Monday, September 7, 2015

" നിനക്ക് നല്ലത് വരട്ടെ "

ഇന്ന് തിരുവോണം
നാട്ടില്‍ നിന്നകലെ  ശരിക്കും ഒറ്റപ്പെട്ടു    ഒരുദ്വീപില്‍ കഴിയുന്നതുപ്പോലെ തോന്നിക്കുന്ന അവസ്ഥ ....    ഓണ സദ്യ ഒരുക്കാൻ ഭാര്യ തുടങ്ങിയപ്പോൾ പറഞ്ഞു   " നീ ഒന്നും ഉണ്ടാക്കണ്ട  സാമ്പാറും   മോരും മതി "

മനസ്സ് നിറയെ  നാട്ടില്‍  കഴിഞ്ഞപ്പോള്‍ ആഘോഷിച്ച  ഓണനാളുകളാണ് കുട്ടിക്കാലം മുതൽ പത്തൻപത് വയസ്സുവരെ    ആദ്യമെല്ലാം സ്വന്തം സന്തോഷാമായിരുന്നു ഓണം     അവധിക്കാലം  അത്  അടിച്ചുപൊളിക്കുക അതുമാത്രമായിരുന്നു  പ്രാധാന്യം
എന്നാല്‍  വിവാഹം കഴിഞ്ഞു കുട്ടികള്‍  എല്ലാം ആയപ്പോള്‍   അവരുടെ സന്തോഷം മാത്രമായി  ഓണം
അവരുടെ കുട്ടിക്കാലം   സ്വന്തം കുട്ടിക്കാലം തിരിച്ചു കിട്ടിയതുപ്പോലെ തോന്നിച്ചു,     ആസ്വദിച്ചു
സമയം പെട്ടന്ന് കടന്നുപ്പോയി  മക്കള്‍  വലുതായി
ജോലിക്കുവേണ്ടി അന്യനാട്ടില്‍  ചേക്കേറി
പിന്നെ അവര്‍ നാട് മറന്നു ഞങ്ങള്‍ -അച്ഛനും അമ്മയും
നാട്ടില്‍ കഴിയുന്നത്‌ തന്നെ മറന്നു

പിന്നെ അവര്‍ക്ക് കുട്ടികള്‍  ‍ ഉണ്ടായപ്പോള്‍   അവരെ നോക്കാന്‍ വേണ്ടി ഞങ്ങളേയും മറുനാട്ടിലേക്ക് പറിച്ചു നട്ടു

പിന്നെ കുട്ടികള്‍  വളര്‍ന്നപ്പോള്‍  ഞങ്ങളെ  പ്രത്യേകം  താമസിപ്പിച്ചു
അവര്‍ കുടുംബത്തോടെ  താമസം മാറി  ----കാരണം
കുട്ടികള്‍ക്ക് പഠിക്കാന്‍ ‍ സൗകര്യം വേണം , അല്ലെങ്കിൽ അവർ പഠിക്കില്ല

ആദ്യമെല്ലാം എന്നും വന്നു അന്വേഷിച്ചിരുന്നവർ പിന്നെ ആഴ്ചയില്‍ ഒരിക്കലാക്കി വരവ്  പിന്നെ ഫോണിലായി  അന്വേഷണം അതും ഒന്നോ രണ്ടോ വാക്കില്‍   "വലതും വേണോ? വേണമെങ്കില്‍ പണം ബാങ്കില്‍ ഉണ്ട്
കാര്‍ഡ് വഴി എടുക്കാം " ഇങ്ങനെ  ഒഴിവു ദിവസങ്ങളില്‍ പോലും
ഒരു പത്തു മിനിറ്റ് സംസാരിക്കാന്‍ സമയമില്ലാതായി അവര്‍ക്ക്

