Saturday, January 9, 2010

വൈദുതി ബന്ധം .....

ഇന്ന് അനിലിന്റെ-എല്‍.ഇ.ഡി വിളക്ക്- വായിച്ചപ്പോള്‍ പഴയ ഒരു സംഭവം ഓര്‍മയില്‍ ഓടിയെത്തി
പത്തു അമ്പതു വര്‍ഷങ്ങള്‍ പുറകോട്ടു......
ഗ്രാമത്തില്‍ വൈദുതി എത്തി തുടങ്ങുന്ന കാലം
അന്ന് നാട്ടില്‍വൈദുതി ഉള്ള അപൂര്‍വം വീടുകളില്‍ ഒന്നായിരുന്നു എന്റെ തറവാട്
അവിടെ സ്കൂള്‍ വേനലവധിക്കടച്ചാല്‍ കുറെ അധികം കുട്ടികള്‍, എല്ലാവരും കസിന്‍സ്, ഒത്തു കുടാറുണ്ട്
സന്ധ്യാ ദീപം കത്തിച്ചാല്‍ പിന്നെ ഇലക്ട്രിക്‌ ബള്‍ബുകള്‍ തെളിയിക്കാന്‍ ഞങ്ങള്‍ കുട്ടികള്‍ തമ്മില്‍ ഒരു മത്സരം തന്നെ നടക്കാറുണ്ട്
ട്യൂബ് ലൈറ്റും മില്‍ക്കി ലൈറ്റും കത്തുന്നത് നോക്കി നില്‍ക്കാറുണ്ട്
ഒരിക്കല്‍ മുത്തച്ഛന്‍ കിടക്കുന്ന മുറിയില്‍ ബള്‍ബ്‌ കത്തുന്നില്ല ഉടനെ ശ്രീധരന്‍ ചേട്ടനെ ഓടിപോയി കൂട്ടികൊണ്ട് വന്നു
ആള് വന്നു കണക്ഷന്‍ ഒക്കെ നോക്കി അവസാനം കട്ടിലിനു അടുത്തു തുങ്ങി കിടക്കുന്ന ബെഡ് സ്വിച്ച് തുറന്നു നോക്കി
അതിന്റെ കണക്ഷന്‍ ശരിയാക്കി ബള്‍ബ്‌ കത്തിച്ചു ഇതെല്ലാം ഞാന്‍ വളരെ ശ്രദ്ധയോടെ നോക്കിയിരുന്നു
പിന്നെ ഒരുദിവസം ഉച്ചക്ക് മുത്തച്ഛന്‍ മുറിയില്‍ ഇല്ലാത്ത സമയത്ത് അവിടെ ചെന്ന് ബെഡ് സ്വിച്ച് ഞെക്കി പക്ഷെ ബള്‍ബ്‌ കത്തുന്നില്ല
വീണ്ടും ട്രൈ ചെയ്തു ഫലം അതുതന്നെ ഉടനെ അടുക്കളയില്‍ ചെന്ന് ഒരു ചെറിയ കത്തി സങ്കടിപ്പിച്ചു ആരും കാണാതെ മുത്തച്ഛന്റെ മുറിയില്‍ എത്തി
ശ്രീധരന്‍ ചേട്ടന്‍ അന്ന് ചെയ്തപോലെ കണക്ഷന്‍ ശരിയക്കാന്‍ ശ്രമം തുടങ്ങി
വയര്‍ ഒന്നും കട്ടായിട്ടില്ല എന്തായാലും സ്വിച്ച് തുറന്നതല്ലേ സ്ക്രു മുറുക്കി നോക്കാം എന്നുവിചാരിച്ച് കത്തികൊണ്ട് സ്ക്രുവില്‍ തൊട്ടു അതു മാത്രമേ എനിക്ക് ഓര്‍മ്മയുള്ളൂ മുറിയില്‍ എന്തോ വീഴുന്ന ശബ്ദം കേട്ടോടിവന്ന മുത്തച്ഛന്‍ കണ്ടത് ബോധമില്ലാതെ വീഴ്ന്നു കിടക്കുന്ന എന്നെയാണ്
ഉടനെ മെയിന്‍ ഓഫ്‌ ചെയ്തു എന്നെ എടുത്തു മാറ്റി
ഇലക്ട്രിക്‌ ഷോക്കിന്റെ ശക്തി അന്ന് മനസ്സിലാക്കി
സത്യത്തില്‍ ഞാന്‍ ആദ്യം നോക്കിയപ്പോള്‍ കരന്റ്ടു പോയതായിരുന്നു അതറിഞ്ഞില്ല
പിന്നെ കുറേക്കാലം ഉറക്കത്തില്‍ അതു തന്നെ സ്വപ്നം കാണുമായിരുന്നു

