സ്വപ്നതുല്യം യാഥാര്‍ത്യം സത്യം വിശ്വസിക്കാന്‍ പ്രയാസം എന്നാല്‍ വിശ്വസിച്ചേ തീരു
ഇന്ന് ഇന്ത്യയില്‍ ഈ വിലക്കയറ്റത്തില്‍ ഒരു സ്ഥലത്ത് എല്ലാം കുറഞ്ഞവിലയില്‍ കിട്ടുന്നു
ആ സ്ഥലത്തെ വില നിലവാരം ഒന്ന് കണ്ണോടിക്കാം
ചായ വെറും ഒരു രൂപ
സൂപ് വെറും അഞ്ഞുരുപ അമ്പത് പൈസ
പരിപ്പുക്കറി വെറും ഒരുരുപ അമ്പത് പൈസ
ഊണ് വെറും രണ്ടു രൂപ
ചപ്പാത്തി വെറും ഒരു രൂപ
ചിക്കന്‍ വെറും ഇരുപത്തിനാല് രൂപ അമ്പത് പൈസ
ദോശ വെറും നാല് രൂപ
വെജിറ്റബിള്‍ ബിരിയാണി വെറും എട്ടു രൂപ
മീന്‍ വെറും പതിമൂന്നു രൂപ
ഇതെല്ലാം പാവങ്ങള്‍ക്ക് മാത്രമാണ്
ഇത് കിട്ടുന്നത് പാവങ്ങള്‍ മാത്രം ഭക്ഷണം കഴിക്കുന്ന പാര്‍ലിമെന്റ് കാന്റീനില്‍
ഇവിടെ ഭക്ഷണം കഴിക്കുന്ന പാവങ്ങളുടെ ശമ്പളം വെറും എണ്‍പതിനായിരം രൂപ മാത്രം!!!!!
ഇന്ന് കിട്ടിയ SMS
ReplyDeleteപാവങ്ങളുടെ കാര്യമായതുകൊണ്ട് ഇവിടെ ഒന്ന് പോസ്റ്റുന്നു .....
വിലക്കയറ്റം എന്ന ഭീകര വാദത്തെ ക്കുറിച്ച് ഹാഷിക് എഴുതിയ പോസ്റ്റ് ഇപ്പോള്‍ വായിച്ചതേയുള്ളൂ ..രമണികയും അത് തന്നെ പറയുന്നു ..നാട്ടില്‍ ജീവിക്കുന്ന എല്ലാവര്ക്കും അതെ പറയാനുള്ളൂ ..ജീവിക്കാന്‍ ഒരു രക്ഷയും ഇല്ലാതെയായി ..എന്ത് ചെയ്യാന്‍ എന്ന് പരിതപിക്കാനെ മലയാളിക്ക് അറിയൂ ..എത്ര കഷടപ്പെട്ടലും ഒരു വാഴയോ നാലുമൂട് ചെമ്പോ കുഴിച്ചു വച്ച് കുറച്ചു വെള്ളം കോരി ഒഴിക്കാന്‍ നമുക്കാവില്ലല്ലോ !!
ReplyDeleteനമ്മെ തീറ്റിപ്പിക്കുന്ന ആ പാവങ്ങളെങ്കിലും നന്നായി ഭക്ഷിക്കട്ടെ.
ReplyDeleteഎന്നാൽ നമ്മൾക്ക് ചെയ്യാൻ കഴിയുന്ന ചില സംഗതികൾ ചെയ്യാൻ ഈ അവസരം ഉപയോഗിച്ചെ മതിയാവൂ.
പണ്ട് കാലം വലിയ ഉള്ളി/ വെളുത്തുള്ളി അധികം ഉപയോക്കാറില്ലായിരുന്നു. അത് പോലെ എന്റെ ചെറുപ്പത്തിൽ പച്ചക്കറിക്കട എന്ന ഒരു കട ഞങ്ങടെ നാട്ടിൽ ഇല്ലായിരുന്നു.
വീട്ടിലുണ്ടാവും അത്യാവശ്യത്തിന് ചേമ്പും ചേനയും മറ്റു പയർ കുമ്പള മത്തൻ വർഗ്ഗങ്ങളുമൊക്കെ.
ഇന്നിപ്പൊ മുതലാവില്ല എന്ന ലേബൽ ചാർത്തി സ്വന്തം വീട്ട് പറമ്പിൽ ഒരു വെണ്ടക്ക ക്കുരു പോലും പടു മുളക്കാൻ സമ്മതിക്കാത്ത (അതെങ്ങാനും മുളച്ച് പൊങ്ങിയാൽ ടിവിയിലെ ലൈവ് ഷോ നഷ്ടപ്പെട്ടെങ്കിലൊ)മടിയന്മാരായി തീർന്ന നമ്മളിതൊക്കെ അനുഭവിച്ചെ മതിയാവൂ.
