Saturday, July 11, 2009

പീപീപീ ഡുംഡുംഡും=ഷാദി ദാസ്‌ സാല്‍ പഹലേ ദോബച്ചേ.....

കുറെ വര്‍ഷങ്ങള്‍മുന്‍പ് 1978- 80 ല്‍ ഞാന്‍ ബോംബയില്‍ താമസിക്കുന്ന കാലം
താമസം ടോംബിവിലിയില്‍ ജോലി വി ടി യില്‍ കാലത്തേ പോയാല്‍ രാത്രി തിരിച്ചു വരാം
ഞായര്‍ തോറും അടുത്ത് തന്നെ താമസിച്ചിരുന്ന ചേച്ചിയുടെ വീട്ടില്‍ പോയി നല്ല ചപ്പാട് മുതലാക്കും
അങനെ വണ്ടി ഒരുവിധം നന്നായി ഓടികൊണ്ടിരുന്നു
ചേച്ചിക്ക് അത്യാവശ്യമായി നാട്ടില്‍ വന്നു കുറച്ചു ദിവസം നില്‍കേണ്ടി വന്നു വീട് ആരെ ഏല്പിക്കും എന്നാലോചിച്ചു നില്‍ക്കുമ്പോള്‍ ഞാന്‍ പറഞ്ഞു നമുക്ക് മൂത്ത ചേച്ചിയെ വിളിക്കാം മദ്രാസ്സില്‍ നിന്ന് അവര്‍ക്ക് ഒരു ചേഞ്ച്‌ ആവും ഞാനും ഇവിടെ കൂടാം ചേച്ചിക്ക് കൂട്ടായി. ( യഥാര്‍ത്ഥ കാരണം ആ ചേച്ചി ബോംബെ ചേച്ചിയെ കാള്‍ നല്ല കുക്കാണ്, കുറച്ചു ദിവസം നല്ല ഭക്ഷണം -അവിയല്‍ , കാളന്‍, പച്ചടി -എല്ലാം കഴിക്കാമല്ലോ എന്ന ചിന്തയായിരുന്നു) അങ്ങനെ പ്ലാന്‍ പ്രകാരം ചേച്ചിമാര്‍ സ്ഥാനം മാറി ഞാനും നമ്മുടെ നാടന്‍ ഫുഡ്‌ കഴിച്ചു മനസുകൊണ്ട് നാട്ടിലെത്തി
ചേച്ചിയുടെ വീട്ടില്‍ വീട്ടു പണിക്ക് വന്നിരുന്നത് ഒരു തെലുങ്ക് സ്ത്രീ ആണ് അവര്‍ക്ക് മലയാളം അറിയില്ല
മദ്രാസി സിസ്റ്റര്‍ മലയാളവും തമിഴും ഒഴിച്ച് ലോകത്തില്‍ വേറൊരു ഭാഷയും ഉള്ളതായി പോലും കേട്ടിട്ടില്ല
ഒരു ഒഴിവുദിവസം ഞാന്‍ നോക്കുമ്പോള്‍ നമ്മുടെ ആന്ധ്രാ വാലിയും മദ്രാസ്‌ വാലിയും ഭയങ്കര വര്‍ത്തമാനത്തില്‍ കാര്യം നിസ്സാരം അവിടത്തെ ഗുരുവായൂരപ്പന്‍ കോവിലില്‍ ഉത്സവം നടക്കുന്നു ചേച്ചിക്ക് അതിനു പോകണം കൂട്ട് വരാന്‍ പറയുകയാണ് അന്ധ്രാക്കാരിയോടു മദ്രാസ്‌വാലി " ഇന്ന് മന്ദിര്‍ മേം പീപീപീ ഡുംഡുംഡും ആണു നമ്മുക്ക് പോകാം ?"
ആന്ധ്രാ " ഷാദി ദാസ്‌ സാല്‍ പഹലേ ദോ ബച്ചേ "
ഇന്നും ഇതുപറഞ്ഞു ഒത്തുകൂടുമ്പോള്‍ ചിരിക്കാറുണ്ട്

17 comments:

  1. ഭാഷ എന്തായാലെന്ത്? ഇപ്പോഴും ചിരിക്കാന്‍ വക ഉണ്ടല്ലോ :D

    ReplyDelete
  2. മദ്രാസി സിസ്റ്റര്‍ മലയാളവും തമിഴും ഒഴിച്ച് ലോകത്തില്‍ വേറൊരു ഭാഷയും ഉള്ളതായി പോലും കേട്ടിട്ടില്ല
    ha ha ha..

    ReplyDelete
  3. അരുണ്‍ കായംകുളം,
    raadha,
    കുമാരന്‍ | kumaran,
    hAnLLaLaTh,
    vayanakkum abhiprayathinum nandhi!

    ReplyDelete
  4. ഹ ഹ! നൈസ് ജോക്...

    ReplyDelete
  5. ഹഹ സംഭാഷണം അവിടം കൊണ്ട് തീര്‍ന്നോ .. അതോ ? :)

    ReplyDelete
  6. VAYIKKAN RASAMNUNDU..
    KEEP IT UP

    ReplyDelete
  7. chechimaarkkuvendi ezhuthiyathu
    nallapole chirippichu...
    ormacheppilninnu iniyum
    muthukal perukkiyedukkumallo !!!
    -geetha-

    ReplyDelete
  8. sooji - nandhi nalla vakkukalkku!
    geetha- thirchayayum sramikkam !

    ReplyDelete
  9. ഷാദി ദാസ്‌ സാല്‍ പഹലേ ദോ ബച്ചേ....???

    ramaniga.... എനിക്കതങ്ങോട്ട് കത്തുന്നില്ല.....പി പി പി ഡും ഡും ഡും മനസ്സിലായി...മറ്റെതെന്താ ...??

    ReplyDelete
  10. രഘുനാഥന്‍
    northil kalyanathinum bandum pattum undu aa stree avarude kalyanathine kurichu chechi chodhichu ennu vijarichu kannanam !
    vannu vayichu abhiprayam paranjathinu nandhi
    Sureshkumar Punjhayil
    thanks for the nice words!

    ReplyDelete
  11. പുറം ലോകത്തുള്ള നല്ല നല്ല തമാശകള്‍ ഇത് പോലെ ഇനിയും എഴുതണേ

    ReplyDelete
  12. കൂട്ടുകാരന്‍

    vannathinum vilapetta vaakukalkkum nandhi!

    ReplyDelete