Monday, September 4, 2017

സാന്ത്വനംരാജീവ് കണക്കിൽ ബിരുദാനന്തര ബിരുദം നേടിയിട്ടും പ്രൈമറി വിദ്യാലയത്തിൽ അദ്ധ്യാപകനായത് ചെറിയ കുട്ടികളെ കണക്ക് പഠിപ്പിക്കാനുള്ള ഇഷ്ടവും കൂടാതെ ചെറുപ്പത്തിൽ തന്നെ കുട്ടികൾക്ക് കണക്കിനോടുള്ള വിരോധം ഇല്ലാതാക്കുവാനും വേണ്ടിയാണ്
രാജീവിന്റെ പഠിപ്പിക്കൽ കുട്ടികൾ ഏറെ ഇഷ്ട്ടപ്പെട്ടു കളിയിലൂടെ കണക്ക് എന്നതാണ് രാജീവ് അഡോപ്റ്റ് ചെയ്ത രീതി വർഷങ്ങൾ കടന്നു പോയി ഇന്ന് തന്റെ ഒരു വിദ്യാർത്ഥി മികച്ച പഠനത്തിലൂടെയും കായിക നേട്ടത്തിലൂടെയും സിവിൽ സർവീസ് പരീക്ഷയിൽ വിജയം നേടിയത് പേപ്പറിൽ വായിച്ച സന്തോഷത്തിൽ ആയിരുന്നു രാജീവ് പലതും മനസ്സിൽ ....

