Saturday, September 26, 2009

അമ്മ തന്‍ സ്നേഹം

മൃഗങ്ങള്‍ക്കും തന്റെ കുട്ടികളോട്
എന്തൊരു സ്നേഹം വാല്‍സല്യം ..........
പക്ഷെ അവസാനത്തെ ചിത്രത്തിലെ
അമ്മ തന്റെ കുഞ്ഞിനെ സ്നേഹിക്കുകയാണോ ??????????



















Wednesday, September 16, 2009

പറിച്ചു നടല്‍

ഇന്ന് വളരെ നേരത്തെ ഉണര്‍ന്നു
എന്തോ കുറച്ചു ദിവസങ്ങളായി ഉറക്കം ശരിയാവുന്നില്ല
കുറെ നേരം ഉണര്‍ന്നു വെറുതെ കിടന്നു
പിന്നെ എണിറ്റു പ്രഭാത കര്‍മങ്ങള്‍ തുടങ്ങി
പെട്ടെന്ന് മനസ്സില്‍ ഒരു തോന്നല്‍ ഒന്ന് വൈക്കത്തപ്പനെ തൊഴണം
വീട്ടില്‍ നിന്ന് 15 മിനുട്ടെ വേണ്ടു വൈക്കത്തപ്പന്റെ മുന്‍പില്‍ എത്താന്‍
പക്ഷെ പലതു കൊണ്ടും അത് സാധിക്കാറില്ല
പ്രധാന കാരണം മടി ഇന്ന് എന്തായാലും തൊഴാന്‍ പോകണം
അതുമാത്രമല്ല ........

അമ്പലത്തില്‍ എത്തി തൊഴുതു പ്രാരാബ്ധങ്ങള്‍ ഒക്കെ പറഞ്ഞു
ഈശ്വരാ രക്ഷിക്കണേ എന്ന് തിരിക്കുമ്പോള്‍
അവരെ- ഗോമതി മാമിയെ- കണ്ടു അവര്‍ നാട്ടിന് പോയിട്ട് പതിനഞു വര്‍ഷമെങ്കിലും കഴിഞ്ഞിരിക്കുന്നു
മാമിയെ കണ്ടു ചോദിച്ചു " എന്നേ അറിയുമോ ? "
"നീ സാവിത്രിടെ മോള്‍ രാധ അല്ലേ ?" എന്ന് മാമി
എനിക്ക് സന്തോഷമായി കൂട്ടുക്കാരിടെ മകളെ മാമി തിരിച്ചറിഞ്ഞല്ലോ !
പിന്നെ മാമി അമ്മയെ കുറിച്ച് ചോദിച്ചു
"സാവിത്രിക്കു സുഖമാണോ ?"
"മാമി ഉത്തരം വൈക്കത്തപ്പന്‍ തന്നെ പറയണം അമ്മ മരിച്ചിട്ട് അഞ്ചു വര്‍ഷമായി"
മാമിയുടെ കണ്ണില്‍ കണ്ണുനീര്‍ നിറയുന്നത് ‍ കണ്ടു അതില്‍ നിന്ന് അമ്മയും അവരും തമ്മിലുള്ള സ്നേഹവും അറിഞ്ഞു
മാമി അങ്ങ് ടെക്സാസില്‍ ആണ് താമസം മകന്റെ കൂടെ
അവിടെ സുഖമാണോ ജീവിതം എന്ന് ചോദിച്ചപ്പോള്‍ മാമിയുടെ കണ്ണില്‍ വീണ്ടും കണ്ണുനീര്‍ നിറയുന്നത് കണ്ടു
കണ്ണ് തുടച്ചുകൊണ്ട് അവര്‍ പറഞ്ഞു " സുഖം കാലത്ത് നേരം വെളുക്കുമ്പോള്‍ മകനും മരുമകളും ജോലിക്ക് പോകും ഒരു പേരക്കുട്ടി, അവനെ അവിടെ ഹോസ്റ്റലില്‍ നിറുത്തി പഠിപ്പിക്കുന്നു
സൗകര്യം പോലെ എണിറ്റു എന്തെങ്കിലും ഉണ്ടാക്കി കഴിക്കും
മിക്കവാറും ഒന്നും കഴിക്കാന്‍ തോന്നാറില്ല
കുളിയും ജപവും പിന്നെ നാട്ടിലെ ചിന്തകളും ആയി കഴിയും
ഇത് സുഖം എന്ന് പറഞ്ഞാല്‍ എനിക്ക് സുഖമാണ് പരമ സുഖം
നിന്റെ അമ്മ ഭാഗ്യം ചെയ്തവളാ ഞാന്‍ ഇവിടെ ഒറ്റക്കാവും എന്ന് പറഞ്ഞാണ്
എന്നെ അവന്‍ കൊണ്ടുപോയത് അവിടെയും ഞാന്‍ ഒറ്റക്ക്യാ "
മാമി ശരിക്കും പൊട്ടി കരയുകയായിരുന്നു എങ്ങനെ മാമിയെ ആശ്വസിപ്പിക്കും എന്നറിയാതെ നിന്ന എന്നോട്
" നീ ഒരിക്കലും നാട് വിട്ടു പോകരുത് ഇവിടും സ്വര്‍ഗ്ഗമാണ് ഒരു പിടി അരിയുടെ കഞ്ഞി കഴിച്ചു ഇവിടെ ഈ വൈക്കത്തപ്പനെയും തൊഴുതു എത്ര കാലം വേണമെങ്കിലും കഴിയാം ഒരിക്കലും എന്റെ കുട്ടി
നാട് വിട്ടു പോകരുത് പോയാല്‍ എന്നെ പോലെ നിന്നക്കും മരിച്ചു ജീവിക്കാം "
മാമിയുടെ മകന്‍ സുബ്ഭു വന്നു കുശലം ചോദിച്ചു
പിന്നെ മാമിയേയും കൂട്ടി നടന്നു നീങ്ങി
ഒരു വിധത്തില്‍ മാമി പോയത് നന്നായി അവരോടു ഞാന്‍ എങ്ങനെ പറയും
ഒരാഴ്ച കഴിഞ്ഞാല്‍ എന്നേയും ഇവിടെനിന്നു പറിച്ചു നടാന്‍ പോകുന്നു എന്ന് !

