Monday, March 30, 2009

ഭീകരനാണോ ഈ ആള്?

നമ്മുടെ പത്ര ദൃശൃ മാധ്യമങ്ങള്ളില് ഇപ്പോള് തിരെഞ്ഞെടുപ്പും recession ഉം ആണു ഹിരോസ്
തിരെഞ്ഞെടുപ്പ് ഒരുപാടു പേര് ചര്ച്ച ചെയ്യുനുണ്ട് അതുകൊണ്ട് recession ആവാം നമ്മുടെ ടോപ്പിക്ക്
പറഞ്ഞു കേട്ടത്രക്ക് ഭീകരനാണോ ഈ ആള്?എനിക്ക് തോന്നുന്നത് നാം ഇവനെ സ്ഥാനത്തും അസ്ഥാനത്തും
ചര്ച്ചചെത് ഒരു ഭീതി പരത്തീരിക്കുന്നു ഞാന് അടുത്ത് വായിച്ച ഒരു കഥ അതാണ് സൂചിപ്പിക്കുനത്
കഥയിലേക്ക്
ബോംബെയിലെ ഒരു തിരക്കുള്ള സ്ട്രീറ്റില് sandwich വിറ്റു ജീവിച്ചിരുന്ന ഒരു പാവമാണ് നായകന്
അദേഹത്തിന് അധ്വാനം മാത്രമേ അറിയൂ അതിനു മാത്രമേ നേരവും ഉള്ളു ലോകത്തില് നടക്കുന്ന ഒരുകാര്യവും ക്രിക്കറ്റ് ഒഴിച്ച് ആള് ശ്രദ്ധിക്കാറില്ല പക്ഷെ തന്റെ വ്യാപാരം വിജയിപ്പിക്കാന് എന്തെല്ലാം ചെയ്യണമെന്നു ആശ്ശാനു നന്നായി അറിയ്യാം കുറച്ചു ദിവസങ്ങള് കൊണ്ട് കച്ചവടം നല്ലനിലയിലായി
നല്ല സണ്ട്വിച്ച് കഴിക്കനമെങ്കില്‍ ആശ്ശാന്റെ കടയില് ചെല്ലണം എന്നൊരു പബ്ലിസിറ്റി പരന്നു കച്ചവടം കുടിയ്യപ്പോള് കുടുതല് പേര്ക്ക് ജോലികൊടുത്തു ക്വാളിറ്റിയില് വിട്ടുവിഴ്ച്ച ഇല്ലാതെ വ്യാപാരം മുന്നോട്ടു കൊണ്ടുപോയി കുടുതല് ആളുകളെ ആകര്ഷിക്കാന് നിറമുള്ള പരസ്യ ബോര്ഡുകള്, സ്ക്കിമുകള് എല്ലാം പ്രാവര്ത്തികമാക്കി കച്ചവടം ഗംഭീര്മായി നടത്തിവന്നു
വിദ്യാഭ്യാസം കഴിഞ്ഞു വന്ന മകന് അച്ചനെ സഹായിക്കാന് കൂടി
എന്നും അച്ചനോട് recession വരുന്നു നാം കരുതിയിരിക്കണം എന്നൊക്കെ പറഞ്ഞു അച്ചനില് ഒരു പേടി ഉണ്ടാക്കി നല്ല നാളേക്ക് വേണ്ടി അച്ചന് ആലോച്ചനകള്ളില് മുഴുകി ജോലിക്കാരെ കുറച്ചു
adverisement ഉപേക്ഷിച്ചു സ്ക്കിമുകള് നിറുത്തി മൊത്തത്തില് കച്ചവടം കുറച്ചു
പിന്നെ ഒരു ദിവസം കച്ചവടം തീരെ ഇല്ലാതായി
മകന് കാര്യങ്ങള് പറഞ്ഞു ഉള്ള കച്ചവടം പൂട്ടിച്ചു
വലിയ ദുരതത്തിന്റെ മുന്നറിയിപ്പ്തന്നതിന് അച്ചന്‍ മകനോട് നന്ദി പറഞ്ഞു !!!!!!!!!!!!!!!!!!!!!!!!

