ഒരു ചോദ്യം ഉണ്ടായിരുന്നു എല്ലാവരും
ഒക്ടോബര്‍ രണ്ടിനെ ഉറ്റു നോക്കുന്നു പക്ഷെ സെപ്റ്റംബര്‍
ഇരുപത്തി ഏഴിനെ മറക്കുന്നു
ആദ്യത്തേത് ഗാന്ധിജിയുടെ ജന്മദിനം രണ്ടാമത്തേത്
ഭഗത് സിംഗിന്റെ ജന്മദിനവും ഇത് എന്തുകൊണ്ട്?
എന്റെ മനസ്സില്‍ വന്ന ആദ്യത്തെ ഉത്തരം ഇതായിരുന്നു -
ഒക്ടോബര്‍ രണ്ടു ഒരു പൊതു അവധി ആയതു കൊണ്ട്
പക്ഷെ ആചോദ്യം കുറച്ചുകൂടി സീരിയസ് ആയ മറുപടി ആവശ്യപെടുന്നു
എന്ന് തോന്നി കുടുതല്‍ ചിന്തിച്ചപ്പോള്‍ മനസ്സില്‍ വന്നത് ഇങ്ങനെ ആയിരുന്നു -
ഒരാള്‍ മഹാത്മാവും മറ്റേയാള്‍ രക്തസാക്ഷിയും ആയതു കൊണ്ട്
പക്ഷെ മനസ്സില്‍ ആചോദ്യം പിന്നെയും ബാക്കി ആയി
രണ്ടുപേരും ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു വേണ്ടി ജീവന്‍ വരെ ബലി കഴിച്ചവര്‍
അഹിംസ വഴി തിരഞ്ഞെടുത്തു അതിലുടെ നമ്മുക്ക് സ്വാതന്ത്ര്യം നേടിത്തന്നു
തന്റെ മാര്‍ഗമാണ് ശരി എന്ന് തെളിയിച്ച ഗാന്ധിജി
ലക്ഷ്യമാണ് പ്രധാനം അതിനു ഏതു മാര്‍ഗവും കൈ കൊള്ളാം
എന്നുറച്ച് ബ്രിട്ടീഷ് ക്കാരോട് പടപൊരുതി ജീവന്‍ ത്യജിച്ച ഭഗത് സിംഗ്
ഗാന്ധിജി എന്ന പേര് തന്നെ ആ കാല ഘട്ടത്തില്‍ ഒരു ആവേശമയിരുന്നു
അദ്ദേഹത്തിന് കുടുതല്‍ ജനങ്ങളെ തന്റെ പാതയിലേക്ക് ആകര്‍ഷിക്കുവാന്‍ സാധിച്ചു
"ഗാന്ധിജി" മനസ്സില്‍ വന്നപ്പോള്‍ കുട്ടിക്കാലത്ത് ആകാശ വാണിയില്‍ കേട്ട ഒരു നാടകം
ഓര്‍മ്മയില്‍ ഓടിയെത്തി മെഹര്‍ ബാനി
നാടകം മുഴുവന്‍ ഇപ്പോള്‍ ഓര്‍മ്മയില്‍ ഇല്ല
എന്നാലും കഥ തന്തു നല്ലപ്പോലെ ഓര്‍ക്കുന്നു
ഒരു ഡോക്ടര്‍ ഭാര്യ മരിച്ചു അദ്ദേഹത്തിന് ഒരു മകന്‍
എപ്പോഴും തന്റെ തൊഴിലില്‍ ശ്രദ്ധിച്ചത് കൊണ്ട് അദ്ദേഹം മകനെ ശ്രദ്ധിക്കുന്നില്ല
വീട്ടിലെ ഏകാന്തജീവിതവും അച്ഛന്റെ കയ്യില്‍ നിന്നും കിട്ടുന്ന പണവും മകനെ വഴി തെറ്റിക്കുന്നു
വഴിവിട്ട ജീവിതം അവനെ കൊണ്ട് പല കുറ്റ കൃത്യങ്ങളും ചെയിക്കുന്നു
മകന്റെ പ്രവര്‍ത്തി കൊണ്ട് എല്ലാം നഷ്ട്ടപ്പെട്ട ഒരുവന്‍ മകനെ കോല്ലുന്നു
കൊന്ന ആളെ പോലീസ് പിടിക്കുടി ജയിലിലടക്കുന്നു
ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന പ്രതി ജയില്‍ വെച്ച് ഒരു രോഗിയാവുന്നു
ചികത്സക്കു വേണ്ടി അയാളെ ഡോക്ടറുടെ ആശുപത്രിയില്‍ ചേര്‍ക്കുന്നു
മകന്റെ ഘാതകനെ തിരിച്ചറിഞ്ഞ ഡോക്ടര്‍ അവനെ കൊല്ലാന്‍ തിരുമാനിക്കുന്നു
അതിനുവേണ്ടി ഒരു മേജര്‍ ഓപറേഷന്‍ വേണം എന്നു പറയുന്നു
ഓപറേഷന്‍ ദിവസം ഡോക്ടര്‍ പതിവുപ്പോലെ തന്റെ
