ഇന്ന് ജനുവരി ഒന്ന് 2010 എല്ലാ ബൂലോകവാസികള്‍ക്കും നല്ലത് വരട്ടെ എന്ന പ്രാര്‍ത്ഥനയോടെ
കഴിഞ്ഞവര്‍ഷത്തെ എന്റെ ന്യൂ ഇയര്‍ ഡേ അനുഭവം പങ്കു വെയ്ക്കുന്നു
തലേ ദിവസം വിഡ്ഢി പെട്ടിയിലെ പ്രോഗ്രാമ്മുകള്‍ കണ്ടു വേണ്ടപ്പെട്ടഎല്ലാവര്ക്കുംആശംസകള്‍ നേര്‍ന്നു കിടന്നപ്പോള്‍ പുതുവര്‍ഷത്തിലെ ചില മണിക്കുറുകള്‍ കഴിഞ്ഞിരിന്നുഅതുകൊണ്ട് തന്നെ നേരം വെളുത്തതോ കോഴി കൂവിയതോ ഒന്നുംഅറിയാതെ നല്ലഉറക്കത്തില്‍ ആയിരുന്നു
പക്ഷെ തുടരെ തുടരെ ഉള്ള രണ്ടു ഡോര്‍ ബെല്‍ എന്റെ ഉറക്കം കളഞ്ഞു
സമയം നോക്കിയപ്പോള്‍ 8 മണി കഴിഞ്ഞിരിക്കുന്നു ഞാന്‍ ഉടനെ ഡോര്‍ തുറന്നു നോക്കി
ആരേയും കണ്ടില്ല പേപ്പര്‍ മറച്ചു നോക്കി തിരികെ പോരുമ്പോള്‍ പിന്നില്‍ നിന്നുഒരുശബ്ദം
" വിഷ് യു & യുവര്‍ ഫാമിലി എ വെരി ഹാപ്പി ന്യൂ ഇയര്‍ സര്‍
പുതു വര്‍ഷാരംഭം എന്നെ കണ്ടു തുടങ്ങണ്ട എന്ന് വിചാരിച്ചു മാറിനിന്നതാ ഞാന്‍എന്റെ പേര് ദിവാകര്‍" എല്ലാം ഇംഗ്ലിഷില്‍ ആണ് പറഞ്ഞത്ഒരു എഴുപതില്‍ എത്തി നില്‍ക്കുന്ന ആള്‍
ഇതിനു മുന്‍പ് കണ്ടതായി ഓര്‍മ്മയില്ല ആ പേരും കേട്ടതായിതോന്നിയില്ല അദ്ദേഹംതുടര്‍ന്നു " I am 70 + and last 4 decades I have been wandering all over our INDIA. I am not an illiterate in fact I have studied B.com, BA and got selected for the final interview of IAS long back !
ഇത്രയും കേട്ടപ്പോള്‍ എന്തോ എനിക്ക് ആളെ വീട്ടിനകത്തേക്ക് ക്ഷണിക്കാന്‍ തോന്നി ആളെയും കൂട്ടി ഞാന്‍ വീട്ടിന്നുള്ളിലേക്ക് വന്നു
രണ്ടുപേരും പരസ്പരം
കൈ കൊടുത്തു പരിചയപെട്ടു.
പെട്ടെന്ന് എന്റെ മകള്‍ എന്നെ വിളിച്ചുകൊണ്ടുപോയി ഒരുകാര്യം പറഞ്ഞു അവള്‍ ആ ഇരിക്കുന്ന ആളിനെ ടീവിയില്‍ കണ്ടിട്ടുണ്ട് കൈരളിയിലേ വേറിട്ട കാഴ്ച്ചകള്ളില്‍ പിന്നെ അയ്യാളെ കുറിച്ച് ആ പ്രോഗ്രാമ്മില്‍ പറഞ്ഞ കാര്യങ്ങള്‍ പറഞ്ഞു അത് എല്ലാം അയ്യാള്‍ പറഞ്ഞതിനോട് ചേര്‍ന്ന് പോകുന്നതയായിരുന്നു
ഞാന്‍ അദ്ദേഹത്തിന് കുറച്ചു രൂപ നല്‍കാം എന്നുപറഞ്ഞു പക്ഷെ കാശു വേണ്ട എന്തെങ്കിലും ഭക്ഷണം കിട്ടിയാല്‍ നന്നായിരുന്നു എന്നുപറഞ്ഞു
ഉടനെ ദോശയും ചായയും കൊടുത്തു അത് വളരെ സാവധാനം എന്തെല്ലാമോ ഓര്‍ത്തു കഴിച്ചു കഴിച്ചുകഴിഞ്ഞപ്പോള്‍ ആള്‍ ചെറുതായി കരയുന്നതു കണ്ടു
ഞാന്‍ എന്തു പറ്റി എന്ന് ചോദിച്ചപ്പോഴും ഒന്നും പറഞ്ഞില്ല പിന്നെ കുറച്ചുകഴിഞ്ഞു സ്വയം തന്റെ കഥ പറഞ്ഞു
പഠിക്കുന്നതില്‍ മിടുമിടുക്കന്‍ ഡിഗ്രിയും ഐ എ
എസ് പ്രിലിമിനറി പരിക്ഷയും വളരെ ഈസിയായി കടന്നു പിന്നെ പഠിപ്പ് ഡല്‍ഹിയിലേക്കു മാറ്റി കുടുതല്‍ റഫറന്‍സ് സൗകര്യം ഉള്ളതുകൊണ്ട്.
