Sunday, April 14, 2013

വിഷുകാല ചിന്തകൾ



ഇന്നു വ്ഷു
പതിവുപോലെ കാലത്ത്  നടക്കാൻ ഇറങ്ങി  റോഡ്‌ വിചനം ട്രാഫിക്കും വളരെ കുറവ് പണ്ടത്തെ പോലെ പടക്കങ്ങളും ആരവങ്ങളും തീരെ  ഇല്ലാത്ത അവസ്ഥ  വിഷുപക്ഷിയുദെ ഗാനാലാപനവും  കേൾക്കാൻ ഇല്ല  വിഷുകൊന്ന പൂത്തുനില്ക്കുന്നില്ല      എല്ലാം മാറിയിരിക്കുന്നു ................
വേറൊരു മാറ്റം  മനസ്സിൽ പതിഞ്ഞത്
നാട്ടിലെ ഒരു കൊച്ചു കട  വലുപ്പത്തിൽ മാത്രമാണ്  "കൊച്ച്" സൂര്യന് താഴെയുള്ള  ഒരുവിധം എല്ലാം ലഭ്യം  നല്ല തിരക്ക്  കടക്കാരൻ എപ്പോഴും ബിസി. വിഷിവിനു തലേദിവസം , ഇന്നലെ , വൈകിട്ട്  റിസ്റ്റ് വാച്ചിന്റെ  ബാട്ടറി  മാറ്റാൻ നമ്മുടെ കൊച്ചു കടയിൽ എത്തി  തിരക്കോട് തിരക്ക്
ഒരു വയസ്സൻ ഗ്രൂപ്പ്‌  കയ്യിൽ രണ്ടും മൂന്നും സോഡയും  മറ്റു എരിവുള്ള കോറിക്കാനുള്ളതും  എടുത്തു പൈസ്സ കൊടുക്കുന്നു  അവരുടെ വാങ്ങൽ കഴിഞ്ഞില്ല അതാ വരുന്നു രണ്ടു ബൈക്കിൽ 5 പേര്  അവര്ക്കും വേണ്ടത്  സോഡയും ഇത്യാതികളും  അവര്പോയില്ല അതാവരുന്നു തലക്കെട്ട്   ഗാങ്ങ്  അവര്ക്കും വേണ്ടത് സോഡയും ഇത്യാതികളും  പിന്നെ കുറെ സ്കൂൾ കുട്ടികൾ(?) ലക്‌ഷ്യം അതുതന്നെ  വിഷുവല്ലേ ആഘോഷിക്ക ണ്ടെ   
ആഘോഷിക്കാൻ ഓരോ കാരണങ്ങൾ.. എല്ലവരുടേയും ആവശ്യം പാവം കടക്കാരന്  സാധിച്ചു കൊടുക്കാനായില്ല- സോഡാ  തീര്ന്നു  കടയിലെ തിരക്കും  കുറഞ്ഞു  ഒരു മണിക്കുറിൽ  ആകെ  കച്ചവടം സോഡയും ഇത്യാതികളും...
ഈ ആഘോഷങ്ങൾ കഴിഞ്ഞു  കാലത്ത്  ഉണരാൻ  സമയമെടുക്കും  വിഷു  വരും  പോകും .......അല്ല പിന്നെ           

 
 

11 comments:

  1. എല്ലാവർക്കും വിഷു ആശംസകൾ .....

    ReplyDelete
  2. വിഷു ആശംസകള്‍

    ReplyDelete
  3. ആഘോഷങ്ങൾ മുഴുവൻ ഇപ്പോൾ ഇങ്ങനെയൊക്കെയായി മാറി.എന്ത് ചെയ്യാം????

    ReplyDelete
    Replies
    1. ആഘോഷങ്ങൾ എന്നാൽ വെള്ളമടി എന്നായി

      കാലം മാറി വരും ...


      നന്ദി മാഷെ നന്ദി !

      Delete
  4. വൈകിയാണെങ്കിലും വിഷു ആശംസകള്‍, മാഷേ.

    ഈ കാലത്ത് ആഘോഷം എന്നാല്‍ 'ഒരേയൊരു' ആഘോഷമേ ഉള്ളൂ എന്നായിക്കഴിഞ്ഞു... കഷ്ടം!

    ReplyDelete
    Replies
    1. പണ്ട് പൂരത്തിന് പോയി രണ്ടുപേർക്ക് കാവൽ ഇരിക്കേണ്ടി വന്നിട്ടുണ്ട്........

      പക്ഷെ അന്ന് ഇത്(വെള്ളമടി) വല്ലപ്പോഴും മാത്രമായിരുന്നു ..സത്യത്തിൽ പ്ലസ്‌ ടു കുട്ടികൾ വരെ ഇന്ന് പബ്ലിക്കായി ഇതിനു മുതിരുമ്പോൾ ......

      നന്ദി ശ്രീ ഈ വഴി വന്നതിനു

      Delete
  5. അതെ
    വിഷു വരും പോകും.
    വിഷു ആശംസകള്‍

    ReplyDelete
    Replies
    1. വിഷു വന്നു പോയി

      പക്ഷെ ആഘോഷങ്ങൾ തുടരുന്നു .... തുടരട്ടെ
      നന്ദി........ നന്ദി !

      Delete
  6. വല്ലാത്ത ആഘോഷം ....

    അങ്ങനെ വിഷു വന്നിട്ടു പോയി...

    ReplyDelete
  7. വിഷു വരും പോകും. (മാറിയ)കാലചക്രം ഇനിയുമുരുളും.

    ReplyDelete