പ്രാര്‍ത്ഥന മുറിയില്‍ പ്രാര്‍ത്ഥിക്കുന്നു
താന്‍ ചെയ്യാന്‍ പോകുന്ന തെറ്റു പൊറുക്കുവാന്‍
എല്ലാ ദൈവങ്ങളോടും പ്രാര്‍ത്ഥിക്കുന്നു പെട്ടെന്ന് അദ്ദേഹത്തിന് ആരോ
"മെഹര്‍ ബാനി മെഹര്‍ ബാനി മെഹര്‍ ബാനി " എന്നുപറയുന്നത് പോലെ തോന്നുന്നു
ആ ശബ്ധം അവിടെയുള്ള ഗാന്ധിജിയുടെ പ്രതിമയില്‍ നിന്നാണ് വരുന്നത് എന്നുമനസ്സിലാക്കുന്ന
ഡോക്ടര്‍ ഒരു മിനുട്ട് ഗാന്ധിജിയുടെ പ്രതിമ തന്നെ നോക്കി നില്‍ക്കുന്നു
താന്‍ ചെയ്യാന്‍ പോകുന്നത് ശരിയല്ല എന്നു തിരിച്ചറിഞ്ഞ ഡോക്ടര്‍,
എല്ലാം മകന്റെ ഘാതകനോട് പറയുന്നു ഇവിടെ നാടകം തീരുന്നു
Even a statue of Gandhi can change you and make you softer.
There is no doubt that the real Gandhi with all his charisma made the people to trust him and follow the path of non violence !
I pay tributes to Gandhiji on his birth anniversary today
I also salute the Great son of the motherland –Bagath Singh
"ഗാന്ധിജി" മനസ്സില്‍ വന്നപ്പോള്‍
ReplyDeleteതോന്നിയത്
ഗാന്ധിജിക്കും ഭഗത് സിങ്ങിനും എന്റെ പ്രണാമം
ഗാന്ധിജി എന്ന പദം ഒരു ബിംബം ആയി പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നു, ഭഗത് സിങ് അങ്ങിനെ ആയില്ല എന്നു മാത്രം . (കാരണങ്ങള്‍ എന്തുമാകട്ടെ )
ReplyDeleteഒരുപക്ഷേ പുതു തലമുറകളെ ഹിംസയുടെ വഴികളില്‍ നിന്നും അകറ്റി നിര്‍ത്തുക എന്ന ഉദ്ദേശ്ശവും കൂടെ ഉണ്ടാകാം.
ReplyDeleteഎന്തായാലും കൂടുതല്‍ പേരും അറിയുന്നതും ഓര്‍ക്കുന്നതും പൊതു അവധി എന്ന നിലക്ക് തന്നെയാണെന്ന് എനിക്ക് തോന്നുന്നു. അത്തരം ഒരു അവധി ഇല്ലായിരുന്നെങ്കില്‍ ഓര്‍ക്കുമായിരുന്നില്ല എന്ന് തന്നെയാണ് എനിക്ക് തോന്നുന്നത്. അന്ന് കാലത്ത് ഹിംസയെക്കാള്‍ അഹിംസ ജനങ്ങള്‍ ആഗ്രഹിച്ചിരുന്നു എന്നത് നേര്.
ReplyDeleteരണ്ടുമഹാരഥന്മാർ....
ReplyDeleteരണ്ടുവീഥികൾ....
:)
ReplyDeleteBest Wishes
ayiram kodi pranamangal........ aashamsakal............
ReplyDeleteഭഗത്‌സിംഗ് എന്ന ധീരപുത്രനേയും ഗാന്ധിജിക്ക് ഒപ്പം ആദരിക്കേണ്ടത് തന്നെ. പിന്നെ ഗാന്ധിജയന്തി കൂടുതല്‍ ഓര്‍മ്മിക്കുന്നത് അന്ന് പൊതു അവധി ആയതു കൊണ്ടു തന്നെയാണ്. രണ്ടുപേര്‍ക്കും പ്രണാമങ്ങള്‍ അര്‍പ്പിക്കുന്നു.
ReplyDeleteരണ്ടു പേരും സ്വാതന്ത്ര്യത്തിനു വേണ്ടി ജീവത്യാഗം ചെയ്തവർ...