Friday, September 11, 2009

BE ALERT!!!!!!

നമ്മുക്ക് ഒരിക്കലും ചിന്തിക്കാന്‍ പറ്റാത്ത, വിശ്വസിക്കാന്‍ പ്രയാസമുള്ള പ്രവര്‍ത്തിയാണ് Indian Immigration dept ചെയ്യുന്നത്
കാര്യത്തിലേക്ക് ;- Be careful at the Indian Airports, This is a well organized conspiracy by Indian Immigration, Police, Customs and Air India staff with networking at all the Indian International Airports. They have found easy way of making money from NRIs. This is the way , how it works: Modus-operandi of such incidences. At the time of the passenger's departure, if the passenger is not looking at the officer while he is stamping the exit, the officer very cleverly tears away one of the page from the passport. When the passenger leaves the immigration counter, the case is reported on his computer terminal with full details. Now all over India they have got full details of the passenger with Red Flag flashing on the Passport number entered by the departure immigration officer. They have made their money by doing above. On arrival next time, he is interrogated. Subject to the passenger's period of stay abroad, his income and standing etc. the price to get rid of the problem is settled by the Police and Immigration people.Every month 20-30 cases are happening all over India to rob the NRIs the minute they land. If someone argues, his future is spoiled because there are always some innocent fellows who think the honesty is the basis of getting justice in India ............ ... Please be careful at the airport. Whenever hand over the passport to the counters of any one i.e. ; Air India , or immigration or the customs, one must be vigilant, should not remove eyes from the passport even if the officer in front tries to divert their attention.. Similar case has happened with Aramco's Arifuddin. He was traveling with his family.. They had six passports. They got the visa of America and decided to go via Hyderabad from Jeddah. They reached Hyderabad . Stayed about a month and left for the States. When they reached The States, the page of the American visa on his wife's passport was missing. At the time of departure from Hyderabad it was there, the whole family had to return . Now it is over 2 months, they are running after the Police, Immigration officers and the Courts.. All the passengers traveling to & fro India via Bombay and Hyderabad must be aware of this conspiracy. Every month 15 to 20 cases are taking place, at each mentioned airport, of holding the passengers in the crime of tearing away the passport pages. On interviewing some of them, none of them was aware of what had happened. They don't know why, when and who tore away the page from the middle of the passport. നമുക്ക് mmigration, Police and the court procedures in India എങ്ങനെ ആയിരിക്കും എന്നറിയാം അതുകൊണ്ട് വളരെ വളരെ ശ്രദ്ധിക്കുക Be careful whenever you give your passport to Immigration/ Customs/Air India staff. The pass port can be easily tampered and can create trouble to you.

