ഇത്രയും
ശക്തിയായി ഇത്രയും അധികം സമയം അടുത്തകാലത്തൊന്നും മഴ പെയ്തിട്ടില്ല ഒരു പക്ഷെ
വർഷങ്ങൾ തന്നെ കഴിഞ്ഞിട്ടുണ്ടാകും ഇതുപോലൊരു മഴ കണ്ടിട്ട്
ആസ്വദിച്ചിട്ടു.............
പ്രൈമറി സ്‌കൂൾ ഡേയ്‌സ് ആണ് മനസ്സിൽ
മനസ്സുകൊണ്ടൊരു ഒരു മടക്കയാത്ര അന്നത്തെ മഴക്കാലത്തേക്ക്
അന്നൊക്കെ സ്‌കൂൾ തുറക്കുന്ന ദിവസം തന്നെ മഴയും എത്തുമായിരുന്നു
ചെറിയകുട്ടികളായി മഴ നന്നഞ്ഞു സന്തോഷിക്കുന്ന കാഴ്ച്ച മനസ്സ്
കുളിര്പ്പിക്കുന്നു ചില കുട്ടികൾ കുട നിവര്ത്തി മഴയിൽ ഡാൻസ് ചെയ്യുന്നത്ഇപ്പോഴും എനിക്ക് കാണാം
സ്‌കൂൾ ടൈം കഴിഞ്ഞാലും മഴ പിന്നെയും ബാക്കിയാവും
മഴ നന്നഞ്ഞുള്ള ഫുട്ബോൾ കളി,നിറഞ്ഞു കവിഞ്ഞു കിടക്കുന്ന പുഴയിലെ കുളി നീന്തൽ അതും മണിക്കൂറുകൾ എല്ലാം എന്ത് രസമുള്ളതായിരുന്നു
ശക്തിയായ മഴയിൽ ഒരു വാഴയില തലയ്ക്കു മീതെ പിടിച്ചു കെട്ടികിടക്കുന്ന വെള്ളത്തിൽ കാലുകൊണ്ടടിച്ചു വെള്ളം തെറിപ്പിക്കുന്ന സുഖം സന്തോഷം പറഞ്ഞറിയിക്കാൻ വയ്യ ....
മഴ നനഞ്ഞു പനിപിടിച്ചു വീട്ടിൽ കിടക്കുന്ന സുഖം അതൊന്നു വേറെയാണ്
കുരുമുളക് ചേർത്ത ചുക്ക് കാപ്പിയും പൊടിയരി കഞ്ഞിയും കുടിച്ചു മൂടി പൊതച്ചുറങ്ങുന്ന സുഖം ഇനിയൊരിക്കലും തിരിച്ചുകിട്ടില്ല .....
വീടുകൾ മിക്കവാറും ഓല മേഞ്ഞതോ ഓടിട്ടതോ ആയിരുന്നു
ശക്തി ആയി മഴ പെയ്യുന്ന രാത്രികളിൽ കുറെ അധികം വെള്ളം വീട്ടിനുള്ളിൽ വീഴും അത് മുഴുവൻ പാത്രങ്ങളിൽ ശേഖരിച്ചു പുറത്തുകൊണ്ട് ഒഴുക്കൽ ഒരു ജോലിയായിരുന്നു....
ഉറക്കം വരാത്ത രാത്രികളിൽ മഴയുടെ ചറ പറ ആസ്വദിച്ചു അങ്ങനെ കിടക്കുക എന്ത് രസമായിരുന്നു.....
മനസ്സിൽ ഓർമ്മകളുടെ പെരുമഴ നിറുത്താതെ പെയ്യുന്നു ..

മഴ എനിക്കും ഇഷ്ടാണ് മാഷേ... ഇപ്പഴും മഴ പെയ്യുമ്പോൾ ഞാൻ വരാന്തയിൽ സ്ഥാനം പിടിക്കും. അതെത്ര നേരം വരെയും ഞാനിരിക്കും. ഒട്ടും മടുക്കില്ല.
ReplyDeleteആശംസകൾ .. -
വായനക്കും അഭിപ്രായത്തിനും നന്ദി
ReplyDeleteനല്ലൊരു മഴക്കാലം ആസ്വദിക്കാൻ കഴിയട്ടെ
മഴക്കാലം മോഹിപ്പിച്ചു എന്നെയും.. ഈ മഴക്കാലത്ത് ഞാനും നാട്ടിൽ ഉണ്ടായിരുന്നു.. മനസ്സിൽ ഓർമ്മകളുടെ പെരുമഴ നിറുത്താതെ പെയ്യുന്നു.. സൂപ്പർ മാഷേ.. ആശംസകൾ
ReplyDeleteമഴക്കാലം മോഹിപ്പിച്ചു എന്നെയും.. ഈ മഴക്കാലത്ത് ഞാനും നാട്ടിൽ ഉണ്ടായിരുന്നു.. മനസ്സിൽ ഓർമ്മകളുടെ പെരുമഴ നിറുത്താതെ പെയ്യുന്നു.. സൂപ്പർ മാഷേ.. ആശംസകൾ
ReplyDeleteവായനക്കും അഭിപ്രായത്തിനും നന്ദി