഞാൽ ഇത്രക്കും ശ്രുതി മധുരമായി ഓരോ ഗാനവും അവിസ്മരണമാക്കിയ ഗായകൻ വേറെ ഉണ്ടോ... ഉണ്ടാവാൻ സാധ്യതയില്ല
എന്നാലും ലൈവ് പെർഫോമൻസിൽ കിഷോർകുമാറിനെ പോലെ സ്റ്റേജ് നിറഞ്ഞു നിന്ന SPB യെ എങ്ങനെ മറക്കാൻ
പാട്ടിന്റെ വരികൾക്കിടയിലെ അദ്ദേഹത്തിന്റെ ചിരി എല്ലാം നമ്മുക്ക് നഷ്ട്ടമായിരിക്കുന്നു എന്നത് ഉൾകൊള്ളാൻ കഴിയുന്നില്ല......
ഈ കടലും മറുകടലും ഭൂമിയും വാനവും കടന്ന്
ആ മഹാ ഗായകൻ എങ്ങൊ പോയി മറഞ്ഞിരിക്കുന്നു....
ഗായകൻ അഭിനേതാവ് ഡബ്ബിങ് ആർട്ടിസ്റ്റ് മ്യൂസിക് ഡയറക്ടർ എന്നീ നിലകളിൽ എല്ലാം വ്യക്തി മുദ്ര പതിച്ച കലാകാരൻ അതാണ് spb !
ദാസേട്ടന്റെ ശബരിമല
ഉറക്കുപാട്ടും, ലീലാമ്മയുടെ ഗുരുവായൂരിലെ ഉണർത്തുപ്പാട്ടും, എസ് പി ബി യുടെ തിരുപ്പതി സുപ്രഭാതവും എന്നുമുണ്ടാവും തലമുറകൾക്ക് കേട്ടു സ്വയം മറക്കാൻ പരബ്രഹ്മത്തെ അറിയാൻ
മഹാ ഗായകന് പ്രണാമം!!!