Saturday, September 5, 2009

തമസോമാ ജ്യോതിര്‍ഗമയ.

മസോമാ ജ്യോതിര്‍ഗമയ.
അന്ധകാരം അകറ്റുന്നവനാണ് ഗുരു
സെപ്റ്റംബര്‍ അഞ്ച് അദ്ധ്യാപക ദിനം
ഗുരുക്കന്മ്മാരെ നിങ്ങള്ക്ക് പ്രണാമം
ടീച്ചര്‍ എന്ന് കേള്‍ക്കുമ്പോള്‍ എല്ലാവരുടെയും മനസ്സില്‍ പെട്ടെന്ന് കടന്നു വരുന്ന ഒരു രൂപം ഉണ്ടായിരിക്കും എന്റെ മനസ്സിലും നിറഞ്ഞു നില്‍ക്കുന്ന ഒരു രൂപമുണ്ട് പ്രൈമറി സ്കൂള്‍ കഴിഞ്ഞു ഹൈ സ്കൂളില്‍ എത്തിയപ്പോള്‍ കിട്ടിയ ഒരു അപൂര്‍വ ഭാഗ്യം എട്ടു, ഒന്‍പതു, പത്തു എന്നീ മൂന്ന് വര്‍ഷവും എന്റെ ക്ലാസ്സ്‌ ടീച്ചര്‍ ആയിരുന്ന ശാന്ത മേഡം !
ഈ ഗവണ്മെന്റ് ഹൈ സ്കൂളില്നു ചുറ്റുമുള്ള രണ്ടോ മൂന്നോ ഗ്രാമങ്ങളില്‍ നിന്നുള്ളവരാണ് ഇവിടെ ഹൈ സ്കൂള്‍ പഠനത്തിന്‌ വരിക പതിവ് !പല പല സ്കൂളില്‍ നിന്ന് വന്ന 35 കുട്ടികള്‍ ഉള്ള എട്ടാം ക്ലാസ്സിലെ ആദ്യ ദിവസം ടീച്ചര്‍ വന്നു അറ്റന്റന്‍സ് രജിസ്റ്റര്‍ എടുത്തു അതുനോക്കി പേരുവിളിച്ചു ഒരാളുടെ പേരുവിളിച്ചു ആ കുട്ടിയെ ഏണിപ്പിച്ചുനിര്‍ത്തി അയാളുടെ വിവരണം വീട്ടിലെ അവസ്ഥ അതിനു മുന്‍പ് ടീച്ചര്‍ പഠിപ്പിച്ച ആ വീട്ടിലെ കുട്ടികള്‍ ഇത്രയും ടീച്ചര്‍ പറഞ്ഞു സാധാരണ ഇത് കുട്ടികളെ കൊണ്ട് പറയിക്കുകയാണ്‌ പതിവ് അതുകൊണ്ടുതന്നെ ടീച്ചറോട്‌ എന്തോ ഒരു അടുപ്പം തോന്നി നമ്മളെ കുറിച്ച് എല്ലാമറിഞ്ഞ ആളാണ്‌ ടീച്ചര്‍ എന്ന ഫീലിംഗ്!
ടീച്ചറുടെ പഠിപ്പിക്കുന്ന വിധം അത് എത്ര പറഞ്ഞാലും അധികമാവില്ല ആ സമയത്ത് വിദ്യാര്‍ഥി സമരം മൂലം ഒരുപാട് ദിവസം ക്ലാസുകള്‍ മുടങ്ങും പക്ഷെ ടീച്ചര്‍ ഓരോ സമരത്തിനും വേറൊരു അവധി ദിവസം ക്ലാസെടുത്തു പത്തില്‍ പഠിക്കുമ്പോള്‍ 17 ദിവസം ടീച്ചര്‍മാര്‍ സമരത്തില്‍ ഏര്‍പ്പെട്ടു, SSLC പരിക്ഷക്ക് തൊട്ടു മുന്‍പ് . പക്ഷെ ആ സമരം തുടങ്ങുന്നതിനു ദിവസങ്ങള്‍ക്കു മുന്‍പ് തന്നെ ടീച്ചര്‍ എല്ലാ പോര്‍ഷനും എടുത്തു തന്നിരുന്നു!
