Monday, July 31, 2017

റാഫീ

ഇന്ന് റാഫീ സാബിന്റെ ചരമദിനം..1980 ജൂലായ് 31അന്നായിരുന്നു ഭാരതീയ സംഗീതത്തെ ഇഷ്ടപ്പെടുന്ന ഒരാള്‍ക്കും ഒരിക്കലും വിസ്മരിക്കാനാവാത്ത സ്വരവിസ്മയമായിരുന്ന മുഹമ്മദ് റഫി നമ്മെ വിട്ടുപിരിഞ്ഞത്.അന്ന് ഭാരതം റഫി സാബിന്റെ വിയോഗം താങ്ങാനാവാതെ തേങ്ങി. കോരിച്ചൊരിയുന്ന മഴ വകവെക്കാതെ സംഗീത ആസ്വാദകരായ ആയിരങ്ങളാണ് വിലാപയാത്രയെ അനുഗമിച്ചത്.. റാഫി സാബ് അന്തരിച്ചിട്ടു 37 വര്‍ഷം കഴിയുമ്പോഴും അദ്ദേഹത്തിന്റെ മാസ്മരിക കണ്ഠ നാളത്തിലൂടെ പുറത്തുവന്ന ഗാനങ്ങള്‍ സംഗീതാസ്വാദകര്‍ക്ക് ഇന്നും അനുഭൂതിയുടെ ഒരായിരം അനര്‍ഘ നിമിഷങ്ങള്‍ നല്‍കുന്നു.പഞ്ചാബിലെ കോട്ടല സുല്‍ത്താന്‍സിംഗ് എന്ന ഗ്രാമത്തില്‍ 1924 ഡിസംബര്‍ 24ന് ജനിച്ച റാഫിക്ക് ബാല്യകാലത്ത് തന്നെ സംഗീതത്തോട് അതീവ താല്പര്യമുണ്ടായിരുന്നു. സംഗീതത്തെക്കുറിച്ച് കൂടുതല്‍ പഠിക്കാന്‍ ലാഹോറിലെത്തിയ റാഫി പ്രശസ്തരായ ഗുലാം അലി, ഫിറോസ് നിസാനിയെപ്പോലള്ളവരില്‍ നിന്ന് സംഗീത്തെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ ഗ്രഹിച്ചു.പിന്നീട് ഉസ്താദ് വഹീദ്ഖാന്‍, തന്റെ സുഹൃത്തായ സംഗീതഞ്ജന്‍ നൗഷാദ് അലിയെ റാഫിക്ക് പരിചയപ്പെടുത്തി. . അത് റാഫിയുടെ സംഗീത ജീവിതത്തിന്റെ വഴിത്തിരിവായിരുന്നു. ആദ്യം കോറസ് ഗാനം പാടുകയും പിന്നീട് നൗഷാദലി തന്നെ 'ജഗ്‌നു' എന്ന ചിത്രത്തില്‍ പാടിക്കുകയായിരുന്നു. യഹാ ബദ്‌ലാ വഹാനാ എന്ന ഗാനത്തോടെയായിരുന്നു റാഫി നൗഷാദ് അലി കൂട്ടുകെട്ടിന്റെ തുടക്കം. പിന്നീട് 'ഓ ദുനിയാക്കെ രക്‌വാലെ ' എന്ന ഗാനമടക്കം നിരവധി ഹിറ്റുകള്‍ ഇവരുടേതായി പുറത്തിറങ്ങി. 