ഓര്‍മ്മകള്‍ ഒരു ലഹരിയാണ്
പലപ്പോഴും ഒരു വേദനയും
നാം എത്ര ശ്രമിച്ചാലും പലതും മറക്കാന്‍ കഴിയില്ല
പക്ഷെ അവയെല്ലാം എണ്ണി പെറുക്കാന്‍ തുടങ്ങിയാല്‍ അവസാനം ദു:ഖവും
ഇന്നും നാളെയും ഓര്‍മ്മകള്‍ അയവിറക്കാന്‍ കിട്ടുന്ന അപൂര്‍വ ദിനങ്ങളാണ്
ഒന്ന് മുതല്‍ ഏഴുവരെ പഠിച്ച പ്രൈമറി സ്കൂളിന്റെ എഴുപതാം പിറ നാള്‍ ആഘോഷം
1940 മുതല്‍ ഈ ദിനംവരെ നിലനില്‍ക്കുന്ന ആ വിദ്യാലയത്തിനു (J U P S പന്തെല്ലൂര്‍ ) ഒരു പ്രണാമം
കഴിഞ്ഞ കുറച്ചു മാസങ്ങളായി ഈ സ്കൂളില്‍ പഠിച്ചവരേയും പഠിപ്പിച്ചവരേയും കണ്ടു പിടിച്ചു എല്ലാവരേയും ഒരു വേദിയില്‍ എത്തിക്കുക എന്നത് ശ്രമകരമാണ് പക്ഷെ അതിനു ശ്രമിച്ചു എന്നുള്ളതാണ് ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ചെയ്ത നല്ല കാര്യം
ഈ ഒത്തുചേരല്‍ തലമുറകളുടെ സംഗമമാണ്
ഇന്ന് ഞാനും അവിടെ പോയിരുന്നു
പോകുന്നവഴിയും പരിസ്സരവും എല്ലാം മാറിയിരിക്കുന്നു
എന്നാലും ആ ശ്രീ കോവിലില്‍ എത്തിയപ്പോള്‍ മനസ്സുകൊണ്ട് ഞാനും ഒരു കൊച്ചു കുട്ടിയായി
ഓരോരുത്തരും അവരുടെ കൂടെ പഠിച്ചവരെ തിരഞ്ഞു കണ്ടുപിടിച്ചു പഴയെതെല്ലാം ചികഞ്ഞെടുക്കുന്നു
അന്നത്തെ കുറുമ്പും പിണക്കവും, ഇണക്കവും എല്ലാം
പഠിപ്പിച്ച മഹല്‍ അദ്ധ്യാപകര്‍, കൂടെ പഠിച്ചു ഈ ലോകം വിട്ടുപോയവര്‍, വെട്ടി തിളങ്ങി നില്‍ക്കുന്ന നക്ഷത്രങ്ങള്‍
സര്‍വവും നഷ്ട്ടപെട്ടു നാളെയെ ഒരു പേടിയോടെ നോക്കി കാണുന്നവര്‍ അങ്ങനെ അങ്ങനെ പലതും .....
അതെ ഇന്ന് എല്ലാവരും ഓര്‍മ്മകളിലാണ്
പക്ഷെ ഇതെല്ലാം ഒരു ദിവസത്തേക്ക് എന്നോര്‍ക്കുമ്പോള്‍ കണ്ണ് നിറയുന്നു