ഭാര്യ കൊണ്ടു വെച്ച ചായയും
കുടിച്ചുകൊണ്ട് ജോസ് അന്നത്തെ പേപ്പർ തുറന്നു അതിൽ കണ്ട ഒരു വാര്ത്ത അവനെ ഒന്നു ഉലച്ചു "ഗൾഫിൽ യുവതി ആത്മഹത്യ ചെയ്തു ഭര്ത്താവിന്റെ വഴിവിട്ടുള്ള ജീവിതം മടുത്ത
ഭാര്യ അതമഹത്യ ചെയ്തു"
ഹൈദ്രാബാദിൽ MBA കഴിഞ്ഞ ഉടനെ, അവിടെ തന്നെ, ഒരു പ്രൈവറ്റ്
കമ്പനിയിൽ ജോലി കിട്ടി, കാമ്പസ് സെലക്ഷൻ. ഭാഗ്യമാണോ എന്നറിയില്ല തന്റെ സീനിയർ ഒരാളും
അവിടെ തന്നെ ഉണ്ട് ഉണ്ണി നാട്ടുകാരനല്ല
എന്നാലും ഒരേ കോളേജ് പ്രോഡക്റ്റ് അവൻ
അവിടെ ഒരു വർഷമായിജോലി ചെയ്യുന്നു ബാക്കി ആൾക്കാർ തെലുങ്കന്മാരും പിന്നെ കുറച്ചു
തമിഴ്ന്മ്മാരും ആണെന്നാണ് ഉണ്ണി പറഞ്ഞത്
അതിൽ തന്നെ മേജോറിട്ടി ലേഡീസ് ആണ്
ഉണ്ണിയുടെ സെക്ഷനിൽ തന്നെ പോസ്റ്റിംഗ് കിട്ടി അടുത്തടുത്ത സീറ്റുകൾ ഏകദേശം ഒന്ന് രണ്ടു ദിവസം ഉണ്ണി വർക്കുകൾ
എല്ലാം പഠിപ്പിച്ചു ഒരാഴ്ച്ച കഴിഞ്ഞപ്പോൾ ലീവിൽ പോയിരുന്ന ഇമ്മീഡീയറ്റ് ബോസ്സ്
വന്നു
ഇമ്മിഡീയറ്റ് ബോസ്സ് ലത അവൾക്കു ഒരു ഭാവമുണ്ട് കിളിയോപാട്ര വരെ അവൾ
കഴിഞ്ഞിട്ടേ ഉള്ളു എന്നഭാവം സത്യം പറഞ്ഞാൽ
ഉടുത്തൊരുങ്ങി ഒരുങ്ങി ഉള്ള ഭംഗി പോലും ഇല്ലാതാക്കുന്ന ഒരുങ്ങൽ ഇവളെല്ലാം എന്റെ
നാട്ടിലെ ചന്ദ്രിക ചേച്ചിയെ കാണണം ഒരിക്കൽ പോലും ചേച്ചി പൌഡർ പോലും ഇടില്ല കണ്ടാൽ
ഇരുപതിൽ കുടുതൽ ആരും പറയില്ല ചേച്ചിയുടെ മൂത്ത കുഞ്ഞിന്റെ കുഞ്ഞ് ഹൈസ്ക്കൂളിൽ
പഠിക്കുന്നു!
ലതയുടെ
തലഘനം അവിടെ പാട്ടാണ് ഉണ്ണി പറഞ്ഞത്
"ജോസ് അവളെ ഒതുക്കിയാൽ പിന്നെ ഇവിടം സ്വര്ഗ്ഗം " അവൻ അവളെ ഒതുക്കാൻ
പല ശ്രമവും നടത്തി അമ്പേ
പരാജയപെട്ടു കീഴടങ്ങിയാതാണ് ! സാമം ഭേദം ദണ്ഡം
പിന്നെ പ്രേമം എല്ലാം എടുത്തെറിഞ്ഞു പക്ഷെ
ഒന്നും അങ്ങ് എസ്സിയില്ല. ജോസ് ഉണ്ണി പറഞ്ഞതെല്ലാം കേട്ട് അത് ഒരു ചാല്ലന്ജ് ആയി
എടുക്കാൻ മനസ്സിൽ തീരുമാനിച്ചു എന്നാൽ അത്
ഉണ്ണിയോട് പോലും പറഞ്ഞില്ല
ഒരു ദിവസം ബാക്കി
എല്ലാവരും പോയപ്പോൾ ലതയും ജോസും മാത്രമായി . ജോസ്സ് ഒരു സ്റ്റേറ്റ് മെന്റ്
കൊടുത്തിട്ട് അതുനോക്കി ഉറപ്പുവരുത്തി മേലോട്ട് കൊടുത്തിട്ടേ
ലതക്ക് പോകാൻ പറ്റു ഇതറിഞ്ഞ ജോസ് എപ്പോഴോ തീർന്ന പണി വച്ച് താമസിപ്പിച്ചു
" മേഡം ഐ ആം
സോറി ഐ കേന്നോറ്റ് കമ്പ്ലിട്റ്റ് ദി
വർക്ക് സംവേർ തേർ ഈസ് എ മിസ്റ്റെക് ആൻഡ്
ദി സ്റ്മെന്റ്റ് ദസ് നോട്ട് ടാല്ലി "
ലത " യു പിപ്പിൾ ആർ ഗുഡ് ഫോർ
നത്തിംഗ് . ലെറ്റ് മി സീ "
അതിനു ശേഷം അവൾ
പഠിച്ചപണി പതിനെട്ടും പത്തൊൻപതും നോക്കിയിട്ടും
നോ പ്രയോജനം അവളുടെ മുഖം മങ്ങി
ദേഷ്യം കടിച്ചമർത്തി അവൾ കമ്പ്യൂട്ടരിൽ
കുറെ അധികം സമയം മെനകെട്ടു എന്നാൽ
സ്റ്റെമെന്റ്റ് ടാല്ലിയായില്ല.