1950,1960 കാലഘട്ടത്തില്‍ സൈഗളും, തലത്ത് മഹമൂദും, മുകേഷും ഹിന്ദിസംഗീത ലോകത്ത് തിളങ്ങി നില്‍ക്കുമ്പോഴാണ് മുഹമ്മദ് റാഫിയുടെ അരങ്ങേറ്റം. സരാസാമ്‌നെത്തോ ആവേ ചലിയെ (രാത്ത് കെ അന്ധേെര മെ) ചല്‍ ഉഡ്ജാരെ പംച്ചി (ബാബി) യെ ദുനിയാക്കെ രക്‌വാലെ (ബൈയ്ക്കു ഭാവ്‌റ) സുഹാനി രാത്ത് ദല്‍ ചുക്കി(ദുലാരി) യെ ദുനിയാ യെ മെഹഫില്‍ (ഹിര്‍രാഞ്ജ ജാ) തുടങ്ങിയ ഹിറ്റുഗാനങ്ങള്‍ ആ കാലത്ത് റാഫിയെ ഹിന്ദി സിനിമയുടെ ഒരു ഹരമാക്കി മാറ്റുകയാണ് ചെയ്തത്.1948ല്‍ രാഷ്ട്രപിതാവ് ഗാന്ധിജി വെടിയേറ്റ് മരിച്ചപ്പോള്‍ റാഫി ഗാന്ധിജിയെ അനുസ്മരിച്ച് പാടിയ 'സുനോ സുനോ ഓ ദുനിയാവാലോ ബാബുജി കി അമര്‍ കഹാനി' എന്ന ഗാനം ഭാരതം മുഴുവന്‍ അലയടിച്ചു. ഇന്ത്യയുടെ ഒന്നാം റിപ്പബ്ലിക് ദിനത്തില്‍ പാടാനും പ്രധാനമന്ത്രി നെഹ്‌റു അടക്കമുള്ളവരുടെ പ്രശംസ പിടിച്ചുപറ്റാനും റാഫിക്ക് സാധിച്ചു. നെഹ്‌റുവിന്റെ ആവശ്യപ്രകാരം കാശ്മീര്‍ താഴ്‌വരയും യുദ്ധ ക്യാമ്പുകളും സന്ദര്‍ശിച്ച് സൈനികര്‍ക്ക് ആവേശം പകരാന്‍ ദേശഭക്തി ഗാനങ്ങള്‍ റാഫി ആലപിച്ചു.മൂന്ന് തവണ ദേശീയ അവാര്‍ഡും ആറു തവണ ഫിലിംഫെയര്‍ അവാര്‍ഡും നേടിയ റാഫിയെ സര്‍ക്കാര്‍ പത്മശ്രീപട്ടം നല്‍കി ആദരിച്ചു. സംഗീതത്തിന് ഭാഷയി ഇല്ലെന്ന ചൊല്ല് അന്വര്‍ത്ഥമാക്കിയ റാഫി വിവിധ ഭാഷകളില്‍ പാടി. തളിരിട്ട കാിനാക്കള്‍ എന്ന മലയാള സിനിമയ്ക്ക് വേണ്ടിയും റാഫി ഒരു ഹിറ്റ് ഗാനം ആലപിച്ചിരുന്നു.എല്ലാ നടന്മാര്‍ക്കും അനുയോജ്യമായ രീതിയില്‍ പാടാന്‍ കഴിവുള്ള ഗായകന്‍ (താരങ്ങളുടെ ശബ്ദം) കൂടിയായിരുന്നു റാഫി. പൃഥ്വിരാജ്‌ കപൂര്‍ മുതല്‍ ഋഷി കപൂര്‍ വരെയും ദിലീപ് കുമാര്‍ മുതല്‍ ഗോവിന്ദവരെയുള്ള നടന്മാര്‍ക്ക് റാഫി ശബ്ദം നല്‍കി. റാഫി വിട പറഞ്ഞിട്ട് 37 വര്‍ഷം തികയുമ്പോഴും മറ്റൊരു റാഫിക്ക് വേണ്ടിയുള്ള സംഗീത ലോകത്തിന്റെ കാത്തിരിപ്പ് വെറുതെയാവുന്നു.റഫിസാബ് അദ്ദേഹം ആലപിച്ച ഗാനങ്ങളിലൂടെയാണ് സംഗീതാസ്വാദകരുടെ മനസ്സില്‍ ഇന്നും ജീവിക്കുന്നത് 


