Sunday, October 22, 2017

മെർസൽ

മെഡിക്കൽ ഫീൽഡിലെ ഏറ്റവും വലിയ അഴിമതിയാണ് "മെഡിക്കൽ ചെക്കപ്പ്‌"!!
ഒരു രോഗവും ഇല്ലാത്ത നിങ്ങൾ ഒരുവട്ടം മെഡിക്കൽ ചെക്കപ്പിനു കയറി നോക്കു.., എന്തെങ്കിലും ഒരു രോഗം നിങ്ങൾക്ക്‌ അവർ എഴുതി തന്നിരിക്കും തീർച്ച...!!
ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ബിസിനസ്സ്‌ ആണ് മെഡിക്കൽ ഫീൽഡ്‌ പ്രത്യേകിച്ച് സ്പെഷ്യലൈസ്ഡ് ട്രീറ്റ്മെന്റ്
5 രൂപാ വാങ്ങി ചികിൽസിക്കുന്ന ഡോക്റ്ററെ ജനം പുച്ചിച്ച്‌ തള്ളും..!!
5000 രൂപാ വാങ്ങി ചികിൽസിക്കുന്നവനെ വാനോളം പുകഴ്ത്തും..!!
കൂടുതൽ അറിവ്‌ ഇവനാണെന്ന് കരുതി കാശെത്ര കൊടുത്തും അവനുവേണ്ടി ജനം ക്യൂ നിക്കും.. !!
അവൻ എഴുതിക്കൊടുക്കുന്ന വിലകൂടിയ മരുന്നുകളെല്ലാം വാങ്ങും..!
ഇന്നു സിസേറിയൻ ഒരു നോർമൽ സംഭവമായിരിക്കുന്നു ആർക്കും അതിൽ ഒരു ഞെട്ടലും തോന്നുന്നില്ല ... സിസേറിയൻ മതി എന്ന് വരെ തിരുമാനിക്കുന്നവർ കൂടി വരുന്നു
സർക്കാർ ഹോസ്പിറ്റലുകളുടെ ഇന്നത്തെ ദയനീയാവസ്ഥ, ഒരു പക്ഷെ അറിഞ്ഞുകൊണ്ട് വരുത്തുന്നത്, പ്രൈവൈറ്റ് ഹോസ്പിറ്റലുകളുടെ
കൊള്ളക്ക് സൗകര്യം ഒരുക്കി കൊടുക്കുന്നു
ഡയാലിസിസ് നടത്തുമ്പോൾ കരണ്ട് പോയി രോഗികൾ മരിക്കുന്നു..! അത്യാവശ്യത്തിന് പവർ ബാക്കപ്പ് ഇല്ല..!
വെൻറിലേറ്റർ പ്രവർത്തിക്കുന്നില്ല. കാരണം ഓക്സിജൻ സിലിണ്ടറുകൾ സപ്ലൈ ചെയ്യുന്ന ഏജൻസിക്ക് രണ്ട് വർഷമായി പേയ്മെന്റ് നടത്തിയിട്ടില്ല..!!
മരിച്ച ശവശരീരം വെന്റിലേറ്ററിൽ കൂടുതൽ സമയം വെച്ച്‌ കൂടുതൽ ബില്ല് കൊടുക്കുന്ന ഹോസ്പിറ്റൽ മാനേജുമെന്റുകളും നമ്മുടെ നാട്ടിലുണ്ട്‌.....
അപകടത്തിൽ പെടുന്ന രോഗിയേയും കൊണ്ട്‌ ഗവൺമന്റ്‌ ഹോസ്പിറ്റലിൽ നിർത്താതെ പ്രൈവറ്റ്‌ ഹോസ്പിറ്റലുകളിലേക്ക്‌ പായുന്ന ആമ്പുലൻസ്‌ ഡ്രൈവർമ്മാർ നമ്മുടെ നാട്ടിൽ ഉണ്ട്‌...
മരിച്ച ഭാര്യയുടെ/ മകളുടെ ശവശരീരവും ചുമന്നുകൊണ്ടു നടന്നു പോകുന്ന പാവപ്പെട്ടവനും ഇവിടെ പരാമര്ശിക്കപ്പെടുന്നുണ്ട്‌.
മരുന്ന് പരീക്ഷണങ്ങൾക്കു പാവപ്പെട്ട ഗ്രാമീണനെ വിധേയമാക്കുന്നത് കൊണ്ടുള്ള ഹൊസ്പിറ്റലിന്റെ നേട്ടവും പറയുന്നുണ്ട്!
വെറും 7% ജി എസ്‌ റ്റി ഈടാക്കുന്ന സിംഗപ്പൂരിൽ സൗജന്യ ചികിൽസാ സൗകര്യം ഒരുക്കാമെങ്കിൽ 28% ഈടാക്കുന്ന ഇന്ത്യയിൽ എന്തുകൊണ്ട്‌ ആയിക്കൂടാ... എന്തുകൊണ്ട് ലിക്കറിനു ജി എസ്‌ റ്റി ഇല്ല  എന്നീ  ഉശിരൻ ചോദ്യങ്ങളും  ഉയർത്തുന്നുണ്ട്‌ ഇവിടെ .
ഇത്രയും മെർസൽ എന്ന സിനിമയിൽ നിന്ന് ...കയ്യടിക്കേണ്ട സംഭാഷങ്ങൾ...