പക്ഷെ ടീച്ചര്‍ ഇന്നും ഓര്‍മയില്‍ നില്‍ക്കുന്നത് വേറെ പല നല്ല സ്വഭാവ വിശേഷങ്ങളും ഉള്ളത് കൊണ്ടാണ് ഓണം, ക്രിസ്തുമസ്‌ അവധി ദിവസ്സങ്ങളോട് അടുപ്പിച്ചു ടീച്ചര്‍ക്ക്‌ ഒരുപാട് visitors ഉണ്ടാകും എല്ലാവരും ടീച്ചറുടെ മുന്‍ students ഇവര്‍ എല്ലാവരും ടീച്ചര്‍ക്ക്‌ പ്രിയപ്പെട്ട ബുക്കുകള്‍ സമ്മാനമായി കൊണ്ട് വന്നിട്ടുണ്ടാകും( ഇത് അവിടെ പഠിച്ച മൂന്ന് വര്‍ഷവും അനുഭവപ്പെട്ടതാണ് ) അതില്‍ പലരേയും ടീച്ചര്‍ നേരിട്ടോ, അല്ലാതെയോ സഹായിച്ചിട്ട് ഉള്ളവരാണ് -പഠനം തുടരാന്‍, ജോലിക്ക് ഇവര്‍ കൊണ്ടുവരുന്ന ബുക്കുകള്‍ സ്കൂള്‍ ലൈബ്രറിയില്‍ ചേര്‍ക്കും ടീച്ചര്‍ വഴിയാണ് ഒരു ദേശത്തിന്റെ കഥയും, നാലുകെട്ടും. വേരുകളും എല്ലാം വായിക്കാന്‍ ഇടയായത്
ക്ലാസ്സിലെ ഓരോ കുട്ടിയേയും ടീച്ചര്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു രണ്ടു ദിവസം മുടങ്ങിയാല്‍ ഉടനെ ടീച്ചര്‍ വീട്ടില്‍ എത്തും അസുഖം ആണെങ്കില്‍ ഉടനെ ഡോക്ടറുടെ അടുത്ത് കൊണ്ടുപോകും ഉച്ചനേരത്ത് ഊണ് കഴിക്കാതെ ഇരിക്കുന്നവരെ അതിന്റെ കാരണം തിരക്കി പലപ്പോഴും ഭക്ഷണം വാങ്ങി കൊടുത്തിട്ടുണ്ട്‌ ക്ലാസ്സിലെ എല്ലാ കുട്ടികളെ കൊണ്ടും പഠനം ഒഴിച്ച് ഏതെങ്കിലും ഒരു ആക്ടി വിറ്റി യില്‍ എങ്കിലും പങ്കെടുപ്പിച്ചിരുന്നു. സ്പോര്‍ട്സില്‍ - ഓട്ടത്തില്‍- പങ്കെടുത്തു കുറെ certificates ഉള്ളതുകൊണ്ട് മാത്രം ജോലിയില്‍ കയറിയ ആന്ട്രൂസ് ടീച്ചറെ ഒരുകാലത്തും മറക്കില്ല കയ്യിലില്‍ നിന് ചിലവാക്കി സ്കൂള്‍ മീറ്റ് നു ടീച്ചര്‍ പങ്കെടുപ്പിച്ചത് കൊണ്ടുമാത്രം ചാമ്പ്യന്‍ ആയ ആന്ട്രൂസ് !
പാത്തം ക്ലാസ്സ്‌ ഒരു ശനിയാഴ്ച എക്സ്ട്രാ ക്ലാസ്സുള്ള ദിവസം കാലത്തെ കുറച്ചു കുട്ടികള്‍ ടീച്ചറോട്‌ പറഞ്ഞു 2.30 നു ക്ലാസ്സ്‌ നിര്‍ത്തണം ഒരു സിനിമ കാണാന്‍ പോകാന്‍ വേണ്ടി ടീച്ചര്‍ ഉടനെ എത്രപേര് പോകുന്നു എന്ന് ചോദിച്ചു 35 ഇല്‍ 24 പോകാന്‍ റെടി ടീച്ചര്‍ അനുവാദം തന്നു സ്കൂളിലിനു അടുത്തുള്ള തീയറ്ററില്‍ ശിവാജി ഒന്‍പതു വേഷങ്ങള്‍ ചെയ്ത നവരാത്രി കാണുക എന്നതായിരുന്നു പ്ലാന്‍ സിനിമയുടെ ഇന്റെര്‍വെല്‍ സമയത്ത് ഞങ്ങള്‍ നോക്കുമ്പോള്‍ ടീച്ചറും ബാക്കി കുട്ടികളും അതേ സിനിമക്ക് വന്നിരിക്കുന്നു !
ടീച്ചറെ ഇന്ന് ഓര്‍ക്കുമ്പോഴും ഇതെല്ലാം മനസ്സില്‍ നിറയുന്നു
ഞാന്‍ ഏറ്റവും ബഹുമാനിക്കുന്ന ശാന്ത മേഡം