Thursday, March 26, 2009

സന്തൂര് സന്തൂര് വീണ്ടും സന്തൂര് സന്തൂര്

കഴിഞ്ഞ ദിവസം ഒരു കല്യാണത്തിന് പോകേണ്ടിവന്നു കുട്ടുകാരന്റെ മകളുടെ വളരെ ലളിതമായിരുന്നു കല്യാണം അതുകൊണ്ട് തന്നെ കുടുതല് ഇഷ്ട്ടമായി. ജാടകളും ബഹളവും അധികം തിരക്കുമില്ലാത്ത ഒരു കല്യാണം താലി കെട്ടു കഴിഞ്ഞു എല്ലാവരുടെയും ശ്രദ്ധ സദ്യയിലേക്ക് തിരിഞ്ഞു
പക്ഷെ അവിടെ ഒരുവിധം തിരക്കന്നുഭവപെട്ടു.
ഒന്ന് രണ്ടു പന്തി കഴിഞ്ഞു തിരക്കൊഴിഞ്ഞപ്പോള്‍ ഭക്ഷണം കഴിക്കാന്‍ ഇരുന്നു.
എന്റെ അടുത്ത് ഇരുന്നത് കുറച്ചു ടീന് പിള്ളേര് അവര് എതിരെ ഇരുന്ന രണ്ടുപേരേ ശ്രദ്ധിച്ചു എന്തോ സ്വകാര്യമായി പറയുന്നു. ഞാന്നും ഒന്ന് നോക്കി എതിരെ ഉള്ള ആളുകളെ ഒരാള് സാരിയും
രണ്ടാമത്തെ ആള് ജീന്സും ആണ് വേഷം കുട്ടുകാരികള് ആവാം കല്യാണ പെണ്ണിന്റെ
ഊണ് പകുതിയായപ്പോള് രാമന് നായര് ഈ കല്യാണത്തിന്റെ ബ്രോക്കര് എന്റെ അടുത്തുവന്നു "കൂട്ടുകാരന്റെ മകളുടെ വിവാഹം നടത്തി ഇനി സാറിന്റെ മകളുടെ കാര്യം എടുത്താലോ"
ഞാന് പറഞ്ഞു "അവളുടെ പഠിപ്പ് കഴിയട്ടെ എന്നിട്ടാവാം" രാമന് നായര് ചിരിച്ചു സ്ഥലം വിട്ടു.
സദ്യ കഴിഞ്ഞു ഞാന് കൂട്ടുക്കരനോട് യാത്ര പറയാന് നില്ക്കുമ്പോള് നമ്മുടെ ടീന് പിള്ളേര് രാമന് നായരോട് സംസാരിക്കുനത് കണ്ടു രാമന് നായര് ഉറക്കെ ചിരിക്കാന് തുടന്ങി പിന്നെ നാലുപാടും നോക്കി എന്നെ കണ്ടപ്പോള് അടുത്തുവരാന് ആന്ഗ്യം കാണിച്ചു ഞാന് അടുത്തുചെന്നു
" ഈ പയ്യന് ഒരു പെണ്ണ് വേണം, പെണ്ണ് ഇവിടെ തന്നെ ഉണ്ട് " എന്ന് പറഞ്ഞു ഊണ് കഴിക്കാന് എതിരെയിരുന്ന സാരി ക്കാരിയെ കാണിച്ചു വീണ്ടും ചിരിക്കാന് ആരംഭിച്ചു ഇതുകണ്ടപ്പോള് പിള്ളേര്‍ക്ക് എന്തോ പന്തികേട്‌ തോന്നി
അവര് എന്നോടായി പറഞ്ഞു " ഇവന് MBA ആണ് നല്ല ജോലിയുമുണ്ട്‌ നല്ല ഫാമിലിയാണ് എല്ലാം കൊണ്ടും eligible ആണ് " ഞാന് രാമന് നായരോട് ചോദിച്ചു " ഒന്നാലോചിച്ചു കൂടെ?"
ഇനിയാണു കഥയിലെ വഴിത്തിരിവ്

രാമന് നായര് " അവര് രണ്ടുപേരും അമ്മയും മകളുമാണ്"

Sunday, March 22, 2009

പൂവുകള്‍ക്ക് പുണൃക്കാലം....................



സാക്കുറ സീസണ്‍ ഇന്‍ ജപ്പാന്‍










Monday, March 16, 2009

എസ് എം എസ് പറ്റിച്ച പണി.........................