ശരിക്കും ഒറ്റപ്പെട്ടു   ദേഷ്യവും സങ്കടവും പറഞ്ഞു ഞങ്ങള്‍  രണ്ടുപേരും കഴിഞ്ഞു വന്നു
ഞങ്ങളുടെ സങ്കടം  അടുത്ത  ഫ്ലാറ്റിലെ ചെറുപ്പക്കാരന്‍ അറിഞ്ഞിരുന്നു
എന്നും കാലത്തും  വൈകീട്ടും  വന്നു ഗുഡ് മോണിങ്ങും ഗുഡ് നൈറ്റും  പറയും
പിന്നെ ചിലപ്പോള്‍  മധുര പലഹാരങ്ങള്‍  കൊണ്ടുതരും   പക്ഷെ ഹിന്ദി സംസാരിക്കുന്ന  അവനോടു മനസ്സ് തുറക്കാന്‍ കാഴ്ഞ്ഞിരുന്നില്ല
ഞങ്ങളുടെ മനസ്സ്  അറിഞ്ഞ ആ ചെറുപ്പക്കാരൻ ഇന്ന് ഞങ്ങള്ക്കുവേണ്ടി  പായസം കൊണ്ടുവന്നു പിന്നെ ഞങ്ങളെ അടുത്തുള്ള ഒരു അമ്പലത്തിലേക്ക് കൊണ്ടു പോയി അടുത്തുള്ള ഒരു പാർക്കിൽ കൊണ്ടുപോയി  കുറേ സമയം കൈകൊണ്ടും കണ്ണുകൊണ്ടും ഞങ്ങളോട് സംസാരിച്ചു  വയസ്സായ അഛനും അമ്മയും അവനും ചേർന്നിരിക്കുന്ന ഫോട്ടോ കാണിച്ചു  അവരെ പിരിഞ്ഞിരിക്കാൻ സാധിക്കുന്നില്ല എന്നുപറയുമ്പോൾ അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി ഞങ്ങൾ വിട്ടിൽ തിരിച്ചെത്തി അവനേയും ഊണ് കഴിക്കാൻ നിർബന്ധിച്ചു
 അവൻ കൊണ്ടുവന്ന "ഘീറും" സാമ്പാറും തോരനും  കൂട്ടി ഊണ് കഴിച്ചു
എന്തുകൊണ്ടോ വളരെ ഗംബീരമായ ഒരു ഓണ സദ്യ പോലെ തോന്നിച്ചു ആ ഉച്ച ഭക്ഷണം  അവൻ യാത്ര പറഞ്ഞു പോയപ്പോൾ മനസ്സ് പറഞ്ഞു " നിനക്ക് നല്ലത് വരട്ടെ "

6 comments:

  1. ഓണം കഴിഞ്ഞു എന്നാലും ഒരു കൊച്ചു ഓണസദ്യ
    അമേരിക്കയിൽ നിന്ന് ഒരു സുഹൃത്ത് വിളിച്ചിരുന്നു
    അവൻ നാടും ഓണവും ആഘോഷവും ഒരുപാട് മിസ്സ്‌ ചെയ്യുന്നത് പോലെ തോന്നി ... കുട്ടികൾ അടുത്ത് ഉണ്ടെങ്കിലും അവനും ഭാര്യയും വേറേ ആണ് താമസം ഇത് മാത്രമാണ് കഥയിലെ സാമ്യം ......

    ReplyDelete
  2. കേരളത്തിൽ ഇപ്പോൾ എന്തിനും അന്യസംസ്ഥാനക്കാർ വേണമെന്ന അവസ്ഥയാണു്. ഓണത്തിനു് പ്രായമായവർക്കു് മകന്റെ സ്ഥാനത്തു നിൽക്കാനും ഇനി അവർ വേണ്ടിവരുമായിരിക്കും. നല്ല പോസ്റ്റ്. ആശംസകൾ.

    ReplyDelete
    Replies
    1. സ്നേഹം പങ്കുവെക്കാനും അന്യ സംസ്ഥാന ആൾക്കാർ
      നല്ല ചിന്ത
      വന്നതിനും അഭിപ്രായം പറഞ്ഞതിനും നന്ദി

      Delete
  3. മനസ്സിലൊരു മുള്ളു കൊണ്ടു......
    നൊമ്പരമുണര്‍ത്തിയ എഴുത്ത്......
    കലികാലത്തിന്‍റെ കനലാട്ടങ്ങള്‍.......ഓണം ഒന്നിച്ചു കൂടലിന്‍റെ ആഘോഷമാണ് .......വേറെ വേറെ ആവുമ്പോള്‍ ഓണം ...... വെറും ഓണമാവുന്നു......
    ആശംസകൾ നേരുന്നു......

    ReplyDelete
  4. കൂടെ കൂടുന്നു..... കൂട്ടുകാരനായി.....

    ReplyDelete
    Replies
    1. കൂട്ട് തുടരാം
      നന്ദി വന്ന് വായിച്ച് അഭിപ്രായം പറഞ്ഞതിന്

      Delete