Thursday, July 27, 2017

കാലം മായ്ക്കാത്ത കലാം


ജൂലൈ 27 മുന്‍  ഡോ.എപിജെ അബ്‍‍ദുൾ കലാം ഓർമ്മയായിട്ട് രണ്ട് വർഷം . മിസൈൽ മനുഷ്യന്‍ എന്ന വിശേഷണത്തിൽ നിന്നും ഭാരതത്തിന്‍റെ പ്രഥമ പൗരനായി വളർന്ന അബ്ദുൾ കലാമിന്‍റെ ദീപ്‍ത സ്‍മരണയ്ക്ക് മുന്നിൽ ആദരാഞ്ജലിയർപ്പിക്കുന്നു


അവുൽ പക്കീർ ജൈനലബ്ദീന്‍ അബ്ദുൾ കലാമെന്ന എപിജെ അബ്ദുൾ കലാമിന്‍റെ ജീവിതം ഇല്ലായ്മകളെ അഗ്നിച്ചിറകുകളാൽ കീഴടക്കിയ വിജയഗാഥ തന്നെയായിരുന്നു.

1931ൽ തമിഴ്‍നാട്ടിലെ രാമേശ്വരത്ത് ഒരു സാധാരണ കുടുംബത്തിൽ ജനിച്ച കലാം ഭാരതരത്നമായതിന് പിന്നിൽ ലാളിത്യത്തിന്‍റെയും, സ്ഥിരോത്സാഹത്തിന്‍റെയും കഥയുണ്ട്. രാമേശ്വരം ക്ഷേത്രത്തിലെ പൂജാരിയായ പാക്ഷി ലക്ഷ്മണ ശാസ്ത്രിയും പിതാവായ ജൈനലബ്ദീനും തമ്മിലുള്ള സൗഹൃദത്തിൽനിന്ന് മതമൈത്രിയുടെ ഇഴയടുപ്പം ചെറുപ്രായത്തിലേതൊട്ടറിഞ്ഞു. പത്രം വിതരണം ചെയ്തും കക്ക പെറുക്കിയും നടന്ന പ്രഭാതങ്ങളിൽ നിന്ന് ജീവിതത്തേയും. പിന്നീട് സതീഷ് ധവാനിൽ നിന്നും വിക്രം സാരാഭായിയിൽ നിന്നും ബഹിരാകാശത്തിന്‍റെ അനന്ത വിസ്‍മയങ്ങളേയും. പഠന വിധേയനാക്കി

ബഹിരാകാശ പഠനത്തിന് ശേഷം ‍ഡി.ആർ.ഡി.ഒ, ISRO തുടങ്ങിയ ഗവേഷണ സ്ഥാപനങ്ങളിൽ ഉന്നത സ്ഥാനങ്ങൾ വഹിച്ചു. ഭാരതത്തിന്‍റെ മിസൈൽ മാന്‍ എന്ന വിശേഷണത്തിന് പിന്നിൽ നേട്ടങ്ങളുടെ നീണ്ട പട്ടിക. 2002ൽ ഭരണകക്ഷിയായിരുന്ന ഭാരതീയ ജനതാ പാർട്ടിയുടെ പിന്തുണയോടെ രാഷ്ട്രപതി സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടു. രാഷ്ടപതി ഭവന്‍റെ ഔപചാരികതകൾക്കപ്പുറം ജനകീയനായി. എളിയ ജീവിതം കൊണ്ട് പ്രിയങ്കരനായി. സമർത്ഥനായ രാജ്യതന്ത്രഞ്ജനായി.
2007ൽ സ്ഥാനമൊഴിഞ്ഞ ശേഷം അധ്യാപനത്തിലും പ്രസംഗത്തിലും എഴുത്തിലും മുഴുകി. മരണം ആകസ്മികമായി കടന്നുവന്നതും അത്തരത്തിലൊരു വേദിയിൽ വെച്ചായിരുന്നു. ഷില്ലോങ്ങിൽ ഒരു പ്രഭാഷണ പരിപാടിയ്ക്കിടെ ഹൃദയാഘാതത്തെ തുടർന്ന് കുഴഞ്ഞ് വീഴുകയായിരുന്നു.

സ്വപ്നം കാണുക… സാക്ഷാത്കാരത്തിനായി അക്ഷീണം പ്രയത്നിക്കുക… ജീവിതം കൊണ്ടിത് അടയാളപ്പെടുത്തുകയായിരുന്നു എപിജെ അബ്‍‍ദുൾ കലാം.
ജൂലൈ 27 മുന്‍ രാഷ്ട്രപതി ഡോ.എപിജെ അബ്‍‍ദുൾ കലാം ഓർമ്മയായിട്ട് രണ്ട് വർഷം . മിസൈൽ മനുഷ്യന്‍ എന്ന വിശേഷണത്തിൽ നിന്നും ഭാരതത്തിന്‍റെ പ്രഥമ പൗരനായി വളർന്ന അബ്ദുൾ കലാമിന്‍റെ ദീപ്‍ത സ്‍മരണയ്ക്ക് മുന്നിൽ പ്രണാമം ....

