ഇന്നും ഇവിടെ മൂല്യങ്ങള്‍ നിലനില്‍ക്കുന്നു
ശരിക്കും അത്ഭുതം തോന്നി കഴിഞ്ഞ ദിവസം
ഏഷ്യാനെറ്റില്‍ ഒരു ന്യൂസ് കണ്ടപ്പോള്‍
പത്തു വര്ഷം ഒരു ഗ്രാമ പഞ്ചായത്തിന്റെ
അമരത്തിരുന്ന വ്യക്തി കഴിഞ്ഞ ദിവസം തന്റെ
ലോഡിംഗ് അണ്‍ ലോഡിംഗ് ജോലിയില്‍ തിരിച്ചു പ്രവേശിച്ചു
അന്തസ്സോടെ അഭിമാനത്തോടെ ജോലി ചെയ്യുന്നു
വിശ്വസിക്കാന്‍ പ്രയാസമായിരിക്കും എന്നാല്‍ അത് സത്യമാണ്
കൊടകര പഞ്ചായത്തിന്റെ പ്രസിഡണ്ട് ആയി
10 വര്ഷം സേവനം അനുഷിട്ടിച്ച പ്രസാദ്
ഈ മാസം വീണ്ടും ചുമട്ടു തൊഴിലാളിയായി
അന്തസ്സോടെ ജോലിചെയ്യുന്നു
പ്രസാദിന്റെ മാതൃക അനുകരണിയം
ReplyDeleteഎല്ലാ മാന്യ വായനക്കാര്‍ക്കും ദീപാവലി ആശംസകള്‍
ഇപ്പോഴും മൂല്യങ്ങള്‍ നശിക്കാത്ത പലതും നിലനില്‍ക്കുന്നു.
ReplyDeleteഅതിന്റെ തോത് കുറവെന്ന് മാത്രം.അല്ലെങ്കില്‍ അത്തരത്തിലുള്ളതിനെ പുച്ഛത്തോടെ സമീപിക്കുന്ന ഒരു സംസ്കാരം വളരുന്നു എന്ന് തോന്നിയിട്ടുണ്ട്.
ദീപാവലി ആശംസകള്‍.
അഭിനന്ദനീയം
ReplyDeleteനല്ല മാതൃക.
ReplyDeleteഅഭിനന്ദനീയമായ കാര്യങ്ങൾ...!
ReplyDeleteഅദ്ദേഹത്തോട് ബഹുമാനം തോന്നുന്നു.
ReplyDeleteദീപാവലി ആശംസകള്‍
ഇതിലിത്ര അത്ഭുതപ്പെടാനുണ്ടോ. ഞങ്ങളുടെ നാട്ടിലെ പഴയ മെമ്പര്‍മാരായ തൊഴിലാളികളൊക്കെ മെംബര്‍മാരായിരിക്കുമ്പോഴും അതിനു ശേഷവും അതേ തൊഴിലില്‍ തന്നെ തുടരുന്നവരാണല്ലോ.
ReplyDeleteThis comment has been removed by the author.
ReplyDeleteഅപൂർവങ്ങളിൽ അപൂർവ്വം
ReplyDeleteപട്ടേപ്പാടം റാംജി
ReplyDeleteശ്രീ
രാമചന്ദ്രന്‍ വെട്ടിക്കാട്ട്.
മുരളീമുകുന്ദൻ ബിലാത്തിപട്ടണം
jyo
കുമാരന്‍ | kumaran
kARNOr(കാര്‍ന്നോര്)
എല്ലാവര്‍ക്കും നന്ദി
കുമാരന്റെ നാട്ടില്‍ മെംബര്‍മാരായിരിക്കുമ്പോഴും അതിനു ശേഷവും അതേ തൊഴിലില്‍ ചെയ്യുന്നവര്‍ ഉണ്ടെന്നു അറിഞ്ഞതില്‍ സന്തോഷം പക്ഷെ ഞങ്ങളുടെ നാട്ടില്‍/അറിവില്‍ ഒരു ടേം കഴിയുമ്പോള്‍ കാശുക്കാരായി വിലസുന്നവരെയാണ് ജനം കാണുന്നത്
നന്ദി
ആ മനസ്സ് അഭിനന്ദനീയം!!
ReplyDeleteഅഭിനന്ദനവും ആശംസകളും അറിയിക്കുന്നവരേ (ഞാൻ ഉൾപ്പെടെ) നിങ്ങളോട് ഒരു ചോദ്യം,
ReplyDeleteഅദ്ധേഹത്തിന്റേത് മഹത്തായ പ്രവർത്തി എന്ന് നമ്മൾ വാഴ്ത്തുന്ന ഈ പ്രവർത്തി നമ്മിൽ എത്ര പേർ അനുകരിക്കും….? (ചുമട് തന്നെ എടുക്കണം എന്നല്ല) എങ്കിലും,
ഞാനും നേരട്ടെ ആ നല്ല മനസ്സിനു ഒരായിരം ആശംസകൾ……
അപൂര്‍വം.... നല്ല വാര്‍ത്ത....
ReplyDeleteഓരോ ജോലിക്കും അതിന്റേതായ അന്തസ്സ് ഇല്ലേ ?
ReplyDeleteഇങ്ങനെയും ചിലര്‍ ഉണ്ട്, എല്ലാക്കാലത്തും.
ReplyDeleteഇരുപത്തിരണ്ട് വര്‍ഷം ഗള്‍ഫില്‍ ജോലി ചെയ്ത് മടങ്ങിയ ഒരാളെ ഞാന്‍ നാട്ടില്‍ വെച്ച് കണ്ടപ്പോള്‍ അയാള്‍ ചുമട്ടു തൊഴിലാളിയായി മാറിയിരിക്കുന്നു.. ഗള്‍ഫിലും അതൊക്കെ തന്നെ ആയിരിക്കാം എന്നത് കൊണ്ട് അത്ഭുതപെടാനില്ല.. പത്ത് വര്‍ഷം പഞ്ചായത്ത് പ്രസിഡണ്ടായി എന്നത് കൊണ്ട് ജീവിക്കാനുള്ള മാര്‍ഗം ഉണ്ടായിട്ടുണ്ടാവില്ല.. ജോലി ചെയ്തു ജീവിക്കട്ടെ .. നല്ല കാര്യമാ അത്
ReplyDeleteഅത്ര നിസ്സാര കാര്യം അല്ല അത്.
ReplyDeleteസത്യ സന്ധതയും,മനസ്സാക്ഷിയും ,
ധൈര്യവും ഒക്കെ വേണം.ചിലര്‍ വിഡ്ഢി എന്ന്
വിളിക്കുമായിരിക്കും.പക്ഷെ മനസ്സു നല്ലവര്‍ക്കെ
അത് പറ്റു ..അല്ലാത്തവര്‍ പറഞ്ഞത് പോലെ പണക്കാര്‍
ആയി മാറി ഇരിക്കും..