33 comments:

  1. കുട്ടിക്കാലത്ത് വൈദുതിയില്‍ നിന്ന് കിട്ടിയ പ്രഹരം ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ ഒരു രസം തോന്നുന്നു

    ReplyDelete
  2. ഹ ഹ ഹാ‍.. കൊല്ലാം :)

    ReplyDelete
  3. haha kondaleee padikku alle???

    ReplyDelete
  4. ഹ ഹ ഹ..
    :)

    അന്നു മുത്തച്ഛന്‍ കണ്ടത് ഭാഗ്യമായി അല്ലെ.

    ReplyDelete
  5. അമ്പത് വർഷം മുൻപ് ബെഡ് സുച്ചോ?
    റ്റ്യുബ് ലൈറ്റോ?

    ReplyDelete
  6. കൂതറHashimܓ
    നന്ദി സുഹൃത്തേ

    ReplyDelete
  7. Aasha,
    കണ്ടാലും കൊണ്ടാലും പഠിക്കാത്തതില്‍ ഭേദമല്ലേ കൊണ്ടാല്ലെങ്കിലും പഠിക്കുന്നത്
    നന്ദി!

    ReplyDelete
  8. hAnLLaLaTh
    അതെ അന്ന് മുത്തച്ഛന്‍ കണ്ടത് കൊണ്ട് ഇന്നും ജീവനോടെ ....
    നന്ദി !

    ReplyDelete
  9. ഒരോരോ അനുഭവങ്ങൾ ഓരോന്നു പഠിപ്പിക്കുന്നു....
    എന്തായാലും ഇപ്പോൾ സ്വപ്നം കാണുന്നില്ലല്ലോ

    ReplyDelete
  10. എറക്കാടൻ / Erakkadan
    എന്റെ അനുഭവം വായിച്ചു അഭിപ്രായം പറഞ്ഞതിന് നന്ദി !!!

    ReplyDelete
  11. കൊള്ളാം!

    എനിക്കും ഉണ്ട് ഇതുപൊലെ ഒരനുഭവം...
    എട്ടാം ക്ലാസിൽ വച്ച്....
    ഇരുമ്പു കഷണത്തിൽ കൂടി വൈദ്യുതി കറ്റത്തി വിട്ടാൽ അതു ‘കാന്തം’ ആവും എന്നു പുസ്തകത്തിൽ വായിച്ചു.

    ഒരു ഇരുമ്പുകഷണം എടുത്ത് അതിൽ വയർ ചുറ്റിക്കെട്ടി കറണ്ട് കൊടുത്തു. ഠിം!
    ഒരു ശബ്ദം, ഫ്യൂസും പോയി!
    ഭാഗ്യം കൊണ്ടു ജീവൻ രക്ഷപെട്ടൂ!

    ReplyDelete
  12. അയ്യോ ചേട്ടാ.
    :)
    അതിനെക്കുറിച്ചൊന്നും പറയാതിരിക്കുകയാ ഭേദം.
    എത്ര തവണ ഷോക്കടിച്ചിട്ടുണ്ടെന്ന് പറയാനാവില്ല.
    ഒരിക്കല്‍ മരണത്തിന്റ് വക്കത്ത് വരെ പോയി തിരികെ വന്നു.