ഇപ്പൊ ഞാൻ ചെയ്യുന്നത്. ആദ്യം വില ചോദിക്കും. കൂടുതലായെന്ന് തോന്നുന്ന സാധനം ലിസ്റ്റിൽ നിന്നും വെട്ടും.
പയർ പഴം ചേമ്പ് ചേന പോലുള്ളവ കർഷകന്റെ അടുത്ത് നിന്നും നേരിട്ട് വാങ്ങും.
ഇവിടെ എന്റെ നാട്ടിൽ കർഷകന് കിട്ടുന്ന വില. കടക്കാർ വിൽക്കുന്ന വില ഒന്ന് നോക്കാം.
പയർ 18-20 വിൽപന 25-28
നേന്ത്ര പഴം 10-12 ,, 18-20
മൈസൂർ- കദളി 8- 10 ” 10-15
അങ്ങനെ പോകുന്നു. അതും സാധനങ്ങൾ വിറ്റ് തീർന്ന ശേഷം കാശ് കൊടുക്കാറാണ് പതിവ്.
കടയിൽ നിന്നും അത്യാവശ്യ സാധനങ്ങൾ മാത്രം വാങ്ങിക്കുക
വീട്ട് മുറ്റത്തെ പൂന്തോട്ടത്തിലെ ചട്ടിയിൽ ചീര, പയർ, വെണ്ട പോലുള്ളവ നട്ട് വളർത്തുക.
ഇതൊക്കെ ദിവസത്തിലെ നിർബന്ധ ചര്യയാക്കി മാറ്റുക.
എല്ലാവരും ഒന്ന് മെനക്കെട്ടാൽ രണ്ട് മൂന്ന് മസം കൊണ്ട് എല്ലാത്തിനും മാറ്റം കാണുമെന്ന് തീർച്ച.
നടക്കില്ല എങ്കിലും ആഗ്രഹിച്ചു കൊണ്ട്...
എന്തൊരു അന്യായം.
ReplyDeleteനമ്മെ തീറ്റിപ്പോറ്റി കഷ്ടപ്പെടുന്ന ആ പാവങ്ങലള്‍ക്കെന്കിലും അല്പം ആശ്വാസം കിട്ടട്ടെ!
ReplyDeleteകഷ്ടം.
വിലകയറ്റം കാരണം കണ്ണു തള്ളിയിരിക്കുന്ന നേരത്ത് ഇത് വായിച്ചപ്പോള്‍ ശരിക്കും കണ്ണു തള്ളി.
ReplyDeleteനമ്മളാണ് അവരെ അവിടെയെത്തിച്ചത്, എന്നിട്ട്????? ഭസ്മാസുരന് വരം കൊടുത്തപോലെ അല്ലെ?
രമേശ്‌അരൂര്‍
ReplyDeleteവന്നതിനും അഭിപ്രായം പറഞ്ഞതിനും നന്ദി
ഇന്നും വീട്ടില്‍ തന്നെ വാഴയും പച്ചകറികളും വിളയിക്കുന്ന നല്ലൊരു വിഭാഗം ഉണ്ട് പക്ഷെ അവരുടെ ശ്രമവും ഇടനിലക്കാര്‍ മുതലാക്കുന്നു
നമ്മള്‍ seasonal വിളകളായ ചക്കയും മാങ്ങയും ചേനയും ചേമ്പും ഉപയോഗിക്കാന്‍ ശ്രദ്ധിച്ചാല്‍ ഒരു പരിധി വരെ വിലക്കയറ്റം നമ്മെ ബാധിക്കാതെ നോക്കാം
OAB/ഒഎബി
ReplyDeleteതാങ്കളുടെ അഭിപ്രായം ഇനി പ്രാവര്‍ത്തികമാക്കാന്‍ ശ്രദ്ധിക്കാം ഇപ്പോള്‍ തന്നെ പപ്പായും, വാഴയും ചേനയും ചേമ്പും പച്ചമുളകും മല്ലിയും കുറച്ചു ചീരയും വീട്ടില്‍ ഉണ്ട്
നന്ദി
jyo
ReplyDeleteനന്ദി
ഇത്രയും സുഖത്തില്‍ കഴിയുന്ന നമ്മുടെ മെമ്പര്‍മാര്‍ വിലകയറ്റം ഒരു രാഷ്ട്രിയ ആയുധമാക്കി വാചകമടിയില്‍ കഴിയുന്നു
പട്ടേപ്പാടം റാംജി
ReplyDeleteകുറച്ചുപേരെങ്കിലും സുഖിച്ചു കഴിയട്ടെ
നന്ദി
Sukanya
ReplyDeleteവിലകയറ്റം കാരണം കണ്ണു തള്ളിയിരിക്കുന്ന നേരത്ത് ഗ്യാസ് സിലിണ്ട റിനും വിലകൂടാന്‍ സാധ്യത കാണുന്നു
പാവം ഓയില്‍ കമ്പനികള്‍ നഷ്ട്ടം സഹിക്കാന്‍ പാടുണ്ടോ ?(എല്ലാ കമ്പനികളും ലാഭത്തില്‍ തുടരുന്നു )
നന്ദി
പാർലിമെന്റേറിയന്മാർ ആ കാന്റീനിൽ നിന്നും വല്ലതും കഴിച്ചിട്ടുവേണ്ടേ...എല്ലാവരു സ്റ്റാാർ ഹോട്ടലിൽ പറ്റല്ലേ..
