Friday, July 14, 2017

പനിച്ചു വിറച്ചു വിറങ്ങലിച്ചു കേരളം

കേരളം പനിച്ചു വിറച്ചു വിറങ്ങലിച്ചു.....,

കേരളമാകെ പനിച്ചു വിറച്ചു നിൽക്കുന്നു
സർക്കാർ സ്ഥിരം പല്ലവി തുടരുന്നു
പക്ഷെ ഇന്നുവരെ ഒരാശുപത്രിയിലും ആവശ്യത്തിനുള്ള
മെഡിക്കൽ സ്റ്റാഫില്ല ,മരുന്നില്ല
ഇതിനിടയിൽ മാലാഖമാരുടെ സമരം,റേഷൻ
കാർഡിലെ അപാകതകൾ മൂലം റേഷൻ
വരെ നഷ്ട്ടപ്പെട്ട പട്ടിണിപ്പാവങ്ങൾ എല്ലാം
കൂടി പ്രശനം കൂടുതൽ രൂക്ഷമായിരിക്കുന്നൂ
പക്ഷെ നമ്മുടെ മാധ്യമങ്ങൾ ഒരു നടന്റെ പിന്നാലെ
കൂടിയിട്ട് ദിവസങ്ങളായി. നാട്ടിൽ അതൊഴിച്ചു
വേറൊരു വർത്തയുമില്ല എന്നമട്ടിലാണ് ദൃശ്യമാധ്യമങ്ങൾ
'സത്യത്തിൽ കഴിഞ്ഞ നാല് ദിവസമായി ഞാനും
പനിച്ചു കിടന്നു ഡോക്ടറുടെ ഫീസ് മരുന്ന് എല്ലാം
കൂടി ഒരു "ഗാന്ധി" സ്വാഹാ.
മെഡിക്കൽ ഷോപ്പിലെ
തിരക്ക് ഒരു കാര്യം ഉറപ്പിച്ചു കേരളം പനിച്ചു വിറച്ചു
കിടക്കുന്നു
പതിനേഴാം തിയ്യതി മുതൽ നേഴ്‌സുമാരുടെ
സമരം ആശുപത്രികളെ കൂടുതൽ ബാധിക്കും
സർക്കാരും കോടതിയും എസ്മ പ്രയോഗിക്കും
എന്നെല്ലാം പറയുന്നുണ്ട്
എന്തുകൊണ്ട് ഈ പനിക്കാലത്തേക്കു ഒരു
പ്രത്യേക പാക്കേജ് കൊടുത്തു സർക്കാരിന്
ഈ പ്രതിസന്ധി മറികടക്കാൻ ശ്രമിച്ചുകൂടാ?

2 comments:

  1. ഇതു സർക്കാരും ഹോസ്പിറ്റൽ
    മാനേജ്മെന്റുകളും ചേർന്നുള്ള ഒത്തുകളി അല്ലേ? പനി കുറഞ്ഞു എന്ന് വിശ്വസിയ്ക്കുന്നു..











    ReplyDelete
  2. സത്യത്തിൽ എന്തിനും ഏതിനും എല്ലാ
    ടെസ്റ്റുകളും എടുപ്പിക്കുന്ന പ്രൈവറ്റ് ആശുപത്രികൾ
    രോഗികളെ പിഴിയുന്നു അവിടെ പണിയെടുക്കുന്ന
    നേഴ്‌സുമാരെ പിഴിയുന്നു....
    പനി മാറി....നന്ദി

    ReplyDelete