    ReplyDelete
  13. അന്ന് മുത്തച്ചൻ കണ്ടില്ലായിരുന്നെങ്കിൽ ഈന്നീ കഥ കെൽക്കാ‍ൻ....

    ReplyDelete
  14. jayanEvoor
    മാഗ്നെറ്റ് ഉണ്ടാക്കാന്‍ ഞാനും പണ്ട് ശ്രമിച്ചതാ പക്ഷെ അത് ആണിയും ബാറ്ററിയും കൊണ്ടായിരുന്നു
    നന്ദി !

    ReplyDelete
  15. അനിൽ@ബ്ലൊഗ്
    വൈദുതി കൊണ്ടുള്ള പരീക്ഷണങ്ങള്‍ എപ്പോഴും "റിസ്കി" യാണ്
    പക്ഷെ താങ്കള്‍ വളരെ നല്ലൊരു കാര്യമാണ് ചെയ്യുന്നത്
    പ്ലീസ് കീപ്‌ ഇറ്റ്‌ ഗോയിംഗ് .......
    നന്ദി

    ReplyDelete
  16. നന്ദന
    അങ്ങോട്ടുള്ള വിസ കിട്ടിയില്ല സമയമായില്ല
    താങ്ക്സ്

    ReplyDelete
  17. കുമാരന്‍ | kumaran
    നന്ദി !

    ReplyDelete
  18. പ്ലഗിനകത്ത് വേട്ടാളന്‍ കൂട് കൂട്ടിയത് ആണി കൊണ്ട് മാറ്റാന്‍ ശ്രമിച്ച് ഷോക്ക് കിട്ടിയ കഥയുണ്ട്. നല്ല അനുഭവം
    Palakkattettan

    ReplyDelete
  19. കൊള്ളാം
    എന്തായാലും കാര്യം മനസിലായല്ലോ

    ReplyDelete
  20. ഇങ്ങനെയുള്ള അനുഭവങ്ങളില്‍ നിന്നാണ്
    നമ്മള്‍ ഒരു പാഠം പഠിക്കുക. :-)

    ReplyDelete
  21. keraladasanunni,
    എന്റെ അനുഭവം വായിച്ചു അഭിപ്രായം പറഞ്ഞതിന് ഒരുപാടു നന്ദി !

    ReplyDelete
  22. അഭി,
    ജീവന്‍ പണയപെടുത്തി ഒരു കാര്യം പഠിച്ചു - സൂക്ഷിച്ചാല്‍ വൈദുതി ഒരു ചങ്ങാതി അല്ലെങ്കില്‍ ....
    നന്ദി !

    ReplyDelete
  23. Sukanya,

    ഒരു പാഠം പഠിച്ചു - കളി കരന്റിനോട് വേണ്ടാ -

    നന്ദി

    ReplyDelete
  24. നന്ദി ഞാന്‍ ആരോടു ചൊല്ലേണ്ടൂ...

    ReplyDelete
  25. khader patteppadam ,
    തീര്‍ച്ചയായും ദൈവത്തിനോട് ജീവിതം നീട്ടി തന്നതിന്
    നന്ദി !

    ReplyDelete
  26. ആരുടേയും കൈയിലിരുപ്പ് അപ്പോള്‍ അത്ര മോശം ഒന്നും അല്ല ല്ലേ? :)

    ReplyDelete
  27. raadha ,
    ഇതൊക്കെയല്ലേ കുട്ടിക്കാലത്തിനെ ഇന്നും ഓര്‍മ്മയില്‍ നിര്‍ത്തുന്നത്
    താങ്ക്സ് എ ലോട്ട് !

    ReplyDelete
  28. വീ കെ
    അനുഭവം ഗുരു!
    thanks!

    ReplyDelete
  29. ഇതേ പോലെ ഒരു അനുഭവന്‍ എനിക്കും ഉണ്ടായി...ഉടന്‍ പോസ്റ്റാം...

    ReplyDelete
  30. Areekkodan | അരീക്കോടന്‍
    നന്ദി
    താങ്കളുടെ പോസ്റ്റ്‌ പ്രതീക്ഷിക്കുന്നു....

    ReplyDelete