ഏഴാം ക്ളാസ്സിലെ മിഡ് ടേം പരീക്ഷയുടെ പരിശോധനയിൽ രാജീവിന് മനസ്സിലായി ഒരു കുട്ടി ഒഴികെ ബാക്കി എല്ലാവരും പഠനത്തിൽ വളരെ മുന്നിലാണ് സഞ്ജീവ് മാത്രം തോറ്റിരിക്കുന്നു ഇത് എങ്ങനെ സംഭവിച്ചു
രാജീവ് അവനെ പ്രത്യേകം ശ്രദ്ധിക്കാൻ തുടങ്ങി
അവൻ സ്ക്കൂളിൽ വരുന്നത് വളരെ വൈകിയാണ് പലപ്പോഴും ക്ളാസിൽ ഉറങ്ങി വീഴുന്നു ഒട്ടും ശ്രദ്ധിക്കുന്നില്ല ഒരു സബ്ജക്കറ്റിലും
രാജീവ് അവനെ വിളിച്ചു സംസാരിച്ചു ഗുണദോഷിച്ചു പക്ഷെ ഒന്നും ഗുണം കണ്ടില്ല പിന്നെ വൈകിവരുന്നതിനു ശിക്ഷ കൊടുത്തു നോക്കി അതിലും കാര്യങ്ങൾ മെച്ചപ്പെട്ടില്ല
രാജീവ് അവന്റെ പഴയ റിപ്പോർട്ടുകൾ മാർക്ക് ഷീറ്റുകൾ എല്ലാം പരിശോധിച്ചു പലവിഷയത്തിലും അവൻ ക്ളാസിൽ ഫസ്റ്റ് ആയിരുന്നു മുൻ വർഷങ്ങളിൽ പിന്നെ കായിക ഇനങ്ങളിൽ സ്ഥിരമായി സമ്മാനങ്ങളും നേടിയിരുന്നു
രാജീവ് സഞ്ജീവിന്റെ വീട്ടിൽ പോയി അവന്റെ അമ്മ രോഗം വന്നു കിടപ്പിലാണ് അച്ഛൻ മരിച്ചു വർഷങ്ങൾ കഴിഞ്ഞു ആകെയുള്ളത് അമ്മയും അവനും രാജീവിന്റെ ചോദ്യങ്ങൾക്കു അമ്മ പറഞ്ഞതിങ്ങനെ
"
അവന്റെ അച്ഛൻ മരണപ്പെട്ട ശേഷം എനിക്ക് അങ്ങേരു ജോലിചെയ്തിരുന്ന കമ്പനിയിൽ ജോലികിട്ടി രാസലായിനികൾ ഉണ്ടാക്കുന്ന
ഒരു സ്ഥാപനം ഒരു ആറു വർഷം വല്യ കഷ്ടപ്പാടുകൾ ഇല്ലാതെ ജീവിതം മുന്നോട്ടു പോയി ഒരു ബാങ്ക് ലോൺ എടുത്തു വീട് പുതുക്കി പണിതു ജീവിതം ശാന്തമായി മുന്നോട്ടൊഴുകി സഞ്ജീവൻ നന്നായിട്ടു പഠിക്കുമായിരുന്നു പിന്നെ സ്പോർട്ട്സിൽ സമ്മാനങ്ങൾ നേടുമായിരുന്നു
എന്നാൽ എല്ലാം പെട്ടെന്ന് തകിടമറഞ്ഞു ഫാക്ടറിയിലെ കെമിക്കൽ പുഴയിൽ കലരുന്നു എന്നുപറഞ്ഞു തുടങ്ങിയ പ്രതിഷേധം അവസാനിച്ചത് ഫാക്ടറി നിറുത്തിയപ്പോളാണ് പിന്നെ പല പല ജോലികൾ ചെയ്തെങ്കിലും ഒന്നിനും ജീവിതനിനു വേണ്ട ഭദ്രത നല്കാൻ കഴിഞ്ഞില്ല ബാങ്കിലെ ലോൺ അടവ് മുടങ്ങി കൂടാതെ മനസ്സിന് ഏറ്റ പ്രഹരം ശരീരത്തേയും ബാധിച്ചു ഞാൻ കിടപ്പിലായി ഇപ്പൊ ഞങ്ങൾ ജീവിക്കുന്നത് അവൻ കാലത്തു പേപ്പറും പാലും വീട് വീടാന്തരം കൊടുത്തു കിട്ടുന്ന തുച്ഛമായ വരുമാനത്തിലാണ് കാലത്തു മൂന്ന് മണിക്ക് എണീക്കുന്ന അവൻ തിരിച്ചു വീട്ടിൽ എത്തുന്നത് മിക്കപ്പോഴും ഒൻപതു മണിക്കാണ് പിന്നെ കുളിച്ചു കഞ്ഞിയുണ്ടാക്കി പുറപ്പെടുമ്പോൾ സ്കൂൾ തുടങ്ങിട്ടുണ്ടാവും എന്നാലും അവൻ എന്നെ പൊന്നു പോലെ നോക്കുന്നു ബാങ്ക് ജപ്തി നടപടി തുടങ്ങിയത് അവനെ വല്ലാതെ അലട്ടുന്നു ഇറക്കിവിട്ടാൽ എവിടെ പോകും എങ്ങനെ ജീവിക്കും ഇതെല്ലാമാണ് അവന്റെ കൊച്ചു മനസ്സിനെ അലട്ടുന്നത് ഇത്രയും മാനസിക സമ്മർദ്ദം അനുഭവിക്കുന്ന അവൻ എങ്ങനെ പഠിക്കും മാഷേ .."
രാജീവിന് സഞ്ജീവനോട് ബഹുമാനം തോന്നിയ നിമിഷമായിരുന്നു
അയാൾ നേരെ പോയത് അവർ ലോൺ എടുത്ത ബാങ്കിലേക്കാണ് മാനേജരോടും മറ്റും സംസാരിച്ചു ഒരാറുമാസം സമയം തിരിച്ചടവിനു നീട്ടിവാങ്ങി അതിനു തന്റെ ശമ്പളത്തിൽ നിന്ന് റിക്കവറിക്ക് അനുവാദ പത്രം നൽകേണ്ടി വന്നു . ഒരാഴ്ചക്ക് ശേഷം സ്കൂൾ അസംബ്ലി യിൽ അദ്ധ്യാപകരോടും കുട്ടികളോടും സഞ്ജീവൻറെ വീട്ടിലെ അവസ്ഥ വിവരിച്ചു അവനെ സഹായിക്കേണ്ടതിന്റെ ആവശ്യകത വിസ്തരിച്ചു പറഞ്ഞു തന്റെ മനസ്സിൽ രൂപം കൊടുത്ത പദ്ധതി "പഠനം ഒപ്പം കൃഷി കൃഷി വഴി സഞ്ജീവന് സാന്ത്വനം " അവതരിപ്പിച്ചു എല്ലാവരോടും കാലത്തും വൈകീട്ടും ഓരോ മണിക്കൂർ സ്കൂൾ പറമ്പിൽ ചിലവിടാൻ അഭ്യർത്ഥിച്ചു. കുട്ടികളും അദ്ധ്യാപകരും നാട്ടുകാരും അതൊരു ഉത്സവമാക്കി ആഘോഷിച്ചു കൃഷി നല്ല വിളവ് നൽകി അതിലെ ലാഭം സഞ്ജീവൻറെ പ്രശ്നങ്ങൾക്ക് പരിഹാരമായി അവന്റെ അമ്മക്ക് വിദഗ്ദ്ധ ചികിത്സാ ലഭ്യമാക്കി അവരും രോഗം വിട്ടുമാറി സ്കൂളിലെ കൃഷിയിൽ സജീവമായി വർഷങ്ങൾ പിന്നിട്ടു സഞ്ജീവൻ പഠിച്ചു സിവിൽ സർവീസും പാസ്സായി സത്യത്തിൽ തന്റെ ജീവിതത്തിനു അർത്ഥമുണ്ടായി എന്ന് രാജീവിന് തോന്നി തെല്ലു അഹങ്കാരവും .............

3 comments:

 1. ഓണം ആഘോഷത്തിന്റെ കാലം
  ഓർമ്മകൾ വിരുന്നു വരുന്ന കാലം
  ഓർമ്മകൾ തൻ തിരുമുറ്റത്ത് സ്‌നേഹമാകുന്ന
  പൂക്കൾ കൊണ്ട് പൂക്കളം
  തീർക്കുന്ന കാലം ....
  ഓർമ്മകളിൽ തെളിയുന്നു ഒരുപ്പാട്‌ മുഖങ്ങൾ
  എല്ലാവര്ക്കും ഹൃദയംനിറഞ്ഞ
  ഓണാശംസകൾ !
  സെപ്റ്റംബർ അഞ്ചു ആദ്ധ്യാപക ദിനം
  അത്കൊണ്ട് ഒരു അദ്ധ്യാപകന്റെ കഥ
  പറയാനൊരു ശ്രമം......

  ReplyDelete
 2. കൊള്ളാം നന്നായിരിയ്ക്കുന്നു.ഓണവും അധ്യാപകദിനവും ചേർത്തൊരു പോസ്റ്റ്..ആശംസകൾ

  ReplyDelete
 3. വളരെ സന്തോഷം ഇവിടെ എത്തിനോക്കിയതിനും അഭിപ്രായം പറഞ്ഞതിനും

  ReplyDelete