ReplyDeleteപിൻ തലമുറക്കാർ അഹിംസയുടെ വിജയത്തിനു വേണ്ടി ഹിംസയെ മന:പ്പൂർവ്വം കൊന്നതാവും...
പോസ്റ്റ് വായിക്കാന്‍ വൈകി.രണ്ടു മഹാമനസ്കര്‍ക്കും പ്രണാമം.ഇനി എന്നെങ്കിലും ഇത്തരം നിസ്വാര്‍ത്ഥരായ ത്യാഗികള്‍ നമ്മുടെ മണ്ണില്‍ ജനിക്കുമോ?
ReplyDeleteഗാന്ധിജിയുടെ കര്‍മ്മ പഥത്തിന്റെ ദൈര്‍ഘ്യമായിരിയ്ക്കാം ..
ReplyDeleteഅല്ലെങ്കില്‍ വ്യക്തി എന്നതിനേക്കാളുപരി അദ്ദേഹത്തിന് ഒരു ആശയമാകാന്‍ കഴിഞ്ഞത് കൊണ്ടാകാം.. അല്ലെങ്കില്‍ അദ്ദേഹത്തിന് തന്റെ ചുറ്റും കൂടിയവരുടെ രക്തവും ജീവനും സരക്ഷിച്ച് കൊണ്ട് അവരെ വിജയത്തിലേക്ക് കൈപിടിച്ച് നടത്താന്‍ കഴിഞ്ഞത് കൊണ്ടാകാം..
അനില്‍@ബ്ലോഗ്
ReplyDeleteശ്രീ
പട്ടേപ്പാടം റാംജി
മുരളീമുകുന്ദൻ ബിലാത്തിപട്ടണം
the man to walk with
jayarajmurukkumpuzha
ഗീത
വീ കെ
jyo
അജേഷ് ചന്ദ്രന്‍ ബി സി
ഈ പേജില്‍ വന്നു വിലപ്പെട്ട അഭിപ്രായം പറഞ്ഞതിന് ആയിരമായിരം നന്ദി !!!
ഗാന്ധിജിയും ഭഗത് സിങ്ങും നാടിന്‍റെ സ്വാതന്ത്ര്യത്തിന്ന് വേണ്ടി പട പൊരുതിയവരാണ്. ഗാന്ധിജിയെ അദ്ദേഹത്തിന്‍റെ രാഷ്ട്രീയ നേട്ടങ്ങള്‍ കൊണ്ടു മാത്രമല്ല സ്മരിക്കുന്നത്, അദ്ദേഹത്തിന്‍റെ സംശുദ്ധമായ ജീവിതവും സത്യാന്വേഷണ പരീക്ഷണങ്ങളും ആ മഹാത്മാവിനെ ഓര്‍ക്കാന്‍ കാരണമാവുന്നു.
ReplyDeletePalakkattettan.
ഭഗത് സിംഗിനേക്കാൾ ദൈർഘ്യമേറിയ സമരമാണ് ഗാന്ധിജി ചെയ്തത്. ഒടുവിൽ നാം തന്നെ അദ്ദേഹത്തെ വെടിവെച്ച് വീഴ്ത്തുകയും ചെയ്തു.
ReplyDeleteഅദ്ദേഹത്തോട് നാം ചെയ്ത് നീതികേട്, അതിന് നമ്മൾ ഇന്നും കൊടുക്കേണ്ടി വരുന്ന വില, പിന്നെ തീർച്ചയായും പൊതു അവധി ഇതെല്ലാം കാരണമാവാം.
നല്ല പോസ്റ്റായിരുന്നു.
keraladasanunni
ReplyDelete&
Echmukutty
Thanks!
orikkalkoodi ellavarkkum nandhi
yaa, bhagat singh is great
ReplyDeletemeherbaani drama .. realy touching..
ReplyDeleteനല്ല കഥ .
ReplyDeleteഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ അനുസ്മരിക്കപ്പെടെണ്ടാവര്‍
തന്നെ രണ്ടു പേരും.ഒരാള്‍ തന്റെ ആദര്‍ശങ്ങളുമായി പകുതി വഴിക്ക്
കടന്നു പോയി. മറ്റൊരാള്‍ വിജയം വരെ ക്ഷമയോടെ കാത്തിരുന്നു..
ആ വഴി ആയിരുന്നു വിജയത്തിന്റെയും. പിന്നെ ചിന്തിച്ചാല്‍ ഒരാളുടെ
അഹിംസ കൊണ്ട് മാത്രമല്ല അനേകായിരം ഹിമ്സകളും കൂടി അതിന്റെ
പിന്നില്‍ നടന്നില്ലേ? അത് കൂടി ആ വിജയത്തിന് കാരണം അല്ലെ ?
ആശംസകള്‍...