ഈ യുഗത്തിന്റെ ഏറ്റവും വല്യ ആവിഷ്ക്കരമാന്നു മൊബൈല് ഫോണ് എന്ന് വിശ്വസിക്കുന്ന വിഭാഗത്തില് ഞാനും പെടും എമര്ജന്സി സമയത്ത് ഇവന്‍ നല്ലൊരു കുട്ടുകാരന്നും
പക്ഷെ ചില സമയത്ത് ആശാന് ദുഷ്ട്ടന്റെ ഗുണം ചെയ്യും ഒരു അനുഭവം:-
കഴിഞ്ഞ ജനുവരിയില് പുതുവല്സര ആശം സ്സകളുടെ തിരക്ക് കഴിഞ്ഞു
ഒരുദിവസം എന്റെ മൊബൈലില് ഒരു മെസ്സേജ് വന്നു അയ്യച്ചതോ എന്റെ സുഹൃത്ത് അത് വായിച്ചപ്പോള് ഞാന് സ്തംഭിച്ചു പോയി മെസ്സേജ് ഏകദേ ശം ഇങ്ങനെ ആയിരുന്നു " u ലുക്ക് ബുടിഫുള്, താന് ഇല്ലായിരുന്നു എങ്കില് ഞാന് ബോറടിച്ചു മരിച്ചേനെ, u r d saving grace , ilu ub "
എനിക്ക് ഒന്നും മനസ്സിലായില്ല. ഉടനെ സുഹൃത്തിനെ വിളിച്ചു. അവന്റെ മകന്റെ മൊബൈലില് കണ്ട ഒരു മെസ്സേജ് ആണ് ഇത് ഇതുപോലെ ഒന്നോ രണ്ടോ കൂടി ഉണ്ട് എന്റെ ഉപദേശം തേടിയായിരുന്നു മെസ്സേജ് എനിക്കയച്ചത് -ഇത് ഗൌരവത്തില് ഇടുക്കണമോ ഇതാണ് അറിയേണ്ടത്
ഞാന് കുഴങ്ങി ഒടുവില് ഞാന് ആ മെസ്സേജ് മൂന്നാ മതൊരു സുഹൃത്തിനു അയ്യക്കാന് തിരുമാനിച്ചു അവനെ വിളിച്ചു പറഞ്ഞു
അവന്നും അയ്യക്കാന് പറഞ്ഞു
ഞാന് മെസ്സേജ് ഫോര്‍വേഡ് ചെയ്യ്യാന് തിരുമാനിച്ചു
ആദ്യത്തെ അത്റെമ്പ്റ്റ് ഫയിലെദ്, വീണ്ടും ഫയിലായി അങ്ങനെ എത്രയോ തവണ
അവസാനം എല്ലാം ഉപേക്ഷിച്ചു സ്വന്തം ജോല്ലിയില് മുഴുകി
.
അന്ന് വൈകിട്ട് ഉഷ ചേച്ചിയെ അമ്പലത്തില് കണ്ടപ്പോള് രൂക്ഷമായി എന്നെ നോക്കി
എനിക്കൊന്നും മനസിലായില്ല കുറെ കഴിഞ്ഞു
എന്നോട് "തനിക്ക് എന്തിന്റെ അസുഖമാടോ "
അപ്പോഴും എനിക്കൊന്നും മനസ്സിലായില്ല
ഞാന് ചോദിച്ചു"എന്തുപറ്റി എന്റെ ചേച്ചി"
ചേച്ചി എന്നെ ദേഷ്യത്തോടെ നോക്കി പറഞ്ഞു
"തന്റെ വക കുറെ മെസ്സേജുകള് വന്നിട്ടുണ്ട് എല്ലാം ഒന്നിന്റെ കോപീസ് "
ഇപ്പൊ എനിക്ക് കാര്യം ഏകദേസം പിടിക്കിട്ടി, ഞാന് എന്റെ മൊബൈല് എടുത്തു നോക്കി ഞാന് അയ്യക്കാന് ശ്രമിച്ചു പരാജയപെട്ട മെസ്സേജ് delivered ആയിരിക്കുന്നു 8 മണിക്കൂര് കഴിഞ്ഞശേഷം ഞാന് ഫോര്‍വേഡ് ചെയ്താ നമ്പര് നോക്കി എനിക്ക് തല കറക്കം വന്നു
അത് ചേച്ചിയുടെ നമ്പര് ആയിരുന്നു. ഫോര്‍വേഡ് ചെയ്യ്യാന് ശ്രമിച്ചപ്പോള് നമ്പര് എന്റര് ചെയ്യ്യാന് "രിസേന്റ്ലി യുസേദ്" ഓപ്ഷന് ആണ് ഞാന് ഉപയോകിച്ചത് എന്റെ വിചാരം അതിനു തൊട്ടു മുനമ്പ് ഡയല് ചെയ്ത സുഹൃത്തിന്റെ നമ്പര് വരുമെന്നാന്ന് പക്ഷെ വന്നതോ അതിനു മുന്‍പ് ന്യൂ ഇയര് ഗ്രീടിങ്ങസ് അയ്യച്ച ചേച്ചിയുടെ നമ്പര്. പിന്നെ ഒന്നുമുതല് എല്ലാം ചേച്ചിയോട് പറഞ്ഞു. അവര് എത്ര മാത്രം വിശ്വസിച്ചു എന്നറിയില്ല എന്തായാലും പിന്നെ ചേച്ചിയുടെ മുഖത്തേക്ക് നോക്കാന് നല്ല ചമ്മലായിരുന്നു ഒന്ന് രണ്ടാഴ്ച
പക്ഷെ ഇപ്പോഴും പിടി കിട്ടാത്തത് "ട്രൈ അഗൈന്" എന്ന് വന്നുകൊണ്ടിരുന്ന മെസ്സേജ് എങ്ങനെ സെന്ടായി അതും പലപ്രവസ്സ്യം.!!!!!!!!!!!!!!!!!!!!

Tuesday, March 3, 2009

അമ്മ മനസ്സ്‌

GOD created mothers because HE cannot be everywhere every time!



A MOTHER SQUIRREL SAVES ITS CHILD RISKING OWN LIFE this is mother!


Maa tuje pranam