Sunday, November 12, 2017

അനുപമേ അഴകേ!

അനുപമേ അഴകേ
നിൻ തിരുനെറ്റിയിലെ
ചന്ദന കുറിയായി ഞാൻ
മാറിയെങ്കിൽ
നീ ചൂടും തുളസിക്കതിരായി
ഞാൻ പിറവിയെടുത്തെങ്കിൽ
നിൻ കരസ്പര്ശമേല്ക്കും
മലരായി ഞാൻ ജനിച്ചെങ്കിൽ
നിൻ സിരകളിലോടും ഒരുതുള്ളി
ചോരയായി ഞാൻ മാറിയെങ്കിൽ
നീ മുത്തം കൊടുക്കും പൈതലായി
ഞാൻ മാറിയെങ്കിൽ
നിന്നെ തലോടും ഇളം കാറ്റായി
ഞാൻ മാറിയെങ്കിൽ
നിന്റെ ഏറ്റവും അകലങ്ങളിലെ
ഒരു ഇഷ്ട്ടമായി,സ്വപ്നമായി
ഞാൻ മാറിയെങ്കിൽ
അലിഞ്ഞേനെ നിന്നിൽ
ലയിച്ചേനെ നിൻ അഴകിൽ
അനുപമേ അഴകേ!

No comments:

Post a Comment