ജോസ് " ഐ അം
ഗുഡ് ഫോർ നതിംഗ്. മേഡം യു ആർ
ഗുഡ് ഫോർ എവരിതിംഗ് ഗുഡ് ഫോർ
വർക്ക് ടൂ ഗുഡ് ഫോർ ലൂകിംഗ് ബട്ട് ദി സ്റ്റേറ്റ് മെന്റ് ഈസ് ലൈക് മി ഇറ്റ് ഈസ് ഗുഡ് ഫോർ നതിംഗ് " ഇത്രയും
പറഞ്ഞപ്പോൾ അവൾ അറിയാതെ ചിരിച്ചു ഇത്
ജോസ്സിനു കുറച്ചുകുടി ധൈര്യം പകര്ന്നു അവൻ
" മേഡം വി കേൻ ചെക്ക് അപ്പ് ലാസ്റ്റ് സ്റ്റെമെന്റ്റ്. ഇറ്റ് വിൽ ഹെല്പ്
ടു ഫയിണ്ട് വേർ വി നോ വേർ ഐ വെന്റ് റോങ്ങ്
" ഇത്രയും പറഞ്ഞു കഴിഞ്ഞ തവണ അയച്ച സ്റ്റെമെന്റ്റ് എടുത്തു കുറച്ചു നേരം
നോക്കിട്ടു പറഞ്ഞു " മേഡം ഗിവ് മി 10 മിനുട്ട്സ്
ഐ തിങ്ക് ഐ കേൻ കറക്റ്റ് ദി ബ്ലഡി
തിങ്ങ് നവ്വ് " എന്ന് പറഞ്ഞു താൻ മനപൂർവം തെറ്റിച്ച ഭാഗം
ശരിയാക്കി അഞ്ചു മിനുട്ട് കൊണ്ട് ശരിയായ സ്റ്റെമെന്റ്റ് പ്രിന്റ് എടുത്തു അവൾക്കു കൊടുത്തു " സോറി ജോസ് ഇഫ് ഐ ഹർറ്റ് യു നവ്വ്
യു കേൻ ഗോ ഐ ഹാവ് 5 മിന്ട്ട്സ് ജോബ് പെണ്ടിംഗ് ഐ മസ്റ്റ് ഗിവ് ദിസ് ടു രാജഗോപലാൻ സാർ "
എന്നു പറഞ്ഞു അവൾ അതെടുത്തു നടന്നു
അവൾ തിരിച്ചു
വന്നപ്പോൾ 15 മിനുട്ടുകൾ
കഴിഞ്ഞിരുന്നു അതുവരെ അവിടെത്തന്നെ ഇരുന്ന
ജോസ് " മേഡം ഇറ്റ്സ് ടൂ ലേറ്റ് ഇഫ്
യു ഡോണ്ട് മയിണ്ട് ഐ ഷാൽ വാക്ക് വിത്ത് യു ടു യുവർ ഹൌസ് " ലത " മൈ ഹൌസ്
ഈസ് അറ്റ് തിരുവനന്തപുരം ആൻഡ് ഐ അം
സ്റ്റെയിങ്ങ് ഇൻ എ ഹൊസറ്റൽ വിച്ച് ഈസ്
ജസ്റ്റ് 5 മിനുട്ട്സ് വാക്ക് ഫ്രം ഹിയർ താങ്ക്സ് ഫോർ യുവർ വെയ്ട്ടിംഗ് & കമിംഗ് വിത്ത്
മി ഷാൾ വി മേക്ക് എ മൂവ് എനിക്ക് മലയാളം നന്നായി അറിയാം പക്ഷെ ഇവിടെ
എല്ലാവരും എന്നെ ഒരു തമിൾ സ്ത്രീ
ആയിട്ടാണ് വിചാരിക്കുന്നത് ഞാൻ തിരുത്താൻ ശ്രമിച്ചിട്ടില്ല ജോസിന്റെ നാടെവിടെ വീട്ടിൽ ആരെല്ലാമുണ്ട്?"