ReplyDeleteഈ ശമ്പളം തികയൂല്ല്യാ...
ആ BPL പട്ടികയിലെ പാവങ്ങള്‍ എങ്കിലും തിന്നു രസിക്കട്ടെ,,,ശമ്പളവും പണിയും കുറവല്ലേ..
ReplyDeleteആശംസകള്‍..
സൂപ്പര്‍..ഡ്യൂപ്പര്‍..
ReplyDeleteഈ അറിവ് പങ്ക് വെച്ചതില്‍ അഭിനന്ദനങ്ങള്‍
ReplyDeleteഅടിയന്തിരമായി കേന്ദ്ര സര്‍ക്കാര്‍ ഇത് ശ്രദ്ധിച്ചേ പറ്റൂ, കാരണം ആ പാവങ്ങള്‍ക്ക് ജനങ്ങളെ സേവിക്കാന്‍ വേണ്ടി അവരുടെ ജീവന്‍ നിലനിര്‍ത്താന്‍ ഇത്ര വലിയ തുക കൊടുക്കേണ്ടി വരുന്നത് കഷ്ടം തന്നെ!ഹല്ല പിന്നെ! :)
ReplyDeleteപങ്കുവെച്ചതിനു നന്ദി... ഇതുവരെ അറിയില്ലായിരുന്നു ഈ പാവപെട്ടവരുടെ ജീവിത ചിലവുകള
ReplyDeleteതെരഞ്ഞു വിടുമ്പോള്‍ ആലോചികേണ്ട കാര്യങ്ങള്‍ ..
ReplyDeleteഇനി അടുത്ത പ്രവശ്യമാവട്ടെ
ആശംസകള്‍
രാജാവ് നഗ്നനാണ് സാര്‍.
ReplyDeleteഉം....വിലക്കയറ്റം ബാധിക്കാത്ത ഒരേ ഒരു വര്‍ഗം..
ReplyDeletetheerchayayum, sadharanakkarante vashathu ninnum karyangal kanendathanu.......
ReplyDeleteപാവങ്ങള്‍ ! ജീവിച്ചു പോട്ടെ.
ReplyDeleteഈ കൃഷി എന്നുപറഞ്ഞാൽ ദേഹത്തോക്കെ ചെളീയാക്കി...അയ്യേ.
ReplyDeleteതലക്കകത്ത് ഉണ്ടെല്ലോ ധാരാളം.അപ്പോ തമിഴ്നാട് കി ജെയ്...
അവർ പാവങ്ങളല്ലേ രമണിക.പാർലെമിന്റിനകത്ത് ഇരുന്നാൽ ദിവസം2000 ഉലുവകിട്ടും.ജീവിച്ചു പോട്ടെ ‘പാവങ്ങൾ’. നമുക്കിന്തിനു ഈ കണ്ണുകടി.
ReplyDeleteമുരളീമുകുന്ദൻ ബിലാത്തിപട്ടണം
ReplyDeleteഎലയോടെന്‍
mayflowers
sherriff kottarakara
വാഴക്കോടന്‍ // വഴകോടന്‍
Jishad ക്രോണിക്
the man to walk വിത്ത്
khader പട്റെപ്പടം
raadha
ജയരജ്മുരുക്കുംപുഴ
കാഴ്ചകൾ
നികുകെചെരി
moideen അങ്ങടിമുഗര്‍
നമ്മുടെ പാവപ്പെട്ട എം പി മാര്‍
ഈ വിലക്കയറ്റം അറിയാതെ ജീവിക്കട്ടെ
എല്ലാവര്ക്കും നന്ദി