അവിടത്തെ ബ്രിട്ടീഷ് ലൈബ്രറിയില്‍ മെമ്പര്‍ ഷിപ് എടുത്തു നല്ലൊരു പ്രോഫെസ്സ
റെ ഗൈഡ് ചെയ്യാനും
കിട്ടി .അദ്ദേഹത്തിന്റെ നിര്‍ബന്ധം കാരണം ഒരു തിസ്സിസ്സും ചെയ്യാന്‍ തുടങ്ങി,
ഒരു ഡോക്ട്രൈറ്റ് കിട്ടുന്നത് കൊള്ളാം എന്ന് തോന്നി ബ്രിട്ടീഷ് ലൈബ്രറിയില്‍ വച്ച് ഒരു സ്ത്രീയെ പരിചയപ്പെടുന്നു അവരും എന്തോ പ്രൊജക്റ്റ് വര്‍ക്ക്
ചെയ്യുന്നുണ്ടായിരുന്നു ക്രമേണ പരിചയം അടുപ്പമായി എന്തും പരസ്പരം പറയാന്‍ മടിയില്ലതായി
കുറച്ചു മാസങ്ങള്‍ പ്രൊജക്റ്റ് വര്‍ക്കും ഫൈനല്‍ പരിക്ഷക്കുള്ള തയ്യാറെടുപ്പും ആയി മുന്നോട്ടു പോയി പിന്നെ ഫൈനല്‍ പരിക്ഷ എഴുതി അതില്‍ വിജയം ഉറപ്പായിരുന്നു
റിസള്‍ട്ട് വരുന്നതിനു മുന്‍പേ തിസ്സിസ് സമര്‍പ്പിക്കാന്‍ രാവും പകലും പാടുപ്പെട്ടു ഈ പ്രൊജക്റ്റ് വര്‍ക്ക് മുഴുവന്‍ ആ സ്ത്രീയുമായി ചര്‍ച്ച
ചെയ്യുമായിരുന്നു അങ്ങനെ അവസാനം എല്ലാം റെഡിയായി പിറ്റേ ദിവസ്സം തിസ്സിസ് കൊടുക്കാന്‍ വേണ്ടി ഫൈനല്‍ പ്രിന്റ് വരെ എടുത്തു.
അത് സെറ്റ് ചെയ്യാനും എല്ലാം അവര്‍ കൂടെ ഉണ്ടായിരുന്നുപിറ്റേ ദിവസ്സം കാലത്ത് നോക്കുമ്പോള്‍ പ്രൊജക്റ്റ് റിപ്പോര്‍ട്ട് കാണ്മാനില്ല ഒരുപാടു തിരച്ചില്‍ നടത്തില്‍ പക്ഷെ കിട്ടിയില്ല ഇത് മനസ്സിന്റെ താളം തെറ്റിച്ചു ചെറുതായി. പിന്നെ തന്റെ പ്രൊജക്റ്റ് റിപ്പോര്‍ട്ട് ആ സ്ത്രീ അവരുടെ പേരില്‍
സമര്‍പ്പിച്ചു എന്നറിഞ്ഞപ്പോള്‍ മനസ്സിന്റെ സമനില തെറ്റി പൂര്‍ണമായും ഈ ഷോക്ക് മെന്റല്‍ ഹോസ്പിറ്റലില്‍ എത്തിച്ചു ദിവസങ്ങള്‍, ആഴ്ചകള്‍, മാസങ്ങള്‍, വര്‍ഷങ്ങള്‍ അവിടെ
ഒരു സുപ്രഭാതത്തില്‍ അവിടെനിന്നു ചാടി അന്നുമുതല്‍ ഈ യാത്രയിലാണ് ഈ
ഭരത് യാത്രയില്‍ .
ഒരു അരമണിക്കൂര്‍ കഴിഞ്ഞു യാത്ര പറഞ്ഞു പിരിഞ്ഞു പോകുമ്പോള്‍ കുറച്ചു പഴയ ഹിന്ദു പേപ്പര്‍ മാത്രം ചോദിച്ചു വാങ്ങി
അടുത്ത ദിവസം വരെ ഇനി ഭക്ഷണമില്ല യാത്രയും ഇടയ്ക്കു ഈ പേപ്പര്‍ വായനയും
വളരെ അടുത്ത ഒരു ഫ്രന്റ് വീട്ടില്‍ നിന്ന് ഇറങ്ങിപോയ ഒരു ഫീലിംഗ് ബാക്കിയായി ഞങ്ങള്‍ എല്ലാവര്ക്കും !