അന്ധകാരം അകറ്റുന്നവനാണ് ഗുരു
സെപ്റ്റംബര്‍ അഞ്ച് അദ്ധ്യാപക ദിനം
ഗുരുക്കന്മ്മാരെ നിങ്ങള്ക്ക് പ്രണാമം
ടീച്ചര്‍ എന്ന് കേള്‍ക്കുമ്പോള്‍ എല്ലാവരുടെയും മനസ്സില്‍ പെട്ടെന്ന് കടന്നു വരുന്ന ഒരു രൂപം ഉണ്ടായിരിക്കും എന്റെ മനസ്സിലും നിറഞ്ഞു നില്‍ക്കുന്ന ഒരു രൂപമുണ്ട് പ്രൈമറി സ്കൂള്‍ കഴിഞ്ഞു ഹൈ സ്കൂളില്‍ എത്തിയപ്പോള്‍ കിട്ടിയ ഒരു അപൂര്‍വ ഭാഗ്യം എട്ടു, ഒന്‍പതു, പത്തു എന്നീ മൂന്ന് വര്‍ഷവും എന്റെ ക്ലാസ്സ് ടീച്ചര്‍ ആയിരുന്ന ശാന്ത മേഡം !
ഈ ഗവണ്മെന്റ് ഹൈ സ്കൂളില്നു ചുറ്റുമുള്ള രണ്ടോ മൂന്നോ ഗ്രാമങ്ങളില്‍ നിന്നുള്ളവരാണ് ഇവിടെ ഹൈ സ്കൂള്‍ പഠനത്തിന് വരിക പതിവ് !പല പല സ്കൂളില്‍ നിന്ന് വന്ന 35 കുട്ടികള്‍ ഉള്ള എട്ടാം ക്ലാസ്സിലെ ആദ്യ ദിവസം ടീച്ചര്‍ വന്നു അറ്റന്റന്‍സ് രജിസ്റ്റര്‍ എടുത്തു അതുനോക്കി പേരുവിളിച്ചു ഒരാളുടെ പേരുവിളിച്ചു ആ കുട്ടിയെ ഏണിപ്പിച്ചുനിര്‍ത്തി അയാളുടെ വിവരണം വീട്ടിലെ അവസ്ഥ അതിനു മുന്‍പ് ടീച്ചര്‍ പഠിപ്പിച്ച ആ വീട്ടിലെ കുട്ടികള്‍ ഇത്രയും ടീച്ചര്‍ പറഞ്ഞു സാധാരണ ഇത് കുട്ടികളെ കൊണ്ട് പറയിക്കുകയാണ് പതിവ് അതുകൊണ്ടുതന്നെ ടീച്ചറോട് എന്തോ ഒരു അടുപ്പം തോന്നി നമ്മളെ കുറിച്ച് എല്ലാമറിഞ്ഞ ആളാണ് ടീച്ചര്‍ എന്ന ഫീലിംഗ്!
ടീച്ചറുടെ പഠിപ്പിക്കുന്ന വിധം അത് എത്ര പറഞ്ഞാലും അധികമാവില്ല ആ സമയത്ത് വിദ്യാര്‍ഥി സമരം മൂലം ഒരുപാട് ദിവസം ക്ലാസുകള്‍ മുടങ്ങും പക്ഷെ ടീച്ചര്‍ ഓരോ സമരത്തിനും വേറൊരു അവധി ദിവസം ക്ലാസെടുത്തു പത്തില്‍ പഠിക്കുമ്പോള്‍ 17 ദിവസം ടീച്ചര്‍മാര്‍ സമരത്തില്‍ ഏര്‍പ്പെട്ടു, SSLC പരിക്ഷക്ക് തൊട്ടു മുന്‍പ് . പക്ഷെ ആ സമരം തുടങ്ങുന്നതിനു ദിവസങ്ങള്‍ക്കു മുന്‍പ് തന്നെ ടീച്ചര്‍ എല്ലാ പോര്‍ഷനും എടുത്തു തന്നിരുന്നു!