എന്നാൽ ഇതൊഴിച്ചാൽ മെർസൽ വെറും സമയം കൊല്ലി ചിത്രം

Sunday, October 1, 2017

അങ്ങനേം ഒരു കാലം

ഇത്രയും ശക്തിയായി ഇത്രയും അധികം സമയം അടുത്തകാലത്തൊന്നും മഴ പെയ്തിട്ടില്ല ഒരു പക്ഷെ വർഷങ്ങൾ തന്നെ കഴിഞ്ഞിട്ടുണ്ടാകും ഇതുപോലൊരു മഴ കണ്ടിട്ട് ആസ്വദിച്ചിട്ടു.............
പ്രൈമറി സ്‌കൂൾ ഡേയ്‌സ് ആണ് മനസ്സിൽ
മനസ്സുകൊണ്ടൊരു ഒരു മടക്കയാത്ര അന്നത്തെ മഴക്കാലത്തേക്ക്
അന്നൊക്കെ സ്‌കൂൾ തുറക്കുന്ന ദിവസം തന്നെ മഴയും എത്തുമായിരുന്നു
ചെറിയകുട്ടികളായി മഴ നന്നഞ്ഞു സന്തോഷിക്കുന്ന കാഴ്ച്ച മനസ്സ്
കുളിര്പ്പിക്കുന്നു ചില കുട്ടികൾ കുട നിവര്ത്തി മഴയിൽ ഡാൻസ് ചെയ്യുന്നത്ഇപ്പോഴും എനിക്ക് കാണാം 
സ്കൂ ടൈം കഴിഞ്ഞാലും മഴ പിന്നെയും ബാക്കിയാവും
മഴ നന്നഞ്ഞുള്ള ഫുട്ബോൾ കളി,നിറഞ്ഞു കവിഞ്ഞു കിടക്കുന്ന പുഴയിലെ കുളി നീന്തൽ അതും മണിക്കൂറുകൾ എല്ലാം എന്ത് രസമുള്ളതായിരുന്നു 
ശക്തിയായ മഴയിൽ ഒരു വാഴയില തലയ്ക്കു മീതെ പിടിച്ചു കെട്ടികിടക്കുന്ന വെള്ളത്തിൽ കാലുകൊണ്ടടിച്ചു വെള്ളം തെറിപ്പിക്കുന്ന സുഖം സന്തോഷം പറഞ്ഞറിയിക്കാൻ വയ്യ ....
മഴ നനഞ്ഞു പനിപിടിച്ചു വീട്ടിൽ കിടക്കുന്ന സുഖം അതൊന്നു വേറെയാണ് 
കുരുമുളക് ചേർത്ത ചുക്ക് കാപ്പിയും പൊടിയരി കഞ്ഞിയും കുടിച്ചു മൂടി പൊതച്ചുറങ്ങുന്ന സുഖം ഇനിയൊരിക്കലും തിരിച്ചുകിട്ടില്ല ..... 
വീടുകൾ മിക്കവാറും ഓല മേഞ്ഞതോ ഓടിട്ടതോ ആയിരുന്നു
ശക്തി ആയി മഴ പെയ്യുന്ന രാത്രികളിൽ കുറെ അധികം വെള്ളം വീട്ടിനുള്ളിൽ വീഴും അത് മുഴുവൻ പാത്രങ്ങളിൽ ശേഖരിച്ചു പുറത്തുകൊണ്ട് ഒഴുക്കൽ ഒരു ജോലിയായിരുന്നു....
ഉറക്കം വരാത്ത രാത്രികളിൽ മഴയുടെ ചറ പറ ആസ്വദിച്ചു അങ്ങനെ കിടക്കുക എന്ത് രസമായിരുന്നു..... 
മനസ്സിൽ ഓർമ്മകളുടെ പെരുമഴ നിറുത്താതെ പെയ്യുന്നു ..