Wednesday, September 2, 2009

ആഘോഷം ആഹ്ലാദം ആനന്ദം.......................

Ormikkan

Nanmakalude

Agoshangalude

Malayalikalude

സ്വന്തം ഓണം

ആഹ്ളാദത്തിന്‍റെ ആയിരമായിരം ഒാണപ്പൂക്കള്‍ നിങ്ങള്‍ക്കായി എന്നെന്നും വിടരട്ടെ!!
എങ്ങും എവിടേയും ഓണം
ആഘോഷം ആഹ്ലാദം ആനന്ദം
പൂക്കളും പല വര്‍ണങ്ങള്ളില്‍ വിരിഞ്ഞു
മാവേലി മന്നനെ എതിരേല്‍ക്കാന്‍ സുന്ഗന്ധം പരത്തി നില്‍ക്കുന്നു നിലവിളക്കുമേന്തി
പ്രായമോ ജാതിയോ ഒന്നും ഒരു തടസ്സം ആവുന്നില്ല ആഘോഷങ്ങള്‍ക്ക്, ആരവങ്ങള്‍ക്കു
എല്ലാവരും സന്തോഷത്തോടെ സമാധാനത്തോടെ അവരവരുടെ രീതിയില്‍ ഓണം ആഘോഷിക്കുന്നു
എന്നാല്‍ എന്തോ മനസ്സില്‍ ഒരു നീറ്റല്‍ അനുഭവപെടുന്നു
കഴിഞ്ഞ വര്‍ഷവും ഓണം ഉണ്ടായിരുന്നു ഞാനും അതില്‍ ആര്‍ത്തു ഉലസ്സിച്ചു പങ്കെടുത്തു
ഈ വര്‍ഷവും കാര്യമായ മാറ്റങ്ങള്‍ ഒന്നും ഇല്ല
ആകെ ഉള്ള വ്യത്യാസം ഇന്ന് എന്റെ ഫ്രന്റ്‌ കൂടെയില്ല
ചില കാര്യങ്ങള്‍ നാം വിചാരിക്കുന്ന പോലെ നടക്കാറില്ലല്ലോ
(എല്ലാം വിചാരിക്കുന്ന പോലെ നടന്നാല്‍ പിന്നെ നമ്മേ ആര് കന്ട്രോള്ളില്‍ കൊണ്ടുവരും അല്ലേ? )
എന്തോ ചെറുതും നിസാരവുമായ കാരണങ്ങള്‍ കൊണ്ട് ഞങ്ങള്‍ അകന്നു
പല പല ശ്രമങ്ങള്‍ നടത്തി നോക്കി ആ ബന്ധം നിറുത്താന്‍
പക്ഷെ we are miles apart now
Missing a great friend is not easy to express out, it’s something
which hurts your ഹാര്‍ട്ട്‌ inch by inch
Last year's onam is still fresh in my mind and when I think of it now, the loss I suffer becomes grave and a sense of desperateness overwhelms me .
ഒരു പാട് മെയിലുകള്‍ മെസ്സേജുകള്‍ എല്ലാം വന്നിട്ടുണ്ട് ഇന്നും നല്ലൊരു ഓണം നേര്‍ന്നുകൊണ്ട് പക്ഷെ എന്തോ ഒന്നിന്നും മറുപടി അയക്കാന്‍ മനസ്സ് അനുവദിക്കുന്നില്ല
I have received lot of messages but not the one which will lift me out of the world
I just could not resist the temptation to wish a HAPPY ONAM to my friend എന്തുകൊണ്ടോ എന്നിക്ക് അതിനു കഴിയുന്നില്ല
With out wishing my friend on this occasion, I feel like failing in my duty!
So I have decided to say it through this post
പ്രിയപ്പെട്ട ചങ്ങാതി – a very happy onam!
I must add I miss you greatly and my mind & heart long to hear you say “happy Onam”