പക്ഷെ ടീച്ചര്‍ ഇന്നും ഓര്‍മയില്‍ നില്‍ക്കുന്നത് വേറെ പല നല്ല സ്വഭാവ വിശേഷങ്ങളും ഉള്ളത് കൊണ്ടാണ് ഓണം, ക്രിസ്തുമസ് അവധി ദിവസ്സങ്ങളോട് അടുപ്പിച്ചു ടീച്ചര്‍ക്ക് ഒരുപാട് visitors ഉണ്ടാകും എല്ലാവരും ടീച്ചറുടെ മുന്‍ students ഇവര്‍ എല്ലാവരും ടീച്ചര്‍ക്ക് പ്രിയപ്പെട്ട ബുക്കുകള്‍ സമ്മാനമായി കൊണ്ട് വന്നിട്ടുണ്ടാകും( ഇത് അവിടെ പഠിച്ച മൂന്ന് വര്‍ഷവും അനുഭവപ്പെട്ടതാണ് ) അതില്‍ പലരേയും ടീച്ചര്‍ നേരിട്ടോ, അല്ലാതെയോ സഹായിച്ചിട്ട് ഉള്ളവരാണ് -പഠനം തുടരാന്‍, ജോലിക്ക് ഇവര്‍ കൊണ്ടുവരുന്ന ബുക്കുകള്‍ സ്കൂള്‍ ലൈബ്രറിയില്‍ ചേര്‍ക്കും ടീച്ചര്‍ വഴിയാണ് ഒരു ദേശത്തിന്റെ കഥയും, നാലുകെട്ടും. വേരുകളും എല്ലാം വായിക്കാന്‍ ഇടയായത്
ക്ലാസ്സിലെ ഓരോ കുട്ടിയേയും ടീച്ചര്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു രണ്ടു ദിവസം മുടങ്ങിയാല്‍ ഉടനെ ടീച്ചര്‍ വീട്ടില്‍ എത്തും അസുഖം ആണെങ്കില്‍ ഉടനെ ഡോക്ടറുടെ അടുത്ത് കൊണ്ടുപോകും ഉച്ചനേരത്ത് ഊണ് കഴിക്കാതെ ഇരിക്കുന്നവരെ അതിന്റെ കാരണം തിരക്കി പലപ്പോഴും ഭക്ഷണം വാങ്ങി കൊടുത്തിട്ടുണ്ട് ക്ലാസ്സിലെ എല്ലാ കുട്ടികളെ കൊണ്ടും പഠനം ഒഴിച്ച് ഏതെങ്കിലും ഒരു ആക്ടി വിറ്റി യില്‍ എങ്കിലും പങ്കെടുപ്പിച്ചിരുന്നു. സ്പോര്‍ട്സില്‍ - ഓട്ടത്തില്‍- പങ്കെടുത്തു കുറെ certificates ഉള്ളതുകൊണ്ട് മാത്രം ജോലിയില്‍ കയറിയ ആന്ട്രൂസ് ടീച്ചറെ ഒരുകാലത്തും മറക്കില്ല കയ്യിലില്‍ നിന് ചിലവാക്കി സ്കൂള്‍ മീറ്റ് നു ടീച്ചര്‍ പങ്കെടുപ്പിച്ചത് കൊണ്ടുമാത്രം ചാമ്പ്യന്‍ ആയ ആന്ട്രൂസ് !
പാത്തം ക്ലാസ്സ് ഒരു ശനിയാഴ്ച എക്സ്ട്രാ ക്ലാസ്സുള്ള ദിവസം കാലത്തെ കുറച്ചു കുട്ടികള്‍ ടീച്ചറോട് പറഞ്ഞു 2.30 നു ക്ലാസ്സ് നിര്‍ത്തണം ഒരു സിനിമ കാണാന്‍ പോകാന്‍ വേണ്ടി ടീച്ചര്‍ ഉടനെ എത്രപേര് പോകുന്നു എന്ന് ചോദിച്ചു 35 ഇല്‍ 24 പോകാന്‍ റെടി ടീച്ചര്‍ അനുവാദം തന്നു സ്കൂളിലിനു അടുത്തുള്ള തീയറ്ററില്‍ ശിവാജി ഒന്‍പതു വേഷങ്ങള്‍ ചെയ്ത നവരാത്രി കാണുക എന്നതായിരുന്നു പ്ലാന്‍ സിനിമയുടെ ഇന്റെര്‍വെല്‍ സമയത്ത് ഞങ്ങള്‍ നോക്കുമ്പോള്‍ ടീച്ചറും ബാക്കി കുട്ടികളും അതേ സിനിമക്ക് വന്നിരിക്കുന്നു !