Friday, July 14, 2017

പനിച്ചു വിറച്ചു വിറങ്ങലിച്ചു കേരളം

കേരളം പനിച്ചു വിറച്ചു വിറങ്ങലിച്ചു.....,

കേരളമാകെ പനിച്ചു വിറച്ചു നിൽക്കുന്നു
സർക്കാർ സ്ഥിരം പല്ലവി തുടരുന്നു
പക്ഷെ ഇന്നുവരെ ഒരാശുപത്രിയിലും ആവശ്യത്തിനുള്ള
മെഡിക്കൽ സ്റ്റാഫില്ല ,മരുന്നില്ല
ഇതിനിടയിൽ മാലാഖമാരുടെ സമരം,റേഷൻ
കാർഡിലെ അപാകതകൾ മൂലം റേഷൻ
വരെ നഷ്ട്ടപ്പെട്ട പട്ടിണിപ്പാവങ്ങൾ എല്ലാം
കൂടി പ്രശനം കൂടുതൽ രൂക്ഷമായിരിക്കുന്നൂ
പക്ഷെ നമ്മുടെ മാധ്യമങ്ങൾ ഒരു നടന്റെ പിന്നാലെ
കൂടിയിട്ട് ദിവസങ്ങളായി. നാട്ടിൽ അതൊഴിച്ചു
വേറൊരു വർത്തയുമില്ല എന്നമട്ടിലാണ് ദൃശ്യമാധ്യമങ്ങൾ
'സത്യത്തിൽ കഴിഞ്ഞ നാല് ദിവസമായി ഞാനും
പനിച്ചു കിടന്നു ഡോക്ടറുടെ ഫീസ് മരുന്ന് എല്ലാം
കൂടി ഒരു "ഗാന്ധി" സ്വാഹാ.
മെഡിക്കൽ ഷോപ്പിലെ
തിരക്ക് ഒരു കാര്യം ഉറപ്പിച്ചു കേരളം പനിച്ചു വിറച്ചു
കിടക്കുന്നു
പതിനേഴാം തിയ്യതി മുതൽ നേഴ്‌സുമാരുടെ
സമരം ആശുപത്രികളെ കൂടുതൽ ബാധിക്കും
സർക്കാരും കോടതിയും എസ്മ പ്രയോഗിക്കും
എന്നെല്ലാം പറയുന്നുണ്ട്
എന്തുകൊണ്ട് ഈ പനിക്കാലത്തേക്കു ഒരു
പ്രത്യേക പാക്കേജ് കൊടുത്തു സർക്കാരിന്
ഈ പ്രതിസന്ധി മറികടക്കാൻ ശ്രമിച്ചുകൂടാ?

Monday, July 3, 2017

മെട്രോ കൊച്ചി മെട്രോ

മെട്രോ കൊച്ചി മെട്രോ കിടിലൻ
ഡൽഹിയിലും മുംബൈയിലും മെട്രോ യാത്ര ചെയ്തിട്ടുണ്ട് അമ്പരന്നിട്ടുണ്ട്. നിലത്തുമല്ല വെള്ളത്തിലുമല്ല  ആകാശത്തുമല്ല അങ്ങനെഒരു യാത്ര ശരിക്കും വിസ്മയം തന്നെ!
കൊച്ചി മെട്രോ യാഥാർത്യമാകുന്നു എന്നറിഞ്ഞതുമുതൽ അതിൽ കയറാൻ ഒരു ആഗ്രഹം മനസ്സിൽ ഉദിച്ചു
ഇന്നലെ ആഗ്രഹം സഫലീകരിച്ചു. ആലുവ മുതൽ പാലാരിവട്ടം വരെ മെട്രോയിൽ യാത്ര ചെയ്തു.
നമ്മുക്ക് പരിചിതമായ കളമശേരി ഇടപ്പളി ലുലുമാൾ തുടങ്ങി പലസ്ഥലങ്ങളിലും ഭുമിയിലുമല്ല ആകാശത്തുമല്ല എന്ന നിലയിലുള്ള യാത്ര ആവേശം പകർന്നു സഹയാത്രികരും ത്രില്ലടിച്ചിരിക്കുകയായിരുന്നു പ്രത്യേകിച്ച് കുട്ടികൾ അത്ഭുതത്തോടെ യാത്ര ആസ്വദിക്കുകയായിരുന്നു പിന്നെ സെൽഫി എടുക്കുന്നവരുടെ ബഹളവും എന്തായാലും മെട്രോ
യാഥാർഥ്യമായിരിക്കുന്നു ബഹുമാനപ്പെട്ട ശ്രീധരൻ എല്ലാ പ്രശംസകളും അർഹിക്കുന്നു..ബസ്സിൽ മുൻപ് ഏകദേശം ഒരുമണിക്കൂർ എടുത്തിരുന്ന സമയം വെറും 22 മിനുട്ടായി കുറഞ്ഞിരിക്കുന്നു
ജയ് മെട്രോ!!!