തുടര്ന്നു അവർ രണ്ടു പേരും നടന്നു തുടങ്ങി ആ നടത്തം പുതിയ ഒരു ബന്ധത്തിലേക്കായിരുന്നു. 5 മിനുട്ട് മാത്രമേ
നടക്കാൻ ഉണ്ടായിരുന്നുള്ളു പക്ഷെ അതിനുള്ളിൽ അവർ തമ്മിൽ എത്രയോ ജന്മങ്ങളായി
തുടരുന്നത് പോലെയുള്ള ബന്ധം
ഉടലെടുത്തു അവർ പരിസരം മറന്നു അവൻ അവളെ
മാത്രവും അവൾ അവനെ മാത്രവും കുറിച്ചുള്ള
ചിന്തയിൽ മുഴുകി ആ നിമിഷം മുതൽ.
അവരുടെ അടുപ്പം
ഓഫ്സിൽ എല്ലാവരും അറിഞ്ഞു പിന്നെ
രണ്ടുപേരുടേയും വീട്ടുക്കാരും രണ്ടു
വീട്ടുക്കാർക്കും എതിർപ്പായിരുന്നു കാരണം താഴെ ഉള്ള പെണ്‍കുട്ടികളുടെ കല്യാണം. മിശ്രവിവാഹം കഴിച്ച വീട്ടിൽ നിന്ന് നല്ല
കുടുംബക്കാർ കല്യാണ ആലോചനയുമായി വരില്ല എന്ന പേടി. ജോസ് വീട്ടുക്കാരെ പറഞ്ഞു ശരിയാക്കി
ലതയുടെ വീട്ടിലേക്കു അയച്ചു അവരും അവസാനം സമ്മതിച്ചു പക്ഷെ ഒരു കണ്ടിഷൻ കല്യാണം തൊട്ട അടുത്ത കുട്ടിയുടെ കല്യാണം
തിരുമാനിച്ചതിനു ശേഷം മാത്രമേ നടത്തു ഒരു വര്ഷം ഇവർ കാക്കണം ഇതും എല്ലാവരും സമ്മതിച്ചു
പക്ഷെ ഇതിന്റെ
പുറകിലെ ചതി പാവം കാമുകി കാമുകന്മാർ അറിഞ്ഞില്ല
ആരെയെല്ലോമോ
സ്വാധിനിച്ചു ലതയെ ചെന്നയിലെ ഓഫീസിലേക്ക് ട്രാൻസ്ഫർ ചെയ്യിച്ചു, ഒരു മാസം കഴിഞ്ഞപ്പോൾ.
പിന്നെ ലതയുടെ വീട്ടുക്കാർ
ചെന്നയിലേക്ക് താമസം മാറി
പിന്നെ അവർ ലതയെ
ഈ പ്രണയത്തിൽ നിന്നും പിൻ തിരുപ്പിക്കാൻ
ശ്രമം തുടങ്ങി മിശ്ര വിവാഹത്തിൽ വരുന്ന പൊരുത്തക്കേടുകൾ രണ്ടു
വീട്ടുക്കാർക്കും ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ
അടുത്ത ജനറേഷൻ അനുഭവിക്കാൻ സാധ്യതയുള്ള
വിഷമങ്ങൾ എല്ലാം നിരന്തരം പറഞ്ഞു പറഞ്ഞു
അവളെ ബ്രെയിൻ വാഷ് ചെയ്യ്തു
ആദ്യമെല്ലാം ജോസിന്റെ കൂടെ മാത്രമേ ജീവിതമുള്ളൂ എന്ന് പറഞ്ഞു നിന്ന ലത,ജീവിക്കാൻ കാശു വേണം അതിനു പറ്റിയ ഒരു ബന്ധം കിട്ടിയാൽ ജീവിതം
ഈസി അല്ലെങ്കിൽ ഒരുപാടു കഷ്ട പാടുകൾ
സഹിക്കേണ്ടിവരും ഈ സ്നേഹവും പ്രേമവും
എല്ലാം കുറച്ചുദിവസം കൊണ്ട് ഒതുങ്ങും പിന്നെ പച്ചയായ ജീവിതത്തെ നേരിടണം ബി പ്രാക്ടിക്കൽ എന്നെല്ലാം പറഞ്ഞത് കേട്ടു കേട്ടു അവസാനം വീട്ടുക്കാർ കൊണ്ടുവന്ന വേറൊരു കല്യാണത്തിന്
സമ്മതം അറിയിച്ചു പയ്യൻ ഗൾഫിലാണ് നല്ല
ശമ്പളം വീടും കാറും എല്ലാമുണ്ട് ജീവിതം ഭദ്രം അവൾ പ്രകിട്ടിക്കലായി ചിന്തിച്ചു
ജോസ് പലവട്ടം
ശ്രമിച്ചിട്ടും ലതയെ കാണുവാൻ
കഴിഞ്ഞില്ല ഫോണിൽ വല്ലപ്പോഴും കിട്ടിയാൽ
അവൾ ഒന്നും പറയാറില്ല ഒരിക്കൽ അവൾ ജോസിനോട് വീട്ടുക്കാർ പറഞ്ഞ ന്യായികരനങ്ങൾ നിരത്തി
ഉപദേശിച്ചു " ബി പ്രാക്ടിക്കൽ "
ജോസ് ഒരു നിരാശ കാമുകന്റെ അവസ്ഥയിൽ എത്തി.