ടീച്ചറെ ഇന്ന് ഓര്‍ക്കുമ്പോഴും ഇതെല്ലാം മനസ്സില്‍ നിറയുന്നു
ഞാന്‍ ഏറ്റവും ബഹുമാനിക്കുന്ന ശാന്ത മേഡം
സെപ്റ്റംബര്‍ അഞ്ച് അദ്ധ്യാപക ദിനം
ReplyDeleteഗുരുക്കന്മാരെ നിങ്ങള്ക്ക് പ്രണാമം
എല്ലാ നല്ല ഗുരുക്കന്മാര്‍ക്കും എന്റെയും പ്രണാമം...
ReplyDeleteശാന്ത ടീച്ചറിനെ കുറിച്ചുള്ള ഈ ഓര്‍മ കുറിപ്പുകള്‍ തന്നെ ആകട്ടെ എല്ലാ ടീചെര്‍മാര്‍ക്കും മാതൃക.
ReplyDeleteആശംസകള്‍.
ReplyDeleterandu maathrukaa adhyaapakarude makalaakaanum
ReplyDeleteavarude student aakaanum kazhinjathaanu ente
abhimaanam ennu njanariyunnu( cheriya oru
paraathi annundaayrunnu,kunju kunju thettukal
kandu pidichu enne classile randaam sthaanakkaari
aakkunnathil)
gurukkanmaarkku enteyum vineetha pranaamam.
-geetha-
siva // ശിവ nandhi !
ReplyDeleteraadha santhosham vayichu abhiprayam paranjathinu
പണ്യന്‍കുയ്യി thanks
-geetha-randu maathrukaa adhyaapakarude makalaakaanum avarude student aakaanum kazhinjathaanu sarikkum bhagyamanu! vayichu abhiprayam paranja nalla manassinu nandhi!
ചുരുക്കം ചിലവരിലുള്ള നന്മ.സൈഡ് ബിസിനസ്സും, അലസന്മാരുമായി നടക്കുന്ന ടീച്ചര്‍മാരെ ഓര്‍ക്കുക...ഇത് പോലെ നിങ്ങളെ ശിഷ്യന്മാരും നിങ്ങളെ ഓര്‍ക്കും.
ReplyDeleteമറ്റൊരുതരത്തില്‍.
അക്ഷരം പിടിചെഴുതി തന്ന മുതല്‍ ആകാശവും കടലും അതിനുമപ്പുരവും പഠിപ്പിച്ചു തന്ന എല്ലാ ഗുരുക്കന്മാര്‍ക്കും എന്റെയും പ്രണാമം.
ReplyDeleteഈ ഓര്‍മ്മകള്‍ക്ക് മഞ്ഞിന്റെ
ReplyDeleteനൈര്‍മ്മല്യവും,
സ്നേഹത്തിന്റെ സുഗന്ധവും....
ആശംസകള്‍
നനവുള്ള ഓര്‍മ്മ... മനസ്സിനെ തൊട്ടു കടന്നു പോയ ടീച്ചര്‍മാര്‍ നമുക്കു ഓരോരുത്തര്‍ക്കും പറയാനുണ്ടാകും..
ReplyDeleteOAB/ഒഎബി
ReplyDeleteകണ്ണനുണ്ണി
SreeDeviNair.ശ്രീരാഗം
ശംഖു പുഷ്പം
ivide vannathinu vilapetta vakukal paranjathinu
nandhi