Thursday, March 26, 2009

സന്തൂര് സന്തൂര് വീണ്ടും സന്തൂര് സന്തൂര്

കഴിഞ്ഞ ദിവസം ഒരു കല്യാണത്തിന് പോകേണ്ടിവന്നു കുട്ടുകാരന്റെ മകളുടെ വളരെ ലളിതമായിരുന്നു കല്യാണം അതുകൊണ്ട് തന്നെ കുടുതല് ഇഷ്ട്ടമായി. ജാടകളും ബഹളവും അധികം തിരക്കുമില്ലാത്ത ഒരു കല്യാണം താലി കെട്ടു കഴിഞ്ഞു എല്ലാവരുടെയും ശ്രദ്ധ സദ്യയിലേക്ക് തിരിഞ്ഞു
പക്ഷെ അവിടെ ഒരുവിധം തിരക്കന്നുഭവപെട്ടു.
ഒന്ന് രണ്ടു പന്തി കഴിഞ്ഞു തിരക്കൊഴിഞ്ഞപ്പോള്‍ ഭക്ഷണം കഴിക്കാന്‍ ഇരുന്നു.
എന്റെ അടുത്ത് ഇരുന്നത് കുറച്ചു ടീന് പിള്ളേര് അവര് എതിരെ ഇരുന്ന രണ്ടുപേരേ ശ്രദ്ധിച്ചു എന്തോ സ്വകാര്യമായി പറയുന്നു. ഞാന്നും ഒന്ന് നോക്കി എതിരെ ഉള്ള ആളുകളെ ഒരാള് സാരിയും
രണ്ടാമത്തെ ആള് ജീന്സും ആണ് വേഷം കുട്ടുകാരികള് ആവാം കല്യാണ പെണ്ണിന്റെ
ഊണ് പകുതിയായപ്പോള് രാമന് നായര് ഈ കല്യാണത്തിന്റെ ബ്രോക്കര് എന്റെ അടുത്തുവന്നു "കൂട്ടുകാരന്റെ മകളുടെ വിവാഹം നടത്തി ഇനി സാറിന്റെ മകളുടെ കാര്യം എടുത്താലോ"
ഞാന് പറഞ്ഞു "അവളുടെ പഠിപ്പ് കഴിയട്ടെ എന്നിട്ടാവാം" രാമന് നായര് ചിരിച്ചു സ്ഥലം വിട്ടു.
സദ്യ കഴിഞ്ഞു ഞാന് കൂട്ടുക്കരനോട് യാത്ര പറയാന് നില്ക്കുമ്പോള് നമ്മുടെ ടീന് പിള്ളേര് രാമന് നായരോട് സംസാരിക്കുനത് കണ്ടു രാമന് നായര് ഉറക്കെ ചിരിക്കാന് തുടന്ങി പിന്നെ നാലുപാടും നോക്കി എന്നെ കണ്ടപ്പോള് അടുത്തുവരാന് ആന്ഗ്യം കാണിച്ചു ഞാന് അടുത്തുചെന്നു
" ഈ പയ്യന് ഒരു പെണ്ണ് വേണം, പെണ്ണ് ഇവിടെ തന്നെ ഉണ്ട് " എന്ന് പറഞ്ഞു ഊണ് കഴിക്കാന് എതിരെയിരുന്ന സാരി ക്കാരിയെ കാണിച്ചു വീണ്ടും ചിരിക്കാന് ആരംഭിച്ചു ഇതുകണ്ടപ്പോള് പിള്ളേര്‍ക്ക് എന്തോ പന്തികേട്‌ തോന്നി
അവര് എന്നോടായി പറഞ്ഞു " ഇവന് MBA ആണ് നല്ല ജോലിയുമുണ്ട്‌ നല്ല ഫാമിലിയാണ് എല്ലാം കൊണ്ടും eligible ആണ് " ഞാന് രാമന് നായരോട് ചോദിച്ചു " ഒന്നാലോചിച്ചു കൂടെ?"
ഇനിയാണു കഥയിലെ വഴിത്തിരിവ്

രാമന് നായര് " അവര് രണ്ടുപേരും അമ്മയും മകളുമാണ്"

9 comments:

  1. ഇവന് MBA ആണ് നല്ല ജോലിയുമുണ്ട്‌ നല്ല ഫാമിലിയാണ് എല്ലാം കൊണ്ടും eligible ആണ് " ഞാന് രാമന് നായരോട് ചോദിച്ചു " ഒന്നാലോചിച്ചു കൂടെ?"

    ReplyDelete
  2. ഇവിടേയും സന്തൂറിനു പരസ്യമോ?

    ReplyDelete
  3. Anonymous,
    സന്തൂര് സോപിന്റെ പരസ്യത്തില് പറയുന്ന (- "ഏത് കോളേജിലാ ....." ) അതിസുന്ദരിയായ അമ്മയെ ബഹുദൂരം പിന്നലാക്കുന്ന സൌന്ദര്യമുള്ള അമ്മയെ കുറിച്ച് പറയുമ്പോള് ആ തല കെട്ടു് ചേരുമെന്ന് തോന്നി.............. അത്ര മാത്രം.
    , ഇവിടെ വരെ വന്നതിന്നും കമന്റ്സ് തന്നതിന്നും നന്ദി

    ReplyDelete
  4. നടന്നതാണ് അല്ലെ ? വഴിത്തിരിവ് പറഞ്ഞില്ലെങ്കിലും കുഴപ്പമില്ലായിരുന്നു.

    ReplyDelete
  5. മുസാഫിര്‍
    thanks

    ReplyDelete
  6. ലത് ഗലക്കീ...
    ആ അമ്മേടേം മോള്ടെം ഓരോ ഫ്ഫടം കിട്ടുമോ? അല്ല, മോള്‍ക്ക്‌ എന്ത് പ്രായം വരും...

    ReplyDelete