വളരെ വൈകിയാണ്
ജോസ് അറിഞ്ഞത് ലത വേറെ കല്യാണം കഴിക്കാൻ പോകുന്നു എന്ന് ജോസ് ജോലി ഉപ്കേഷിച്ചു നാട്ടിലേക്ക് തിരിച്ചു ഒരു ഭ്രാന്തന്റെ അവസ്ഥയിൽ എത്തിയ ജോസ് അവളും താനുമായുള്ള ഫോട്ടോസ് അവളുടെ കത്തുകൾ എല്ലാം എടുത്തു ചെന്നയിലേക്ക്
പുറപ്പെടാൻ ഒരുങ്ങുമ്പോൾ ജോസിന്റെ പെങ്ങൾ തടഞ്ഞു
എന്നിട്ട് പറഞ്ഞു
" ചേട്ടായി
ഇപ്പൊ കാണിക്കുന്ന ഈ പ്രവർത്തി കൊണ്ട് എന്തെങ്കിലും ഗുണമുണ്ടോ ഒരു പക്ഷെ ഈ കല്യാണം മുടങ്ങും പക്ഷെ ലത ചേട്ടന് കിട്ടുമോ അവൾ ചേട്ടനെ മറന്നില്ലേ ഇനി വന്നാൽ തന്നെ
ചേട്ടന് അവളെ സ്വീകരിക്കാൻ കഴിയുമോ അവളുടെ
വീട്ടുക്കാരുടെ മനസമാധാനം കളഞ്ഞാൽ
നമ്മുക്ക് സന്തോഷം കിട്ടുമോ ദൈവം
അത് പൊറുക്കുമോ ? നമ്മുടെ വീട്ടിലും ഈ കല്യാണത്തിന് എതിർപ്പുണ്ട്
പക്ഷെ ...."
തന്റെ പ്രവർത്തി
ബാക്കി ആൾക്കാരെ ബാധിക്കും പിന്നെ അത്
ഉള്ള മനസമാധാനം കളയും എന്ന് ചിന്ത ജോസ്സിനെ അതിൽ നിന്നും പിൻ തിരുപ്പിച്ചു
മാസങ്ങൾ
കഴിഞ്ഞപ്പോൾ ജോസ് വേറൊരു ജോലിയിൽ പ്രവേശിച്ചു
വീട്ടുക്കാർ ആലോചിച്ച ഒരു പെണ്ണിനെ കല്യാണവും കഴിച്ചു
ഒന്ന് രണ്ടു
വർഷങ്ങൾ കഴിഞ്ഞു ഒരു ദിവസം പേപ്പർ നോക്കുമ്പോൾ കണ്ടത് ഇതായിരുന്നു
"ഗൾഫിൽ യുവതി ആത്മഹത്യ ചെയ്തു
ഭര്ത്താവിന്റെ വഴിവിട്ടുള്ള ജീവിതം മടുത്ത ഭാര്യ അതമഹത്യ ചെയ്തു കൂടെ ലതയുടെ ഫോട്ടോയും”
ജോസ് മനസ്സിൽ
കുറിച്ചു"ബി പ്രാക്ടിക്കൽ"
ബി പ്രാക്ടിക്കൽ...
ReplyDeleteആശംസകൾ...
ബി പ്രാക്റ്റിക്കല്‍
ReplyDeleteഅതു തന്നെ... ബി പ്രാക്ടിക്കല്‍
ReplyDeleteകൊള്ളാം.new generation ചിന്ത ഇത് തന്നെ.
ReplyDeleteകഷ്ടം തന്നെ!!!!!!!!!!!!
ReplyDelete